ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം
ഞങ്ങളുടെ അഭിവന്ദ്യ ഗുരുനാഥനായ ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിയുടെ (മുൻ ശബരിമല മേൽശാന്തി, ഇപ്പോൾ ആലപ്പുഴ തോണ്ടൻകുളങ്ങര മഹാദേവക്ഷേത്രം മേൽശാന്തി) പാദാരവിന്ദങ്ങളിൽ, അനിൽ വെളിച്ചപ്പാടൻ എന്ന ഈ എളിയ ജ്യോതിഷ-വാസ്തു-താന്ത്രിക ഉപാസകൻ ‘ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം’ എന്ന പ്രസ്‌ഥാനത്തെ സസന്തോഷം സമർപ്പിച്ചുകൊണ്ട് ഇവയെല്ലാംതന്നെ ഉത്തമ വിശ്വാസികൾക്കായി സമർപ്പിച്ചുകൊള്ളുന്നു…
“കൃത്യമായ ജ്യോതിഷപ്രവചനം; ലളിതമായ ദോഷപരിഹാരം” എന്ന ചിന്തയിൽ നിന്നും ഉദയംചെയ്ത ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പതിനഞ്ചാംവർഷത്തിലേക്ക് കടക്കുമ്പോൾ ഇന്ന് നിരവധി വിശ്വാസികൾക്ക് വഴികാട്ടിയായി ഗുരുസ്‌ഥാനത്തേക്ക് മാറിയിരിക്കുന്നുവെന്നത് ഞങ്ങളുടെ ഗുരുകടാക്ഷമെന്നല്ലാതെ മറ്റൊന്നും പറയാനില്ല.
“പ്രാർത്ഥിക്കാൻ നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ പിന്നെ ഇടനിലക്കാരുടെ ആവശ്യമില്ല” എന്ന ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന്റെ കാഴ്ചപ്പാടുകൊണ്ട് ഒട്ടനവധി വിശ്വാസികൾ മന്ത്രോച്ചാരണത്താൽ പൂജയെക്കാളും ഹോമങ്ങളെക്കാളും ഫലപ്രാപ്തി നേടിയിരിക്കുന്നു. അതിനർത്ഥം, അർപ്പണമനോഭാവമുണ്ടെങ്കിൽ പലതും നമുക്ക് നേടാൻ കഴിയുമെന്നുതന്നെയാണ്.
യന്ത്രങ്ങളുടെ ആചാരപ്രകാരമുള്ള നിർമ്മാണം, ഫലപ്രാപ്തി എന്നിവ വിശദമായി പ്രതിപാദിച്ചുകൊണ്ടുള്ള ഏറ്റവും മികച്ച ലേഖനത്തിന് ബഹുമാനപ്പെട്ട മന്ത്രിയിൽ നിന്നും തന്ത്രശാസ്ത്രത്തിനുള്ള അവാർഡ്, വിവാഹപ്പൊരുത്തം, പാപസാമ്യം, മുഹൂർത്തം എന്നിവയെക്കുറിച്ചുള്ള ഏറ്റവും മികച്ച ലേഖനത്തിന് ബഹുമാനപ്പെട്ട മന്ത്രിയിൽ നിന്നും ജ്യോതിഷത്തിനുള്ള അവാർഡ്, ചൊവ്വാദോഷം എന്നൊരു ദോഷമില്ലെന്നും ഭാരതത്തിൽ നാളിതുവരെ ഒരു ആചാര്യനും അപ്രകാരമൊരു ഗ്രന്ഥം രചിച്ചിട്ടില്ലെന്നും ടെലിവിഷൻ ചർച്ചയിൽ അസന്നിഗ്ദ്ധമായി പറഞ്ഞതും ഏറ്റവും മികച്ച ജ്യോതിഷ സോഫ്റ്റ്‌വെയറുകൾ ലഭിക്കുന്ന ഈ കാലഘട്ടത്തിൽ ‘ജ്യോതിഷദീപ്തി’ എന്ന ലോകോത്തര ജ്യോതിഷ സോഫ്റ്റ്‌വെയറിന്റെ കൺസൽട്ടൻറ് ആസ്‌ട്രോളാജറായി പ്രവർത്തിച്ചുകൊണ്ട് ഏറ്റവും ഫലപ്രാപ്തിയുള്ള സോഫ്റ്റ്‌വെയർ ജ്യോതിഷ വിശ്വാസികൾക്ക് നൽകാൻ കഴിയുന്നതും മുതൽക്കൂട്ടും ഗുരുനാഥന്മാരുടെ അനുഗ്രഹവും കൊണ്ടാണെന്ന് പറയാതെ വയ്യ.
ജ്യോതിഷ-വാസ്തു-തന്ത്രശാസ്ത്ര രംഗത്ത് കലർപ്പില്ലാത്ത സംഭാവനകൾ നൽകാൻ ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന് കഴിയണമേയെന്ന് പ്രാർത്ഥിച്ചുകൊണ്ടും ഏവരുടെയും അനുഗ്രഹവും ആശീർവാദവും പ്രതീക്ഷിച്ചുകൊണ്ടും….
Anil Velichappadan
2023ലെ നവരാത്രി-പൂജവെയ്പ്പ്-ആയുധപൂജ-വിദ്യാരംഭം
2023ലെ നവരാത്രി-പൂജവെയ്പ്പ്-ആയുധപൂജ-വിദ്യാരംഭം: 1) നവരാത്രി ആരംഭം: 15-10-2023 (1199 കന്നി 29) ഞായറാഴ്ച) 2) 22-10-2023: പൂജ വെയ്പ്പ്: (ഞായറാഴ്ച, 1199 തുലാം 05,...
തിരുവോണം - നാൾ വഴികൾ: "കേരളത്തെ ഉദ്ധരിച്ച ഹേ ഭൃഗുവംശപതേ..." എന്ന് ശ്രീമദ് നാരായണീയത്തിൽ എഴുതപ്പെട്ടിരിക്കുന്നത് പലരും പലതായി പറഞ്ഞതുകൊണ്ടാകാം ചിലർക്കെങ്കിലും...
പത്താമുദയത്തിന് ഗൃഹസംബന്ധമായ ശുഭ മുഹൂർത്തമുണ്ട്:
ഈ വർഷത്തെ പത്താമുദയത്തിന് ഗൃഹസംബന്ധമായ ശുഭമുഹൂർത്തമുണ്ട്: പത്താമുദയം അഥവാ മേടപ്പത്ത് -സൂര്യ - നാഗപ്രീതി മന്ത്രജപം ക്ഷിപ്രഫലം നൽകും- (ഈ വർഷത്തെ പത്താമുദയം 1198...
ശിവരാത്രി: വ്രതരീതികൾ എങ്ങനെ?
ശിവരാത്രി വ്രതാനുഷ്ഠാനം - ഒരു ലഘുവിവരണം: ----------------------- ..."ക്ഷമാ സത്യം ദയാ ദാനം ശൌചമിന്ദ്രിയ നിഗ്രഹ:..." എന്ന പ്രമാണപ്രകാരം ക്ഷമയും സത്യവും ദയയും...
എന്തുകൊണ്ട് ഈ വൃശ്ചികത്തിലെ ഏകാദശി അടുത്ത ദിവസം?
എന്തുകൊണ്ട് ഈ വൃശ്ചികത്തിലെ ഏകാദശി അടുത്ത ദിവസം ആചരിക്കുന്നു? 2022 ഡിസംബർ 3, 1198 വൃശ്ചിക മാസം 17ന് സൂര്യോദയത്തിനു മുമ്പ് നാല് നാഴികയ്ക്കുള്ളിൽ ദശമി കഴിയുകയും...
കൃഷ്ണനെ അസഭ്യം പറഞ്ഞ ദുര്യോധനൻ
ഭഗവാൻ ശ്രീകൃഷ്ണനെനോക്കി മൃതപ്രായനായ ദുര്യോധനൻ, കണ്ണുപൊട്ടുന്ന ചില സത്യങ്ങൾ വിളിച്ചുപറഞ്ഞ് അധിക്ഷേപിക്കുന്ന ഒരുസന്ദർഭമുണ്ട്, കുരുക്ഷേത്രത്തിൽ. "എടാ കംസന്റെ...
Anil Velichappadan
(ജ്യോതിഷം-വാസ്തു-താന്ത്രികം&വേദാന്തം)
ബഹുമാനപ്പെട്ട മന്ത്രിമാരിൽ നിന്നും തന്ത്രശാസ്ത്രം അവാർഡും (2010), ജ്യോതിഷം അവാര്‍ഡും (2013), ജ്യോതിഷ-താന്ത്രിക-വൈദിക സമിതിയുടെ ജ്യോതിഷം അവാർഡും (2019) നേടിയ ജ്യോതിഷ ഗവേഷകന്‍.