ഭാഗ്യരത്ന നിര്‍ണ്ണയം

രത്നം ധരിക്കുന്നത് ഭാഗ്യസ്ഥാനം പുഷ്ടിപ്പെടുന്നതിനുവേണ്ടിയും തൊഴില്‍ തടസ്സം നീങ്ങുന്നതിനും വിവാഹതടസ്സം മാറുന്നതിനും സുഖചികിത്സയ്ക്ക് വേണ്ടിയുമാകുന്നു. അനുയോജ്യമല്ലാത്ത രത്നധാരണം കൊണ്ട് പലവിധത്തിലുള്ള ദുരിതങ്ങളും സംഭവിക്കുകയും ചെയ്യുന്നതാണ്. ശത്രുഗ്രഹങ്ങളുടെ രത്നം ധരിച്ചാല്‍ അത് ജീവനുപോലും വെല്ലുവിളിയുണ്ടാക്കുന്നതുമായിരിക്കും. അഷ്ടമാധിപത്യം ഉള്ള ഗ്രഹത്തിന്‍റെ രത്നം ധരിക്കുന്നത് ദുരിതം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമായിരിക്കുകയും ചെയ്യും.

എല്ലാ ജ്യോതിഷികളും രത്നശാസ്ത്രജ്ഞര്‍ (ജെമോളജിസ്റ്റ്) ആകണമെന്നില്ല. നക്ഷത്രങ്ങളുടെ ഭാഗ്യരത്നം ഏതെന്ന് മനസ്സിലാക്കാന്‍ ജ്യോതിഷ പുസ്തകങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും. എന്നാല്‍ കൃത്യമായ ഗ്രഹനില അവലോകനം നടത്താതെയുള്ള രത്നധാരണം ദോഷപ്രദം തന്നെയായിരിക്കുമെന്ന് സംശയമില്ല. രത്നം ധരിക്കാന്‍ പാടില്ലാത്ത ഗ്രഹനിലക്കാരുമുണ്ടാകാറുണ്ട്. ഗ്രഹനിലയും ദശാപഹാരവും അവലോകനം നടത്തിയാണ് ഉത്തരാ ജ്യോതിഷ ഗവേഷണ കേന്ദ്രം ഉത്തമഭാഗ്യരത്നം നിര്‍ദ്ദേശിക്കുന്നത്.

ലഗ്നാധിപന്‍റെയും ഒമ്പതാംഭാവാധിപന്‍റെയും (ഭാഗ്യഭാവാധിപന്‍) അഞ്ചാംഭാവാധിപന്‍റെയും അതുമല്ലെങ്കില്‍ അനുകൂലമാണെങ്കില്‍ ദശാനാഥന്‍റെയും രത്നം ധരിക്കാവുന്നതാണ്. ശുക്രന്‍റെ സ്ഥിതി മനസ്സിലാക്കി നവരത്നവും ധരിക്കാന്‍ സാധിക്കും. ഒരു ജാതകത്തില്‍ രാജയോഗഭംഗം സംഭവിച്ചിട്ടുണ്ടെങ്കില്‍ ഒന്നിലധികം രത്നങ്ങള്‍ ധരിക്കേണ്ടി വന്നേക്കാം. ചൊവ്വാദോഷപരിഹാരമായി ചൊവ്വാഗ്രഹത്തിന്‍റെ രത്നമായ ചെമ്പവിഴം ധരിക്കാന്‍ പാടുള്ളതല്ല. പകരം ധരിക്കാവുന്ന രത്നം ഏതാണെന്ന് ഗ്രഹനിലയില്‍ നിന്നും മനസ്സിലാക്കേണ്ടതുണ്ട്. കൂടാതെ, ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്ന രത്നം ഒരു പ്രതേക കാലഘട്ടം കഴിഞ്ഞാല്‍ മാറ്റുകയോ അങ്ങനെ വലിയ സാമ്പത്തിക ബാദ്ധ്യത നിങ്ങളെ അടിച്ചേല്പിക്കുകയോ ചെയ്യുന്നുമില്ല.

രത്നം നിര്‍ദ്ദേശിക്കുന്ന ജെമോളജിസ്റ്റിന്‍റെ സ്ഥാപനത്തില്‍ നിന്നുതന്നെ താങ്കള്‍ക്ക് അത് വിലയ്ക്ക് നല്‍കുകയും ചെയ്യുമ്പോള്‍ അവിടെ വിശ്വാസത്തിന്‍റെ ഒരു പ്രശ്നവും ഉയരുന്നുണ്ട്. ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തില്‍ നിന്നും രത്നനിര്‍ദ്ദേശം മാത്രമേ നിങ്ങള്‍ക്ക് നല്‍കുന്നുള്ളൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തുനിന്നും രത്നം വാങ്ങാവുന്നതാണ്. എന്നാല്‍, ആ രത്നം സംസ്ഥാനസര്‍ക്കാരിന്‍റെ കീഴിലുള്ള മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിലെ ‘ജെം ടെസ്റിംഗ് ലബോറട്ടറി’യില്‍ ടെസ്റ്റ്‌ ചെയ്ത സര്‍ട്ടിഫിക്കറ്റ് തന്നെ ആവശ്യപ്പെടാനുള്ള അവകാശം നിങ്ങള്‍ വിനിയോഗിക്കണമെന്ന് മാത്രം ഞങ്ങള്‍ ഉപദേശിക്കുന്നു. നിര്‍ഭാഗ്യവശാല്‍ മിക്ക സ്ഥാപനങ്ങളും സ്വകാര്യ ലബോറട്ടറിയുടെ സര്‍ട്ടിഫിക്കറ്റാണ് നല്‍കിവരുന്നത്.

ഭാഗ്യരത്നനിര്‍ണ്ണയം ഓര്‍ഡര്‍ ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

× Consult: Anil Velichappadan