വാസ്തുദേവ സ്തുതി

“ഓം വാസ്തുദേവം മഹാകായം
പഞ്ചഭൂത അഷ്ടദിശിം
ഐന്ദ്രായേ സര്‍വ്വ നായകം
അഗ്നയേ ഉഷ്ണകാരണാം
ദക്ഷിണായേ കാലരൂപിനാം
നൃതയേ വിസര്‍ജന്നത്
പശ്ചിമായേ ആപ നാഥം
വായവ്യയേ പ്രാണ കാരണാം
ഉത്തരായേ ഐശ്വര്‍ യാന്തു
ഐശനയേ ലോക കാരണാം
മദ്ധ്യമായേ പീഡിനം ഭൂമീം
മഹാദേവം മഹോദ്ഭവം
സര്‍വ്വലോക മായം ദേവം
വാസ്തുദേവം നമോസ്തുതേ.”

കൃത്യമായ വാസ്തുനിര്‍ദ്ദേശപ്രകാരമാണോ നിങ്ങളുടെ ഭവനം നിര്‍മ്മിച്ചിരിക്കുന്നത്?

പുതിയ ഭവനം, കെട്ടിടം നിര്‍മ്മിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചോ?

നേരിട്ടുകണ്ട് കണക്കുകള്‍ പ്രകാരം നിങ്ങളുടെ ഭവനത്തിന്‍റെ കൃത്യമായ വാസ്തുനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ബന്ധപ്പെടുക.

ബുധന്‍, ശനി ദിവസങ്ങളില്‍ കേരളത്തിലെവിടെയും വാസ്തു കണ്‍സല്‍ട്ടേഷന്‍ ഉണ്ടായിരിക്കുന്നതാണ്.

മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ വിളിക്കുക:

9497 134 134, 0476-296 6666 (Office)

എന്താണ് വാസ്തുശാസ്ത്രം?

വാസ്തുവിനെ ഭൂമി, ഹര്‍മ്മ്യം, യാനം, ശയനം എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്. ചേതനകളുടെയും അചേതനകളുടെയും ആവാസകേന്ദ്രമായ നമ്മുടെ ഭൂമിയെ ഒരു പ്രധാന വാസ്തുവായി കാണണം. സകല ജീവജാലങ്ങളെയും ഉള്‍ക്കൊള്ളുന്ന ബ്രഹ്മാണ്ഡവും അതീവപ്രാധാന്യമുള്ള വാസ്തുതന്നെയാകുന്നു. ദീര്‍ഘകാലത്തേക്കുള്ള ഭവനങ്ങള്‍, മണിമാളികകള്‍ മുതലായവ ഹര്‍മ്മ്യങ്ങളും, വാഹനാദികള്‍ യാനവാസ്തുവും ഇരിക്കാനും കിടക്കാനും വിശ്രമിക്കാനും ഉള്ളവ ശയനവാസ്തുവും ആകുന്നു. ഇത്യാദി ചരാചരപ്രപഞ്ചം മുഴുവന്‍ സ്പര്‍ശിക്കുന്ന അതിമഹത്തായ ശാസ്ത്രമാണ് ഭാരതീയ വാസ്തുശാസ്ത്രം.

ബ്രഹ്മദേവനില്‍ നിന്നും വിശ്വകര്‍മ്മാവ്‌, മയന്‍ എന്നിവരിലൂടെ വാസ്തുശാസ്ത്രം പ്രശസ്തമായി. അഗ്നിപുരാണം, ഗരുഡപുരാണം, ബ്രഹ്മാണ്ഡപുരാണം, മാര്‍ക്കണ്ഡേയപുരാണം, നാരദപുരാണം, ഭവിഷ്യത്പുരാണം, സ്കന്ദപുരാണം, മത്സ്യപുരാണം, ലിംഗപുരാണം, വായുപുരാണം എന്നിവയില്‍ വാസ്തുശാസ്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. വാസ്തുവിഭജനത്തെക്കുറിച്ച് മത്സ്യപുരാണത്തില്‍ ഇരുപതോളം അദ്ധ്യായങ്ങളിലായി പറഞ്ഞുപോകുന്നുമുണ്ട്. അങ്ങനെ ഒട്ടനവധി അതിപ്രാചീന ഗ്രന്ഥങ്ങളില്‍ വാസ്തുശാസ്ത്രത്തെക്കുറിച്ച് പറയുന്നു.

സീതാദേവിയെ അന്വേഷിച്ചുള്ള യാത്രയില്‍ ശ്രീരാമനും ലക്ഷ്മണനും വാനരരാജാവായ സുഗ്രീവന്‍റെ സ്ഥലത്ത് കുടില്‍ കെട്ടി താമസിച്ചു. “വാസ്തുശാസ്ത്രപ്രകാരം നിര്‍മ്മിച്ച കുടില്‍, അവരുടെ ദൗത്യത്തില്‍ വിജയമുണ്ടാക്കി നല്‍കും” എന്ന് ശ്രീരാമന്‍ ലക്ഷ്മണനോട് പറയുന്ന ഭാഗം രാമായണത്തിലെ കിഷ്കിന്ധാകാണ്ഡത്തില്‍ പറയുന്നു.

ദ്വാരകയും മഥുരയും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് വാസ്തുശാസ്ത്രപ്രകാരമാണെന്ന് മഹാഭാരതത്തിലും പറഞ്ഞിരിക്കുന്നു.

ആകയാല്‍ വേദകാലത്തിനും മുമ്പ് മുതല്‍ വാസ്തുശാസ്ത്രം ആരംഭിച്ചിരിക്കുന്നുവെന്ന് അനുമാനിക്കാം. സാക്ഷാല്‍ മഹാവിഷ്ണു, ബ്രഹ്മദേവന് ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്നിവ പഠിപ്പിച്ചുകൊടുത്തു. ഇതില്‍ അവസാനത്തെ വേദമായ അഥര്‍വ്വവേദത്തിന്‍റെ ഉപവേദമായ ‘സ്ഥാപത്യവേദം’ എന്നതില്‍ വാസ്തുവിദ്യയെക്കുറിച്ച് പറയുന്നു. വാസ്തുസംബന്ധവിഷയത്തിലെ പ്രധാനിയെ ‘സ്ഥപതി’ (അത് ക്ഷേത്രമായാലും, ഗൃഹമായാലും വാസ്തുനോക്കുന്ന പ്രധാനിയെ ‘സ്ഥപതി’ എന്നുതന്നെയാണ് അറിയപ്പെടുന്നത്) എന്ന് പറയപ്പെടുന്നതിനാലാണ് ‘സ്ഥാപത്യവേദം’ എന്ന് പേരുവന്നതും. യജുര്‍വേദത്തിലും വാസ്തുവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ആകയാല്‍ ഈ ശാസ്ത്രവിദ്യ ദേവന്മാര്‍പോലും ഉപയോഗിച്ചിരുന്നു എന്നത് നിസ്സംശയമാകുന്നു.

വാസ്തുശാസ്ത്രം അനുസരിച്ച് ആലയം നിര്‍മ്മിക്കുന്ന ആള്‍ക്ക് സകലവിധ ഭാഗ്യവും സമ്പത്തും സുഖവും ലഭിക്കുന്നതാണ്. വാസ്തുശാസ്ത്രത്തെ അവഗണിക്കുന്നവര്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഒന്ന് ശ്രദ്ധിച്ചുനോക്കിയാല്‍ നമുക്ക് മനസ്സിലാകുകയും ചെയ്യും.

നിര്‍മ്മാണം ആരംഭിക്കുന്ന ഭവനത്തിന്‍റെ വാസ്തുസ്ഥിതി പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാകുന്നു. ലക്ഷങ്ങളും കോടികളും മുടക്കിയുള്ള നിര്‍മ്മാണം നടത്തുമ്പോള്‍ വാസ്തുസ്ഥിതി നോക്കുന്നത് ശുഭകരമായി ഭവിക്കുക തന്നെ ചെയ്യും.

നിങ്ങളുടെ പ്രത്യേക വാസ്തുപരമായ ആവശ്യങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കൃത്യമായ വാസ്തുനിര്‍ദ്ദേശപ്രകാരമാണോ നിങ്ങളുടെ ഭവനം നിര്‍മ്മിച്ചിരിക്കുന്നത്?

പുതിയ ഭവനം, കെട്ടിടം നിര്‍മ്മിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചോ?

നേരിട്ടുകണ്ട് കണക്കുകള്‍ പ്രകാരം നിങ്ങളുടെ ഭവനത്തിന്‍റെ കൃത്യമായ വാസ്തുനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ബന്ധപ്പെടുക.

ബുധന്‍, ശനി ദിവസങ്ങളില്‍ കേരളത്തിലെവിടെയും വാസ്തു കണ്‍സല്‍ട്ടേഷന്‍ ഉണ്ടായിരിക്കുന്നതാണ്.


മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ വിളിക്കുക:

Mob: 9497 134 134
Office: 0476-296 6666
Anil Velichappad.

Pin It on Pinterest

× Consult: Anil Velichappad