ഹിന്ദുവിന്റെ 16 കര്‍മ്മങ്ങള്‍:
വയറ്റില്‍ വളരുന്നകാലം മുതല്‍ പതിനാറ് കര്‍മ്മങ്ങള്‍.
മരിച്ചുകഴിഞ്ഞാലും പതിനാറ് കര്‍മ്മങ്ങള്‍.
ചിലരൊക്കെ കളിയായും കാര്യമായും പറയാറില്ലേ, “…നിന്റെ പതിനാറടിയന്തിരം കൂടും…” എന്നൊക്കെ? ആ പതിനാറിനും ആചാര്യന്മാര്‍ കൃത്യമായ കണക്കുകള്‍ നല്‍കിയിട്ടുണ്ട്.
വയറ്റില്‍ വളര്‍ന്നുതുടങ്ങുന്നകാലം മുതല്‍ 16 കര്‍മ്മങ്ങള്‍ “പൂര്‍വഷോഡശ സംസ്ക്കാരങ്ങള്‍” എന്ന് അറിയപ്പെടുന്നു. അവ ഇത്രയുമാണ്:
1) ഗര്‍ഭാധാനം അഥവാ സേകം അഥവാ രാത്രിമുഹൂര്‍ത്തം അഥവാ ശാന്തിമുഹൂര്‍ത്തം
2) പുംസവനം
3) സീമന്തം
4) ജാതകര്‍മ്മം
5) നാമകരണം
6) ഉപനിഷ്ക്രാമണം അഥവാ വാതില്‍പ്പുറപ്പാട്
7) അന്നപ്രാശം അഥവാ ചോറൂണ്
8) ചൗളം അഥവാ ചൂഡാകര്‍മ്മം അഥവാ ക്ഷൗരം
9) ഉപനയനം അഥവാ വ്രതബന്ധം
10) ഹോതാരവ്രതം
11) ഉപനിഷദവ്രതം
12) ശുക്രിയം
13) ഗോദാനവ്രതം
14) സമാവര്‍ത്തനം
15) വിവാഹം
16) അഗ്ന്യാധാനം.
ഇതില്‍ വേദങ്ങളും ഉപനിഷത്തുകളും ജ്യോതിഷം ഉള്‍പ്പെടുന്ന വേദാംഗങ്ങള്‍ പഠിച്ചുതുടങ്ങണമെന്ന് പറയുന്നത് പത്താംഭാഗത്തിലാണ്.
വേദാംഗങ്ങള്‍ എന്നാല്‍ വേദങ്ങളുടെ ബോധനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ എന്ന് സാരം. ഇതില്‍ ജ്യോതിഷമാണ് ആദ്യമുള്ളത്.
“ജ്യോതിഃ കല്പോ നിരുക്തം ച ശിക്ഷാ വ്യാകരണം തഥാ
ഛന്ദോ വിചിതിരേതാനി ഷഡംഗാനി വിദുഃ ശ്രുതേഃ”
വേദാംഗങ്ങള്‍ എന്നാല്‍ ജ്യോതിഷം, കല്പം, നിരുക്തം, ശിക്ഷ, വ്യാകരണം, ഛന്ദസ്സ് എന്നീ 6 പാഠഭാഗങ്ങള്‍.
—————-
മരിച്ചുകഴിഞ്ഞാല്‍ ബന്ധുക്കളാല്‍ ചെയ്യപ്പെടേണ്ട 16 കര്‍മ്മങ്ങള്‍ “അപരഷോഡശ സംസ്ക്കാരങ്ങള്‍” എന്ന് അറിയപ്പെടുന്നു. അവ ഇത്രയുമാണ്:
1) മന്ത്രസംസ്ക്കാരം
2) ഉദകക്രിയ
3 മുതല്‍ 12 വരെയുള്ള 10 ദിവസത്തെ ‘ദശാഹം’
13) അസ്ഥിസഞ്ചയനം
14) ഏകാദശപിണ്ഡം
15) സപിണ്ഡി
16) വാര്‍ഷികശ്രാദ്ധം.
ഇവയൊക്കെ പഠിക്കുന്നില്ല എന്നതോ പോകട്ടെ…. ഇവയുടെ ക്രമവും പേരുവിവരങ്ങളും പോലും ഹിന്ദുവിന് അറിയില്ല എന്നതാണ് സത്യം. നമുക്ക് പഠിക്കാന്‍ സാധിച്ചില്ലെങ്കില്‍ നമ്മുടെ മകളെയെങ്കിലും പഠിപ്പിച്ച് പ്രായശ്ചിത്തം ചെയ്യണം. ഇങ്ങനെയുള്ള നല്ലൊരു സംസ്ക്കാരം പഠിപ്പിക്കുന്നതിന് നമ്മള്‍ ആരെയാണ് ഭയപ്പെടുന്നത്?
ഇവയൊന്നും പഠിപ്പിക്കാതെ, സ്വന്തം വീട്ടിലെ കത്തിച്ചുവെച്ച നിലവിളക്കുവരെ കാല്‍കൊണ്ട് തട്ടിക്കളഞ്ഞവരിന്ന് സ്വന്തം മക്കളെ തിരികെ ലഭിക്കാന്‍ പരമോന്നത കോടതിയോട് കെഞ്ചുന്ന ദയനീയ കാഴ്ച നമ്മള്‍ കണ്ടില്ലെന്ന് നടിക്കരുത്.
സംസ്ക്കാരം വളര്‍ന്നുവരേണ്ടത് സ്വന്തം കുടുംബത്ത് നിന്നുതന്നെയാകുന്നു.
______________
Uthara Astro Research Center