ഗായത്രി മന്ത്രങ്ങൾ

Share this :

ഗായത്രി മന്ത്രങ്ങൾ:

“ഞാൻ ആ മഹത്തായ തത്വത്തെക്കുറിച്ച് ചിന്തിക്കുകയും, (ആ ദേവനെ) ധ്യാനിക്കുകയും ചെയ്യുന്നു. എന്നിലെ പ്രതിഭാശാലിയെ പ്രകാശിപ്പിക്കുന്നതിന് എന്നെ അനുഗ്രഹിക്കേണമേ…” എന്നതാണ് ഓരോ ഗായത്രീമന്ത്രത്തിന്റെയും ലഘുവായ അർത്ഥം.

പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും അസ്തമയത്തിലും ഗായത്രി ജപിക്കുന്നവരുണ്ട്. ഉദയത്തിലും അസ്തമയത്തിലും ജപിക്കുന്നവർ നിരവധിയാണ്. രാവിലെ നിന്നും വൈകിട്ട് ഇരുന്നും ഗായത്രി ജപിക്കുന്നതാണ് ആചാരം. കരമാലാ സമ്പ്രദായമോ ജപമാലയോ ഉപയോഗിക്കാം.

സൂര്യാസ്തമയ സമയത്തും ജപിക്കാം. എന്നാൽ രാത്രിയിൽ ഗായത്രീമന്ത്രം ജപിക്കരുത്.

പ്രധാനപ്പെട്ട 9 ദേവതകളുടെയും നവഗ്രഹങ്ങളുടെയും ഗായത്രിമന്ത്രം പരിചയപ്പെടാം.

(1) സൂര്യഗായത്രി:

ഓം ഭുർ ഭുവഃ സ്വ:
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധീയോ യോ നഃ പ്രചോദയാത്.

“സവിതാവിന്റെ ദിവ്യവും ശ്രേഷ്ഠവുമായ ആ തേജസിനെ ഞാൻ ധ്യാനിക്കുന്നു. ആ ഭർഗൻ എന്ന തേജസ്സ് ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കട്ടെ…”

ഋഗ്വേദപ്രോക്തമായതും ഏറ്റവും പ്രശസ്തവുമായ ഗായത്രീമന്ത്രത്തിന്റെ ലളിതമായ അർത്ഥമാണ് മുകളിൽ എഴുതിയത്.

ഈ ഗായത്രി ജപിക്കാതെയുള്ള യാതൊരു മന്ത്രജപവും ഫലപ്രാപ്തിയിൽ എത്തുകയില്ല. അതുകൊണ്ടുതന്നെയാകും പുലർച്ചെ ആദ്യം ജപിക്കുന്നതും ഈ ഗായത്രീമന്ത്രം തന്നെയായത്. ഇത് 3, 9, 24, 108 എന്നീ സംഖ്യകളിലും അവരവരുടെ ഭാഗ്യസംഖ്യാക്രമത്തിലും ജപിച്ചുവരുന്നു. എല്ലാം നല്ലതുതന്നെ.

(2) ഗണേശഗായത്രി:

ഓം ഏകദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി
തന്വോ ദന്തി: പ്രചോദയാത്.

(3) മഹാദേവ ഗായത്രി:

ഓം തത്പുരുഷായ വിദ്മഹേ
മഹാദേവായ ധീമഹി
തന്വോ രുദ്ര: പ്രചോദയാത്.

(4) വിഷ്ണുഗായത്രി:

ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്വോ വിഷ്ണു: പ്രചോദയാത്.

(5) ഭദ്രകാളീ ഗായത്രി:

ഓം രുദ്രസുതായൈ വിദ്മഹേ
ശൂലഹസ്തായൈ ധീമഹി
തന്വോ കാളി: പ്രചോദയാത്.

(6) സുബ്രഹ്മണ്യഗായത്രി:

ഓം സനൽകുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്.

(7) വിഷ്ണുഗായത്രി:

ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹീ
തന്വോ വിഷ്ണു: പ്രചോദയാത്.

(8) ശാസ്തൃ ഗായത്രി:

ഓം രേവന്തായ വിദ്മഹേ
മഹാശാസ്ത്രേ ധീമഹി
തന്വോ ശാസ്താ: പ്രചോദയാത്.

(9) ശ്രീകൃഷ്ണ ഗായത്രി:

ഓം ദേവകീനന്ദനായ വിദ്മഹേ
ഗോപീജന വല്ലഭായ ധീമഹി
തന്വോ ഗോപാല: പ്രചോദയാത്.
************************
ഇനി നവഗ്രഹ ഗായത്രീമന്ത്രങ്ങൾ പരിചയപ്പെടാം. ദശ, അപഹാരം, ഛിദ്രകാലം, ചാരവശാൽ വ്യാഴമോ ശനിയോ സൂര്യനോ പ്രതികൂലമായി നിന്നാൽ അതാത് ഗ്രഹങ്ങളുടെ ഗായത്രിയും ഭക്തിപൂർവ്വം ജപിക്കാവുന്നതാണ്. ഒരു ദേവതയുടെ വിവിധങ്ങളായ ഗായത്രീമന്ത്രങ്ങൾ ലഭ്യമാണ്. ഇവിടെ ഏറെ പ്രചാരത്തിലുള്ളത് മാത്രമാണ് നൽകിയിരിക്കുന്നതെന്ന് മാത്രം.

(1) ആദിത്യ ഗായത്രി:

ഓം പ്രഭാകരായ വിദ്മഹേ
ദിവാകരായ ധീമഹീ
തന്വോ സൂര്യ: പ്രചോദയാത്.

(2) ചന്ദ്ര ഗായത്രി:

ഓം അത്രിപുത്രായ വിദ്മഹേ
അമൃതമയായ ധീമഹി
തന്വോ സോമഃ പ്രചോദയാത്.

(3) കുജ ഗായത്രി:

ഓം അംഗാരകായ വിദ്മഹേ
ഭൂമി പുത്രായ ധീമഹി
തന്വോ ഭൗമ: പ്രചോദയാത്.

(4) ബുധ ഗായത്രി:

ഓം ഗജധ്വജായ വിദ്മഹേ
ശുകഹസ്തായ ധീമഹി
തന്വോ ബുധഃ പ്രചോദയാത്.

(5) ഗുരു ഗായത്രി:

ഓം ഋഷഭധ്വജായ വിദ്മഹേ
ഘൃണിഹസ്തായ ധീമഹി
തന്വോ ഗുരു: പ്രചോദയാത്.

(6) ശുക്ര ഗായത്രി:

ഓം അശ്വധ്വജായ വിദ്മഹേ
ധനുര്‍ഹസ്തായ ധീമഹി
തന്വോ ശുക്ര: പ്രചോദയാത്.

(7) ശനി ഗായത്രി:

ഓം കാകധ്വജായ വിദ്മഹേ
ഖഡ്ഗ ഹസ്തായ ധീമഹി
തന്വോ മന്ദ: പ്രചോദയാത്.

(8) രാഹു ഗായത്രി:

ഓം നാഗരാജായ വിദ്മഹേ
പദ്മ ഹസ്തായ ധീമഹി
തന്വോ രാഹു: പ്രചോദയാത്.

(9) കേതു ഗായത്രി:

ഓം അശ്വധ്വജായ വിദ്മഹേ
ശൂലഹസ്തായ ധീമഹി
തന്വോ കേതുഃ പ്രചോദയാത്.
__________
Anil Velichappadan
Uthara Astro Research Center

home

Share this :
× Consult: Anil Velichappadan