വ്യാഴം രാശിമാറ്റം നിങ്ങൾക്കെങ്ങനെ?

Share this :

വ്യാഴം 05-11-2019 ല്‍ രാശിമാറുന്നു:

(05-11-2019 to 20-11-2020)

ഫലം, ദോഷം, പരിഹാരം, ജപമന്ത്രം-

(Prepared By: Anil Velichappadan, Uthara Astro Research Center, Karunagappally)

Visit: https://www.uthara.in/

Like: https://www.facebook.com/uthara.astrology/

Follow: https://www.facebook.com/velichappadan

Subscribe: https://www.youtube.com/user/Anilvelichappad

ലേഖനം പൂർണ്ണമായി വായിക്കാൻ ഈ ലിങ്ക് സന്ദർശിക്കുക:

http://utharaastrology.com/news/20.html

വ്യാഴഗ്രഹം: ചില പ്രത്യേക അറിവുകള്‍

നവഗ്രഹങ്ങളില്‍ അതീവപ്രാധാന്യമുള്ള ഗ്രഹമാണ് ദേവഗുരുവായ വ്യാഴം അഥവാ ബൃഹസ്പതി. വ്യാഴത്തിന്‍റെ രാശിമാറ്റം അതിപ്രധാനമാകുന്നു. ഏതൊരാള്‍ക്കും സൂര്യനും വ്യാഴവും ശനിയും ചാരവശാല്‍ മോശമാകുകയും അതോടൊപ്പം അവരുടെ ദശാപഹാരകാലവും മോശമായി വന്നാല്‍ അത് അതീവദോഷപ്രദം തന്നെയായിരിക്കും.

എത്ര ദോഷപ്രദമായി നിന്നാലും വ്യാഴത്തിന്‍റെ ദൃഷ്ടി ‘ലക്ഷം ദോഷങ്ങളെ ഹനിക്കും’ എന്നാണ് പ്രമാണം.

പൊതുവെ ഗുണപ്രദം ആർക്കൊക്കെ?

വ്യാഴം ശുഭസ്‌ഥാനത്ത് വരികയും അതോടൊപ്പം വ്യാഴദൃഷ്ടികൂടി വരുന്നതിനാൽ താഴെപ്പറയുന്ന കൂറുകാർക്ക് ഈ വ്യാഴമാറ്റം അത്യുത്തമം ആയിരിക്കും:

1) മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക-ആദ്യപാദം)‍

2) മിഥുനക്കൂര്‍ (മകയിരം-അവസാന രണ്ട് പാദം, തിരുവാതിര, പുണര്‍തം-ആദ്യ മൂന്ന്‍ പാദം)‍

3) ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം-ആദ്യ പാദം)

4) വൃശ്ചികക്കൂറ് (വിശാഖം-അവസാന പാദം, അനിഴം, കേട്ട)

ഇതില്‍ ചിങ്ങക്കൂറുകാര്‍ക്ക് (മകം, പൂരം, ഉത്രം-ആദ്യ പാദം) 24-01-2020 മുതൽ ആറില്‍ ശനിയും അത്യുത്തമസ്ഥാനത്താകയാല്‍ ഈ കാലഘട്ടം വളരെ അനുകൂലമായി ഭവിക്കും.

ദശാപഹാരകാലവും അനുകൂലമായി ഭവിച്ചാല്‍ ഇവര്‍ക്ക് മഹാഭാഗ്യങ്ങള്‍ അനുഭവത്തില്‍ വരികതന്നെ ചെയ്യും.

സന്താനം, ധനം, സ്വര്‍ണ്ണം, കീര്‍ത്തി, ബന്ധുക്കള്‍, ബുദ്ധിവൈഭവം, ചൈതന്യം, സുഖം, ഈശ്വരഭക്തി, ദയ, ഭാര്യാ-ഭര്‍തൃസുഖം, സത്ഗതി, സാത്വികകര്‍മ്മം, ശുഭപ്രവൃത്തി, വടക്കുകിഴക്ക്‌ ദിക്ക് എന്നിവയുടെ കാരകനായ ഗ്രഹമാണ് വ്യാഴം.

വ്യാഴം അനുകൂലമായാല്‍ ഇവയില്‍ നിന്നൊക്കെ സദ്‌ഫലവും പ്രതികൂലമായാല്‍ ദുഷ്ഫലവും അനുഭവിക്കേണ്ടി വരികയും ചെയ്യും.

വ്യാഴമാറ്റം ആര്‍ക്കൊക്കെ വളരെ ദോഷപ്രദം?

1) കന്നിക്കൂറ് (ഉത്രം-അവസാന മൂന്ന്‍ പാദം, അത്തം, ചിത്തിര-ആദ്യ രണ്ട് പാദം): ഇവർക്ക് 05-11-2019 മുതൽ 24-01-2020 വരെ അതീവ ദോഷപ്രദമായിരിക്കും. പ്രത്യേക ശ്രദ്ധയും പ്രാർത്ഥനയും അത്യാവശ്യമായിരിക്കും.

2) ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം-ആദ്യപാദം): ഇവര്‍ക്ക് വ്യാഴവും ശനിയും ഒരുപോലെ ദോഷപ്രദമായി നില്‍ക്കുന്നതിനാല്‍ വളരെയധികം ശ്രദ്ധിക്കണം. പ്രാർത്ഥന മുടക്കരുത്.

3) മീനക്കൂറ് (പൂരുരുട്ടാതി-അവസാന പാദം, ഉതൃട്ടാതി, രേവതി): ഇവർക്ക് 24-01-2020 മുതൽ ശനി അനുകൂലമായി ഭവിക്കും. എന്നിരിക്കിലും വ്യാഴപ്രീതി വരുത്തേണ്ടതാകുന്നു.

വ്യാഴമാറ്റം ആര്‍ക്കൊക്കെ ഗുണദോഷസമ്മിശ്രം?

1) ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്ന്‍ പാദം, രോഹിണി, മകയിരം-ആദ്യ രണ്ട് പാദം)

2) കര്‍ക്കിടകക്കൂറ് (പുണര്‍തം-അവസാന പാദം, പൂയം, ആയില്യം)

3) തുലാക്കൂറ് (ചിത്തിര-അവസാന രണ്ടു പാദം, ചോതി, വിശാഖം-ആദ്യ മൂന്ന്‍ പാദം)

4) മകരക്കൂറ് (ഉത്രാടം-അവസാന മൂന്ന്‍ പാദം, തിരുവോണം, അവിട്ടം-ആദ്യ രണ്ടുപാദം)

വ്യാഴ മൗഢ്യം:

വ്യാഴം മൗഢ്യത്തിലാകുന്നത് 14-12-2019 (1195 വൃശ്ചികം 28), രാത്രി 01.12.15 സെക്കന്‍റ് മുതല്‍ 10-01-2020 (1195 ധനു 25) രാത്രി 10.24.08 സെക്കന്‍റ് വരെയാകുന്നു. ഈ സമയങ്ങളില്‍ വിവാഹം മുതലായ ശുഭകര്‍മ്മങ്ങള്‍ക്ക് മുഹൂര്‍ത്തമില്ല.

“….നക്ഷത്രം ഭവനം ച കര്‍ത്തുരശുഭം

വൈനാശികൈകാര്‍ഗ്ഗളൌ

ശൂന്ന്യാനി ഗ്രഹമുക്തഗമൃഗതഭം

ജ്വാലാദിയോഗംശ്ച ഷള്‍

മാസാബ്ദാവാസിതീരനോജദിവസാന്‍

ശുക്രാര്യയോര്‍മ്മൂഢതാം

സന്ദൃഷ്ടിം ച സവേധശൂലമധികാന്‍ മാസാംശ്ച കേതുദയം….” എന്ന പ്രമാണപ്രകാരം ഉത്തമനായ ജ്യോതിഷി വ്യാഴമൗഢ്യത്തിലെ വിവാഹമുഹൂര്‍ത്തം നല്‍കുകയില്ല.

വ്യാഴഗ്രഹം എത്ര അകലെയാണ്?

വ്യാഴം ധനുവിലേക്ക് രാശിമാറുന്ന സമയത്ത് ഭൂമിയില്‍ നിന്നും 88,93,26,431 (എൺപത്തിയെട്ട് കോടി, തൊണ്ണൂറ്റിമൂന്ന് ലക്ഷത്തി, ഇരുപത്താറായിരത്തി, നാനൂറ്റിമുപ്പത്തിയൊന്ന്) കിലോമീറ്റര്‍ ദൂരെയായിരിക്കും വ്യാഴഗ്രഹം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിയുമായി വ്യാഴം നീങ്ങി മാറുന്ന വേഗം മണിക്കൂറില്‍ 62,910.97 കിലോമീറ്ററും ആയിരിക്കും. എന്നാല്‍ വ്യാഴം അതിചാരവും വക്രവുമൊക്കെ കഴിഞ്ഞ് ധനുരാശിയിൽ നിന്നും മകരത്തിലേക്ക് മാറുന്ന 20-11-2020 ന് ഇപ്പോഴുള്ളതിനേക്കാള്‍ വീണ്ടും 5,13,77,893 Km (5 കോടി 13 ലക്ഷത്തി 77 ആയിരത്തി 893 km) കിലോമീറ്ററിന്‍റെ കുറവുണ്ടായി 83,79,48,538 Km (83 കോടി 79 ലക്ഷത്തി 48 ആയിരത്തി 538 Km) ആയിരിക്കും. കാരണം, വ്യാഴം അത്രയും കുറവ് ദൂരം ഭൂമിയുമായി അടുത്തുവരുന്നതാണ് കാരണം.

വ്യാഴം വക്രത്തില്‍:

14-05-2020 (1195 മേടം 31) രാത്രി 8.03.36 സെക്കന്റ് മുതല്‍ അതിചാരത്താൽ മകരം രാശിയിലെത്തിയ വ്യാഴം വക്രഗതി ആരംഭിച്ച് 13-09-2020 (1196 ചിങ്ങം 28) രാവിലെ 06.17.13 ന് ധനുരാശിയിൽത്തന്നെ മൂന്നാം ദ്രേക്കാണതിന്റെ ആദ്യമെത്തി ആ വക്രഗതി അവസാനിക്കും.

യഥാര്‍ത്ഥത്തില്‍ ഗ്രഹങ്ങള്‍ പിന്നിലേക്ക് സഞ്ചരിക്കുകയില്ല. ഇത് ജ്യോതിഷത്തിലെ ഒരു കണക്ക് മാത്രമാണ്. നമ്മള്‍ നോക്കിയാല്‍ അങ്ങനെയൊരു തോന്നല്‍ നമ്മുടെ കണ്ണുകള്‍ക്ക് സംഭവിക്കാവുന്ന ചിന്ത മാത്രമാണിത്. എന്നാല്‍ വക്രത്തില്‍ (പിന്നിലേക്ക്) സഞ്ചരിക്കുന്ന വ്യാഴത്തിന് ഇരട്ടിബലമുണ്ടായിരിക്കും. എന്നാല്‍ വക്രശ്ശനി ദോഷപ്രദവുമാണെന്ന് മിക്ക ജ്യോതിഷികളും വിശ്വസിച്ചുവരുന്നു.

ഒരു ഗ്രഹത്തിന് വക്രമോ അതിചാരമോ ഭവിച്ചാല്‍ ഏത് രാശിയുടെ ഫലം പറയണം?

“അതിചാരേതു വക്രേതു പൂര്‍വ്വരാശിഗതം ഫലം” എന്ന പ്രമാണം അനുസരിച്ച് വേഗത കൂടിയ കാരണത്താലോ (അതിചാരം), വേഗത കുറഞ്ഞ കാരണത്താലോ (വക്രം) ഗ്രഹം രാശി മാറിയാല്‍, ആദ്യം നിന്ന രാശിയുടെ ഫലമാണ് പറയേണ്ടത് എന്ന് സാരം. വേഗത കൂടിയ കാരണത്താല്‍ രാശി മാറിയാല്‍ അത് ‘അതിചാരം’. വേഗതകുറഞ്ഞ് പിന്നിലേക്ക് സഞ്ചരിക്കുന്നത് ‘വക്രം’.

അതായത്, വ്യാഴം ‘അതിചാരത്താല്‍’ മകരത്തിലേക്ക് മാറിയാലും ഫലം പറയേണ്ടത് ധനുരാശിയുടേത് തന്നെയെന്ന് സാരം. എന്നാല്‍ ‘അതിചാരത്തെ’ക്കുറിച്ച് ഗ്രാഹിയില്ലെങ്കില്‍ അവര്‍ മകരം രാശിയില്‍ വ്യാഴം നില്‍ക്കുന്ന ഫലം പറഞ്ഞേക്കാം. എന്നാല്‍ അത് ജ്യോതിഷപരമായി തെറ്റാകുന്നു. എന്നാൽ ഈ കാലയളവിൽ ജനിക്കുന്നവരുടെ ജാതകത്തിൽ അപ്പോൾ വ്യാഴം നിൽക്കുന്ന രാശിയായിരിക്കും എഴുതേണ്ടിവരികയെന്ന ന്യൂനതയും ഈയവസരത്തിൽ പറയാതെവയ്യ.

ഇവിടെ വ്യാഴത്തിന് വേഗതകൂടി ‘അതിചാരം’ സംഭവിച്ച് മുന്നിലെ രാശിയായ മകരത്തിലേക്കാണ് സഞ്ചരിക്കുന്നത്. മകരത്തിലേക്ക് വ്യാഴം മാറുന്നത് 30-03-2020 (1195 മീനം 17) പുലർച്ചെ 03.55.10 സെക്കന്‍റ് മുതലാണ്‌.

അതായത്, ഒരുവർഷംകൊണ്ട് ക്രമത്തിലും വക്രത്തിലുമായി സഞ്ചരിച്ച് ധനുരാശി കടക്കേണ്ടത് ഏകദേശം അഞ്ച് മാസംകൊണ്ട് ഒരുപ്രാവശ്യം രാശി മാറുന്നു. അതിനുശേഷം വ്യാഴത്തിന് വക്രഗതി വരികയും വീണ്ടും ധനുരാശിയിലേക്ക് 30-06-2020 പുലർച്ചെ 05.20.49 സെക്കന്റിന് വരികയും ചെയ്യും. ആ വക്രഗതി 13-09-2020 രാവിലെ 06.17.13 സെക്കന്റുവരെയുണ്ടാകും. വ്യാഴത്തിന്റെ വക്രഗതിക്കാലം പൊതുവെ ശുഭപ്രദമായിരിക്കും.

വ്യാഴഗ്രഹം 12 രാശികളും പൂര്‍ത്തിയാക്കാന്‍ ഏകദേശം 11 വര്‍ഷവും 10 മാസവും 12 ദിവസവുമെടുക്കുന്നു. സാമാന്യമായി പറഞ്ഞാല്‍ 12 വര്‍ഷം അഥവാ ഒരു ‘വ്യാഴവട്ടം’. അപ്പോള്‍ ഒരു രാശിയില്‍ വ്യാഴം സ്ഥിതിചെയ്യുന്നത് ഏകദേശം ഒരുവര്‍ഷക്കാലമായിരിക്കുമല്ലോ..? ആ ഒരുവര്‍ഷക്കാലം പൂര്‍ത്തിയാകുന്നതിനുമുമ്പ് വ്യാഴം (അല്ലെങ്കില്‍ ഏതൊരു ഗ്രഹവും അതിന് പറഞ്ഞിട്ടുള്ള കാലത്തിനുമുമ്പ്) പിന്നെയുള്ള രാശിയിലേക്ക് മാറുന്നതിനെയാണ് ‘അതിചാരം’ എന്ന് പറയുന്നത്. ഇപ്രാവശ്യവും വ്യാഴത്തിന് ‘അതിചാരം’ സംഭവിക്കുന്നുണ്ട്. കഴിഞ്ഞ രാശിമാറ്റസമയത്തും വ്യാഴത്തിന് അതിചാരം സംഭവിച്ചിട്ടുണ്ടായിരുന്നു.

ലളിതമായി പറഞ്ഞാല്‍ വ്യാഴം 05-11-2019 മുതല്‍ 20-11-2020 വരെ ധനു രാശിയില്‍ നിന്നാലുള്ള ഫലം പറയേണ്ടതാണെന്ന് സാരം. എന്നാൽ ജ്യോതിഷപണ്ഡിതർക്ക് ഇതിൽ ഭിന്നാഭിപ്രായമുള്ളതായി കണ്ടുവരുന്നു. വ്യാഴം അപ്പോൾ നിൽക്കുന്ന രാശിയുടെ ഫലംതന്നെ പറയുന്ന ജ്യോതിഷപണ്ഡിതരും നിരവധിയാണ്.

‘വക്രം’, ‘അതിചാരം’ എന്നിവ വിശദമായി വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: https://www.facebook.com/uthara.astrology/photos/a.104245266392423.10966.104223383061278/783909208426022/?type=3&theater

വ്യാഴം രാശിമാറിയാല്‍ ഓരോ കൂറുകാര്‍ക്കും സംഭവിക്കാവുന്ന ഗുണം, ദോഷം എന്നിവയെക്കുറിച്ചും ദോഷപരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചും എഴുതുന്നു. ഇവിടെയുള്ള മന്ത്രങ്ങള്‍, സൂക്തങ്ങള്‍, പ്രാര്‍ത്ഥനകള്‍, ധ്യാനങ്ങള്‍ എന്നിവയില്‍ നിങ്ങള്‍ക്കിഷ്ടമുള്ളത് ഭക്തിയോടെ ജപിച്ചാല്‍ ദോഷങ്ങള്‍ കുറയുന്നതാണ്. കഴിയുമെങ്കില്‍ ക്ഷേത്രദര്‍ശനവും ആകാം. അല്ലെങ്കില്‍ അവ രണ്ടുമാകാം.

ഈശ്വരവിശ്വാസത്തെ കച്ചവടമായി കാണുകയും ഹിന്ദുസമൂഹത്തിന് യാതൊരു ഉപകാരം ചെയ്യാത്തതുമായ ക്ഷേത്രങ്ങളെ അവഗണിക്കുകതന്നെ ചെയ്യണം. സ്വന്തം വീട്ടില്‍ നിന്നും കൊണ്ടുവരുന്ന പൂമാല, തുളസിമാല, പുഷ്പങ്ങള്‍ എന്നിവ ചില ക്ഷേത്രങ്ങളില്‍ സ്വീകരിക്കാതെ, അവിടെയുള്ള കച്ചവടക്കാരില്‍നിന്നും വാങ്ങാന്‍ പ്രേരിപ്പിക്കാറുണ്ട്. അതൊക്കെ ഭക്തര്‍ നിഷ്ക്കരുണം ചോദ്യം ചെയ്യുകതന്നെവേണം. കൃത്യമായി കര്‍മ്മങ്ങള്‍, പൂജകള്‍, പുഷ്പാഞ്ജലികള്‍ എന്നിവ ചെയ്യുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന ക്ഷേത്രങ്ങളില്‍ത്തന്നെ ഇവയൊക്കെ ചെയ്ത് പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പതിനായിരക്കണക്കിന് ഭക്തരെത്തുന്ന ഗുരുവായൂർ, തിരുപ്പതി തുടങ്ങിയ വലിയ ക്ഷേത്രങ്ങളിൽ ഭക്തർക്ക് ഇഷ്ടവഴിപാടുകൾ ചെയ്യുക അപ്രാപ്യമായ കാര്യമാണ്.

ഒരു ദിവസം ആയിരം ഭാഗ്യസൂക്താർച്ചന ചെയ്യേണ്ടിവന്നാൽ എങ്ങനെ അവ പൂർത്തിയാക്കുമെന്ന് സാമാന്യയുക്തിയുള്ളവർക്ക് സംശയവുമുണ്ടാകാം.

ഒരിക്കൽ ഞങ്ങളുടെ ഗുരുനാഥനായ ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിയോട് (മുൻ ശബരിമല മേൽശാന്തി, ഇപ്പോൾ ആലപ്പുഴ തോണ്ടൻകുളങ്ങര മഹാദേവക്ഷേത്രം മേൽശാന്തി) ഇങ്ങനെയൊരു സംശയം ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഈയവസരത്തിൽ ഓർത്തുപോകുന്നു:

“വലിയ ക്ഷേത്രങ്ങളിൽ അതിപുലർച്ചെമുതൽ സൂക്തങ്ങൾ, മന്ത്രങ്ങൾ എന്നിത്യാദിയോടെ ഒരു കർമ്മി ആ ദേവതയ്ക്ക് പുഷ്‌പാഞ്‌ജലി ചെയ്തുകൊണ്ടേയിരിക്കും. അർച്ചിക്കുന്ന പുഷ്പങ്ങളിൽ നിന്നും കുറെയെടുത്ത് ഭക്തർക്ക് രസീതിനോടൊപ്പം നൽകും. ഭക്തരുടെ പ്രാർത്ഥനയും സകല മന്ത്രങ്ങളാലും സൂക്തങ്ങളാലും അർച്ചിച്ച പുഷ്പങ്ങൾ സഹിതമായ പ്രസാദവും വാങ്ങി സന്തോഷമായി വരികയേ മാർഗ്ഗമുള്ളൂ. തിരക്കില്ലാത്ത മറ്റൊരു ക്ഷേത്രത്തിൽ ഇഷ്ടവഴിപാടുകൾ കൃത്യമായി പിന്നെ ചെയ്യാവുന്നതാണ്…” ചിന്തിച്ചാൽ അതാണ് ഏറ്റവും ഉത്തമമെന്ന് തോന്നിപ്പോകും.

വ്യാഴമാറ്റം: പൊതുഫലം, ദോഷം, പരിഹാരം, ജപമന്ത്രം:

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക-ആദ്യപാദം):

ഇവര്‍ക്ക് വ്യാഴം ഒമ്പതില്‍ ഉത്തമസ്ഥാനത്താണ്. 24-01-2020 മുതൽ ശനിദോഷം ആരംഭിക്കും. ആയതിനുള്ള പരിഹാരം ആ കാലഘട്ടത്തിൽ അനുഷ്ഠിക്കണം. ശനിദോഷപരിഹാരം മാത്രം ചെയ്‌താൽ മതിയാകും. പിതൃസ്‌ഥാനീയർക്ക് ഗുണദോഷപ്രദമായ കാലമായിരിക്കും. സകുടുംബമായി കുടുംബക്ഷേത്രദർശനത്തിന് യോഗം. വിദേശരാജ്യത്ത് ഇഷ്ടതൊഴിൽലാഭവും, സന്താനങ്ങളെക്കൊണ്ട് സന്തോഷം, ധനയോഗം എന്നിവയാല്‍ അനുഗ്രഹിക്കപ്പെടും. ദാമ്പത്യപരമായി സുഖവും സന്തോഷവും സംജാതമാകും. തൊഴിലില്‍ പുരോഗതി, പ്രമോഷന്‍, സാമ്പത്തികമെച്ചം എന്നിവയും അനുഭവത്തില്‍ വരുന്നതാണ്. നല്ലവരുമായുള്ള സഹവാസം, വിവാഹകാര്യങ്ങളിലും, പുതിയ ഭവനം, വസ്തു, വാഹനം എന്നിവയിലും സന്തോഷവാര്‍ത്തയ്ക്ക് യോഗം കാണുന്നു. വിദേശയാത്രയ്ക്ക് കാലം അനുകൂലമാണ്. ഈ വ്യാഴമാറ്റം ഇവർക്ക് ഭാഗ്യദായകമായിരിക്കും.

ഇവര്‍ വ്യാഴദോഷപരിഹാരങ്ങള്‍ ചെയ്യേണ്ടതില്ല. എന്നാല്‍ ശനിദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കണം.

ശനിയാഴ്ചകളില്‍ വ്രതം പിടിച്ച് ശാസ്താവിന്‍റെ ക്ഷിപ്രമന്ത്രം ഭക്തിയോടെ ജപിക്കുന്നത് അത്യുത്തമം ആയിരിക്കും.

ശാസ്താവിന്‍റെ ക്ഷിപ്രമന്ത്രം:

“ഓം നമോ ഭഗവതേ ശനൈശ്ചരായ

ക്ഷിപ്ര പ്രസാദനായ സ്വാഹാ”

ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്ന്‍ പാദം, രോഹിണി, മകയിരം-ആദ്യ രണ്ട് പാദം):

ഇവര്‍ക്ക് വ്യാഴം അഷ്ടമത്തിലാകുന്നു. പൊതുവെ ദോഷപ്രദമായി പറയുമെങ്കിലും അഷ്ടമത്തിൽ വ്യാഴം സഞ്ചരിക്കുമ്പോൾ വിവാഹനിശ്ചയം, വിവാഹം, ഗൃഹപ്രവേശം എന്നിവയ്ക്കും യോഗമുണ്ടാകും. അലച്ചിലും വലച്ചിലുമുണ്ടാകും. ഭാഗ്യഹാനിയ്ക്കും സാദ്ധ്യത. രോഗവും അനിയന്ത്രിതമായ മാനസികസമ്മർദ്ദവും സംഭവിക്കും. തൊഴില്‍സ്ഥലം മാറേണ്ടതായ പല ഘട്ടങ്ങളും സംജാതമാകും. തൊഴിലിൽ തുടരാൻ കഴിയുമെങ്കിൽ അതാകും ശുഭപ്രദം. സര്‍ക്കാര്‍ ജോലിസംബന്ധമായി ചില ശുഭവാര്‍ത്തകള്‍ക്ക് യോഗം. അപ്രതീക്ഷിതമായി തൊഴില്‍ മാറ്റമുണ്ടാകും. എന്നാൽ തൊഴിലില്‍ ഉന്നതിയിലെത്തും. സകുടുംബമായുള്ള വിദേശയാത്ര സംഭവിക്കുന്നതാണ്. സാമ്പത്തിക ബാദ്ധ്യത പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വിഷമിക്കും. കുടുംബാംഗങ്ങള്‍ക്ക് ഓരോരോ അസുഖങ്ങള്‍ മാറിമാറി വന്നുകൊണ്ടിരിക്കും. കാര്യങ്ങളെല്ലാം കയ്യില്‍ നില്‍ക്കാത്ത സ്ഥിതിയുണ്ടാകും. ബന്ധുക്കള്‍ ശത്രുക്കളാകും. എന്നാല്‍ ബന്ധുക്കളല്ലാത്തവര്‍ മിത്രങ്ങളെപ്പോലെ പെരുമാറുന്നത് സന്തോഷമുണ്ടാക്കും. ശത്രുക്കള്‍ അവസരം നോക്കി ദ്രോഹിക്കും. നല്ല സൗഹൃദങ്ങള്‍ മനസ്സിന് കുളിര്‍മ്മയേകും. വഴക്കും അതുവഴിയുള്ള മാനസികപിരിമുറുക്കവും കൂടി വരാതെ പ്രത്യേകം ശ്രദ്ധിക്കണം. രോഗങ്ങളും ചെലവുകളും കൊണ്ട് മാനസികമായി തളരും. ഭാഗ്യഹാനി സംഭവിക്കുന്നതായി എപ്പോഴും ചിന്തയുണ്ടാകും. പിതൃസ്ഥാനീയര്‍ക്ക് രോഗാദിക്ലേശങ്ങള്‍ക്ക് സാദ്ധ്യത. കുടുംബത്ത് വിവാഹസംബന്ധമായി ശുഭവാര്‍ത്തകള്‍ക്ക് യോഗം.

മഹാവിഷ്ണുക്ഷേത്രത്തിൽ ധന്വന്തരീമന്ത്രാർച്ചന വ്യാഴാഴ്ചകളിൽ ചെയ്ത് പ്രാർത്ഥിക്കണം. ശാസ്താവിന് നെയ്‌വിളക്ക്, ശാസ്തൃമന്ത്രാർച്ചന എന്നിവ മാസത്തിലൊരു ശനിയാഴ്‌ചതോറും നൽകി പ്രാർത്ഥിക്കുകയും വേണം.

മിഥുനക്കൂറ് (മകയിരം-അവസാന രണ്ട് പാദം, തിരുവാതിര, പുണര്‍തം-ആദ്യ മൂന്ന്‍ പാദം):

കുറെ നാളുകളായി സംഭവിച്ചുകൊണ്ടിരുന്ന കഷ്ടതകൾക്കും ക്ലേശങ്ങൾക്കും അവസാനമാകും. ഇനി ഭാഗ്യദായകമായ നാളുകളായിരിക്കും. അതീവ ഗുണപ്രദമായ കാലം. മുടങ്ങിക്കിടന്ന സകലതും പുനരാരംഭിക്കും. സര്‍വ്വൈശ്വര്യം ഫലത്തില്‍ വരും. ബന്ധുക്കളുമായുള്ള ശത്രുത കുറയും. എതിര്‍ത്ത് സംസാരിച്ചവര്‍ അനുകൂലമായി സംസാരിക്കുന്നതുകണ്ട് ഇവര്‍ ആശ്ചര്യപ്പെടും. കേസ്സുകള്‍ അനുകൂലമായി വരും. പ്രേമസാഫല്യമുണ്ടാകും. കളത്രദുരിതം മാറി, ഉത്തമദാമ്പത്യം ലഭിക്കും. വിശ്വസ്തരായ ജോലിക്കാരെ ലഭിക്കും. പണം പെരുകും. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന ദൂരെയുള്ള ചില ദേവാലയങ്ങള്‍ സന്ദര്‍ശിക്കും. ദൂരയാത്രകൾ ഫലത്തിൽവരും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയും അതിന്‍റെ വിജയത്തില്‍ ആഹ്ലാദിക്കുകയും ചെയ്യും. വിദേശതൊഴിൽ ഭാഗ്യദായകമാകും.

വിവാഹകാര്യം, പങ്കാളിത്ത കച്ചവടം എന്നിവ ഗുണപ്രദമായി ഭവിക്കും. എന്നാല്‍ ശനിയുടെ സ്ഥിതി 24-01-2020 വരെയും തുടർന്ന് ഒരുവർഷവും ഇവർക്ക് നല്ലതായിരിക്കില്ല.

ചാരവശാല്‍ ഏഴില്‍ വ്യാഴം സഞ്ചരിക്കുന്ന കാലത്ത് വ്യാഴദോഷപരിഹാരം ചെയ്യേണ്ടതില്ല. എന്നാല്‍ കണ്ടകശ്ശനിയുടെയും തുടർന്നുവരുന്ന അഷ്ടമശ്ശനിയുടെയും ദോഷപരിഹാരമായി ശാസ്താവിന്‍റെ മന്ത്രജപം ഗുണപ്രദമായി ഭവിക്കും. ശാസ്താക്ഷേത്രത്തിൽ നക്ഷത്രംതോറും നെയ്‌വിളക്ക്, ഭാഗ്യസൂക്താർച്ചന എന്നിവയും ചെയ്ത് പ്രാർത്ഥിക്കാവുന്നതാണ്.

“ഓം മണികണ്ഠായ മഹിഷീമര്‍ദ്ദനനായ

മന്ത്രതന്ത്രരൂപായ മഹാശക്തായ സര്‍വ്വാമയ

വിനാശനായ നമോ നമ:”

കര്‍ക്കിടകക്കൂറ് (പുണര്‍തം-അവസാന പാദം, പൂയം, ആയില്യം):

വ്യാഴം ആറിലാകുന്നു. പക്ഷേ 24-01-2020 മുതൽ കണ്ടകശ്ശനിയുമാണ്. സൂക്ഷിക്കണം. ആറിലെ വ്യാഴം ശത്രുവര്‍ദ്ധനയുണ്ടാക്കും. രോഗവും ആശുപത്രിവാസവുമുണ്ടാക്കും. തൊഴില്‍പരമായും ശാരീരികമായും കഷ്ടതകള്‍ അനുഭവിക്കേണ്ടിവരും. കഴിഞ്ഞ ഒരുവര്‍ഷക്കാലമുണ്ടായിരുന്ന വ്യാഴത്തിന്‍റെ ആനുകൂല്യം ഇനിയുള്ള ഒരു വര്‍ഷക്കാലം ലഭിക്കുന്നതല്ല. തൊഴിൽ നഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കണം. എവിടെയും തിരിച്ചടികള്‍ നേരിടും. ശത്രുക്കളുടെ എണ്ണം ദിവസംപ്രതി കൂടുന്നത് എങ്ങനെയെന്ന് അതിശയിച്ചുപോകും. രക്തബന്ധുക്കള്‍, സഹോദരങ്ങള്‍ എന്നിവരില്‍നിന്നും തിക്താനുഭവങ്ങള്‍ പ്രതീക്ഷിക്കണം. ശത്രുക്കളെ വര്‍ദ്ധിപ്പിക്കരുത്. ആശുപത്രിവാസത്തിന് സാദ്ധ്യത വളരെക്കൂടുതലാണ്. കേസുകളും വഴക്കുകളും കോടതി വ്യവഹാരവും സ്വസ്ഥത നശിപ്പിക്കും. കോടതിവഴിയുള്ള കാര്യങ്ങളെല്ലാം അവതാളത്തിലാകും. ബാങ്കുകള്‍ ജപ്തി നടപടികള്‍ ആരംഭിക്കാനായി കാത്തിരിക്കുന്നതുപോലെ തോന്നിപ്പോകുന്ന സ്ഥിതിയുണ്ടാക്കും. കൂടെനിന്നവര്‍ കാലുമാറും. രോഗാദിക്ലേശങ്ങള്‍ കൂടുതലായി അനുഭവപ്പെടും. എന്നിരിക്കിലും കുടുംബത്ത് വിവാഹം, സത്പുത്രഭാഗ്യം, മറ്റ് വിശേഷചടങ്ങുകള്‍ എന്നിവയ്ക്ക് അനുകൂലസമയവുമാകുന്നു. വസ്തു വാങ്ങല്‍, ഭവനനിര്‍മ്മാണം എന്നിവയും അനുഭവത്തിൽ വരുന്നതായിരിക്കും.

വിദേശഗുണം ലഭ്യമല്ലാത്ത അവസ്ഥ സംജാതമാകും. പുതിയ യാതൊരു സംരംഭവും ഇപ്പോള്‍ ആരംഭിക്കരുത്. മേടം, ഇടവം, കന്നി, ധനു എന്നീ മാസങ്ങള്‍ പൊതുവേ ആശ്വാസമായി അനുഭവപ്പെടും.

ദോഷപരിഹാരമായി ഗുരുവായൂരപ്പനെ ധ്യാനിച്ചുകൊണ്ട് ദിവസവും പ്രഭാതത്തില്‍ ഭാഗ്യസൂക്തം ജപിക്കുന്നതും വിഷ്ണുക്ഷേത്രത്തില്‍ നരസിംഹമന്ത്രാര്‍ച്ചന നടത്തുന്നതും അതീവ ഗുണപ്രദമാകുന്നു.

ശനിദോഷത്തിന് 24-01-2020 മുതൽ ശാസ്താവിന് നീരാജനം, സംവാദസൂക്ത പുഷ്‌പാഞ്ജലി എന്നിവ നക്ഷത്രംതോറും നൽകി പ്രാർത്ഥിക്കുകയും ചെയ്യണം.

ഭാഗ്യസൂക്തം:

ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ

പ്രാതര്‍മ്മിത്രാ വരുണാ പ്രാതരശ്വിനാ.

പ്രാതര്‍ഭഗം പൂഷണം ബ്രഹ്മണസ്പതിം

പ്രാതസ്സോമമുത രുദ്രം ഹുവേമ.

പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ

വയം പുത്രമദിതേര്‍യ്യോ വിധര്‍ത്താ.

ആദ്ധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ

ചിദ്യം ഭഗം ഭക്ഷീത്യാഹ.

ഭഗ പ്രണേതര്‍ഭഗ സത്യ രാധോ ഭഗേമാം

ധിയമുദവദദന്ന: ഭഗ പ്ര ണോ ജനയ

ഗോഭിരശ്വൈര്‍ഭഗപ്രനൃഭിര്‍ നൃവന്തസ്യാമ.

ഉതേദാനീം ഭഗവന്തസ്യാമോത പ്രപിത്വ

ഉത മദ്ധ്യേ അഹ്നാം. ഉതോദിതാ മഘവന്‍

സൂര്‍യ്യസ്യ വയം ദേവാനാം സുമതൗ സ്യാമ.

ഭഗ ഏവ ഭഗവാന്‍ അസ്തു ദേവാസ്തേന

വയം ഭഗവന്തസ്സ്യാമ. തന്ത്വാ ഭഗ സര്‍വ്വ

ഇജ്ജോഹവീമി സ നോ ഭഗ പുര ഏതാ ഭവേഹ.

സമദ്ധ്വരായോഷസോ നമന്ത ദധിക്രാവേവ

ശുചയേ പദായ. അര്‍വ്വാചീനം വസുവിദം

ഭഗന്നോരഥമിവാശ്വാ വാജിന ആവഹന്തു.

അശ്വാവതീര്‍ഗ്ഗോമതീര്‍ന്ന ഉഷാസോ

വീരവതീസ്സദമുച്ഛന്തു ഭദ്രാ:

ഘൃതം ദുഹാനാ വിശ്വത:

പ്രപീനായൂയം പാത സ്സ്വസ്തിഭിസ്സദാ ന:

യോ മാഗ്നേ ഭാഗിനം സന്തമഥാഭാഗഞ്ചികീര്‍ഷതി.

അഭാഗമഗ്നേ തം കുരു മാമഗ്നേ ഭാഗിനം കുരു.

നരസിംഹമന്ത്രം (ശത്രുദോഷ ശമനത്തിനായി ഈ മന്ത്രം ജപിക്കാവുന്നതാണ്)

‘ഉഗ്രം വീരം മഹാവിഷ്ണും

ജ്വലന്തം സര്‍വ്വതോമുഖം

നൃസിംഹം ഭീഷണം

Share this :
× Consult: Anil Velichappadan