ശ്രീസൂക്തയന്ത്രം:
നിങ്ങൾക്ക് നൽകുന്ന യന്ത്രത്തിൽ നിങ്ങളുടെ പേരും നക്ഷത്രവും മറ്റ് ഉപചാരങ്ങളും നിങ്ങളെ കാണിച്ചുതരാൻ അതെഴുതിയ കർമ്മിക്ക് സാധിക്കുന്നില്ലെങ്കിൽ അത് റെഡിമെയ്ഡ് യന്ത്രമാണെന്ന് നിങ്ങൾ വിശ്വസിച്ചുകൊള്ളണം. നിങ്ങൾക്കുവേണ്ടി തയ്യാറാക്കുന്ന യന്ത്രത്തിൽ നിങ്ങളുടെ പേരും നക്ഷത്രവുമൊക്കെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നും അറിഞ്ഞിരിക്കണം; എഴുതിയ കർമ്മിയോട് അത് ചോദിച്ച് മനസ്സിലാക്കണം.
https://www.facebook.com/uthara.astrology/photos/a.819133441570265/2123868807763382
ഭക്തിയോടെയും ശുദ്ധിയോടെയും പരിപാലിക്കാൻ സാധിക്കുന്നവർക്ക് ശ്രീസൂക്തയന്ത്രം വീടുകളിലോ വ്യാപാരസ്‌ഥാപനങ്ങളിലോ വെക്കാവുന്നതാണ്. ആവശ്യക്കാർ പറയുന്ന സമയത്ത് റെഡിമെയ്ഡ് യന്ത്രങ്ങൾ നൽകുന്ന രീതിയുള്ള ഇക്കാലത്ത് പേരും നക്ഷത്രവും സഹിതമായി ഒരു യന്ത്രം യഥാവിധി എഴുതി തയ്യാറാക്കി ലഭിക്കുമെങ്കിൽ അത് ഒരർത്ഥത്തിൽ ഭാഗ്യം തന്നെയാകുന്നു. നിങ്ങൾക്ക് നൽകുന്ന യന്ത്രത്തിൽ നിങ്ങളുടെ പേരും നക്ഷത്രവും സഹിതം എഴുതപ്പെട്ടിട്ടുണ്ടോയെന്ന് നോക്കി ബോദ്ധ്യപ്പെട്ടശേഷം മാത്രമേ ഒരു കർമ്മിയിൽ നിന്നും നിങ്ങൾ പണംമുടക്കി വാങ്ങുന്ന ഒരു യന്ത്രം വാങ്ങാവൂ എന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.
വൃത്തമദ്ധ്യത്തിൽ ലക്ഷ്മീബീജമന്ത്രവും മറ്റ് ഉപചാരങ്ങളും പിന്നെയുള്ള എട്ട് ദളം, പന്ത്രണ്ട് ദളം, പതിനാറ് ദളം എന്നിവയിൽ ക്രമമായി മുപ്പത്തിയാറ് ശ്രീസൂക്താർദ്ധവും പിന്നെയുള്ള ആദ്യവീഥിയിൽ ശ്രീമന്ത്രവും രണ്ടാമത്തെ വീഥിവൃത്തത്തിൽ മാതൃകാക്ഷരങ്ങളും ഭൂപുരകോണുകളിൽ വീണ്ടും ലക്ഷ്മീബീജമന്ത്രവും എഴുതണം. ശുഭദിനത്തിൽ പുലർച്ചെ സ്നാനാദി കർമ്മങ്ങൾ കഴിഞ്ഞ് ശുദ്ധവസ്ത്രം ധരിച്ച് മഹാദേവിയെ ധ്യാനിച്ച് ഒറിജിനൽ വെള്ളിത്തകിടിൽ യന്ത്രം സ്വർണ്ണനാരായത്താൽ എഴുതണം. ഞങ്ങൾ ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം ഇപ്രകാരം എഴുതിയ ഒരു ശ്രീസൂക്തത്തിന്റെ ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്.
ശ്രീസൂക്തയന്ത്രം അത്യപൂര്‍വ്വം കര്‍മ്മികള്‍ മാത്രമേ യഥാവിധി എഴുതി തയ്യാറാക്കി നല്‍കുകയുള്ളൂ. അത്യധികമായ ശ്രദ്ധ ആവശ്യമായ ഈ യന്ത്രം എഴുതുന്നതിലെ പ്രയാസവും ഏതെങ്കിലും ദളത്തിൽ എഴുതുന്നവ തെറ്റിപ്പോയാൽ വളരെയേറെ മാനസിക പിരിമുറുക്കവും ശ്രീസൂക്തയന്ത്രം എഴുതുന്നവർക്ക് സംഭവിക്കാമെന്ന ഭയവും ഉള്ളതുകൊണ്ടാണ് മിക്ക ആചാര്യന്മാരും ഈ യന്ത്രം എഴുതുന്നതിൽ നിന്നും മാറി നിൽക്കുന്നത്. യന്ത്രലേഖനവും മറ്റ് ഉപചാരങ്ങളും ശ്രീസൂക്തമന്ത്രം തൊട്ടുജപിക്കലും പ്രാണപ്രതിഷ്ഠയും പൂർത്തിയാക്കാൻ ഏറ്റവും കുറഞ്ഞത് 41 ദിവസം വേണ്ടിവരുന്നതുമാണ്.
ഇനി ശ്രീസൂക്തമന്ത്രം ചുവടെ എഴുതുന്നു:
ദാരിദ്ര്യശമനത്തിന് ശ്രീസൂക്തമന്ത്രജപം അത്യുത്തമം ആകുന്നു. രണ്ട് സന്ധ്യകളിലും നെയ്‌വിളക്ക് കൊളുത്തി മഹാലക്ഷ്മിയെ ധ്യാനിച്ചുകൊണ്ട് ശ്രീസൂക്തം ജപിക്കുന്ന വീട്ടില്‍ സർവ്വൈശ്വര്യം ലഭിക്കും. അവിടെ മഹാലക്ഷ്മി കുടികൊള്ളുമെന്ന് നിസ്സംശയം പറയാം. അക്ഷരത്തെറ്റുകള്‍ വരാതെ സാവധാനം ജപിച്ചുശീലിക്കണം.
ശ്രീസൂക്തം:
ഹിരണ്യവര്‍ണ്ണാം ഹരിണീം സുവര്‍ണ്ണരജതസ്രജാം
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജാതവേദോ മ ആവഹ
താം മ ആവഹ ജാതവേദോ ലക്ഷ്മീ മനപഗാമിനീം
യസ്യാം ഹിരണ്യം വിന്ദേയം ഗാമശ്വം പുരുഷാനഹം.
അശ്വപൂര്‍വ്വാം രഥമദ്ധ്യാം ഹസ്തിനാദപ്രമോധിനീം
ശ്രിയം ദേവീമുപഹ്വയേ ശ്രീര്‍മ്മാ ദേവീജൂഷതാം
കാംസോസ്മിതാം ഹിരണ്യപ്രകാരാമാര്‍ദ്രാം ജ്വലന്തീം തൃപ്താം തര്‍പ്പയന്തീം
പദ്മേ സ്ഥിതാം പദ്മവര്‍ണ്ണാം താമിഹോപഹ്വയേ ശ്രിയം.
ചന്ദ്രാം പ്രഭാസാം യശസാ ജ്വലന്തീം ശ്രീയാം ലോകേ ദേവജൂഷ്ടാമുദാരാം
താം പദ്മിനീമീം ശരണമഹം പ്രപദ്യേ അലക്ഷ്മീര്‍മ്മേ നശ്യതാം ത്വാം വൃണേ
ആദിത്യവര്‍ണ്ണേ തപസോഅധിജാതോ വനസ്പതിസ്തവ വൃക്ഷോഅഥ ബില്വ:
തസ്യ ഫലാനി തപസാ നുദന്തു മയാന്തരായാശ്ച ബാഹ്യാ അലക്ഷ്മീ:
ഉപൈതു മാം ദേവസഖ: കീര്‍ത്തിശ്ച മണിനാ സഹ
പ്രാദുര്‍ ഭൂതോഅസ്മി രാഷ്ട്രേഅസ്മിന്‍ കീര്‍ത്തി മൃദ്ധിം ദദാതു മേ
ക്ഷുത്പിപാസാമലാം ജ്യേഷ്ഠാമലക്ഷ്മീം നാശയാമ്യഹം
അഭൂതിമസമൃദ്ധിം ച സര്‍വ്വാം നിര്‍ണുദ മേ ഗൃഹാത്
ഗന്ധദ്വാരാം ദുരാധര്‍ഷാം നിത്യപുഷ്ടാം കരീഷിണീം
ഈശ്വരീം സര്‍വ്വഭൂതാനം താമിഹോപഹ്വയേ ശ്രിയം
മനസ: കാമമാകൂതീം വാചസ്സത്യമശീമഹീ
പശൂനാം രൂപമന്നസ്യ മയി ശ്രീ: ശ്രയതാം യശ:
കര്‍ദ്ദമേന പ്രജാ ഭൂതാ മയി സംഭവ കര്‍ദ്ദമ
ശ്രിയം വാസയ മേ കുലേ മാതരം പദ്മമാലിനീം
ആപസ്സൃജന്തു സ്നിഗ്ദ്ധാനി ചിക്ളീത വസ മേ ഗൃഹേ
നി ച ദേവീം മാതരം ശ്രിയം വാസയ മേ കുലേ
ആര്‍ദ്രാം യഷ്ക്കരിണീം യഷ്ടിം പിങ്ഗളാം പദ്മമാലിനീം
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജാതവേദോ മ ആവഹ
ആര്‍ദ്രാം പുഷ്ക്കരിണീം പുഷ്ടിം സുവര്‍ണ്ണാം ഹേമമാലിനീം
സൂര്യാം ഹിരണ്‍മയീം ലക്ഷ്മിം ജാതവേദോ മ ആവഹ
താം മ ആവഹ ജാതവേദോ ലക്ഷ്മീമനപഗാമിനീം
യസ്യാം ഹിരണ്യം പ്രഭൂതം ഗാവോ ദാസ്യോഅശ്വാന്‍ വിന്ദേയം പുരുഷാനഹം
പദ്മപ്രിയേ പദ്മിനി പദ്മഹസ്തേ പദ്മാലയേ പദ്മദളായതാക്ഷി
വിശ്വപ്രിയേ വിഷ്ണുമനോനുകൂലേ ത്വത്പാദപദ്മം മയി സന്നിധഥ്‌സ്വ
മഹാദേവ്യൈ ച വിദ്മഹേ, വിഷ്ണുപത്ന്യെ ച ധീമഹി
തന്നോ ലക്ഷ്മീ: പ്രചോദയാത്
ശ്രീവര്‍ചസ്വമായുഷ്യമാരോഗ്യമാവിധാശ്ചോഭമാനം മഹീയതേ
ധാന്യം ധനം പശും ബഹുപുത്രലാഭം ശതസംവത്സരം ദീര്‍ഘമായു(ഹ):
———–
അനിൽ വെളിച്ചപ്പാടൻ
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം
Mob: 9497 134 134.