ഈ വർഷത്തെ പൂജവെയ്പ്പ് 02-10-2022ന്

Share this :

ഈ വർഷത്തെ പൂജവെയ്പ്പ് 4 ദിവസം:

02-10-2022: പൂജ വെയ്പ്പ്: (ഞായറാഴ്ച, 1198 കന്നി: 16, വൈകിട്ട്)
05-10-2022: വിജയദശമി, പൂജയെടുപ്പ്.
വിദ്യാരംഭം: 05-10-2022 ബുധനാഴ്ച രാവിലെ 09.07 വരെ ഉത്തമം. അതിൽ 07.14am വരെ അത്യുത്തമം)
കേന്ദ്രഭാവങ്ങളിൽ ബുധനും ശുക്രനും, രണ്ടാംഭാവത്തിൽ വ്യാഴവും അതോടൊപ്പം ഈ മൂന്ന് ഗ്രഹങ്ങൾക്കും മൗഢ്യമില്ലാതെയും നിൽക്കുന്ന സാരസ്വതയോഗം ഈ വർഷവും ലഭ്യമല്ലാത്തതിനാൽ വിദ്യാരംഭം ക്ഷേത്രങ്ങളിൽ തന്നെ ചെയ്യുന്നതാണ് അത്യുത്തമം. ബുധനാഴ്ചയിലെ സൂര്യോദയം മുതൽ ഒരുമണിക്കൂർ വരെയുള്ള ബുധകാലഹോരയിൽ എല്ലാ ആഴ്ചകളിലെയും എന്നതിലുപരി ഈ ദിവസം ബുധഗ്രഹം അതീവബലവാനായി നിൽക്കുന്നതിനാൽ 07.14am വരെയുള്ള വിദ്യാരംഭം അത്യുത്തമം ആയിരിക്കും. തിരക്കേറിയ ക്ഷേത്രങ്ങളിൽ മുഹൂർത്തസമയം ചിലപ്പോൾ പാലിക്കാൻ സാധിച്ചെന്ന് വരില്ല. ക്ഷേത്രങ്ങളിലെ മുഹൂർത്ത ആചാരങ്ങൾ നമ്മൾ പരാതിയില്ലാതെ പാലിക്കാൻ ശ്രമിക്കണം.
പൂർണ്ണമായി വായിക്കാൻ: https://uthara.in/vidyarambham2022/

പൂജവെയ്പ്പിന്റെ ജ്യോതിഷ നിയമം:

അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം വൈകിട്ട് പൂജവെക്കണം. പൂജയെടുപ്പ്-വിദ്യാരംഭം എന്നിവ ദശമി തിഥി ഉദയത്തിന് 6 നാഴികയെങ്കിലും വരുന്ന ദിവസം രാവിലെയുമാകുന്നു.
ഈ വർഷത്തെ പൂജവെയ്‌പ്പ് ദിവസത്തെക്കുറിച്ച് പല പഞ്ചാംഗങ്ങളിലും ഞായറാഴ്ച വൈകിട്ടെന്നും അതല്ല തിങ്കളാഴ്ച വൈകിട്ടെന്നും വ്യത്യസ്‌ഥമായി എഴുതിയിരിക്കുന്നു.
ദക്ഷിണ ഭാരതത്തിലെ ആചാര-അനുഷ്ഠാനങ്ങളെ വിവരിക്കുന്ന പ്രധാന ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീ ജനന്തദേവനാൽ സമാഹരിയ്ക്കപ്പെട്ട ‘സ്മൃതി കൗസ്തുഭം’. നവരാത്രി പൂജാവിധിയിൽ പൂജവെയ്പ്പ് /ഗ്രന്ഥപൂജ ആരംഭിക്കേണ്ട കാലത്തെക്കുറിച്ച് സ്മൃതി കൗസ്തുഭത്തിൽ പറയുന്നത് “കന്യാ സംസ്ഥേ രവാവിഷേ യാ ശുക്ലാ തിഥിരഷ്ടമി തസ്യാം രാത്രൗ പൂജിതവ്യാ മഹാവിഭവ വിസ്തരൈഹി ഇതി. അഥോത്ര രാത്രി പൂജാ പ്രധാനം തദംഗം…” അതായത്, കന്നിമാസത്തിൽ സൂര്യൻ സഞ്ചരിക്കുമ്പോൾ ശുക്ലപക്ഷത്തിലെ അഷ്ടമി ദിവസം വരുന്ന ആ രാത്രിയിൽ വിശേഷ വിധികളോട് കൂടി പൂജകൾ നടത്തണം. എന്നുവെച്ചാൽ ഈ വർഷത്തെ ഇപ്രകാരമുള്ള അഷ്ടമി തിഥി രാത്രിയിൽ വരുന്നത് 02.10.2022 ഞായറാഴ്ചയാണ്. തിങ്കളാഴ്ച രാത്രിയിൽ അഷ്ടമി തിഥി ലഭ്യമല്ല. ഞായറാഴ്ച വൈകിട്ട് 6.47.32 സെക്കന്റ് മുതൽ തിങ്കളാഴ്ച വൈകിട്ട് 4.38.01 സെക്കന്റ് വരെയാണ് അഷ്ടമി തിഥി.
അപ്പോൾ ആചാര്യന്മാർ പറഞ്ഞിട്ടില്ലാത്ത ഒരു ദിവസം പൂജവെയ്പ്പ് നടത്താനും ഗ്രന്ഥപൂജ നടത്താനും പാടില്ലെന്ന് നിസ്സംശയം പറയാവുന്നതാണ്. അതുകൊണ്ടാണ് 2022 ലെ പൂജവെയ്പ്പ്, കന്നി 16 ഞായറാഴ്ച വൈകിട്ട് നടത്തണമെന്ന് നമ്മൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രവും ആധികാരികമായി പറയുന്നത്.
ഈ വർഷത്തെ വിജയദശമിയോട് അനുബന്ധമായി ദേവീ ഉപാസകരുടെ പൂജാക്രമം ഇപ്രകാരമാകുന്നു:

1) ഞായറാഴ്ച വൈകിട്ട് പൂജവെയ്പ്പിന് ശേഷം അന്ന് രാത്രി മഹാദേവനും ഭദ്രകാളിയ്ക്കും സവിസ്തരം പൂജ

2) തിങ്കളാഴ്ച രാവിലെ കാളീപൂജ, അന്ന് രാത്രി ദുർഗ്ഗാപൂജ

3) ചൊവ്വാഴ്ച രാവിലെ ചണ്ഡികാപൂജ, ആയുധപൂജ, അന്ന് രാത്രി മഹാലക്ഷ്‌മീ പൂജ

4) ബുധനാഴ്ച രാവിലെ മഹാസരസ്വതീപൂജ, പൂജയെടുപ്പ്, വിദ്യാരംഭം.

 

വിദ്യാരംഭം:

കന്നിമാസത്തിലെ ശുക്ലപക്ഷത്തില് (വെളുത്തവാവിലേയ്ക്ക് ചന്ദ്രന് വന്നുകൊണ്ടിരിക്കുന്ന കാലം) ദശമിതിഥി, സൂര്യോദയ സമയം മുതല് ആറുനാഴികയോ അതില് കൂടുതലോ എന്നാണോ വരുന്നത് ആ ദിവസമാണ് വിജയദശമി. ഇങ്ങനെ വരുന്ന വിജയദശമി ഏതൊരാള്ക്കും വിദ്യാരംഭത്തിന് ഉത്തമം ആകുന്നു. എന്നാല് ഇങ്ങനെ ആറുനാഴിക ദശമിതിഥി ലഭിക്കുന്നില്ലെങ്കില് അതിന്റെ തലേദിവസമായിരിക്കും വിജയദശമി. ചില വര്ഷങ്ങളില് വിജയദശമി വരുന്നത് അടുത്ത മാസത്തിലുമാകാം. 2015 ലെ വിജയദശമി തുലാം മാസത്തിലായിരുന്നു. 2018ലെ വിദ്യാരംഭവും തുലാം മാസത്തിലായിരുന്നു. 2019ലെ വിദ്യാരംഭം കന്നിമാസത്തിലായിരുന്നു.
പൂജവെക്കുന്നത് അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം വൈകിട്ടും, പൂജയെടുപ്പ്-വിദ്യാരംഭം എന്നിവ ദശമി തിഥി ഉദയത്തിന് 6 നാഴികയെങ്കിലും വരുന്ന ദിവസം രാവിലെയുമാകുന്നു. പൂജവെയ്പ്പ് കാലത്തെക്കുറിച്ച് പറയുമ്പോൾ അസ്തമയ സമയമെന്നതിനേക്കാൾ അന്ന് രാത്രിയിലും അഷ്ടമി തിഥി ഉണ്ടായിരിക്കണമെന്ന് ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നു.
ഈ വര്ഷത്തെ പൂജയെടുപ്പ് നാലാംദിവസമാകുന്നു. ക്ഷേത്രങ്ങളിൽ പൂജവെയ്പ്പ്, വിദ്യാരംഭം എന്നിവ ചെയ്യാൻ സാധിക്കാത്ത വിദ്യാർത്ഥികൾ സ്വന്തം വീട്ടിൽ പുസ്തകങ്ങൾ പൂജവെക്കാൻ ശ്രമിക്കാവുന്നതാണ്.
ഗണപതിയുടെയും സരസ്വതിയുടെയും ദക്ഷിണാമൂര്ത്തിയുടെയും കടാക്ഷമുള്ള ക്ഷേത്രത്തില് മാത്രം വിദ്യാരംഭം നടത്തുന്നതാണ് ഐശ്വര്യദായകം. ഓഫീസ്സുകളിലും മറ്റും കച്ചവടരീതിയിലോ സമ്പ്രദായത്തിലോ നടത്തപ്പെടുന്ന വിദ്യാരംഭം ഒഴിവാക്കി സ്വന്തം വീട്ടിലും രാവിലെ 09.07 വരെയുള്ള ശുഭമുഹൂര്ത്തത്തില് ഈ വര്ഷത്തെ വിദ്യാരംഭം ചെയ്യാവുന്നതാണ്.
കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് വിജയദശമി. ഈ ദിവസം മുഹൂര്ത്തഗണനം നടത്താതെ ക്ഷേത്രങ്ങളിലും മറ്റ് ദിവസങ്ങളില് മുഹൂര്ത്തഗണനം നടത്തിയും വിദ്യാരംഭം നടത്താവുന്നതാകുന്നു. ക്ഷേത്രങ്ങളിലും സ്വന്തം വീട്ടിലും മാത്രമാണ് മുഹൂർത്തം നോക്കാതെ വിജയദശമി ദിവസം വിദ്യാരംഭം നടത്താവുന്നത്. നിത്യനിദാനവും നിത്യപൂജയുമില്ലാത്ത മറ്റൊരു സ്‌ഥലത്ത്‌ വിദ്യാരംഭം നടത്തണമെങ്കിൽ നിങ്ങളുടെ കുഞ്ഞുങ്ങളുടെ നക്ഷത്രവുമായുള്ള ശുഭമുഹൂർത്തം നോക്കുകതന്നെ ചെയ്യണം.
ദേവീപൂജയ്ക്ക് ശേഷം മുന്നിലെ താമ്പാളത്തില് നിറച്ച അരിയില് കുഞ്ഞിന്റെ വിരല്പിടിച്ച് “ഹരിശ്രീഗണപതയെനമ:” എന്നും സ്വര്ണ്ണമോതിരം കൊണ്ട് നാവിലും ഇതുതന്നെ എഴുതുന്നതാണ് വിദ്യാരംഭം.
മദ്യപന്മാരെക്കൊണ്ടും, അടുത്തറിയാത്തവരെക്കൊണ്ടും, മോശം സ്വഭാവക്കാരെക്കൊണ്ടും, കുഞ്ഞിന്റെ നക്ഷത്രക്കൂറിന്റെ ആറിലോ എട്ടിലോ കൂറ് വരുന്ന നക്ഷത്രക്കാരെക്കൊണ്ടും വിദ്യാരംഭം കുറിപ്പിക്കരുത്.

ക്ഷേത്രത്തില് നിങ്ങള് നിശ്ചയിക്കുന്ന ആളെക്കൊണ്ട് വിദ്യാരംഭം നടത്താമോ?

നിർഭാഗ്യവശാൽ ക്ഷേത്രഭാരവാഹികളും ശാന്തിക്കാരും പൊതുവെ വിശ്വാസികൾ നിശ്ചയിച്ച ആളെക്കൊണ്ട് വിദ്യാരംഭം നടത്തണമെന്ന ആവശ്യം പല കാരണങ്ങളാൽ സാധിച്ചുതരാറില്ല. ക്ഷേത്രത്തിലെ രസീത്, സംഭാവന എന്നിവയും ശാന്തിക്കാരുടെ ദക്ഷിണയും ആയിരിക്കാം ഇത് കാണുന്നത്!! എന്നാൽ ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന്റെ അറിവിൽ കൊല്ലം ജില്ലയിലെ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ മാത്രമാണ് രസീത് എഴുതിയശേഷം വിശ്വാസികൾക്ക് അവരുടെ ബന്ധുവിനെക്കൊണ്ട് വിദ്യാരംഭം കുറിപ്പിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തിട്ടുള്ളത്.
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന്റെ സദ്പ്രവൃത്തിയെ ശ്ലാഘിച്ചുകൊണ്ട് അന്നെഴുതിയ ലേഖനം ഈ ലിങ്കിൽ പോയാൽ വായിക്കാവുന്നതാണ്: https://www.facebook.com/…/a.10424526…/1085777224905884/
വിദ്യാരംഭം സ്വന്തം വീട്ടിലെ പൂജാമുറിയിലായാലും ശുഭപ്രദം തന്നെയാകുന്നു.

തീയതികള്:

2022 ഒക്ടോബര് 02 (1198 കന്നി 16) ഞായറാഴ്ച: (ക്ഷേത്രം തുറക്കുന്ന സമയം മുതല് പൂജവെയ്പ്പ്)
2022 ഒക്ടോബര് 03 (1198 കന്നി 17) തിങ്കളാഴ്ച: ദുർഗ്ഗാഷ്ടമി
2022 ഒക്ടോബര് 04 (1198 കന്നി 18) ചൊവ്വാഴ്ച: മഹാനവമി, ആയുധപൂജ (വൈകിട്ട്)
2022 ഒക്ടോബര് 05 (1198 കന്നി 19) ബുധനാഴ്ച: വിജയദശമി, പൂജയെടുപ്പ് (രാവിലെ), തുടർന്ന് വിദ്യാരംഭം.

ഏത് പ്രായത്തില് വിദ്യാരംഭം നടത്താം?

രണ്ടര വയസ്സ് കഴിഞ്ഞാല് ശുഭമുഹൂര്ത്തത്തില് വിദ്യാരംഭം നടത്താമെന്നും വാദിക്കുന്ന ചില ആചാര്യന്മാരുമുണ്ട്‌. രണ്ടരവയസ്സ് കഴിഞ്ഞ് വിദ്യാരംഭം നടത്തുന്നതാണ് ഉചിതമെന്ന് കരുതുന്ന ആചാര്യന്മാരാണ് കൂടുതലുമുള്ളത്. ബുദ്ധി ഉദിച്ചുവരുമ്പോള് പഠിക്കുന്ന ശീലങ്ങള്ക്ക്‌ അടുക്കും ചിട്ടയുമുണ്ടാകുമെന്നതാണ് അതിന്റെ നല്ലൊരു വശം. ആകയാല് രണ്ടരവയസ്സ് മുതല് വിദ്യാരംഭം നടത്താവുന്നതാണ്. വിദ്യാരംഭം നടത്തിയാൽ ചിട്ടയായ പഠനം ബുദ്ധിപരമായി അവർക്ക് നൽകാനും രക്ഷകർത്താക്കൾ ശ്രമിക്കേണ്ടതാണ്. എന്തെന്നാൽ, ചിട്ടയായ വിദ്യാഭ്യാസം ഒരുവനെ നല്ല മനുഷ്യനാക്കി മാറ്റുകതന്നെ ചെയ്യും.

എന്താണ് വിദ്യാരംഭം?

വരദയും കാമരൂപിണിയുമായ സരസ്വതിയെ പ്രീതിപ്പെടുത്തുന്നത് വിദ്യാലാഭം കാംക്ഷിക്കുന്നവര്ക്ക് അത്യന്താപേക്ഷിതമാകുന്നു. വിദ്യാദേവതയായ സരസ്വതിയെ പ്രീതിപ്പെടുത്തുന്നത് എപ്പോഴും അത്യുത്തമം ആയിരിക്കും. നമ്മിലെ സാംസ്ക്കാരികബോധത്തിന് അടിത്തറയിടുന്നത് സരസ്വതീ ഉപാസനയിലൂടെയാകുന്നു.
സരസ്വതീക്ഷേത്രങ്ങള്, ഗണപതിക്ഷേത്രങ്ങള്, ഗണപതിഹോമം നടത്തുന്ന ക്ഷേത്രങ്ങള്, ദക്ഷിണാമൂര്ത്തിസങ്കല്പമുള്ള ക്ഷേത്രങ്ങള്, സരസ്വതീപൂജകളും ദക്ഷിണാമൂര്ത്തിപൂജകളും കൊണ്ട് പ്രസാദിച്ചുനില്ക്കുന്ന ഏതൊരു ക്ഷേത്രവും, സരസ്വതീകടാക്ഷമുള്ള ആചാര്യനോ ശ്രീവിദ്യാ ഉപാസകനോ ഗുരുതുല്യനോ പിതാവോ പിതാമഹനോ അമ്മാവനോ വിദ്യാരംഭം നല്കാന് അര്ഹതയുള്ളവരാണ്. എന്നാല് പരസ്പരം ഷഷ്ഠാഷ്ടമം വരുന്ന കൂറുകാര് എഴുതിക്കാനും പാടില്ല (മേടം-വൃശ്ചികം ഈ കൂറുകള് തമ്മിലും, തുലാം-ഇടവം എന്നീ കൂറുകള് തമ്മിലും ഈ ദോഷം പറയാനും പാടില്ല.
വിദ്യാരംഭം കുറിയ്ക്കാനായി മാത്രം തയ്യാറാക്കിയ ചില ഓഫീസ്സ്, ആഡിറ്റോറിയങ്ങള് എന്നിവ തീര്ച്ചയായും ഒഴിവാക്കുകതന്നെ ചെയ്യണം. നിത്യപൂജയുള്ളതും പരമപവിത്രവുമായ ക്ഷേത്രത്തില് ചെയ്യുന്ന കര്മ്മഫലങ്ങളൊന്നും മറ്റെവിടെയും ലഭിക്കില്ലെന്ന് മനസ്സിലാക്കണം.
മന്ത്രോച്ചാരണങ്ങള് കൊണ്ട് മുഖരിതമായ ക്ഷേത്രാങ്കണത്തില് വെച്ച് നടത്തപ്പെടുന്ന ശുഭകര്മ്മം അത്യുത്തമം ആയിരിക്കും.

വിദ്യാരംഭം-മുഹൂർത്ത നിയമങ്ങൾ:‍

കുജനിവാരങ്ങളോ ബുധമൗഢ്യമോ പാടില്ല. അഷ്ടമത്തില് ചൊവ്വയോ, രണ്ടില് പാപനോ, അഞ്ചില് പാപനോ ഉള്ള രാശികള് പാടില്ല. ശുഭനക്ഷത്രം ആയിരിക്കണം. അങ്ങനെയെങ്കില് ഈ വര്ഷത്തെ വിദ്യാരംഭം ഉത്തമ മുഹൂർത്ത ഗണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുകയില്ല. എന്നാൽ വിജയദശമി ആകയാൽ മുഹൂർത്തദോഷങ്ങൾ ചിന്തിക്കേണ്ടതുമില്ല.
സ്വന്തം വീട്ടിലും നിലവിളക്ക് കൊളുത്തി, ഗണപതിയൊരുക്ക് വെച്ച്, പാത്രത്തില് അരിയും നാണയവുമിട്ട്, വിരല് പിടിച്ച് ആദ്യാക്ഷരങ്ങള് കുറിപ്പിക്കാവുന്നതുമാകുന്നു. കുഞ്ഞുങ്ങളെ ക്ഷേത്രത്തില് തന്നെ വിദ്യാരംഭം ചെയ്യിക്കണമെന്ന് യാതൊരു നിർബ്ബന്ധവുമില്ല. സ്വന്തം വീട്ടിലും വിദ്യാരംഭം ചെയ്യാമെന്ന് സാരം. എന്നാൽ മിക്ക ക്ഷേത്രങ്ങളിലും വിദ്യാരംഭത്തിനുള്ള കുഞ്ഞുങ്ങളുടെ ബാഹുല്യം കാരണം കൃത്യമായ മുഹൂര്ത്തം പാലിക്കാന് സാധിക്കുകയില്ല. ക്ഷേത്രത്തിലാണെങ്കിൽ മുഹൂര്ത്തദോഷങ്ങള് കാര്യമാക്കേണ്ടതുമില്ല.
വിദ്യാരംഭത്തിനുള്ള മുഹൂര്ത്തം എന്തായിരിക്കണം എന്നതിനെക്കുറിച്ച് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന്റെ വെബ്സൈറ്റില് പ്രതിപാദിച്ചിട്ടുണ്ട്. ആവശ്യമുള്ളവര് ഈ ലിങ്ക് സന്ദര്ശിക്കാവുന്നതാണ്: https://uthara.in/muhoortham/

സ്വന്തം വീട്ടില് പൂജവെപ്പ്, വിദ്യാരംഭം എന്നിവ നടത്താമോ?

പൂജവെയ്പ്പ്, വിദ്യാരംഭം എന്നിവ ക്ഷേത്രത്തില് മാത്രമല്ല സ്വന്തം വീട്ടിലും ചെയ്യാവുന്നതാകുന്നു. എന്നാൽ ഓഫീസുകളിൽ ചെയ്യുന്നെങ്കിൽ ശുഭമുഹൂർത്തം ഗണിക്കേണ്ടതുമാകുന്നു.

വിദ്യാരംഭത്തിന് ജന്മനക്ഷത്രം കൊള്ളാമോ?

ക്ഷേത്രത്തില് വെച്ച്, സകലപൂജാദികര്മ്മങ്ങളും ചെയ്തുകൊണ്ടുള്ള വിദ്യാരംഭത്തിന് കുഞ്ഞിന്റെ ജന്മനക്ഷത്രം വര്ജ്ജ്യമല്ല. മാത്രവുമല്ല, ഈ വര്ഷത്തെ വിദ്യാരംഭ മുഹൂര്ത്തം അത്യുത്തമം ആകയാല് ക്ഷേത്രത്തിലോ സ്വന്തം വീട്ടിലോ ഈ വര്ഷം തിരുവോണം നക്ഷത്രക്കാര്ക്കും വിദ്യ ആരംഭിക്കാം.

പൂജാരീതി:

ഒരു പീഠത്തില് പട്ടുവിരിച്ച് ദേവിയുടെ ഒരു ചിത്രം വെക്കണം. അതിനുമുമ്പില് മദ്ധ്യത്തില് അഷ്ടദളവും വശങ്ങളില് വലത് രണ്ട്, ഇടത് രണ്ട് എന്ന രീതിയില് നാല് സ്വസ്തികവും ഇടണം (വ്യത്യസ്ഥമായി ചെയ്യുന്നവരുമുണ്ട്). നടുക്ക് സരസ്വതീദേവിയ്ക്കും, വടക്കുഭാഗത്ത് ഗുരുവിനും വേദവ്യാസനും, തെക്കുഭാഗത്ത് ഗണപതിയ്ക്കും ദക്ഷിണാമൂര്ത്തിയ്ക്കും പൂജിക്കണം. പൂജ പൂര്ത്തിയായാല് പുസ്തകങ്ങള് പത്മത്തില് സമര്പ്പിക്കാം.
ഞായറാഴ്ച വൈകിട്ട് ക്ഷേത്രം തുറക്കുന്ന സമയം മുതല് പൂജവെക്കാം. ക്ഷേത്രങ്ങളില് പൂജവെക്കുന്നവര് രാവിലെയും വൈകിട്ടും ക്ഷേത്രദര്ശനവും പ്രാര്ത്ഥനകളും നടത്തേണ്ടതാകുന്നു.
ദേവിയുടെ മന്ത്രങ്ങള് അറിയാത്തവര് ഈ ദിവസങ്ങളില് ഗായത്രീമന്ത്രം ജപിക്കുന്നതായിരിക്കും അത്യുത്തമം. 108 വീതം രാവിലെയും വൈകിട്ടും (കുളി കഴിഞ്ഞ്) ഭക്തിയോടെ ഗായത്രീമന്ത്രം ജപിക്കാം. ക്ഷേത്രദര്ശനസമയത്തും ജപിക്കാവുന്നതാണ്.

ഗായത്രീമന്ത്രം:

“ഓം ഭൂര് ഭുവ സ്വ:
തത്സവിതുര് വരേണ്യം
ഭര്ഗ്ഗോദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത്”
(ഗായത്രീമന്ത്രം വിജയദശമിക്കാലത്ത്‌ മാത്രമല്ല, നിത്യവും ജപിക്കാവുന്ന അതിശക്തമായതും പവിത്രവുമായ മന്ത്രമാകുന്നു. ആകയാല് ഗായത്രീമന്ത്രജപം ശീലമാക്കുന്നത് അത്യുത്തമം ആയിരിക്കും)

സരസ്വതീദേവിയുടെ പ്രാര്ത്ഥനാമന്ത്രം:

“സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്ഭവതു മേ സദാ”

സരസ്വതീദേവിയുടെ ധ്യാനം:

“യാ കുന്ദേന്ദുതുഷാരഹാരധവളാ
യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ
യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിർദ്ദേവൈ:
സദാ പൂജിതാ സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷജാഡ്യാപഹാ
ശ്രീ മഹാസരസ്വത്യെ നമഃ”

സരസ്വതീദേവിയുടെ മൂലമന്ത്രം:

“ഓം സം സരസ്വത്യെ നമഃ”

സരസ്വതീഗായത്രി:

“ഓം സരസ്വത്യെ വിദ്മഹേ
ബ്രഹ്മപുത്ര്യെ ധീമഹി
തന്വോ സരസ്വതി: പ്രചോദയാത്”
സരസ്വതീദേവിയുടെ പ്രാര്ത്ഥനാമന്ത്രമോ ധ്യാനമോ മൂലമന്ത്രമോ ഗായത്രിയോ അല്ലെങ്കില് ഇവയെല്ലാമോ ഭക്തിയോടെ ജപിക്കാവുന്നതാണ്.
വിദ്യാലാഭത്തിനായി സൗന്ദര്യലഹരിയിലെ അതീവ ഫലസിദ്ധിയുള്ള വിദ്യാലാഭമന്ത്രവും ജപിക്കാവുന്നതാണ്. ഈ മന്ത്രം അക്ഷരത്തെറ്റ് വരാതെ ജപിക്കുകയെന്നത് അതീവ ദുഷ്ക്കരമാകയാല് വളരെ ശ്രദ്ധയോടെ മാത്രമേ ഇത് ജപിക്കാന് തയ്യാറാകാവൂ. ക്ഷേത്രങ്ങളിലെ വിദ്യാമന്ത്രാര്ച്ചനകള്ക്കായി മിക്ക കര്മ്മികളും ഉപയോഗിക്കുന്നത് ചുവടെ എഴുതുന്ന ഈ മന്ത്രമാണ്.

വിദ്യാലാഭമന്ത്രം:

“ശിവശ്ശക്തി: കാമ: ക്ഷിതിരഥ രവിശ്ശീതകിരണ:
സ്മരോ ഹംസശ്ശക്രസ്തദനു ച പരാമാരഹരയ:
അമീഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാ
ഭജന്തേ വര്ണ്ണാസ്തേ തവ ജനനി നാമാവയവതാം”

എന്നാണ് പൂജയെടുപ്പ്?

2022 ഒക്ടോബര് 05 ബുധനാഴ്ച, വിജയദശമി ദിവസം രാവിലെ പൂജാദികർമ്മങ്ങൾക്കുശേഷം പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം.
അന്ന് പൂജ വെച്ചിരിക്കുന്ന ക്ഷേത്രത്തില് പൂക്കളുമായെത്തി പൂജയിലും പുഷ്പാഞ്ജലിയിലും പങ്കുകൊണ്ട്, പ്രസാദവും പുസ്തകങ്ങളും യഥാശക്തി ദക്ഷിണയും നല്കി വാങ്ങണം. തുടര്ന്ന് ക്ഷേത്രത്തില് ഇരുന്ന് മണ്ണിലോ അരിയിലോ ഹരി ശ്രീ ഗ ണ പ ത യെ ന മ: അവിഘ്നമസ്തു എന്നും പിന്നെ അക്ഷരമാലയും എഴുതണം. സരസ്വതീദേവിയെ ധ്യാനിക്കണം, ഭജിക്കണം. തുടര്ന്ന്, ദേവിയുടെ അനുവാദവും ആശീര്വാദവും വാങ്ങി വീടുകളിലേക്ക്‌ മടങ്ങണം.
ഏവര്ക്കും നവരാത്രി, വിജയദശമി ആശംസകള് നേര്ന്നുകൊണ്ട്,
May be an image of 5 people and text
231
People reached
139
Engagements

-3.2x lower

Distribution score
Boost post
22
3 comments
14 shares
Like

 

Comment
Share
Share this :
× Consult: Anil Velichappadan