വാസ്തു എന്നാൽ എന്തൊക്കെയാണ്?

Share this :

ചിലർ ധരിക്കുന്നതുപോലെ ഒരു ഭവനത്തിന് നാല് മൂലകൾ മാത്രമേ പാടുള്ളൂ അല്ലെങ്കിൽ ഫൗണ്ടേഷൻ എപ്പോഴും സമചതുരം (സ്‌ക്വയർ) ആയിരിക്കണം എന്നൊന്നുമില്ല. അങ്ങനെയല്ലാത്ത ഒരു വീട്ടിൽ വരുന്നവരും പോകുന്നവരും വീട്ടുകാരോട് “വീട് സ്‌ക്വയർ ആക്കി മാറ്റണം…” എന്നൊക്കെപറഞ്ഞ് ഭയപ്പെടുത്തുന്നതും നമുക്ക് അറിയാവുന്ന കാര്യമാണ്. വാസ്തുശാസ്ത്രത്തെക്കുറിച്ച് യാതൊന്നും അറിയാത്ത ഇങ്ങനെയുള്ള ആളുകൾ പറയുന്നതൊന്നും കാര്യമാക്കേണ്ടതില്ല.

വാസ്തുശാസ്ത്രമനുസരിച്ച് നിർമ്മിക്കുന്ന ഭവനത്തിന്റെ ദർശനം അനുസരിച്ചുള്ള കണക്കാണ് എടുക്കേണ്ടത്. അതിൽ ചില ദിക്കുകൾക്ക് ഒരേയൊരു ദർശനക്കണക്ക് മാത്രമേ എടുക്കാനും പാടുള്ളൂ. എന്നാൽ മറ്റ് ചില ദർശനങ്ങൾക്ക് വേറെ ചില കണക്കുകളും യോജിപ്പിക്കാവുന്നതുമാണ്.

കണക്കുകൾ അനുസരിച്ച് ആ ഭവനത്തിന്‌ ഒരു ജന്മനക്ഷത്രവും ലഭിക്കുന്നതാണ്. ആ ജന്മനക്ഷത്രത്തിന്റെ വേധനക്ഷത്രമായി വരുന്നവർക്ക് ആ ഭവനം യോജിക്കാനും പ്രയാസമായിരിക്കും. കണക്കുകൾ പരിശോധിക്കുമ്പോൾ ഉത്തമനായൊരു വാസ്തുശാസ്ത്രി ഇവയും കൃത്യമായി പരിശോധിക്കാറുണ്ട്.

ധ്വജയോനിക്കണക്കിൽ ‘യൗവ്വനം’ എന്ന ഉത്തമ കണക്കിൽ നിർമ്മിച്ചതിൽ ഒരംഗത്തിന്റെ വേധനക്ഷത്രമായി ആ ഭവനത്തിന്റെ നക്ഷത്രം വന്നതിന്റെ ഗുണദോഷങ്ങൾ പരിശോധിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതുപോലെ നിരവധി.

കണക്കുകൾ അനുസരിച്ച് ഒരു ഭവനത്തിന്റെ വ്യാഴസ്‌ഥിതിയും പരിശോധിക്കാവുന്നതാണ്. ശുഭസ്‌ഥാനങ്ങളിൽ വ്യാഴം നിൽക്കുന്നതാണ് എപ്പോഴും ഉത്തമം. ചില വാസ്തുശാസ്ത്രികൾ ആയ-വ്യയവും പരിശോധിക്കാറുണ്ട്. അതും നല്ലതുതന്നെയാണ്.

പുതിയ ഭവനം നിർമ്മിക്കാനുള്ള പ്ലാൻ തയ്യാറാക്കുന്ന സമയം മുതൽ കേരളത്തിലെവിടെയും ഞങ്ങൾ, ഉത്തരായുടെ സേവനം ലഭ്യമാക്കുന്നു. കൃത്യമായ വാസ്തുക്കണക്കിലെ പ്ലാൻ, സ്‌ഥാനം കാണൽ, ജലസംഭരണികളുടെയും ശുചിമുറികളുടെയും സ്‌ഥാനം, പ്രധാന വാതിലും മറ്റ് വാതിലുകളും ജനാലകളും സ്‌ഥാപിക്കാനുള്ള സ്‌ഥാനം എന്നിവയും ഞങ്ങൾ നേരിട്ടെത്തി ചെയ്യുന്നു. ആകെ മൂന്ന് സന്ദർശനങ്ങൾ. ബുധൻ, ശനി ദിവസങ്ങളിൽ മറ്റ് വാസ്തുസംബന്ധമായ സന്ദർശനങ്ങളും ലഭ്യമായിരിക്കും. അപ്ഗ്രെയ്ഡ് ചെയ്തുകൊണ്ടിരിക്കുന്ന ഞങ്ങളുടെ വെബ്‌സൈറ്റിൽ (www.uthara.in) ഈ വിവരങ്ങളും ഉൾപ്പെടുത്തുന്നതാണ്‌.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എഴുതുമല്ലോ…

Anil Velichappadan
കൂടുതൽ വാസ്തുവിവരങ്ങൾക്ക്:
https://www.uthara.in/pages/vasthu.html

Share this :
× Consult: Anil Velichappadan