ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം
ഞങ്ങളുടെ അഭിവന്ദ്യ ഗുരുനാഥനായ ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിയുടെ (മുൻ ശബരിമല മേൽശാന്തി, ഇപ്പോൾ ആലപ്പുഴ തോണ്ടൻകുളങ്ങര മഹാദേവക്ഷേത്രം മേൽശാന്തി) പാദാരവിന്ദങ്ങളിൽ, അനിൽ വെളിച്ചപ്പാടൻ എന്ന ഈ എളിയ ജ്യോതിഷ-വാസ്തു-താന്ത്രിക ഉപാസകൻ ‘ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം’ എന്ന പ്രസ്‌ഥാനത്തെ സസന്തോഷം സമർപ്പിച്ചുകൊണ്ട് ഇവയെല്ലാംതന്നെ ഉത്തമ വിശ്വാസികൾക്കായി സമർപ്പിച്ചുകൊള്ളുന്നു…
“കൃത്യമായ ജ്യോതിഷപ്രവചനം; ലളിതമായ ദോഷപരിഹാരം” എന്ന ചിന്തയിൽ നിന്നും ഉദയംചെയ്ത ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പതിനഞ്ചാംവർഷത്തിലേക്ക് കടക്കുമ്പോൾ ഇന്ന് നിരവധി വിശ്വാസികൾക്ക് വഴികാട്ടിയായി ഗുരുസ്‌ഥാനത്തേക്ക് മാറിയിരിക്കുന്നുവെന്നത് ഞങ്ങളുടെ ഗുരുകടാക്ഷമെന്നല്ലാതെ മറ്റൊന്നും പറയാനില്ല.
“പ്രാർത്ഥിക്കാൻ നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ പിന്നെ ഇടനിലക്കാരുടെ ആവശ്യമില്ല” എന്ന ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന്റെ കാഴ്ചപ്പാടുകൊണ്ട് ഒട്ടനവധി വിശ്വാസികൾ മന്ത്രോച്ചാരണത്താൽ പൂജയെക്കാളും ഹോമങ്ങളെക്കാളും ഫലപ്രാപ്തി നേടിയിരിക്കുന്നു. അതിനർത്ഥം, അർപ്പണമനോഭാവമുണ്ടെങ്കിൽ പലതും നമുക്ക് നേടാൻ കഴിയുമെന്നുതന്നെയാണ്.
യന്ത്രങ്ങളുടെ ആചാരപ്രകാരമുള്ള നിർമ്മാണം, ഫലപ്രാപ്തി എന്നിവ വിശദമായി പ്രതിപാദിച്ചുകൊണ്ടുള്ള ഏറ്റവും മികച്ച ലേഖനത്തിന് ബഹുമാനപ്പെട്ട മന്ത്രിയിൽ നിന്നും തന്ത്രശാസ്ത്രത്തിനുള്ള അവാർഡ്, വിവാഹപ്പൊരുത്തം, പാപസാമ്യം, മുഹൂർത്തം എന്നിവയെക്കുറിച്ചുള്ള ഏറ്റവും മികച്ച ലേഖനത്തിന് ബഹുമാനപ്പെട്ട മന്ത്രിയിൽ നിന്നും ജ്യോതിഷത്തിനുള്ള അവാർഡ്, ചൊവ്വാദോഷം എന്നൊരു ദോഷമില്ലെന്നും ഭാരതത്തിൽ നാളിതുവരെ ഒരു ആചാര്യനും അപ്രകാരമൊരു ഗ്രന്ഥം രചിച്ചിട്ടില്ലെന്നും ടെലിവിഷൻ ചർച്ചയിൽ അസന്നിഗ്ദ്ധമായി പറഞ്ഞതും ഏറ്റവും മികച്ച ജ്യോതിഷ സോഫ്റ്റ്‌വെയറുകൾ ലഭിക്കുന്ന ഈ കാലഘട്ടത്തിൽ ‘ജ്യോതിഷദീപ്തി’ എന്ന ലോകോത്തര ജ്യോതിഷ സോഫ്റ്റ്‌വെയറിന്റെ കൺസൽട്ടൻറ് ആസ്‌ട്രോളാജറായി പ്രവർത്തിച്ചുകൊണ്ട് ഏറ്റവും ഫലപ്രാപ്തിയുള്ള സോഫ്റ്റ്‌വെയർ ജ്യോതിഷ വിശ്വാസികൾക്ക് നൽകാൻ കഴിയുന്നതും മുതൽക്കൂട്ടും ഗുരുനാഥന്മാരുടെ അനുഗ്രഹവും കൊണ്ടാണെന്ന് പറയാതെ വയ്യ.
ജ്യോതിഷ-വാസ്തു-തന്ത്രശാസ്ത്ര രംഗത്ത് കലർപ്പില്ലാത്ത സംഭാവനകൾ നൽകാൻ ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന് കഴിയണമേയെന്ന് പ്രാർത്ഥിച്ചുകൊണ്ടും ഏവരുടെയും അനുഗ്രഹവും ആശീർവാദവും പ്രതീക്ഷിച്ചുകൊണ്ടും….
Anil Velichappadan
കേരളത്തിൽ മാത്രം വിനായക ചതുർത്ഥി 15-9-2026ന്??
കേരളത്തിൽ മാത്രം വിനായക ചതുർത്ഥി 15-9-2026 ചൊവ്വാഴ്ച ആചരിക്കണമെന്ന് പഞ്ചാംഗ ഗണിതാക്കൾ അറിയിക്കുന്നു. കേരളത്തിന് പുറത്ത് വിനായക ചതുർത്ഥി പക്ഷെ, 14-9-2026...
ചന്ദ്രഗ്രഹണവും ക്ഷേത്രാചാരവും:
ചന്ദ്രഗ്രഹണം 03-3-2026 ചൊവ്വാഴ്ച്ച. ഗ്രഹണവും ക്ഷേത്രാചാരങ്ങളും-അറിയേണ്ട കാര്യങ്ങൾ: ജ്യോതിഷ ശാസ്ത്രമനുസരിച്ചും തന്ത്രശാസ്ത്രമനുസരിച്ചും ഗ്രഹണസമയം എന്നത്...
വീട്ടുമുറ്റത്തെ മരങ്ങൾ: ഐശ്വര്യം തരുന്നതും ദോഷം വരുത്തുന്നതും:
വീട്ടുമുറ്റത്തെ മരങ്ങൾ: ഐശ്വര്യം തരുന്നതും ദോഷം വരുത്തുന്നതും വീട് വെക്കുമ്പോൾ മാത്രമല്ല, വീടിന് ചുറ്റും മരങ്ങൾ വെച്ചുപിടിപ്പിക്കുമ്പോഴും വാസ്തു...
2026ലെ 12 മാസവും ഓരോ കൂറുകാർക്കും എങ്ങനെ?
2026ലെ 12 മാസവും ഓരോ കൂറുകാർക്കും എങ്ങനെ? നമ്മുടെ ഉത്തരാ ആസ്ട്രോളജി യൂട്യൂബ് ചാനൽ (https://www.youtube.com/utharaastrology) സബ്സ്ക്രൈബ് ചെയ്യണമെന്നും, എല്ലാ...
പൗർണ്ണമി വ്രതം എങ്ങനെ? ഫലസിദ്ധി എന്താണ്?
പൗർണ്ണമി വ്രതം: കലണ്ടറിലോ അല്ലെങ്കിൽ ഏകീകരണമുള്ള നല്ലൊരു പഞ്ചാംഗത്തിലോ പൗർണ്ണമി (വെളുത്തവാവ്) എഴുതിയിരിക്കുന്ന ദിവസം പ്രഭാതത്തിൽ വ്രതം ആരംഭിക്കുക. തലേദിവസം...
ജാതകത്തിൽ ആത്മകാരകന്റെ സ്വാധീനം:
ജാതകത്തിൽ ആത്മകാരകന്റെ സ്വാധീനം: എന്തുകൊണ്ടാണ് ചില നല്ല ഗ്രഹസ്‌ഥിതിയുള്ള ജാതകങ്ങൾ ഉയർച്ചയിലേക്ക് പോകാത്തത് എന്നതിന്റെ ഉത്തരമാണ് ചുവടെ നൽകുന്നത്. ജാതകത്തിൽ...
Anil Velichappadan
(ജ്യോതിഷം-വാസ്തു-താന്ത്രികം&വേദാന്തം)
ബഹുമാനപ്പെട്ട മന്ത്രിമാരിൽ നിന്നും തന്ത്രശാസ്ത്രം അവാർഡും (2010), ജ്യോതിഷം അവാര്‍ഡും (2013), ജ്യോതിഷ-താന്ത്രിക-വൈദിക സമിതിയുടെ ജ്യോതിഷം അവാർഡും (2019) നേടിയ ജ്യോതിഷ ഗവേഷകന്‍.


















