രക്ഷായന്ത്രങ്ങള്‍

യഥാവിധി തയ്യാറാക്കിയ യന്ത്രം ധരിച്ചാല്‍ അത് ധരിക്കുന്ന ആളിനുചുറ്റും അദൃശ്യമായ ഒരു മാന്ത്രികവലയം ഉണ്ടാകുന്നു. സുദൃഢമായ വിശ്വാസം മാനസികമായി അത്യുന്നതതലത്തില്‍ പ്രവര്‍ത്തിക്കും. ആത്മവിശ്വാസവും അര്‍പ്പണമനോഭാവവും ഉത്തമനായൊരു കര്‍മ്മിയുടെ യന്ത്രനിര്‍മ്മാണവും കൂടിച്ചേരുമ്പോള്‍ ഇവിടെ അദൃശ്യമായൊരു ശക്തിപ്രഭാവം ഉണ്ടാകുന്നു. ഇത് അനുഭവിച്ചറിയാത്തവര്‍ ഇല്ലെന്നുതന്നെ പറയാം. ഗ്രഹങ്ങളുടെ ദോഷപരിഹാരത്തിനും, ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്നും രക്ഷപ്രാപിക്കുന്നതിനും കാര്യസാദ്ധ്യത്തിനും രക്ഷായന്ത്രങ്ങള്‍ ധരിക്കാവുന്നതാണ്. വശ്യയന്ത്രങ്ങള്‍ അപൂര്‍വ്വം കര്‍മ്മികള്‍ മാത്രമേ നിര്‍മ്മിച്ചുനല്‍കുകയുള്ളൂ. മറ്റുള്ളവര്‍ക്ക് സര്‍വ്വനാശം വിതയ്ക്കുന്ന യന്ത്രങ്ങള്‍ തയ്യാറാക്കുന്നതുപോലും അധമം ആകുന്നു. പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ബാലരക്ഷായന്ത്രങ്ങള്‍, ലഘുമൃത്യുഞ്ജയയന്ത്രം, സരസ്വതീയന്ത്രം, സോമയന്ത്രം എന്നിവയിലൊന്ന് ധരിക്കാവുന്നതാണ്. അതീവദോഷപ്രദമാണെങ്കില്‍ മാത്രം മഹാമൃത|ഞ്ജയം, മഹാസുദര്‍ശനം എന്നിവയിലൊന്നും ധരിക്കാവുന്നതാണ്. വിദ്യാരാജഗോപാലയന്ത്രം ധരിക്കുന്നത് പഠിത്തത്തില്‍ വളരെ മുന്നേറുന്നതിന് സഹായിക്കും. എന്നാല്‍ വിദ്യാരാജഗോപാലയന്ത്രം നിര്‍മ്മിക്കുന്നത് അതീവ ദുഷ്ക്കരമാകയാല്‍ ഇത് യഥാവിധി നിര്‍മ്മിക്കാന്‍ ആരും ധൈര്യപ്പെടാറില്ലെന്ന് നിസ്സംശയം പറയാം. ഭവനത്തില്‍ സ്ഥിരമായി ആരാധിക്കാന്‍ ശ്രീസൂക്തം പോലെ മറ്റൊരു യന്ത്രമില്ല. വളരെ കൃത്യനിഷ്ഠയോടെ നിര്‍മ്മിക്കേണ്ടതായ ഈ യന്ത്രത്തിന്‍റെ അവകാശിയാകാന്‍ ജാതകന് യോഗമുണ്ടോ എന്നുകൂടി പരിശോധിക്കുകയും ചെയ്യേണ്ടതാകുന്നു. നിര്‍മ്മാണത്തിനായി സാമ്പത്തികചെലവ് അധികമുള്ള ശ്രീസൂക്തയന്ത്രത്തെ ആരാധിച്ചാല്‍ ആ ഭവനത്തില്‍ ഐശ്വര്യം കളിയാടുമെന്നതില്‍ യാതൊരു സംശയവുമില്ല.

ജാതകന്‍റെ ദശാപഹാരപ്രകാരം (അല്ലാതെ ജാതകന്‍റെ ആവശ്യപ്രകാരമായിരിക്കരുത്) ശുഭമുഹൂര്‍ത്തത്തില്‍ സ്വര്‍ണ്ണനാരായം കൊണ്ട് എഴുതി, ദശാംഗങ്ങള്‍ പൂര്‍ത്തിയാക്കി യഥാവിധി മന്ത്രസംഖ്യ ആ യന്ത്രത്തില്‍ തൊട്ടുജപിച്ച് പ്രാണപ്രതിഷ്ഠയും പൂര്‍ത്തിയാക്കി നല്‍കുന്ന യന്ത്രം ഫലിക്കുക തന്നെ ചെയ്യും. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ മിക്ക കര്‍മ്മികളും വളരെയേറെ പരസ്യം നല്‍കി മെഷീനില്‍ അച്ചടിച്ച യന്ത്രങ്ങളെ ആവശ്യക്കാര്‍ക്ക് നല്‍കി പണം സമ്പാദിക്കുന്ന കാഴ്ച കാണുന്നുണ്ട്. ഇത് അധര്‍മ്മവും പാപത്തെ ക്ഷണിച്ചുവരുത്തുന്നതും അവരുടെ ഏഴ് തലമുറകളെ ബാധിക്കുന്നതുമാകുന്നു. യന്ത്രങ്ങള്‍ പ്രധാനമായും മൂന്ന് തരമാണ്. 1) ശൈവം, 2) ശാക്തേയം (ദേവീയന്ത്രങ്ങള്‍), 3) വൈഷ്ണവം. ജാതകത്തിലെ അഞ്ചാംഭാവാധിപന്‍റെ ബലാബലം അനുസരിച്ചുള്ള യന്ത്രം ധരിക്കുന്നതാണ് എപ്പോഴും നല്ലത്. ദശാനാഥന്‍റെ യന്ത്രവും ധരിക്കുന്നത് ഗുണപ്രദമായിരിക്കും.യന്ത്രങ്ങളുടെ നിര്‍മ്മാണരീതിയിലെ വ്യാത്യാസവും കാലതാമസവും അനുസരിച്ച് ആധികാരികമായി തയ്യാറാക്കുന്ന യന്ത്രങ്ങളുടെ ചെലവും വ്യത്യാസപ്പെടുന്നതാണ്.  

നിങ്ങളുടെ സാധാരണ യന്ത്രനിർമ്മാണാവശ്യങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ശ്രീസൂക്തയന്ത്രനിർമ്മാണാവശ്യങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

യന്ത്രങ്ങളും ഫലസിദ്ധിയും

വൈഷ്ണവയന്ത്രങ്ങള്‍

ദധിവാമനയന്ത്രം:

അഷ്ടാക്ഷരമന്ത്രവും അഷ്ടദശാക്ഷരമന്ത്രവും ദ്വാദശാക്ഷരമന്ത്രവും അടങ്ങിയ ഈ വൈഷ്ണവയന്ത്രം പ്രശസ്തിയും കലാമികവും ധനപുഷ്ടിയും നല്കും.

വിംശത്യക്ഷരഗോപാലയന്ത്രം:

ധര്‍മ്മം, ധനധാന്യം, കാമം, മോക്ഷം, ആയുസ്സ്‌, കളത്രപുത്രാദിഭാഗ്യം, ജന്മവസ്തുക്കള്‍ തുടങ്ങിയ ഭാഗ്യങ്ങളൊക്കെയും ലഭിക്കുന്ന ഈ വൈഷ്ണവയന്ത്രം അപരിചിതരായവര്‍ക്ക്‌ ഒരു കര്‍മ്മിയും നിര്‍മ്മിച്ചു നല്കുകയില്ല. കാരണം, കല്പകവൃക്ഷം പോലെ ആഗ്രഹങ്ങളെ സഫലീകരിച്ച്,സകലതും നല്കുന്ന വിംശത്യക്ഷരഗോപാലയന്ത്രം അതീവ ശ്രദ്ധ വേണ്ടതായ യന്ത്രമാകുന്നു എന്നതാണ്.

രാജഗോപാലയന്ത്രം:

ബുധഗ്രഹദോഷപരിഹാരം, സര്ക്കാര്‍ ജോലിയ്ക്കുള്ള തടസ്സം, തൊഴില്‍സ്ഥലത്തെ പിരിമുറുക്കപരിഹാരം എന്നിവയ്ക്ക് അത്യുത്തമമാണ് ഈ വൈഷ്ണയന്ത്രം. ഇതൊരു വശ്യയന്ത്രം കൂടിയാണ്.

മദനഗോപാലം:

മത്സരബുദ്ധിയുള്ള ജോലി ചെയ്യുന്നവരും പൊതുജനങ്ങളുമായി അടുപ്പം ഉണ്ടാകേണ്ടവരും ഈ വൈഷ്ണവയന്ത്രം ധരിക്കണം. കാരണം, ഇത് സകലരെയും സ്വാധീനിക്കുന്ന യന്ത്രമാകുന്നു.

പുരുഷസൂക്തം:

ഉത്തമനായ ഒരു കര്‍മ്മിയ്ക്ക് മാത്രമേ ഇത് എഴുതി തയ്യാറാക്കാന്‍ കഴിയുകയുള്ളൂ. ചക്രമന്ത്രം, ആചക്രാദി ഷഡംഗം, ചതുരക്ഷരീഗോപാലമന്ത്രം,ദ്വാദശാക്ഷരഗോപാലമന്ത്രം, നരസിംഹമന്ത്രം, അഷ്ടാക്ഷരമന്ത്രം, മഹാസുദര്‍ശനമന്ത്രം, പിന്നെ 16 ദളങ്ങളിലായി പുരുഷസൂക്തം. ഇത്രയേറെ മന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ വൈഷ്ണവയന്ത്രം വീട്ടില്‍ വെച്ചാരാധിക്കുന്നതായിരിക്കും അത്യുത്തമം. ഈ യന്ത്രം സത്സന്താനലാഭം, ആയുസ്സ്‌, കീര്‍ത്തി,സൗന്ദര്യം, ധനം, മോക്ഷം എന്നിവയെ നല്കും. പുരുഷസൂക്തം കൊണ്ട് മറ്റ് നിരവധി കര്‍മ്മങ്ങളും നടത്താറുണ്ട്. പൊതുവേ, ഇത് സന്താനയോഗപ്രദമായ യന്ത്രം ആകുന്നു.

ഗോവിന്ദയന്ത്രം:

ഇത് ചെമ്പ്‌ തകിടില്‍ എഴുതി ഭവനരക്ഷ ചെയ്യുന്നത് ഉത്തമം ആകുന്നു. രോഗങ്ങളും ശത്രുബാധകളും ഏല്ക്കുന്നതല്ല.

ധന്വന്തരീയന്ത്രം:

രോഗങ്ങളില്‍ നിന്നും മുക്തിനേടുന്നതിന്‌ ഈശ്വരാധീനവും ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. രോഗശമനത്തിന് ധന്വന്തരീയന്ത്രം അത്യുത്തമം ആകുന്നു.

നരസിംഹയന്ത്രം:

ശത്രുബാധയും ദോഷവും, ബുധന്‍റെ അനിഷ്ടസ്ഥിതിയാലുള്ള മാനസികപിരിമുറുക്കം, കഠിനമായ രോഗം, ക്ഷുദ്രാഭിചാരം, സ്ഥല-ഭവനരക്ഷ എന്നിവയ്ക്ക് നരസിംഹയന്ത്രം ഉത്തമം ആകുന്നു.

മഹാസുദര്‍ശനയന്ത്രം:

മഹാസുദര്‍ശന യന്ത്രത്തെക്കുറിച്ച് ആര്‍ക്കാണ് അറിവില്ലാത്തത്? ശത്രുസംഹാരം, അഭീഷ്ടസിദ്ധി, ഉത്തമദാമ്പത്യം, ആഭിചാരരക്ഷ, ബാധാമോചനം, സ്ഥല-ഭവനരക്ഷ, ചിത്തഭ്രമം, ദീര്‍ഘായുസ്സ്‌, സുഖപ്രസവം, തസ്ക്കരരക്ഷ എന്നിത്യാദി കാര്യങ്ങള്‍ക്ക് അത്യുത്തമം. മഹാസുദര്‍ശനം ധരിക്കുന്നവര്‍ ഏകകളത്ര വിചാരം ഉള്ളവരായിരിക്കണം (വ്യഭിചാരം പാടില്ല എന്നര്‍ത്ഥം). ഇല്ലെങ്കില്‍ ദൂരവ്യാപകമായ  ദോഷവും സംഭവിക്കും.

ശൈവയന്ത്രങ്ങള്‍

പഞ്ചാക്ഷരയന്ത്രം:

പ്രണവസഹിതമായ പഞ്ചാക്ഷരവും അഷ്ടാക്ഷര ശിവമന്ത്രവും പഞ്ചമൂര്‍ത്തീ മന്ത്രവും സമന്വയിക്കുന്ന ഈ യന്ത്രം സര്‍വ്വരക്ഷായന്ത്രമാണ്. കുഞ്ഞുങ്ങള്‍ക്ക് അത്യുത്തമം.

ലഘുമൃത്യുഞ്ജയയന്ത്രം:

തീവ്രമല്ലാത്ത ആയൂര്‍ദോഷശമനത്തിന് ഈ യന്ത്രം ഉത്തമം. 12 വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് അത്യുത്തമം.

മഹാമൃത്യുഞ്ജയയന്ത്രം:

ഈ യന്ത്രത്തെ അറിയാത്തവരായി ആരുമുണ്ടാകില്ല. ആപത്തുകളെയും അത്യാപത്തുകളെയും ഒഴിവാക്കുന്ന ഈ യന്ത്രം ധരിക്കുന്നത് അത്യുത്തമം ആകുന്നു.

അഘോരയന്ത്രം:

ഗ്രഹപ്പിഴകളെയും രോഗാദിക്ലേശങ്ങളെയും സകലവിധ ബാധാഉപദ്രവങ്ങളെയും ഒഴിവാക്കുന്ന ഈ യന്ത്രം ശത്രുദോഷത്തിനും അത്യുത്തമം ആകുന്നു.

മൃതസഞ്ജീവനീയന്ത്രം:

സപ്താക്ഷരമന്ത്രവും മൃതസഞ്ജീവനീമന്ത്രവും മൃത്യുഞ്ജയ മന്ത്രവും സമന്വയിക്കുന്ന ഈ യന്ത്രം ഏറ്റവും അപകടകരമായ ആയൂര്‍ദോഷമുള്ളവര്ക്ക്  അത്യുത്തമം ആയിരിക്കും.

ശരഭയന്ത്രം:

ശത്രുക്കളെ സ്തംഭിപ്പിക്കാനും ശത്രുവിന്റെ് ഓരോ അവയവങ്ങളെപ്പോലും സ്തംഭിപ്പിക്കുന്ന യന്ത്രം.

കുബേരയന്ത്രം:

ധനധാന്യസമൃദ്ധിയുമായി സകലവിധ പ്രഭാവത്തോടും കൂടി ജീവിക്കുന്നതിന് ഈ യന്ത്രം ഉത്തമം.

വീരഭദ്രയന്ത്രം:

ഇത് അധികാരം ഉറപ്പിക്കാനായി ധരിക്കാവുന്നതാണ്. ഇവരുടെ നേരായ അഭിപ്രായപ്രകടനം ഏവരും അംഗീകരിക്കും. ഇത് ദമ്പതികള്‍ ധരിച്ചാല്‍ പരസ്പരവശ്യം ഉണ്ടാകും.

ശൈവയന്ത്രം:

ശൈവമാലാമന്ത്ര സഹിതമായ ഈ യന്ത്രം ശുഭദിനത്തില്‍ എഴുതി തയ്യാറാക്കി ധരിക്കുകയോ വീട്ടില്‍ വെച്ചാരാധിക്കുകയോ ചെയ്‌താല്‍ സര്‍വ്വരോഗശമനവും ആയുരാരോഗ്യസൗഖ്യവും ഐശ്വര്യവും ഉണ്ടാകും.

ചിന്താമണീയന്ത്രം:

ഗുരുമുഖത്തുനിന്നും ഉപദേശമായി ‘ചിന്താമണീബീജം’ ലഭിച്ച ഒരു കര്‍മ്മിയ്ക്ക് മാത്രമേ ഈ യന്ത്രം എഴുതി തയ്യാറാക്കാന്‍ കഴിയുകയുള്ളൂ. അഭീഷ്ടസിദ്ധി,പാപശമനം, രോഗശമനം സകലവിധ ബാധാശമനം എന്നിവയ്ക്ക് ഈ യന്ത്രം ഉത്തമം ആകുന്നു.

ശാക്തേയയന്ത്രങ്ങള്‍

ശ്രീസൂക്തയന്ത്രം:

ഇത് മഹാലക്ഷ്മിയുടെ കടാക്ഷത്തിനായുള്ള യന്ത്രമാകുന്നു. നിര്‍മ്മിക്കുന്നതിന് അത്യന്തം വിഷമകരമായ ഈ യന്ത്രം ധരിക്കുകയോ വീട്ടില്‍ വെച്ചാരാധിക്കുകയോ ചെയ്യുന്നത് സര്‍വ്വൈശ്വര്യപ്രദമാകുന്നു. സന്ധ്യാനേരത്തെ ശ്രീസൂക്തജപവും കൂടി ആയാല്‍ ഫലം സുനിശ്ചിതം(ജപിക്കാനുള്ള മന്ത്രവും ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്നു).

അശ്വാരൂഢയന്ത്രം:

ഇത് വളരെ ശ്രദ്ധയോടെ ധരിക്കേണ്ടതായ യന്ത്രമാകുന്നു. കാരണം, ഇത് അതിശക്തമായ ഒരു വശ്യയന്ത്രവും കൂടിയാകുന്നു. “…..അശ്വാരൂഢമന്ത്രം പിഴച്ചീടില്‍ കുത്ത് കൊണ്ട് മരിച്ചീടും” എന്നൊരു പറച്ചില്‍ തന്നെയുള്ളത് എപ്പോഴും ഓര്‍ക്കേണ്ടതാണ്. ഈ യന്ത്രം യഥാവിധി ധരിക്കുന്നത് കൂടുതല്‍ ധനവും സകലമാനജനങ്ങളില്‍ വശ്യവും ഉണ്ടാക്കും.

സ്വയംവരയന്ത്രം:

ഇത് വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത്യുത്തമം. ഇതും ഒരു വശ്യയന്ത്രം തന്നെയാകുന്നു. വളരെ ശ്രദ്ധയോടെ ധരിക്കേണ്ടതാണ്.

വാരാഹീയന്ത്രം:

ഇതൊരു ശത്രുസംഹാരയന്ത്രമാണ്. അതീവ ശക്തിയുള്ള ഈ യന്ത്രം ശത്രുക്കളായി നില്‍ക്കുന്നവരെ തെരഞ്ഞുപിടിച്ച് നശിപ്പിക്കും. അതീവ ശക്തിയുള്ള യന്ത്രമാകയാല്‍ വളരെ ശ്രദ്ധയോടെ ധരിക്കേണ്ടതാകുന്നു.

മഹാശൂലിനീയന്ത്രം:

മഹാശൂലിനീമന്ത്രം, ത്രിഷ്ടുപ്പ്‌ മന്ത്രം, വനദുര്‍ഗ്ഗാമന്ത്രം എന്നിവ സഹിതമായ ഈ യന്ത്രം ഭവന-സ്ഥല രക്ഷയ്ക്ക് അത്യുത്തമം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

ബഗളാമുഖീയന്ത്രം:

ഇതും അതീവ ശക്തിയുള്ള ഒരു ശത്രുസംഹാരയന്ത്രമാണ്. ശ്രദ്ധയോടെ ധരിക്കേണ്ടതായ യന്ത്രമാണ്.

അന്നപൂര്‍ണ്ണേശ്വരീയന്ത്രം:

ജാതകവശാല്‍ ശുക്രന്‍ അനിഷ്ടത്തില്‍ നിന്നാല്‍ ഈ യന്ത്രം ധരിക്കണം. ഇവര്‍ക്ക്‌ സകലവിധ സമൃദ്ധിയും ഉണ്ടാകുന്നതാണ്.

മദനകാമേശ്വരീയന്ത്രം:

പരസ്പരം കലഹിച്ചുകഴിയുന്ന ദമ്പതികള്‍ ധരിച്ചാല്‍ ഐക്യമുണ്ടാകും. ആഗ്രഹസാഫല്യം, ധനസമൃദ്ധി എന്നിവ ലഭിക്കും.

മഹിഷമര്‍ദ്ദിനീയന്ത്രം:

ഇത് സകലഗ്രഹദോഷപരിഹാരം ആകുന്നു. ഇതും ഭവനരക്ഷയ്ക്ക് ഉത്തമം തന്നെയാണ്.

ദുര്‍ഗ്ഗായന്ത്രം:

സകലവിധ രക്ഷകളും നല്‍കും. അതിലുപരി, ഗര്‍ഭിണികള്‍ ഇത് ധരിക്കുന്നത് അതീവ ഗുണപ്രദം ആയിരിക്കുമെന്ന് ആചാര്യന്മാര്‍ പറഞ്ഞിരിക്കുന്നു.

വനദുര്‍ഗ്ഗായന്ത്രം:

ഇത് അതിശക്തമായ ഒരു ശത്രുസംഹാരയന്ത്രം കൂടിയാകുന്നു. മത്സരമുള്ള ബിസിനസ്സ് നടത്തുന്ന ദുര്‍ഗ്ഗാഭക്തര്‍ ഈ യന്ത്രം ധരിക്കുന്നത് അതീവ ഫലപ്രദം ആയിരിക്കും.

ബാലായന്ത്രം:

വാഗ്വാദവും കോടതി വഴക്കുകളും എന്നിത്യാദിയുള്ള സന്ദര്‍ഭങ്ങളില്‍ ബാലായന്ത്രം ഉത്തമഫലം നല്‍കും. ആയുസ്സും ശരീരകാന്തിയും നല്‍കും.

താരായന്ത്രം:

രാത്രികാലങ്ങളില്‍ ഭയന്ന്‍ നിലവിളിക്കുന്ന കുട്ടികള്‍ക്കും ഈ യന്ത്രം ധരിക്കാം. ആയുസ്സും ആരോഗ്യവും രാജബഹുമാനവും ലഭിക്കും. താരായന്ത്രം ശക്തമായ യന്ത്രങ്ങളില്‍ ഒന്നാണ്.

നാഗമോഹിനീയന്ത്രം:

ക്ഷേത്രങ്ങളുടെ അടുത്ത് താമസിക്കുന്നവര്‍ ഭവനരക്ഷയ്ക്കായി നാഗമോഹിനീയന്ത്രം സ്ഥാപിക്കാവുന്നതാണ്. വെച്ചാരാധിക്കാനും അതീവ ഗുണപ്രദം. രാഹൂര്‍ദശയില്‍ ഉള്ളവരും രാഹു അനിഷ്ടത്തില്‍ ആയവരും നാഗമോഹിനീയന്ത്രം ധരിക്കുന്നത് വിശേഷപ്രദമാകുന്നു.

ത്രിപുരസുന്ദരീയന്ത്രം:

ഇത് ശാക്തേയ യന്ത്രങ്ങളുടെ രാജ്ഞിയാകുന്നു. നല്ലതുപോലെ പരിചയമില്ലാത്ത ഒരു വ്യക്തിയ്ക്ക് ത്രിപുരസുന്ദരീയന്ത്രം സാത്വികനായ ഒരു കര്‍മ്മി നിര്‍മ്മിച്ച് നല്‍കുകയില്ല. കാരണം, ഇതില്‍ കാമഗായത്രിയും കാമ മാരമാലാ മന്ത്രവും ഗോപാലമന്ത്രവും ഉള്‍പ്പെടുന്നു എന്നതാണ്. ത്രിപുരസുന്ദരീയന്ത്രം നിര്‍മ്മിക്കുന്നത് അതീവ ശ്രമകരം തന്നെയാകുന്നു. ഇത് സ്ഥിരമായി ധരിക്കേണ്ടതാകുന്നു. സ്വര്‍ണ്ണമാലയില്‍ ഏലസ്സാക്കി ധരിക്കുകയും സൗകര്യപൂര്‍വ്വം അത് അഴിച്ചുവെക്കുകയും ചെയ്യരുതെന്ന് സാരം. അഥവാ അഴിച്ചുമാറ്റിയാല്‍ വീണ്ടും പൂജ നല്‍കി ധരിക്കേണ്ടതുമാകുന്നു.

അവകാശമുള്ള ആഗ്രഹസാദ്ധ്യത്തിനായി ത്രിപുരസുന്ദരീയന്ത്രം ധരിക്കുന്നത് അതീവ ഫലപ്രദമാകുന്നു. ആവശ്യക്കാര്‍ക്ക്‌ തോന്നുന്നതുപോലെ (പരസ്യം കൊടുത്തും അല്ലാതെയും) നല്‍കാവുന്ന ഒരു യന്ത്രമല്ല, ത്രിപുരസുന്ദരി.

വിവിധയിനം യന്ത്രങ്ങള്‍

 മഹാഗണപതിയന്ത്രം:

ഇത് കച്ചവടസ്ഥാപനം, ഭവനം എന്നിവിടെ വെച്ചാരാധിക്കാന്‍ അത്യുത്തമം. നിര്‍ബ്ബന്ധക്കാരായ കുഞ്ഞുങ്ങള്‍ക്ക്‌ ‘സത്സ്വഭാവ ചിന്താര്‍ത്ഥ്യം’മഹാഗണപതിയന്ത്രം നിര്‍മ്മിച്ച് നല്‍കാവുന്നതാണ്. ഗണപതി ഭക്തര്‍ക്ക്‌ ഇത് വളരെയേറെ ഗുണം ചെയ്യും.

വിവിധയിനം ഗണപതിയന്ത്രങ്ങളുണ്ട്.

ഹനുമദ്-യന്ത്രം:

ഇത് സ്വര്‍ണ്ണ സൂചി കൊണ്ടുവേണം എഴുതേണ്ടത്. മനസ്സും ശരീരവും പരിപക്വമായി സൂക്ഷിക്കുന്നവര്‍ക്ക് ഈ യന്ത്രം ഗുണം ചെയ്യും. മറിച്ചായാല്‍,അതീവ ദോഷപ്രദവുമായി മാറുന്നതായിരിക്കും. ഹനുമദ്-യന്ത്രം യുദ്ധവിജയവും വ്യവഹാരവിജയവും നല്‍കും. നാല് ഗ്രഹങ്ങള്‍ പിഴച്ചുനില്‍ക്കുന്ന ഗ്രഹനിലയുള്ളവര്‍ക്ക് ഹനുമദ്-യന്ത്രധാരണം അത്യുത്തമം ആയി ഭവിക്കും.

വിവിധയിനം ഹനുമദ്-യന്ത്രങ്ങളുണ്ട്.

കാര്‍ത്തവീര്യാര്‍ജ്ജുനയന്ത്രം:

യഥാവിധി തയ്യാറാക്കിയ യന്ത്രം സ്ഥാപിക്കുന്നത് ഭൂത-പ്രേത-ബാധാ-തസ്ക്കര ശല്യം ഒഴിവാകുന്നതിന് സഹായകരമായി ഭവിക്കും.

വിവിധയിനം കാര്‍ത്തവീര്യാര്‍ജ്ജുന യന്ത്രങ്ങളുണ്ട്.

ഗരുഡയന്ത്രം:

ഗരുഡമന്ത്രവും തത്വഗരുഡമന്ത്രവും അനന്തനാഗമന്ത്രവും സമ്മേളിച്ചിരിക്കുന്ന ഈ ഗരുഡയന്ത്രം ധരിക്കുന്നത് സര്‍പ്പദോഷപരിഹാരമാകുന്നു. കാളസര്‍പ്പദോഷപരിഹാരമായി രാഹുവിന്‍റെ ദശാപഹാര കാലങ്ങളിലും ഗരുഡയന്ത്രം ധരിക്കാവുന്നതാണ്.

ഗ്രഹനിലയില്‍ രണ്ടാംഭാവത്തില്‍ രാഹുവും ഗുളികനും യോഗം ചെയ്ത് നില്‍ക്കുന്നുവെങ്കില്‍ അവര്‍ തീര്‍ച്ചയായും യഥാവിധി നിര്‍മ്മിച്ച ഗരുഡയന്ത്രം ധരിക്കുകതന്നെ വേണമെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകമായി ഉപദേശിച്ചുകൊള്ളുന്നു.

വാഹനങ്ങളിലും ഗരുഡയന്ത്രം സ്ഥാപിക്കാറുണ്ട്.

സോമയന്ത്രം:

വിദ്യാമന്ത്രസഹിതമായ ഇത് കുഞ്ഞുങ്ങള്‍ക്ക്‌ അതീവ ഫലപ്രദം ആകുന്നു.

സംവാദസൂക്തയന്ത്രം:

മഹാഗണപതി മന്ത്രവും സംവാദസൂക്തവും ഒന്നിച്ചെഴുതുന്ന ഈ യന്ത്രം, യോജിപ്പിനായി ശ്രമിക്കുന്ന ശത്രുക്കള്‍ ധരിക്കുകയോ വെച്ചാരാധിക്കുകയോ ചെയ്യണം.

ഋണമോചനയന്ത്രം:

വരുണമന്ത്രവും ഋക്കുകളും ഉള്‍ക്കൊള്ളുന്ന ഈ യന്ത്രം ധരിച്ചാല്‍ കടബാദ്ധ്യതകള്‍ നീങ്ങും. ശത്രുനാശമുണ്ടാകും.

ബാലരക്ഷായന്ത്രം:

വളരെ ചെറിയ കുഞ്ഞുങ്ങള്‍ക്ക്‌ ബാലരക്ഷായന്ത്രം അത്യുത്തമം ആയിരിക്കും.

സുബ്രഹ്മണ്യയന്ത്രം:

ത്രികാലജ്ഞാനിയായി ലോകം അറിയാനായി വളര്‍ന്നുവരുന്നവരും സകലവിധ ജയങ്ങളും അനുഭവിച്ച് സുബ്രഹ്മണ്യന്‍റെ ലോകത്തില്‍എത്തിപ്പെടാനുള്ളവരും ഈ യന്ത്രം ധരിക്കണം.

ഭദ്രകാളീയന്ത്രം:

ഭുവനേശ്വരീബീജവും ബാലാബീജവും ഭദ്രകാളീമന്ത്രവും ഭദ്രകാളീ ഗായത്രിയും കാമദേവമാലാമന്ത്രവും ചിന്താമണീബീജവും സഹിതമായ ഭദ്രകാളീയന്ത്രം ചൊവ്വാഴ്ചയിലെ ചൊവ്വാകാലഹോരയില്‍ എഴുതി തയ്യാറാക്കണം. എങ്കില്‍ ഇത് സര്‍വ്വരക്ഷയായി ഭവിക്കും.

വിദ്യാരാജഗോപാലം:

എഴുതി തയ്യാറാക്കുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയായി കര്‍മ്മികളുടെ മുമ്പിലുള്ള ഈ യന്ത്രം ബുധദോഷപരിഹാരമാണ്. വിദ്യ അനുസ്യൂതം ഒഴുകിയെത്തും. ശ്രീകൃഷ്ണപ്രീതി വരുത്തേണ്ടതായവര്‍ക്ക്‌ വിദ്യാരാജഗോപാലം അത്യുത്തമം ആയിരിക്കും.

ഇത് സാധാരണ ലഭിക്കുന്ന ഒന്നരയിഞ്ച് നീളമുള്ള ഏലസ്സില്‍ നിര്‍മ്മിക്കാന്‍ കഴിയുകയില്ല. ആകയാല്‍ ഈ യന്ത്രം ഏറ്റവും വിശ്വസ്തനായ ഒരു കര്‍മ്മിയില്‍ നിന്നും വാങ്ങാനായി ശ്രദ്ധിക്കണം.

ശാസ്തൃയന്ത്രം:

ശനിയുടെ ബലക്കുറവുമൂലം ഉണ്ടാകുന്ന കഷ്ടതകള്‍ക്ക് ശാസ്തൃയന്ത്രം പരിഹാരമാകുന്നു.

വിദ്വേഷണയന്ത്രം:

അതീവപ്രേമത്തില്‍ നില്‍ക്കുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാനായി പൊതുവേ, ചില കര്‍മ്മികള്‍ (ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രമല്ല) തയ്യാറാക്കി നല്‍കുന്ന യന്ത്രം. അവര്‍ പിന്തിരിയുമെന്ന് മാത്രമല്ല, ശത്രുക്കളുമായിത്തീരും. പക്ഷേ, ഈ യന്ത്രം തയ്യാറാക്കി നല്‍കുന്ന കര്‍മ്മിയ്ക്ക് ഒരു മണ്ഡലക്കാലത്തിനുള്ളില്‍ കഷ്ട-നഷ്ടങ്ങളും സംഭവിക്കും.

വശ്യയന്ത്രങ്ങള്‍

വശ്യയന്ത്രം:

മാരമാലാമന്ത്രസഹിതമായ ഈ യന്ത്രം തയ്യാറാക്കണമെങ്കില്‍ അതിന് കൃത്യമായതും ന്യായമായതുമായ ഒരു കാരണം ഉണ്ടായിരിക്കണം. അത്യുത്തമം ആയ ഒരു ശുഭദിനത്തില്‍ അതീവ ഭക്തിയോടെ അചഞ്ചലമായ മനസ്സോടെ സ്വര്‍ണ്ണ നാരായം കൊണ്ട് തയ്യാറാക്കണം. വളരെയേറെ ശ്രദ്ധിച്ച് ധരിക്കേണ്ടതായ ഒരു യന്ത്രമാണിത്. കാരണം, ഇത് വശ്യയന്ത്രമാണല്ലോ.

വിവിധയിനം വശ്യയന്ത്രങ്ങളുണ്ട്.

വശീകരണയന്ത്രം:

മായാബീജ സഹിതമായ ഇതും അതീവ വശ്യതയുണ്ടാക്കുന്ന യന്ത്രമാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്യണം.

വിവിധയിനം വശീകരണയന്ത്രങ്ങളുണ്ട്.

സ്ത്രീവശ്യയന്ത്രം:

മായാബീജസഹിതമായതും കാമബീജസഹിതവുമായ ഈ യന്ത്രം കൊണ്ട് പലവിധ ക്രിയകളും ചെയ്യാവുന്നതാണ്.

വിവിധയിനം സ്ത്രീവശ്യയന്ത്രങ്ങളുണ്ട്.

ഷണ്‍മനോഭവയന്ത്രം:

ഭര്‍ത്താവിന് ഭാര്യയേയും ഭാര്യയ്ക്ക് ഭര്‍ത്താവിനെയും വശീകരിക്കാനായി മിക്ക കര്‍മ്മികളും നിര്‍മ്മിച്ച് നല്‍കുന്ന യന്ത്രം. കാരണം, ഇത് നിര്‍മ്മിക്കുന്നത് വളരെ എളുപ്പമാകുന്നു.

പുഷ്പബാണയന്ത്രം:

ഇത് ധരിക്കുന്നവര്‍ക്ക് സൗഭാഗ്യവും സൗന്ദര്യവും ഉണ്ടാകും. ഇത് ചില പ്രത്യേക ദളങ്ങളില്‍ എഴുതി നല്‍കിയാല്‍ സ്ത്രീയോ പുരുഷനോ വശംവദരാകും. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതായ യന്ത്രമാകുന്നു.

മനോഭവയന്ത്രം:

സകലരെയും വരുതിയിലാക്കു&#കില്‍ ദൂരവ്യാപകദോഷവും സംഭവിക്കും.

പഞ്ചമനോഭവയന്ത്രം:

ഇത് ശുഭമുഹൂര്‍ത്തത്തില്‍ സ്വര്‍ണ്ണനാരായം കൊണ്ട് സ്വര്‍ണ്ണത്തകിടില്‍ എഴുതി യഥാവിധി ധരിക്കണം. ശുദ്ധമായ കുങ്കുമത്തില്‍ എഴുതി സംഖ്യ കഴിച്ച് സ്ത്രീ, നെറ്റിയില്‍ കുറിയിടണം. ഇവ അതീവ വശ്യം ആയിരിക്കും. ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ വ്യഭിചാരത്തിന് പേരുകേള്‍ക്കും.

ആകര്‍ഷണയന്ത്രം:

കോലബീജസഹിതം, ഭദ്രകാളീബീജമന്ത്രസഹിതം എന്നിങ്ങനെ രണ്ടുതരം ആകര്‍ഷണയന്ത്രങ്ങളുണ്ട്. പിരിഞ്ഞിരിക്കുന്ന ഇഷ്ടക്കാരിയെ അല്ലെങ്കില്‍ഇഷ്ടക്കാരനെ അനുകൂലപ്രദമാക്കാന്‍ ആകര്‍ഷണയന്ത്രത്തിന് കഴിയും.

(അവസാനിക്കുന്നില്ല)

നിങ്ങളുടെ സാധാരണ യന്ത്രനിർമ്മാണാവശ്യങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ശ്രീസൂക്തയന്ത്രനിർമ്മാണാവശ്യങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

× Consult: Anil Velichappadan