നക്ഷത്രവിവരങ്ങള്‍, പ്രത്യേകതകള്‍

അശ്വതി : ചില പ്രധാന വിവരണങ്ങള്‍:

കൂറ് (രാശി): മേടം
രാശ്യാധിപന്‍: ചൊവ്വ (സുബ്രഹ്മണ്യന്‍)
ഗണം: ദേവഗണം
ദേവത: അശ്വനിദേവകള്‍
നക്ഷത്രദേവതാ മന്ത്രം: “ഓം അശ്വനീകുമാരാഭ്യാം നമ:”
മൃഗം: കുതിര
പക്ഷി: പുള്ള്
വൃക്ഷം: കാഞ്ഞിരം
നാമാക്ഷരം: ‘അ’
മന്ത്രാക്ഷരം: ‘ന’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

അശ്വതി: ഫലം, ദോഷം, പരിഹാരം:

സൂര്യ, ചൊവ്വ, വ്യാഴ ദശകളില്‍ ഇവരൊക്കെയും ദോഷപരിഹാരം ചെയ്യണം. അനുജന്മനക്ഷത്രങ്ങളായ മകം, മൂലം എന്നിവയിലും നക്ഷത്രദിവസവും ക്ഷേത്രദര്‍ശനം നടത്തണം. ഗണപതിപ്രീതി നടത്തുന്നത് അത്യുത്തമം ആയിരിക്കും. ഭദ്രയേയും മുരുകനെയും ആരാധിക്കുന്നതും ഗുണപ്രദം ആകുന്നു. അശ്വതിയും ചൊവ്വാഴ്ചയും ഒത്തുവന്നാല്‍ മുരുകഭജനം നടത്തുകയും ചെയ്യണം.

ഗ്രഹനിലയില്‍ കേതു നില്‍ക്കുന്നത്‌ രണ്ടാം ഭാവത്തില്‍ ആണെങ്കില്‍ ‘ലക്ഷ്മീവിനായകമന്ത്രം’ (മന്ത്രങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക: http://www.utharaastrology.com/pages/manthram.html ) കൊണ്ട് ഗണപതിഹോമം നടത്തണം. സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ ഇത് അത്യുത്തമം ആയിരിക്കും. സൂര്യോദയത്തിന് മുമ്പ്‌ (സൂര്യകാലടിമന ഒഴികെ) യഥാവിധി പൂര്‍ത്തിയാക്കുന്ന ഗണപതിഹോമം ആണെങ്കില്‍ ഫലം സുനിശ്ചിതം ആയിരിക്കും.

സ്ഥാനചലനമുണ്ടാക്കുന്ന പാദവേധദോഷമുള്ളതിനാല്‍ തൃക്കേട്ടയുമായി വിവാഹം പാടില്ല. അഥവാ, ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ സംവാദസൂക്തമന്ത്രാര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കണം.

നക്ഷത്രദേവത-അശ്വനീദേവകള്‍. ദേവതാമന്ത്രം ഉത്തമഫലം നല്‍കും.

മന്ത്രം: “ഓം അശ്വനീ കുമാരാഭ്യാം നമ:”

അശ്വതിയുടെ ഭാഗ്യസംഖ്യ-7 (ഏഴും ഒമ്പതും ഉണ്ടെന്ന് പക്ഷാന്തരമുണ്ട്). ഉപാസനാമൂര്‍ത്തി-ഗണപതി. ഏറ്റവും അനുയോജ്യമായ യന്ത്രം-സുദര്‍ശനയന്ത്രം. അനുകൂലരത്നം-വൈഡൂര്യം ( എന്നിരിക്കിലും വിശ്വസ്തനായൊരു ജെമോളജിസ്റ്റിന്‍റെ ഉപദേശം കൂടാതെ വൈഡൂര്യം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം താങ്കളെ ഉപദേശിച്ചുകൊള്ളുന്നു).

ഭരണി : ചില പ്രധാന വിവരണങ്ങള്‍

കൂറ് (രാശി): മേടം
രാശ്യാധിപന്‍: ചൊവ്വ (സുബ്രഹ്മണ്യന്‍)
ഗണം: മനുഷ്യഗണം
ദേവത: യമന്‍
നക്ഷത്രദേവതാ മന്ത്രം: “ഓം യമായ നമ:”
മൃഗം: ആന
പക്ഷി: പുള്ള്
വൃക്ഷം: നെല്ലി
നാമാക്ഷരം: ‘അ’
മന്ത്രാക്ഷരം: ‘ന’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

ഭരണി – ഫലം, ദോഷം, പരിഹാരം:

ചന്ദ്ര, രാഹു, ശനി ദശാപഹാരകാലങ്ങളില്‍ ഭരണിനക്ഷത്രക്കാര്‍ ദോഷപരിഹാരം ചെയ്യണം. മഹാലക്ഷ്മി, അന്നപൂര്‍ണ്ണേശ്വരി എന്നിവരെ ഭജിക്കണം. അനുജന്മനക്ഷത്രങ്ങളായ പൂരം, പൂരാടം എന്നിവയിലും ജന്മനക്ഷത്രദിവസവും ക്ഷേത്രദര്‍ശനവും വ്രതവും ചെയ്യണം. നക്ഷത്രദിവസം ലക്ഷ്മീപൂജ അത്യുത്തമം ആയിരിക്കും. ക്ഷേത്രങ്ങളില്‍ യക്ഷിയമ്മയ്ക്ക് യഥാശക്തി വഴിപാട്‌ നല്‍കണം.
ദാരിദ്ര്യമുണ്ടാക്കുന്ന കടീവേധദോഷമുള്ളതിനാല്‍ അനിഴവുമായി വിവാഹം നടത്തരുത് . ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ മുരുകനും ഭദ്രയ്ക്കും ഭാഗ്യസൂക്തപുഷ്പാഞ്ജലിയും, ഭവനത്തില്‍ ശ്രീസൂക്തയന്ത്രാരാധനയും ( ശ്രീസൂക്തം എന്നത് നിര്‍മ്മിക്കാന്‍ അതീവ ശ്രദ്ധയും ദിവസങ്ങളും വേണ്ടി വരുന്ന അതീവ ഫലസിദ്ധിയുള്ള യന്ത്രമാകുന്നു. ഉത്തമനായ ഒരു കര്‍മ്മിയെ മാത്രമേ ശ്രീസൂക്തയന്ത്രം നിര്‍മ്മിക്കാന്‍ ഏല്പിക്കാവൂ എന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം താങ്കളെ ഉപദേശിച്ചുകൊള്ളുന്നു).

വെള്ള, ഇളം നീല, ചുവപ്പ് നിറം അനുകൂലം ആകുന്നു. യമനാണ് നക്ഷത്രദേവത. ദേവതാമന്ത്രം അതീവഗുണപ്രദം ആകുന്നു.

മന്ത്രം: “ഓം യമായ നമ:”

ഭരണിയുടെ ഭാഗ്യസംഖ്യ-9 (9, 6 എന്നീ രണ്ട് സംഖ്യകളുണ്ടെന്നും പക്ഷാന്തരമുണ്ട്). ഉപാസനാമൂര്‍ത്തി-ഭദ്ര, മുരുകന്‍. ഏറ്റവും അനുയോജ്യമായ യന്ത്രം ത്രിപുരസുന്ദരീയന്ത്രം ആകുന്നു. (ആവശ്യക്കാരന്‍റെ ജാതകം നന്നായി പഠിക്കാതെ ഉത്തമനായ ഒരു കര്‍മ്മി ത്രിപുരസുന്ദരീയന്ത്രം നിര്‍മ്മിച്ചുകൊടുക്കാറില്ല). അനുകൂല രത്നം-വജ്രം (വിശ്വസ്തനായ ഒരു ജെമോളജിസ്റ്റിന്‍റെ ഉപദേശമില്ലാതെ വജ്രം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം താങ്കളെ പ്രത്യേകം ഉപദേശിച്ചുകൊള്ളുന്നു).

കാര്‍ത്തിക : ചില പ്രധാന വിവരണങ്ങള്‍

ഗണം: അസുരഗണം
ദേവത: അഗ്നി
നക്ഷത്രദേവതാ മന്ത്രം: “ഓം അഗ്നയേ നമ:”
മൃഗം: ആട്
പക്ഷി: പുള്ള്
വൃക്ഷം: അത്തി
നാമാക്ഷരം: ‘അ’
മന്ത്രാക്ഷരം: ‘ന’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

കാര്‍ത്തിക – ഫലം, ദോഷം, പരിഹാരം:

ഇത് അസുരഗണനക്ഷത്രമാകുന്നു.

ചൊവ്വ, വ്യാഴം, ശനി എന്നീ ദശകളില്‍ ഇവര്‍ നിര്‍ദ്ദിഷ്ട ദോഷപരിഹാരങ്ങള്‍ ചെയ്യണം. നിത്യേന സൂര്യനെയും സൂര്യന്‍റെ അധിദേവതയായ ശിവനേയും ഭജിക്കുന്നത് നല്ലതാണ്. അനുജന്മനക്ഷത്രങ്ങളായ ഉത്രം, ഉത്രാടം, ജന്മനക്ഷത്രം എന്നീ നക്ഷത്രങ്ങളില്‍ ശിവക്ഷേത്രദര്‍ശനം നടത്തണം. കാര്‍ത്തികയും ഞായറാഴ്ചയും ഒത്തുവരുന്ന ദിവസം വ്രതം എടുക്കുക. ആദിത്യഹൃദയമന്ത്രം ജപിക്കുന്നതും നല്ലതാണ്.

സന്താനനാശമുണ്ടാക്കുന്ന കുക്ഷിവേധദോഷമുള്ളതിനാല്‍ വിശാഖവുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ സന്താനഗോപാലാര്‍ച്ചന, പുരുഷസൂക്തപുഷ്പാഞ്ജലി എന്നിവ ഭക്തിയോടെ ചെയ്ത് ദോഷം കുറയ്ക്കണം.

ചുവപ്പ്, കാവി നിറങ്ങള്‍ അനുകൂലമാണ്. കാര്‍ത്തികയുടെ ദേവത അഗ്നിയാണ്. ദേവതാമന്ത്രജപം ഗുണം ചെയ്യും.

മന്ത്രം: “ഓം അഗ്നയേ നമ:”

കാര്‍ത്തികയുടെ ഭാഗ്യസംഖ്യ-1, ഉപാസനാമൂര്‍ത്തി-ദുര്‍ഗ്ഗ, മുരുകന്‍. ഏറ്റവും അനുയോജ്യമായ യന്ത്രം-സുദര്‍ശനയന്ത്രം. അനുകൂല രത്നം-മാണിക്യം (എന്നിരിക്കിലും ഒരു ജെമോളജിസ്റ്റിന്‍റെ ഉപദേശമനുസരിച്ച് മാത്രമേ മാണിക്യം ധരിക്കാവൂ എന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം ഉപദേശിച്ചുകൊള്ളുന്നു).

രോഹിണി: ചില പ്രധാന വിവരണങ്ങള്‍

കൂറ് (രാശി): ഇടവം
രാശ്യാധിപന്‍: ശുക്രന്‍ (മഹാലക്ഷ്മി)
ഗണം: മനുഷ്യഗണം
നക്ഷത്രദേവത: ബ്രഹ്മാവ്‌
നക്ഷത്രദേവതാ മന്ത്രം: “ഓം ബ്രഹ്മദേവായ നമ:”
മൃഗം: നൂല്‍പാമ്പ്‌
പക്ഷി: പുള്ള്
വൃക്ഷം: ഞാവല്‍
നാമാക്ഷരം: ‘അ’
മന്ത്രാക്ഷരം: ‘ന’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

രോഹിണി: പൊതുഫലം, ദോഷം, പരിഹാരം:

രാഹു, കേതു, ശനി ദാശാപഹാരകാലങ്ങളില്‍ രോഹിണി നക്ഷത്രക്കാര്‍ ദോഷപരിഹാരം ചെയ്യണം.

പതിവായി ചന്ദ്രനെയോ ദുര്‍ഗ്ഗാദേവിയേയോ പാര്‍വ്വതീദേവിയെയോ ആരാധിക്കുന്നത് നല്ലതാണ്. തിങ്കളാഴ്ചവ്രതം ക്ഷിപ്രഫലം നല്‍കും. രോഹിണിയും തിങ്കളും ഒത്തുവരുന്ന ദിവസവും പൗര്‍ണ്ണമി ദിവസവും വ്രതമെടുത്ത് പ്രത്യേകപൂജകള്‍ ചെയ്യുന്നത് അത്യുത്തമം ആയിരിക്കും. പൗര്‍ണ്ണമിയില്‍ ദുര്‍ഗ്ഗാക്ഷേത്രദര്‍ശനവും അമാവാസിയില്‍ ഭദ്രകാളീക്ഷേത്രദര്‍ശനവും ഗുണപ്രദം ആകുന്നു.

അനുജന്മനക്ഷത്രങ്ങളായ അത്തം, തിരുവോണം എന്നിവയിലും നക്ഷത്രദിവസവും ക്ഷേത്രദര്‍ശനം നടത്തണം.

ഭര്‍തൃനാശമുണ്ടാക്കുന്ന കണ്ഠവേധദോഷമുള്ളതിനാല്‍ ചോതിയുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ ദീര്‍ഘമംഗല്യത്തിനായും ഭര്‍ത്താവിന്‍റെ ആയുരാരോഗ്യത്തിനായും സൗഖ്യത്തിനായും തിങ്കളാഴ്ചവ്രതം, സ്വയംവരപുഷ്പാഞ്ജലി എന്നിവ നടത്തി പ്രാര്ത്ഥിക്കണം.

വെള്ള, ചന്ദനനിറം എന്നിവ അനുകൂലം. രോഹിണിയുടെ നക്ഷത്രദേവത-ബ്രഹ്മാവ്. നിത്യവും ബ്രഹ്മാവിനെ ഭജിക്കുന്നതും ബ്രഹ്മമന്ത്രം ജപിക്കുന്നതും ഗുണപ്രദം ആകുന്നു.

മന്ത്രം: “ഓം ബ്രഹ്മദേവായ നമ:”

രോഹിണിയുടെ ഭാഗ്യസംഖ്യ-2, ഉപാസനാമൂര്‍ത്തി-വിഷ്ണു, ദുര്‍ഗ്ഗ. ഏറ്റവും അനുയോജ്യമായ യന്ത്രം-ഗോപാലയന്ത്രം. അനുകൂലരത്നം-മുത്ത്‌ (എന്നിരിക്കിലും ജാതകസ്ഥിതി നോക്കാതെ മുത്ത്‌ ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം താങ്കളെ ഉപദേശിക്കുന്നു).

മകയിരം - ചില പ്രധാന വിവരണങ്ങൾ‍:

മകയിരം – ചില പ്രധാന വിവരണങ്ങൾ‍:
——————–
ഗണം: ദേവഗണം
നക്ഷത്രദേവത: ചന്ദ്രൻ‍
നക്ഷത്രദേവതാ മന്ത്രം: “ഓം ചന്ദ്രമസേ നമ:” 
മൃഗം: പാമ്പ്‌
പക്ഷി: പുള്ള്
വൃക്ഷം: കരിങ്ങാലി
നാമാക്ഷരം: ‘അ’ 
മന്ത്രാക്ഷരം: ‘ന’
 
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും 
രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ 
ആരംഭിക്കുകയോ ഉൾ‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകർ‍ക്കോ അല്ലെങ്കിൽ‍ അവരുടെ 
ഭവനത്തിനോ വാഹനങ്ങൾ‍ക്കോ കച്ചവടസ്ഥാപനങ്ങൾക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).
 
മകയിരം –  ഫലം, ദോഷം, പരിഹാരം:
———————
മകയിരം നക്ഷത്രക്കാർ‍ ശുക്ര, ബുധ, വ്യാഴദശകളിൽ‍ ദോഷപരിഹാരം ചെയ്യണം. ചൊവ്വയും മകയിരവും ഒത്തുവരുന്ന ദിവസം വ്രതമെടുക്കണം. അനുജന്മനക്ഷത്രങ്ങളായ ചിത്തിര, അവിട്ടം എന്നിവയിലും ജന്മനക്ഷത്രദിവസങ്ങളിലും ഭദ്രകാളീഭജനം, മുരുകഭജനം എന്നിവ നടത്തണം. ചൊവ്വയെയും ചൊവ്വയുടെ അധിദേവതകളായ മുരുകനെയും ഭദ്രകാളിയെയും പ്രീതിപ്പെടുത്തണം.
 
വേധദോഷങ്ങളിൽ‍ ഏറ്റവും ദോഷമുള്ളതും മരണകാരണവുമാകാവുന്ന 
ശിരോവേധദോഷമുള്ളതിനാൽ‍ ചിത്തിരയുമായും അവിട്ടവുമായും മകയിരവുമായി വിവാഹം 
പാടില്ല. എന്നാൽ‍ ഇരുവർ‍ക്കും ദീർഘായുസ്സ് യോഗങ്ങളുണ്ടെങ്കിൽ ദോഷത്തിൻ്റെ കാഠിന്യം 
കുറയുമെന്നും പറയപ്പെടുന്നുണ്ട്. അറിവില്ലായ്മയോ എടുത്തുചാട്ടമോ കൊണ്ട് ദോഷം സംഭവിച്ചിട്ടുണ്ടെങ്കിൽ‍ ശിവക്ഷേത്രത്തിൽ‍ ആയൂഷ്യസൂക്തപുഷ്പാഞ്ജലിയും ആധികാരികമായി തയ്യാറാക്കിയ മഹാമൃത്യുഞ്ജയയന്ത്രധാരണവും നടത്തണം. ആയൂഷ്യസൂക്തപുഷ്പാഞ്ജലി നക്ഷത്രദിവസം പ്രഭാതത്തിൽ‍ മൂന്നാവർ‍ത്തി, ഉത്തമനും സാത്വികനും വിശ്വസ്തനുമായ ഒരു കർമ്മിയെക്കൊണ്ട് ചെയ്യിക്കാൻ‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.
 
ചുവപ്പ് നിറം മകയിരത്തിന് അനുകൂലമാണ്. നക്ഷത്രദേവത ചന്ദ്രനാണ്. നിത്യവും ചന്ദ്രമന്ത്രജപം ഉത്തമം ആയിരിക്കും.
 
ചന്ദ്രമന്ത്രം: ” ഓം ചന്ദ്രമസേ നമ:”
 
മകയിരത്തിൻ്റെ ഭാഗ്യസഖ്യ-9, ഉപാസനാമൂർ‍‍ത്തി-മഹാലക്ഷ്മി. ധരിക്കാനായി ഏറ്റവും അനുകൂലമായ അശ്വാരൂഢയന്ത്രം ആകുന്നു (യന്ത്രങ്ങളുടെ പൂർണ്ണവിവരം ഇവിടെ ലഭിക്കും: https://uthara.in/raksha/) (“അശ്വാരൂഢ൦ ഫലിച്ചെന്നാൽ‍ വിശ്വമൊക്കെയടക്കിടാം, അശ്വാരൂഢ൦ പിഴച്ചെന്നാൽ‍ കുത്തുകൊണ്ട് മരിച്ചിടാം” എന്നൊരു ചൊല്ലുണ്ട്. ഈ യന്ത്രത്തിൻ്റെ ഫലവും ദോഷവും മനസ്സിലായിക്കാണുമല്ലോ? നിർ‍‍മ്മിക്കുന്നവരെയും ധരിക്കുന്നവരേയും ഇത് ബാധിക്കുമെന്നതിൽ‍ യാതൊരു സംശയവുമില്ല). 
 
അനുകൂലമായ രത്നം-ചെമ്പവിഴം (രത്നനിർദ്ദേശങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ: https://uthara.in/bhagyam/).(എന്നിരിക്കിലും, ഗ്രഹനില പരിശോധിക്കാതെ ചെമ്പവിഴം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം താങ്കളെ പ്രത്യേകം ഉപദേശിച്ചുകൊള്ളുന്നു. കാരണം, പവിഴം അനുകൂലമല്ലെങ്കിൽ‍, അത്യധികമായ മാനസികപിരിമുറുക്കവും, ബന്ധുവിദ്വേഷവും, വഴക്കും, അപകടവും, ധനനഷ്ടവും സംഭവിക്കും).

തിരുവാതിര: ചില പ്രധാന വിവരങ്ങൾ‍:

കൂറ് (രാശി): മിഥുനം
രാശ്യാധിപൻ: ബുധൻ‍ (ശ്രീകൃഷ്ണൻ‍)
ഗണം: മനുഷ്യഗണം
നക്ഷത്രദേവത: ശിവൻ‍
നക്ഷത്രദേവതാ മന്ത്രം: “ഓം രുദ്രായ നമ:” 
മൃഗം: നായ്‌
പക്ഷി: ചകോരം
വൃക്ഷം: കരിമരം
നാമാക്ഷരം: ‘ഇ’
മന്ത്രാക്ഷരം: ‘മ’
 
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉൾപ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകർ‍ക്കോ അല്ലെങ്കിൽ‍ അവരുടെ ഭവനത്തിനോ വാഹനങ്ങൾ‍ക്കോ കച്ചവടസ്ഥാപനങ്ങൾ‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).
 
തിരുവാതിര – ഫലം, ദോഷം, പരിഹാരം:
—————
തിരുവാതിര നക്ഷത്രക്കാരൊക്കെയും സൂര്യ, കേതു, ശനി ദശകളിൽ ദശാപഹാരകാലങ്ങളിൽ‍ ദോഷപരിഹാരം ചെയ്യണം. ജന്മനാളിൽ‍ നാഗക്ഷേത്രദർ‍ശനം നടത്തണം. അനുജന്മനക്ഷത്രങ്ങളായ ചോതി, ചതയം എന്നിവയിലും നക്ഷത്രദിവസങ്ങളിലും നാഗപ്രീതികർമ്മങ്ങള്‍ ചെയ്യണം. 
 
ഏതൊരു പുതിയ കാര്യം ആരംഭിച്ചാലും ഇവരൊക്കെയും അടുത്തുള്ള സർ‍പ്പക്കാവിൽ‍ – ക്ഷേത്രത്തിലെ  സർ‍പ്പദൈവങ്ങൾക്ക് – (അത് ഭവനത്തിന് വടക്ക്‌ കിഴക്കുഭാഗത്തുള്ള സർപ്പക്കാവ്‌ ആണെങ്കിൽ അത്യുത്തമം) തിരിതെളിച്ച് പ്രാര്‍ത്ഥിക്കുന്നത് വളരെ ഗുണപ്രദം ആയിരിക്കും.
 
തിരുവാതിരയിൽ‍ ജനിച്ച പുരുഷന്മാരുടെ ഉന്നതി മുപ്പത്‌ വയസ്സിനുശേഷമായിരിക്കും. അതിനുമുമ്പ്‌ വിവാഹം കഴിച്ച് ഒന്നിച്ചുതാമസിക്കുന്ന തിരുവാതിര നക്ഷത്രക്കാരായ പുരുഷന്മാർ‍ക്ക്‌ മിക്ക തിരിച്ചടികളും ഉണ്ടാകുമെന്നതിനാൽ‍ ആവശ്യമായ പരിഹാരകർമ്മങ്ങൾ‍‍ അനുഷ്ഠിക്കുന്നത് അത്യുത്തമം ആയിരിക്കും. 
 
ഭർ‍തൃനാശമുണ്ടാക്കുന്ന കണ്ഠവേധദോഷമുള്ളതിനാൽ‍ തിരുവോണവുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കിൽ‍ ദീർഘമംഗല്യത്തിനായും ഭർ‍ത്താവിൻ്റെ  ഉന്നതിക്കായും തിങ്കളാഴ്ചവ്രതം, സ്വയംവരപുഷ്പാഞ്ജലി എന്നിവ നടത്തുന്നത് വളരെ ഗുണപ്രദമാകുന്നു.
 
ചുവപ്പ്, കറുപ്പ് നിറം അനുകൂലം. തിരുവാതിരയുടെ ദേവത ശിവനാണ്. ശിവൻ്റെ  രുദ്രമന്ത്രം നിത്യേന ജപിക്കുന്നത് വളരെ ഫലപ്രദമായിരിക്കും.
 
മന്ത്രം: “ഓം രുദ്രായ നമ:”
 
തിരുവാതിരയുടെ ഉപാസനാമൂർ‍‍ത്തി – രാഹു (സർ‍‍പ്പദൈവങ്ങൾ‍‍), ഭാഗ്യസംഖ്യ-4, അനുയോജ്യമായ യന്ത്രം-മൃത്യുഞ്ജയയന്ത്രം (യന്ത്രങ്ങളുടെ പൂർണ്ണവിവരം ഇവിടെ ലഭിക്കും: https://uthara.in/raksha/). അനുകൂലമായ രത്നം-ഗോമേദകം (രത്നനിർദ്ദേശങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ: https://uthara.in/bhagyam/) (എങ്കിലും ഗ്രഹനില പരിശോധിക്കാതെ യാതൊരു കാരണവശാലും ഗോമേദകം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം ഉപദേശിക്കുന്നു. കാരണം, മാനസികനിലപോലും തകരാറിലാക്കാനുള്ള ശക്തിപോലും ഗോമേദകത്തിനുണ്ട്. ആകയാൽ‍, ഗ്രഹയോഗം, ഭാവം എന്നിവ നോക്കാതെ ഗോമേദകം ധരിക്കാന്‍ പാടില്ലാത്തതാകുന്നു).

പുണര്‍തം: ചില പ്രധാന വിവരങ്ങള്‍

കൂറ് (രാശി): പുണര്‍തം-1,2,3 പാദങ്ങള്‍ക്ക്: മിഥുനം & 4-)o പാദത്തിന്: കര്‍ക്കിടകം
രാശ്യാധിപന്‍: പുണര്‍തം-1,2,3 പാദങ്ങള്‍ക്ക്: ബുധന്‍ (ശ്രീകൃഷ്ണന്‍) &
4-)o പാദത്തിന്: കര്‍ക്കിടകം: ചന്ദ്രന്‍ (പാര്‍വ്വതി / ദുര്‍ഗ്ഗ)
ഗണം: ദേവഗണം
നക്ഷത്രദേവത: അദിതി
നക്ഷത്രദേവതാ മന്ത്രം: “ഓം അദിതിയേ നമ:”
മൃഗം: പൂച്ച
പക്ഷി: ചകോരം
വൃക്ഷം: മുള
നാമാക്ഷരം: ‘ഇ’
മന്ത്രാക്ഷരം: ‘മ’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

പുണര്‍തം- ഫലം, ദോഷം, പരിഹാരം:

ബുധ, ശുക്ര, ചന്ദ്ര ദശകളില്‍ പുണര്‍തം നക്ഷത്രക്കാരൊക്കെ ദോഷപരിഹാരം ചെയ്യണം. അനുജന്മനക്ഷത്രങ്ങളായ വിശാഖം, പൂരുരുട്ടാതി എന്നിവയിലും ജന്മനക്ഷത്രങ്ങളിലും ക്ഷേത്രദര്‍ശനം നടത്തണം. പുണര്‍തവും വ്യാഴാഴ്ചയും കൂടിവരുന്ന ദിവസങ്ങളില്‍ വ്രതമെടുത്ത് വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം.

സന്താനനാശമുണ്ടാക്കുന്ന കുക്ഷിവേധദോഷമുള്ളതിനാല്‍ ഉത്രാടവുമായി വിവാഹം പാടില്ല. അഥവാ, സംഭവിച്ചിട്ടുണ്ടെങ്കില്‍ സന്താനഗോപാലാര്‍ച്ചന, പുരുഷസൂക്തപുഷ്പാഞ്ജലി എന്നിവ ഭക്തിയോടെ ചെയ്ത് ദോഷം കുറയ്ക്കണം.

മഞ്ഞ, ക്രീം നിറങ്ങള്‍ അനുകൂലമാണ്. പുണര്‍തത്തിന്‍റെ ദേവത അദിതിയാണ്. അദിതിമന്ത്രം നിത്യവും ജപിക്കുന്നത് നല്ലതാണ്.

മന്ത്രം: “ഓം അദിതിയേ നമ:”

പുണര്‍തത്തിന്‍റെ ഭാഗ്യസംഖ്യ-3, ഉപാസനാമൂര്‍ത്തി-ശ്രീരാമചന്ദ്രന്‍. ഏറ്റവും അനുയോജ്യമായ യന്ത്രം-സുദര്‍ശനയന്ത്രം. അനുകൂല രത്നം-മഞ്ഞപുഷ്യരാഗം (ഗ്രഹനില പരിശോധിക്കാതെ രത്നം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം താങ്കളെ പ്രത്യേകം ഉപദേശിച്ചുകൊള്ളുന്നു).

പൂയം നക്ഷത്രം: ചില പ്രധാന വിവരങ്ങള്‍

കൂറ് (രാശി): കര്‍ക്കിടകം
രാശ്യാധിപന്‍: കര്‍ക്കിടകം: ചന്ദ്രന്‍ (പാര്‍വ്വതി / ദുര്‍ഗ്ഗ)
ഗണം: ദേവഗണം
നക്ഷത്രദേവത: ബൃഹസ്പതി
നക്ഷത്രദേവതാ മന്ത്രം: “ഓം ബൃഹസ്പതയേ നമ:”
മൃഗം: ആട്
പക്ഷി: ചകോരം
വൃക്ഷം: അരയാല്‍
നാമാക്ഷരം: ‘ഇ’
മന്ത്രാക്ഷരം: ‘മ’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

പൂയം നക്ഷത്രഫലം, ദോഷം:

ഇത് ദേവഗണനക്ഷത്രമാണ്. ‘കാലുള്ള നക്ഷത്രം’ എന്നും ‘കൂറുദോഷമുള്ള നക്ഷത്രം’ എന്നും ഈ നക്ഷത്രത്തെ അറിയപ്പെടുന്നു. ഈ ദോഷസ്വഭാവം ഒഴിവാക്കിയാല്‍ പൂയം നക്ഷത്രം ഉത്തമം ആണെന്നതില്‍ സംശയമില്ല. പൂയം നക്ഷത്രത്തിന്‍റെ ഒന്നാംപാദം ജാതകന് തന്നെയും രണ്ടാംപാദജനനം മാതാവിനും മൂന്നാംപാദജനനം പിതാവിനും നാലാംപാദജനനം അമ്മാവനും ദോഷമുണ്ടാക്കുന്നവയാകാം. ഇതിന് യഥാക്രമം, താന്‍ കാല്‍, അമ്മക്കാല്‍, അച്ഛന്‍ കാല്‍, അമ്മാവന്‍ കാല്‍ എന്നിങ്ങനെയും പേരുകളുമുണ്ട്. ജനനം മുതല്‍ മൂന്ന്‍ മാസത്തിനുള്ളില്‍ ദോഷം സംഭാവിക്കാവുന്നതുമാകുന്നു.

ഇത് അതീവ ദോഷപ്രദം ആകണമെങ്കില്‍ ‘കാലില്‍ കാല്’ സംഭവിക്കണം. അതെങ്ങനെയെന്നാല്‍, അറുപത് നാഴികയുള്ള ഒരു നക്ഷത്രത്തിന് പതിനഞ്ച് നാഴികവീതമുള്ള നാല് കാലുകളാണല്ലോ (പാദം) ഉള്ളത്? അതില്‍ ഒരു കാലിനെ വീണ്ടും നാലായി ഭാഗിച്ചാല്‍ മൂന്നേമുക്കാല്‍ നാഴിക എന്നുകിട്ടും. ആ മൂന്നേമുക്കാല്‍ നാഴികയാണ് ‘കാലില്‍ കാല്’ . ഇങ്ങനെ സ്ഥിതി വരികയും ഒപ്പം ചന്ദ്രന് ബലമില്ലാതെ അനിഷ്ടസ്ഥാനങ്ങളില്‍ നില്‍ക്കുകയും ചെയ്‌താല്‍ മാത്രമേ വളരെ ദോഷം സംഭവിക്കുകയുള്ളൂ. ദോഷപ്രദമായാല്‍ അത് മരണം പോലും ഉണ്ടാക്കാറുമുണ്ട്.

ഇങ്ങനെ ‘കാലില്‍ കാല്‍’ ആകുകയും ലഗ്നത്തില്‍ ചന്ദ്രനും (കര്‍ക്കടക ലഗ്നം), പ്രഥമതിഥി, ബുധനാഴ്ചദിവസം എന്നിവ ഒന്നിച്ചുവരികയും ചന്ദ്രന് ബലക്കുറവും ശുഭവീക്ഷണമില്ലാതെയും വന്നാല്‍ പൂയത്തിന്‍റെ കൂറുദോഷം സംഭവിക്കാവുന്നതാണ്. ദോഷപരിഹാരമായി പല കര്‍മ്മങ്ങളും ജ്യോതിഷികള്‍ നിര്‍ദ്ദേശിക്കാറുണ്ടെങ്കിലും ശിവക്ഷേത്രത്തില്‍ പ്രസ്തുതകാലയളവില്‍ നക്ഷത്രദിവസങ്ങളില്‍ നടത്തുന്ന കറുകഹോമവും ആയൂഷ്യസൂക്തപുഷ്പാഞ്ജലിയും അത്യുത്തമം ആകുന്നു. എന്നിരുന്നാലും, വിശ്വസ്തനും സാത്വികനും ആയൊരു കര്‍മ്മിയെക്കൊണ്ട് ഇവ ചെയ്യിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കെണ്ടതാകുന്നു. കൂടാതെ, ദോഷപ്രദമായി നില്ക്കുവന്നവര്‍ക്ക് ആധികാരികമായി തയ്യാറാക്കിയ ‘മഹാമൃത്യുഞ്ജയ യന്ത്രം’, ‘മൃതസഞ്ജീവനീയന്ത്രം’ എന്നിവയിലൊന്ന് ഭക്തിയോടെ ധരിക്കുകയും ആ യന്ത്രം മാസംതോറും ശിവക്ഷേത്രത്തില്‍ പൂജിക്കുകയും ചെയ്യണം.

പൂയം നക്ഷത്രത്തിലെ സ്ത്രീകള്‍ക്ക് ദാമ്പത്യജീവിതത്തില്‍ മിക്കപ്പോഴും തിരിച്ചടികള്‍ ലഭിക്കാറുള്ളതിനാല്‍ ഉത്തമപ്പൊരുത്തവും ഉത്തമമുഹൂര്‍ത്തവും വിവാഹത്തിനായി തെരഞ്ഞെടുക്കണം.

കേതു, ചൊവ്വ, സൂര്യ ദശകളില്‍ ദോഷപരിഹാരം ചെയ്യണം. അനുജന്മനക്ഷത്രങ്ങളായ അനിഴം, ഉതൃട്ടാതി എന്നിവയിലും നക്ഷത്രദിവസവും ക്ഷേത്രദര്‍ശനം നടത്തണം. ശനിയെയും ശനിയുടെ അധിദേവതയായ ശാസ്താവിനേയും പ്രീതിപ്പെടുത്തണം. ശനിയും പൂയവും ഒത്തുവരുന്ന ദിവസം ശാസ്താക്ഷേത്രത്തില്‍ പൂജയും നടത്തണം. മകരത്തിലെ പൗര്‍ണമിയില്‍ ദുര്‍ഗ്ഗാപൂജ നടത്തുന്നത് ഈ നാളുകാര്‍ക്ക് വളരെ ഐശ്വര്യപ്രദമാണ്. ശനിയാഴ്ചകളില്‍ അരയാലിന് ഏഴ് പ്രദക്ഷിണം വെയ്ക്കുന്നതും ഉത്തമമാണ്.

ദാരിദ്ര്യമുണ്ടാക്കുന്ന കടീവേധദോഷമുള്ളതിനാല്‍ പൂരാടവുമായി വിവാഹം പാടില്ല. അഥവാ ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ ഭാഗ്യസൂക്തമന്ത്രജപം, ശ്രീസൂക്തമന്ത്രജപം എന്നിവയും സ്വഭവനത്തില്‍ ശ്രീസൂക്തയന്ത്രം ആരാധിക്കുന്നതും വളരെ നല്ലതാകുന്നു.

നീല, കറുപ്പ്, വെളുപ്പ്‌ നിറങ്ങള്‍ അനുകൂലം. പൂയത്തിന്‍റെ ദേവത ബൃഹസ്പതി. ദേവതാമന്ത്രജപം അത്യുത്തമം ആകുന്നു.

മന്ത്രം: “ഓം ബൃഹസ്പതയേ നമ:”

പൂയത്തിന്‍റെ ഭാഗ്യസംഖ്യ-8, ഉപാസനാമൂര്‍ത്തി-മഹാവിഷ്ണു, ഏറ്റവും അനുകൂലമായ യന്ത്രം-മുരുകയന്ത്രം, അനുകൂലരത്നം-ഇന്ദ്രനീലം (എന്നിരിക്കിലും ഗ്രഹനില പരിശോധിക്കാതെ ഇന്ദ്രനീലം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം താങ്കളെ ഉപദേശിച്ചുകൊള്ളുന്നു)

ആയില്യം നക്ഷത്രം: ചില പ്രധാന വിവരങ്ങള്‍

ഗണം: അസുരഗണം
നക്ഷത്രദേവത: സര്‍പ്പങ്ങള്‍
നക്ഷത്രദേവതാ മന്ത്രം: “ഓം സര്‍പ്പേഭ്യോ നമ:”
മൃഗം: കരിമ്പൂച്ച
പക്ഷി: ചകോരം
വൃക്ഷം: നാകം
നാമാക്ഷരം: ‘ഇ’
മന്ത്രാക്ഷരം: ‘മ’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

ആയില്യം നക്ഷത്രഫലം, ദോഷം:

ആയില്യക്കാര്‍ ശുക്ര, ചന്ദ്ര, രാഹു എന്നീ ദശാകാലങ്ങളില്‍ ദോഷപരിഹാരകര്‍മ്മങ്ങള്‍ ചെയ്യണം.

അനുജന്മനക്ഷത്രങ്ങളായ തൃക്കേട്ട, രേവതി എന്നിവയിലും ആയില്യം ദിവസവും ശ്രീകൃഷ്ണ, നാഗരാജ ക്ഷേത്രദര്‍ശനം നടത്തണം. ബുധനാഴ്ച വ്രതം, ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനവും അത്യുത്തമം ആകുന്നു. ആയില്യവും ബുധനും ചേര്‍ന്നുവരുന്ന ദിവസം പ്രത്യേകപൂജകള്‍ ചെയ്യണം.

സ്ഥാനചലനമുണ്ടാക്കുന്ന ‘പാദവേധദോഷം’ ഉള്ളതിനാല്‍ മൂലവുമായി വിവാഹം പാടില്ല. അഥവാ ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ സംവാദസൂക്തപുഷ്പാഞ്ജലി നടത്തി പ്രാര്‍ത്ഥിക്കണം.

പച്ച, വെള്ള നിറങ്ങള്‍ അനുകൂലം. ആയില്യത്തിന്‍റെ ദേവത സര്‍പ്പമാകുന്നു. നിത്യവും സര്‍പ്പമന്ത്രം ജപിക്കുന്നത് ഗുണപ്രദം ആകുന്നു.

മന്ത്രം: ‘ഓം സര്‍പ്പേഭ്യോ നമ:’

ആയില്യത്തിന്‍റെ ഭാഗ്യസംഖ്യ 5, ഉപാസനാമൂര്‍ത്തി – ശ്രീകൃഷ്ണന്‍, ധരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ യന്ത്രം ഗണപതിയന്ത്രം, അനുകൂലമായ രത്നം – മരതകം (എന്നിരുന്നാലും ഗ്രഹനില പരിശോധിക്കാതെ രത്നം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം താങ്കളെ പ്രത്യേകം ഓര്‍മ്മപ്പെടുത്തിക്കൊള്ളുന്നു).

മകം: ചില പ്രധാന വിവരങ്ങള്‍:

കൂറ് (രാശി): ചിങ്ങം.
രാശ്യാധിപന്‍: ചിങ്ങം: സൂര്യന്‍ (ശിവന്‍)
ഗണം: (മകം നക്ഷത്രം) അസുരഗണം
നക്ഷത്രദേവത: പിതൃക്കള്‍
നക്ഷത്രദേവതാ മന്ത്രം: “ഓം പിതൃഭ്യോ നമ:”
മൃഗം: എലി
പക്ഷി: ചകോരം
വൃക്ഷം: പേരാല്‍
നാമാക്ഷരം: ‘ഇ’
മന്ത്രാക്ഷരം: ‘മ’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

മകം: നക്ഷത്രഫലം, ദോഷം, പരിഹാരം:

മകം നക്ഷത്രക്കാരൊക്കെയും സൂര്യ, ചൊവ്വ, വ്യാഴദശാകാലങ്ങളില്‍ ദോഷപരിഹാരം ചെയ്യണം.

അനുജന്മനക്ഷത്രങ്ങളായ അശ്വതി, മൂലം എന്നിവയിലും ജന്മനക്ഷത്രങ്ങളിലും പതിവായി ക്ഷേത്രദര്‍ശനം നടത്തണം.

ജന്മനക്ഷത്രദിവസം ഗണപതിഹോമം നടത്തണം. ഗ്രഹനിലയില്‍ കേതു നില്‍ക്കുന്നത്‌ രണ്ടിലാണെങ്കില്‍ ലക്ഷ്മീവിനായകം എന്ന മന്ത്രം കൊണ്ടും, അഞ്ചിലാണെങ്കില്‍ സന്താനഗോപാലം കൊണ്ടും ആറിലാണെങ്കില്‍ ഉച്ഛിഷ്ടഗണപതിമന്ത്രം കൊണ്ടും ഏഴിലോ എട്ടിലോ ആണെങ്കില്‍ സംവാദസൂക്തം കൊണ്ടും ഗണപതി ഹോമം നടത്തണം.

അകാലത്തിലെയും അസമയത്തേയും ഗണപതിഹോമം ഫലത്തേക്കാള്‍ ദോഷമാകും നല്‍കുക. പൂജയും ഹോമവും കച്ചവടമായി കാണാത്ത ഉത്തമനായ ഒരു കര്‍മ്മിയെക്കൊണ്ട് ഇവ ചെയ്യിക്കാന്‍ ശ്രദ്ധിക്കേണ്ടതാകുന്നു.

പ്രധാന ഗണപതിമന്ത്രങ്ങള്‍ http://www.utharaastrology.com/pages/manthram.html എന്ന ലിങ്കില്‍ ലഭ്യമാണ്.

മകം നക്ഷത്രവും ഞായറും ഒത്തുവരുന്ന ദിവസം സൂര്യ പ്രീതി അല്ലെങ്കില്‍ ശിവപ്രീതി കര്‍മ്മങ്ങള്‍ നടത്തണം.

സ്ഥാനചലനമുണ്ടാക്കുന്ന പാദവേധദോഷമുള്ളതിനാല്‍ രേവതിയുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ സംവാദസൂക്തമന്ത്രാര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കണം.

ചുവപ്പ് അനുകൂലനിറമാണ്. മകത്തിന്‍റെ നക്ഷത്രദേവത പിതൃക്കളാണ്. പിതൃപ്രീതി കര്‍മ്മങ്ങള്‍ മുടക്കരുത്. നിത്യവും ദേവതാമന്ത്രം ജപിക്കുന്നത് ഗുണപ്രദം ആകുന്നു.

മന്ത്രം: “ഓം പിതൃഭ്യോ നമ:”

മകത്തിന്റെ ഭാഗ്യസംഖ്യ-7, ഉപാസനാമൂര്‍ത്തി-കേതു / ഗണപതി. അനുകൂലയന്ത്രം-ലക്ഷ്മീനരസിംഹം.

അനുകൂലരത്നം-വൈഡൂര്യം (എങ്കിലും ഗ്രഹനില പരിശോധിക്കാതെ വൈഡൂര്യം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം താങ്കളെ പ്രത്യേകം ഉപദേശിച്ചുകൊള്ളുന്നു)

പൂരം: ചില പ്രധാന വിവരങ്ങള്‍

കൂറ് (രാശി): ചിങ്ങം.
രാശ്യാധിപന്‍: സൂര്യന്‍ (ശിവന്‍)
ഗണം: മനുഷ്യഗണം
നക്ഷത്രദേവത: ആര്യമാവ്‌
നക്ഷത്രദേവതാ മന്ത്രം: “ഓം ആര്യമ്ണേ നമ:”
മൃഗം: ചുണ്ടെലി
പക്ഷി: ചകോരം
വൃക്ഷം: പ്ലാശ്
നാമാക്ഷരം: ‘ഇ’
മന്ത്രാക്ഷരം: ‘മ’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

പൂരം: നക്ഷത്രഫലം, ദോഷം, പരിഹാരം:

രാഹു, ശനി, ചന്ദ്ര ദശകളില്‍ പൂരം നക്ഷത്രക്കാര്‍ ദോഷപരിഹാരം ചെയ്യണം. അനുജന്മനക്ഷത്രങ്ങളായ ഭരണി, പൂരാടം എന്നിവയിലും പിന്നെ ജന്മനക്ഷത്രദിവസങ്ങളിലും ക്ഷേത്രദര്‍ശനം നടത്തണം. പൂരവും വെള്ളിയും ഒത്തുവരുന്ന ദിവസം പ്രത്യേകവഴിപാടുകളും പൂജകളും നടത്തണം. മഹാലക്ഷ്മി, അന്നപൂര്‍ണ്ണേശ്വരി, യക്ഷിയമ്മ എന്നിവരുടെ ക്ഷേത്രങ്ങളിലൊന്നില്‍ വഴിപാട്‌ നടത്തണം. പൂരവും ഞായറും ഒത്തുവരുന്ന ദിവസം ആദിത്യപൂജ നടത്തുകയും ശിവക്ഷേത്രദര്‍ശനം നടത്തുകയും ചെയ്യണം. ജന്മനാളില്‍ പതിവായി ലക്ഷ്മീപൂജ നടത്തുന്നത് അത്യുത്തമം ആകുന്നു.

അന്നപൂര്‍ണ്ണേശ്വരി, യക്ഷിയമ്മ എന്നിവര്‍ക്ക് തുല്യപ്രാധാന്യമുള്ള ഒരു ക്ഷേത്രം കരുനാഗപ്പള്ളി, ശ്രായിക്കാട് (അമൃതാനന്ദമയി ആശ്രമത്തിന് അര കിലോമീറ്റര്‍ വടക്ക്) എന്ന സ്ഥലത്തുണ്ട്.

ദാരിദ്ര്യമുണ്ടാക്കുന്ന കടീവേധദോഷമുള്ളതിനാല്‍ ഉതൃട്ടാതിയുമായി വിവാഹം പാടില്ല. അഥവാ ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ ഭാഗ്യസൂക്തമന്ത്രം, ശ്രീസൂക്തമന്ത്രം എന്നിവ ഭക്തിയോടെ ജപിക്കണം. ശ്രീസൂക്തയന്ത്രം സ്വഭവനത്തില്‍ വെച്ചാരാധിക്കണം. ഭാഗ്യസൂക്തജപം പ്രഭാതത്തിലും, ശ്രീസൂക്തജപം സന്ധ്യാനേരത്തും ജപിക്കുന്നത് ശീലമാക്കണം. ചില പ്രധാന മന്ത്രങ്ങള്‍ http://www.utharaastrology.com/pages/manthram.html എന്ന ലിങ്കില്‍ ലഭ്യമാണ്.

ചുവപ്പ്, വെള്ള, ഇളം നീല എന്നീ നിറങ്ങള്‍ അനുകൂലം. പൂരത്തിന്‍റെ ദേവത ആര്യമാവാണ്. നിത്യവും ദേവതാമന്ത്രം ജപിക്കുന്നത് ഏറ്റവും ഗുണപ്രദം ആയിരിക്കും.

മന്ത്രം: “ഓം ആര്യമ്ണേ നമ:”

പൂരത്തിന്‍റെ ഭാഗ്യസംഖ്യ-9, ഉപാസനാമൂര്‍ത്തി-ശിവന്‍, ഏറ്റവും അനുകൂല യന്ത്രം-സുദര്‍ശനയന്ത്രം, അനുകൂലരത്നം വജ്രം ആകുന്നു (എന്നിരിക്കിലും, ഗ്രഹനില പരിശോധിക്കാതെ യാതൊരുകാരണവശാലും വജ്രം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം താങ്കളെ ഉപദേശിക്കുന്നു).

ഉത്രം: ചില പ്രധാന വിവരങ്ങള്‍

ഗണം: മനുഷ്യഗണം
നക്ഷത്രദേവത: ഭഗന്‍
നക്ഷത്രദേവതാ മന്ത്രം: “ഓം ഭഗായ നമ:”
മൃഗം: ഒട്ടകം
പക്ഷി: കാകന്‍
വൃക്ഷം: ഇത്തി (വീടിന് വടക്ക് ഭാഗത്ത്‌ വളര്‍ത്തുന്ന ഇത്തി ഭാഗ്യദായകമാകുന്നു)
നാമാക്ഷരം: ‘ഉ’
മന്ത്രാക്ഷരം: ‘ശി’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

ഉത്രം: നക്ഷത്രഫലം, ദോഷം, പരിഹാരം:

ചൊവ്വ, ബുധ, വ്യാഴ ദശകളില്‍ ഉത്രം നക്ഷത്രക്കാര്‍ ദോഷപരിഹാരം ചെയ്യണം. ഞായറും ഉത്രവും ഒന്നിച്ച് വരുന്ന ദിവസം സൂര്യദേവനെ ഭജിക്കുന്നത് അത്യുത്തമം ആയി ഭവിക്കും. ഞായറാഴ്ചകളില്‍ സൂര്യോദയം തുടങ്ങി ഒരു മണിക്കൂര്‍ വരെയുള്ള സൂര്യകാലഹോരയില്‍, കുളിച്ച് ഈറനോടെ ഇലവെയിലില്‍ നിന്ന് ഒരു പ്രാവശ്യം ‘ആദിത്യഹൃദയം’ വിഹിതമായ ഒരു കാര്യത്തിനായി ഭക്തിയോടെയും ആത്മസമര്‍പ്പണത്തോടെയും ജപിച്ചാല്‍ ഉടന്‍ ഫലം ലഭിക്കുന്നതാണ്.

കന്നിക്കൂറുകാര്‍ നിത്യേന ഭാഗവതം പാരായണം ചെയ്യുന്നതും ശ്രീകൃഷ്ണക്ഷേത്രദര്‍ശനം നടത്തുന്നതും ഉത്തമം ആകുന്നു. അനുജന്മ നക്ഷത്രങ്ങളായ കാര്‍ത്തിക, ഉത്രാടം എന്നിവയിലും നക്ഷത്രദിവസവും ശിവക്ഷേത്രത്തില്‍ യഥാശക്തി പൂജകള്‍ നടത്തണം.

സന്താനനാശമുണ്ടാക്കുന്ന ‘കുക്ഷിവേധദോഷം’ ഉള്ളതിനാല്‍ പൂരുരുട്ടാതി നക്ഷത്രവുമായി വിവാഹബന്ധം പാടില്ല. അഥവാ ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ ‘സന്താനഗോപാലാര്‍ച്ചന’, ‘പുരുഷസൂക്തപുഷ്പാഞ്ജലി’ എന്നിവ ഒരു വൈഷ്ണവ ക്ഷേത്രത്തില്‍ ചെയ്ത് പ്രാര്‍ത്ഥിക്കണം.

ചുവപ്പ്, പച്ച, കാവി നിറങ്ങള്‍ ഉത്രം നക്ഷത്രത്തിന് അനുകൂലമാകുന്നു. നക്ഷത്രദേവത ‘ഭഗന്‍’. ഭഗദേവതാമന്ത്രം നിത്യവും ജപിക്കുന്നത് അത്യുത്തമം ആകുന്നു.

മന്ത്രം: “ഓം ഭഗായ നമ:”

ഉത്രത്തിന്‍റെ ഭാഗ്യസംഖ്യ – 1, ഉപാസനാമൂര്‍ത്തി – ശ്രീധര്‍മ്മശാസ്താവ്‌, ധരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ യന്ത്രം – ‘ത്രിപുരസുന്ദരീയന്ത്രം’ (എന്നാല്‍, അപരിചിതരായവര്‍ക്ക്‌ ത്രിപുരസുന്ദരീയന്ത്രം മിക്ക കര്‍മ്മികളും നിര്‍മ്മിച്ച് നല്‍കാറില്ല). ധരിക്കുന്നതിന് അനുയോജ്യമായ രത്നം – മാണിക്യം (എന്നിരുന്നാലും ഗ്രഹനില പരിശോധിക്കാതെ മാണിക്യം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം ഉപദേശിക്കുന്നു)

അത്തം: ചില പ്രധാന വിവരങ്ങള്‍

കൂറ് (രാശി): കന്നി
രാശ്യാധിപന്‍: ബുധന്‍ (ശ്രീകൃഷ്ണന്‍)
ഗണം: ദേവഗണം
നക്ഷത്രദേവത: ആദിത്യന്‍
നക്ഷത്രദേവതാ മന്ത്രം: “ഓം സവിത്രേ നമ:”
മൃഗം: പോത്ത്
പക്ഷി: കാകന്‍
വൃക്ഷം: അമ്പഴം
നാമാക്ഷരം: ‘ഉ’
മന്ത്രാക്ഷരം: ‘ശി’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

അത്തം: നക്ഷത്രഫലം, ദോഷം, പരിഹാരം:

അത്തത്തിന്‍റെ ഒന്നാംപാദ ജനനം പിതാവിനും (ഇത് അമ്മാവനാണ് ദോഷമെന്നും പറയപ്പെടുന്നു. അത് ശരിയാകാനും ന്യായം കാണുന്നു. കാരണം, പ്രസ്തുത ദോഷം സംഭവിച്ച ഒരു വ്യക്തിയുടെ ഗ്രഹനില ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തില്‍ ലഭ്യമാണ്) രണ്ടാംപാദ ജനനം അമ്മാവനും മൂന്നാംപാദ ജനനം ജാതകനുതന്നെയും നാലാംപാദജനനം മാതാവിനും ദോഷമുണ്ടാക്കും. പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ ദോഷം സംഭവിക്കുമെന്നതിനാല്‍ വളരെയേറെ സൂക്ഷിക്കാനുള്ളത് അത്തത്തിന്‍റെ കൂറുദോഷത്തെ തന്നെയാകുന്നു. ദോഷം പതിനെട്ട് വര്‍ഷത്തില്‍ സംഭവിക്കുമെന്നും പറയുന്ന ഒരു പക്ഷമുണ്ട്. ഇത്രയും നീണ്ട കാലയളവ് ചില മാതാപിതാക്കളോ, ബന്ധുമിത്രാദികളോ ഓര്‍ത്തിരിക്കണമെന്നുമില്ലല്ലോ. ദോഷപ്രദമായി നിന്ന ഒരു അത്തം നക്ഷത്രജാതകന്‍റെ പതിനൊന്നേമുക്കാല്‍ വയസ്സില്‍ പിതാവിന് അത്യാഹിതം സംഭവിച്ച കാര്യം ഞങ്ങള്‍ക്ക്‌ നേരിട്ട് അറിവുള്ളതാകുന്നു.

ഇത് അതീവ ദോഷപ്രദം ആകണമെങ്കില്‍ ‘കാലില്‍ കാല്’ സംഭവിക്കണം. അതെങ്ങനെയെന്നാല്‍, അറുപത് നാഴികയുള്ള ഒരു നക്ഷത്രത്തിന് പതിനഞ്ച് നാഴികവീതമുള്ള നാല് കാലുകളാണല്ലോ (പാദം) ഉള്ളത്? അതില്‍ ഒരു കാലിനെ വീണ്ടും നാലായി ഭാഗിച്ചാല്‍ മൂന്നേമുക്കാല്‍ നാഴിക എന്നുകിട്ടും. ആ മൂന്നേമുക്കാല്‍ നാഴികയാണ് ‘കാലില്‍ കാല്’ . ഇങ്ങനെ സ്ഥിതി വരികയും ഒപ്പം ചന്ദ്രന് ബലമില്ലാതെ അനിഷ്ടസ്ഥാനങ്ങളില്‍ നില്‍ക്കുകയും ചെയ്‌താല്‍ മാത്രമേ വളരെ ദോഷം സംഭവിക്കുകയുള്ളൂ. ദോഷപ്രദമായാല്‍ അത് മരണം പോലും ഉണ്ടാക്കാറുമുണ്ട്.

‘കാലില്‍ കാല്‍’ വരികയും, ലഗ്നത്തില്‍ ചന്ദ്രന്‍ (കന്നിലഗ്നം), സപ്തമി തിഥി, ചൊവ്വാഴ്ച ദിവസം എന്നിവ ഒന്നിച്ചുവരികയും ചന്ദ്രന് ബലക്കുറവും ശുഭവീക്ഷണമില്ലാതെയും വന്നാല്‍ അത്തത്തിന്‍റെ കൂറുദോഷം പൂര്‍ണ്ണമായും സംഭവിക്കുന്നതാണ്. എന്നാല്‍ ഇത് അത്യപൂര്‍വ്വവും ആയിരിക്കും.

ദോഷപരിഹാരമായി പല കര്‍മ്മങ്ങളും ജ്യോതിഷികള്‍ നിര്‍ദ്ദേശിക്കാറുണ്ടെങ്കിലും, ശിവക്ഷേത്രത്തില്‍ പ്രസ്തുത കാലയളവില്‍ നക്ഷത്രദിവസങ്ങളില്‍ നടത്തുന്ന കറുകഹോമവും ആയൂഷ്യസൂക്തപുഷ്പാഞ്ജലിയും അത്യുത്തമം ആകുന്നു. കൂടാതെ ദോഷപ്രദമായി നില്‍ക്കുന്നത്‌ ആര്‍ക്കാണോ, അവര്‍ക്കൊക്കെയും ആധികാരികമായി തയ്യാറാക്കിയ ‘മഹാമൃത്യുഞ്ജയ യന്ത്രം’ അല്ലെങ്കില്‍ ‘മൃതസഞ്ജീവനി യന്ത്രം’ ഭക്തിയോടെ ധരിക്കുകയും ഓരോ മണ്ഡലക്കാലത്തിലും ശിവക്ഷേത്രത്തില്‍ നല്‍കി പൂജിക്കുകയും ചെയ്യണം.

ശനി, കേതു, രാഹു ദശാകാലങ്ങളില്‍ അത്തം നക്ഷത്രക്കാര്‍ ദോഷപരിഹാരം ചെയ്യണം. ദുര്‍ഗ്ഗാഭജനം ഉത്തമഗുണം ചെയ്യും. അത്തവും തിങ്കളും വരുന്ന ദിവസം ക്ഷേത്രദര്‍ശനവും പൂജകളും ചെയ്യണം. അനുജന്മനക്ഷത്രങ്ങളായ രോഹിണി, തിരുവോണം എന്നിവയിലും ജന്മനക്ഷത്രദിവസങ്ങളിലും ക്ഷേത്രദര്‍ശനം നടത്തണം. ഗണപതിയേയും സൂര്യനെയും ആരാധിക്കുന്നത് അത്യുത്തമം ആയിരിക്കും.

രാശ്യാധിപനായ ബുധനെ അല്ലെങ്കില്‍ ബുധന്‍റെ അധിദേവതയായ ശ്രീകൃഷ്ണനെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ക്കും പരിഗണന കൊടുക്കണം. നക്ഷത്രദിവസം വിശ്വസ്തനായ ഒരു കര്‍മ്മിയെക്കൊണ്ട് ഭഗവതിസേവ ചെയ്യിക്കുന്നത് അത്യുത്തമം ആയിരിക്കുമെന്ന് പ്രത്യേകം ഉപദേശിച്ചുകൊള്ളുന്നു.

ഭര്‍തൃനാശമുണ്ടാക്കുന്ന കണ്ഠവേധദോഷമുള്ളതിനാല്‍ ചതയവുമായി വിവാഹം പാടില്ല. അഥവാ ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ ദീര്‍ഘമംഗല്യത്തിനായും ഭര്‍ത്താവിന്‍റെ ആയുരാരോഗ്യത്തിനായും തിങ്കളാഴ്ചവ്രതം, സ്വയംവരപുഷ്പാഞ്ജലി എന്നിവ നടത്തുന്നത് അത്യുത്തമം ആയിരിക്കും.

വെള്ള, പച്ച നിറങ്ങള്‍ അനുകൂലം. അത്തത്തിന്‍റെ ദേവത സൂര്യനാണ്. എന്നും രാവിലെ ശുദ്ധിയോടെ സൂര്യഗായത്രിയും ദേവതാമന്ത്രവും ജപിക്കണം.

നിത്യജപത്തിനുള്ള മന്ത്രം: “ഓം സവിത്രേ നമ:”

സൂര്യഗായത്രി:

ഓം ഭൂര്‍ ഭുവസ്വ: തത് സവിതൂര്‍ വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീമഹീ
ധിയോ യോന: പ്രചോദയാത്.

അത്തത്തിന്‍റെ ഭാഗ്യസംഖ്യ-2, ഉപാസനാമൂര്‍ത്തി-ഗണപതി, മന്ത്രം: ഓം ഗം ഗണപതയേ നമ:

ധരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ യന്ത്രം: ബാല്യകാലത്ത്‌ ബാലായന്ത്രവും തുടര്‍ന്ന് സോമയന്ത്രവും ആകുന്നു.

അനുയോജ്യമായ രത്നം മുത്ത് ആകുന്നു. (എന്നിരിക്കിലും ഗ്രഹനില പരിശോധിക്കാതെ മുത്ത്‌ ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം താങ്കളെ ഉപദേശിച്ചുകൊള്ളുന്നു.

ചിത്തിര: ചില പ്രധാന വിവരങ്ങള്‍

ഗണം: അസുരഗണം
നക്ഷത്രദേവത: ത്വഷ്ടാവ്‌
മൃഗം: ആള്‍പ്പുലി
പക്ഷി: കാകന്‍
വൃക്ഷം: കൂവളം
നാമാക്ഷരം: ‘ഉ’
മന്ത്രാക്ഷരം: ‘ശി’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

ചിത്തിര – ചില പൊതുവിവരങ്ങള്‍:

ജനിച്ച വീട്‌ വിട്ടുതാമസിക്കുന്നതിന് സാധ്യതകൂടുതലാണ്. അതുകൊണ്ടാകാം “ചിത്തിര അത്തറ മാന്തും” എന്നൊരു ചൊല്ല് വന്നത്. ഒരുപക്ഷെ പ്രാസം ഉപയോഗിച്ച് പറഞ്ഞുതുടങ്ങിയതുമാകാം.

ബുധ, വ്യാഴ, ശുക്ര ദശകളില്‍ ദോഷപരിഹാരം ചെയ്യണം. ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ നിത്യവും ചെയ്യുന്നത്‌ നല്ലതാണ്‌. ചിത്തിരയും ചൊവ്വയും ഒത്തുവരുന്ന ദിവസം വ്രതമെടുക്കുകയും വിശേഷാല്‍ പുജകള്‍ നടത്തുകയും വേണം. അനുജന്മനക്ഷത്രങ്ങളായ ചിത്തിര, അവിട്ടം, മകയിരം നാളുകളില്‍ ക്ഷേത്രദര്‍ശനവും പൂജകളും നടത്തുക.

വേധദോഷങ്ങളില്‍ ഏറ്റവും ദോഷമുള്ളതും മരണകാരണവുമാകാവുന്ന ശിരോവേധദോഷമുള്ളതിനാല്‍ തീര്‍ച്ചയായും മകയിരവുമായോ അവിട്ടവുമായോ ചിത്തിരയുമായോ വിവാഹം പാടില്ല. അറിവില്ലായ്മയോ എടുത്തുചാട്ടമോ കൊണ്ട്‌ ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ ശിവക്ഷേത്രത്തില്‍ തിങ്കളാഴ്ചകളില്‍ ആയുഷ്യസൂക്തപുഷ്പാഞ്ജലിയും ആധികാരികമായി തയ്യാറാക്കിയ മഹാമൃത്യുഞ്ജയയന്ത്രധാരണവും അത്യുത്തമം ആയിരിക്കും. ആയുഷ്യസൂക്തപുഷ്പാഞ്ജലി പ്രഭാതത്തില്‍ മൂന്നാവര്‍ത്തി, ഉത്തമനും സാത്വികനും വിശ്വസ്തനുമായൊരു കര്‍മ്മിയെക്കൊണ്ട്‌ ചെയ്യിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.

ചുവപ്പ്‌, പച്ച, വെള്ള, ഇളം നീല എന്നിവ അനുകൂലനിറങ്ങളാണ്‌. ചിത്തിരയുടെ ദേവത ത്വഷ്ടാവ്‌ (വിശ്വകര്‍മ്മാവ്‌) ആയതിനാല്‍ നിത്യവും ദേവതാമന്ത്രം ജപിക്കുന്നത്‌ നല്ലതാണ്‌.

മന്ത്രം: ‘ഓം വിശ്വകര്‍മ്മണേ നമ:”

ചിത്തിരയുടെ ഭാഗ്യസംഖ്യ-9. ഉപാസനാമൂര്‍ത്തി-ഭദ്രകാളി, സുബ്രഹ്മണ്യകന്‍. ധരിക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ യന്ത്രം അശ്വാരൂഢയന്ത്രം ആകുന്നു. (ഇത് ഉത്തമനായൊരു കര്‍മ്മിയെക്കൊണ്ട് ചെയ്യിച്ചില്ലെങ്കില്‍ ദോഷവും ദൂരവ്യാപകം ആയിരിക്കും എന്ന് അറിയുക). അനുകൂലരത്നം ചെമ്പവിഴം ആകുന്നു. എന്നിരുന്നാലും ഗ്രഹനില പരിശോധിക്കാതെ രത്നധാരണം നടത്തരുതെന്ന്‌ ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം താങ്കളെ ഓര്‍മ്മപ്പെടുത്തുന്നു.

ചോതി: ചില പ്രധാന വിവരങ്ങള്‍

കൂറ് (രാശി): തുലാം
രാശ്യാധിപന്‍: ശുക്രന്‍ (മഹാലക്ഷ്മി)
ഗണം: ദേവഗണം
നക്ഷത്രദേവത: വായു
നക്ഷത്രദേവതാമന്ത്രം: “ഓം വായവേ നമ:”
മൃഗം: മഹിഷം
പക്ഷി: കാകന്‍
വൃക്ഷം: നീര്‍മരുത്
നാമാക്ഷരം: ‘ഉ’
മന്ത്രാക്ഷരം: ‘ശി’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

ചോതി നക്ഷത്രം-ചില പൊതുഫലവും ദോഷവും പരിഹാരവും:

സുര്യ, ശനി, കേതു ദശകളില്‍ ദേഷപരിഹാരം ചെയ്യണം. അനുജന്മനക്ഷത്രങ്ങളായ ചോതി, ചതയം, തിരുവാതിര എന്നീ നാളുകളില്‍ ക്ഷേത്രദര്‍ശനം നടത്തണം. രാഹുവിനെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങളും സര്‍പ്പഭജനവും നല്ലതാണ്‌. ചോതിയും വെള്ളിയും ഒത്തുവരുന്ന ദിവസങ്ങളില്‍ ലക്ഷ്മീപൂജ നടത്തുന്നത്‌ വളരെ ഉത്തമമാകുന്നു.

രാശ്യാധിപനായ ശുക്രനെ പ്രീതിപ്പെടുത്തുന്നതിനായി ശുക്രന്‍റെ അധിദേവതകളായ മഹാലക്ഷ്മി, അന്നപൂര്‍ണ്ണേശ്വരി എന്നിവരെ ആരാധിക്കുന്ന കര്‍മ്മങ്ങളും ചെയ്യണം. ഏതൊരു പുതിയ കാര്യം ആരംഭിച്ചാലും ഇവര്‍ അടുത്തുള്ള സര്‍പ്പക്കാവില്‍ തിരിതെളിച്ച്‌ സര്‍പ്പപ്രീതിക്കായി പ്രാര്‍ത്ഥിക്കുന്നത്‌ അത്യുത്തമം ആയിരിക്കും.

ഭര്‍തൃനാശമുണ്ടാക്കുന്ന കണ്ഠവേധദോഷമുള്ളതിനാല്‍ തീര്‍ച്ചയായും രോഹിണിയുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ ദീര്‍ഘമംഗല്യത്തിനായും ഭര്‍ത്താവിന്‍റെ ആയുരാരോഗ്യത്തിനായും തിങ്കളാഴ്ചവ്രതം, സ്വയംവരപുഷ്പാഞ്ജലി എന്നിവ നടത്തുന്നത്‌ അത്യുത്തമം ആയിരിക്കും.

കറുപ്പ്‌, വെള്ള, ഇളം നീല എന്നീ നിറങ്ങള്‍ അനുകൂലമാകുന്നു. ചോതിയുടെ ദേവത വായുവാണ്‌. നിത്യവും വായൂമന്ത്രം ജപിക്കുന്നത്‌ ഉത്തമമാണ്‌.

മന്ത്രം: “ഓം വായവേ നമ:”

ധരിക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ യന്ത്രം ത്രിപുരസുന്ദരീയന്ത്രം ആകുന്നു.
രത്നം ഗോമേദകം ആണ്. എങ്കിലും ഗ്രഹനിലയിലെ രാഹുവിന്‍റെ സ്ഥിതി പരിശോധിക്കാതെ ഗോമേദകം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം താങ്കളെ ഉപദേശിച്ചുകൊള്ളുന്നു.

ചോതിയുടെ ഭാഗ്യസംഖ്യ-4. ഉപാസനാമൂര്‍ത്തി-ഹനുമാന്‍ സ്വാമി. ഹനുമാന്‍ സ്വാമി നിത്യബ്രഹ്മചാരി ആകയാല്‍ മനസ്സും ശരീരവും അതീവ പരിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്നവര്‍ മാത്രം ഹനുമാന്‍സ്വാമിയെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യേണ്ടതുമാകുന്നു. ഫലം സുനിശ്ചിതമായിരിക്കും. അല്ലെങ്കില്‍ ദൂരവ്യാപകമായ ഭവിഷ്യത്ത്‌ അനുഭവിക്കേണ്ടിവരുമെന്നതില്‍ സംശയമില്ല.

വിശാഖം: ചില പ്രധാന വിവരങ്ങള്‍

കൂറ് (രാശി): വിശാഖം ആദ്യ മൂന്ന്‍ പാദം: തുലാം & അവസാന പാദം: വൃശ്ചികം
രാശ്യാധിപന്‍: ആദ്യ മൂന്ന്‍ പാദം: ശുക്രന്‍ (മഹാലക്ഷ്മി) & അവസാന പാദം: ചൊവ്വ (സുബ്രഹ്മണ്യന്‍, ഭദ്രകാളി)

ഗണം: അസുരഗണം
നക്ഷത്രദേവത: ഇന്ദ്രാഗ്നി
നക്ഷത്രദേവതാമന്ത്രം: “ഓം ഇന്ദ്രാഗ്നിഭ്യാം നമ:”
മൃഗം: സിംഹം
പക്ഷി: കാകന്‍
വൃക്ഷം: വയ്യങ്കതവ്‌
നാമാക്ഷരം: ‘ഉ’
മന്ത്രാക്ഷരം: ‘ശി’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

വിശാഖം നക്ഷത്രം-ചില പൊതുഫലവും ദോഷവും പരിഹാരവും:

ശുക്ര, ചന്ദ്ര, ബുധ ദശാകാലത്ത്‌ ദോഷപരിഹാരങ്ങള്‍ ചെയ്യണം. വിശാഖവും ബുധനും ഒത്തുവരുന്ന ദിവസം പ്രത്യേക വ്രതം പിടിക്കണം. വ്യാഴാഴ്ച ദിവസം മഹാവിഷ്ണു ക്ഷേത്രദര്‍ശനം നല്ലതാണ്‌. തുലാക്കൂറുകാര്‍ ശുക്രപ്രീതിക്കായി മഹാലക്ഷ്മീപൂജയും വൃശ്ചികക്കൂറുകാര്‍ ചൊവ്വാപ്രീതിക്കായി സുബ്രഹ്മണ്യപൂജയും ചെയ്യുന്നത്‌ ഗുണകരമാണ്‌.

അനുജന്മനക്ഷത്രങ്ങളായ വിശാഖം, പൂരുരുട്ടാതി, പുണര്‍തം നാളുകളില്‍ പതിവായി ക്ഷേത്രദര്‍ശനം നടത്തണം.

സന്താനനാശമുണ്ടാക്കുന്ന കുക്ഷിവേധദോഷമുള്ളതിനാല്‍ തീര്‍ച്ചയായും കാര്‍ത്തികയുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ സന്താനഗോപാലാര്‍ച്ചന, പുരുഷസൂക്തപുഷ്പാഞ്ജലി എന്നിവ ഭക്തിയോടെ ചെയ്ത്‌ ദോഷം കുറയ്ക്കണം.

മഞ്ഞ, ക്രീം നിറങ്ങള്‍ അനുകൂലമായിരിക്കും. വിശാഖത്തിന്‍റെ ദേവത ഇന്ദ്രാഗ്നിയാണ്‌. ദിവസവും ഈ ദേവതാഭജനം നല്ലതാണ്‌.

മന്ത്രം: “ഓം ഇന്ദ്രാഗ്നിഭ്യാം നമ:”

വിശാഖത്തിന്‍റ ഭാഗ്യസംഖ്യ – 3. ഉപാസനാമൂര്‍ത്തി – ബ്രഹ്മാവ്‌. ധരിക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ യന്ത്രം മുരുകയന്ത്രം ആകുന്നു.

അനുകൂല രത്നം മഞ്ഞപുഷ്യരാഗം. പാര്‍ശ്വഫലം ഏറ്റവും കുറഞ്ഞ രത്നം മഞ്ഞപുഷ്യരാഗം മാത്രമാണ്. എന്നിരിക്കിലും, ഗ്രഹനില പരിശോധിക്കാതെ രത്നം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം താങ്കളെ ഉപദേശിച്ചുകൊള്ളുന്നു.

അനിഴം: ചില പ്രധാന വിവരങ്ങള്‍

കൂറ് (രാശി): വൃശ്ചികം
രാശ്യാധിപന്‍: ചൊവ്വ (സുബ്രഹ്മണ്യന്‍, ഭദ്രകാളി)
ഗണം: ദേവഗണം
നക്ഷത്രദേവത: മിത്രന്‍
നക്ഷത്രദേവതാമന്ത്രം: “ഓം മിത്രായ നമ:”
മൃഗം: മാന്‍
പക്ഷി: കാകന്‍
വൃക്ഷം: ഇലഞ്ഞി
നാമാക്ഷരം: ‘ഉ’
മന്ത്രാക്ഷരം: ‘ശി’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

അനിഴം നക്ഷത്രം-ചില പൊതുഫലവും ദോഷവും പരിഹാരവും:

അനിഴം നക്ഷത്രക്കാര്‍ സൂര്യ, ചൊവ്വ, കേതു ദശകളില്‍ ദോഷപരിഹാരം ചെയ്യണം. ശിവന്, ശാസ്താവ്‌ എന്നീ ക്ഷേത്രങ്ങളില്‍ നിത്യദര്‍ശനം ശീലമാക്കണം. ചന്ദ്രാപഹാരം പൊതുവേ ദോഷപ്രദമായിരിക്കും.

ശനിയും അനിഴവും ചേര്‍ന്നുവരുന്ന ദിവസം ശനീശ്വരപൂജ നടത്തുന്നത്‌ ഐശ്വര്യപ്രദമാണ്‌. അനുജന്മനക്ഷത്രങ്ങളായ പൂയം, അനിഴം, ഉതൃട്ടാതി എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം നടത്തേണ്ടതാകുന്നു. രാശ്യാധിപന്‍ ചൊവ്വ ആയതിനാല്‍ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങളും ചെയ്യണം. ചൊവ്വ നില്‍ക്കുന്നത്‌ ഓജരാശികളായ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളിലൊന്നില്‍ നില്‍ക്കുന്നവര്‍ സുബ്രഹ്മണ്യനെയും ചൊവ്വ നില്‍ക്കുന്നത്‌ യുഗ്മരാശികളായ ഇടവം, കര്‍ക്കടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നീ രാശികളിലൊന്നിലാണെങ്കില്‍ ഭദ്രകാളിയേയും ഭജിക്കണം.

ദാരിദ്യ്രമുണ്ടാക്കുന്ന കടീവേധദോഷമുള്ളതിനാല്‍ തീര്‍ച്ചയായും ഭരണിയുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ ഭാഗ്യസൂക്തമന്ത്രജപം, ശ്രീസൂക്തമന്ത്രജപം എന്നിവയും ശ്രീസൂക്തയന്ത്രം ഭവനത്തില്‍ വെച്ചാരാധിക്കുകയും ചെയ്യേണ്ടതാകുന്നു.

നക്ഷത്രദേവത മിത്രനാണ്‌. നിത്യവും മിത്രദേവനെ ഭജിക്കുന്നത്‌ അത്യുത്തമമാണ്‌.

മന്ത്രം: “ഓം മിത്രായ നമ:”

അനിഴത്തിന്‍റെ ഭാഗ്യസംഖ്യ – 8. ഉപാസനാമൂര്‍ത്തി – ഭദ്രകാളി, സുബ്രഹ്മണ്യന്‍. ധരിക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ യന്ത്രം മൃത്യുഞ്ജയയന്ത്രം ആകുന്നു.

രത്നം ഇന്ദ്രനീലം ആണ്. ഇന്ദ്രനീലം രത്നങ്ങളില്‍ വെച്ച് ഏറ്റവും പാര്‍ശ്വഫലം കൂടിയതാകുന്നു. ഇത് ധരിക്കുന്നത് പ്രതികൂലമായി ഭവിച്ചാല്‍ ദോഷം വളരെക്കൂടുതല്‍ ആയിരിക്കും. ആകയാല്‍ ഗ്രഹനില പരിശോധിക്കാതെ ഇന്ദ്രനീലം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം താങ്കളെ ഓര്‍മ്മപ്പെടുത്തുന്നു.

തൃക്കേട്ട: ചില പ്രധാന വിവരങ്ങള്‍

കൂറ് (രാശി): തൃക്കേട്ട: വൃശ്ചികം
രാശ്യാധിപന്‍: ചൊവ്വ (സുബ്രഹ്മണ്യന്‍, ഭദ്രകാളി)
ഗണം: അസുരഗണം
നക്ഷത്രദേവത: ഇന്ദ്രന്‍
നക്ഷത്രദേവതാമന്ത്രം: “ഓം ഇന്ദ്രായ നമ:”
മൃഗം: കേഴമാന്‍
പക്ഷി: കോഴി
വൃക്ഷം: വെട്ടി
നാമാക്ഷരം: ‘എ’
മന്ത്രാക്ഷരം: ‘വാ’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

തൃക്കേട്ട നക്ഷത്രം-ചില പൊതുഫലവും ദോഷവും പരിഹാരവും:

സൂര്യന്‍, വ്യാഴം, ശുക്രന്‍ എന്നീ ദശകളില്‍ പരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. ഇവര്‍ക്ക്‌ സൂര്യദശയുടെ അവസാന ആറുമാസം മുതലും ചന്ദ്രദശ പൊതുവേയും ചന്ദ്രദശയിലെ ചന്ദ്രാപഹാരം പ്രത്യേകിച്ചും അതീവദോഷപ്രദം ആയിരിക്കും. മാതാവ്‌, പിതാവ്‌ എന്നിവരുടെ ആരോഗ്യനിലയില്‍ സാരമായ ദോഷങ്ങളുണ്ടാകും. ഈ കാലയളവില്‍ സകല കാര്യങ്ങളും മുടങ്ങും. അനുജന്മനക്ഷത്രങ്ങളായ ആയില്യം, രേവതി നക്ഷത്രങ്ങളിലും ജന്മനക്ഷത്രദിവസങ്ങളിലും ക്ഷേത്രദര്‍ശനം നടത്തണം. മഹാവിഷ്ണു, ശ്രീകൃഷ്ണഭജനം അത്യുത്തമം ആയിരിക്കും.

രാശ്യാധിപനായ ചൊവ്വ ജാതകത്തില്‍ നില്ക്കുന്നത് മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ ഓജരാശികളിലാണെങ്കില്‍ അവരൊക്കെയും മുരുകനെയും ഭജിക്കണം. അല്ലാത്തവര്‍ ഭദ്രകാളിയേയും ഭജിക്കേണ്ടതാണ്.

ചന്ദ്രദശ, ചന്ദ്രാപഹാരം എന്നിവയുള്ളവരുടെ മാതൃസ്ഥാനീയര്‍ക്ക് ഗുണപ്രദമായിരിക്കില്ല. ആകയാല്‍ ചന്ദ്രദശ, ചന്ദ്രാപഹാരം ഉള്ളവര്‍ ഭഗവതിസേവ നടത്തി പ്രാര്‍ത്ഥിക്കണം.

തൃക്കേട്ടയ്ക്ക് പൂരാടം, തിരുവോണം, ചതയം, മകയിരം, തിരുവാതിര, പുണര്‍തം എന്നിവ അനുകൂലനക്ഷത്രങ്ങളല്ല. അശ്വതി നക്ഷത്രവുമായി സ്ഥാനചലനമുണ്ടാക്കുന്ന പാദവേധദോഷമുണ്ട്. തൃക്കേട്ട നക്ഷത്രങ്ങള്‍ തമ്മില്‍ ഏകനക്ഷത്രദോഷവുമുണ്ട്.

പച്ചയും ചുവപ്പും ഭാഗ്യനിറങ്ങളാണ്. ഇന്ദ്രനാണ് നക്ഷത്രദേവത. ഇന്ദ്രമന്ത്രജപം ഗുണം ചെയ്യും. മന്ത്രം: “ഓം ഇന്ദ്രായ നമ:”

തൃക്കേട്ടയുടെ ഭാഗ്യസംഖ്യ-5, ഉപാസനാമൂര്‍ത്തി-സുബ്രഹ്മണ്യന്‍. ധരിക്കുന്നതിന് ഏറ്റവും അനുകൂലയന്ത്രം-ത്രിപുരസുന്ദരീയന്ത്രം (ഇത് തയ്യാറാക്കാന്‍ വളരെ പ്രയാസമാകയാല്‍ ഉത്തമനും വിശ്വസ്തനുമായ ഒരു കര്‍മ്മിയെ കണ്ടെത്തുകതന്നെ വേണം. മാത്രവുമല്ല, ഉത്തമനായ ഒരു കര്‍മ്മി അപരിചിതരയായവര്‍ക്ക്‌ ഈ യന്ത്രം നിര്‍മ്മിച്ച് നല്കുകയുമില്ല), രത്നം-മരതകം (എന്നിരിക്കിലും ഗ്രഹനില പരിശോധിക്കാതെ ഭാഗ്യരത്നം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം ഉപദേശിക്കുന്നു).

മൂലം: ചില പ്രധാന വിവരങ്ങള്‍

കൂറ് (രാശി): ധനു
രാശ്യാധിപന്‍: വ്യാഴം (മഹാവിഷ്ണു)
ഗണം: അസുരഗണം
നക്ഷത്രദേവത: നിര്യതി
നക്ഷത്രദേവതാമന്ത്രം: “ഓം നിര്യതയേ നമ:”
മൃഗം: ശ്വാവ്‌
പക്ഷി: കോഴി
വൃക്ഷം: വയനം
നാമാക്ഷരം: ‘എ’
മന്ത്രാക്ഷരം: ‘വാ’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

മൂലം നക്ഷത്രം-ചില പൊതുഫലവും ദോഷവും പരിഹാരവും:

ചൊവ്വ, വ്യാഴം, സൂര്യന്‍ എന്നീ ദശകളില്‍ മൂലം നക്ഷത്രക്കാര്‍ ദോഷപരിഹാരം ചെയ്യണം. അശ്വതി, മകം എന്നീ അനുജന്മനക്ഷത്രങ്ങളിലും മൂലം നക്ഷത്രങ്ങളിലും ശ്രീകൃഷ്ണ, വിഷ്ണു, ഗണപതി ഭജനം നടത്തുന്നത് അത്യുത്തമം ആയിരിക്കും. മൂലവും വ്യാഴവും ഒത്തുവരുന്ന ദിവസം വ്രതം നിന്ന് വിഷ്ണുക്ഷേത്രദര്‍ശനം നടത്തുന്നത് അതിവിശിഷ്ടമാകുന്നു.

സ്ഥാനചലനമുണ്ടാക്കുന്ന പാദവേധദോഷമുള്ളതിനാല്‍ ആയില്യം നക്ഷത്രക്കാരുമായി വിവാഹം നടത്തരുത്. അഥവാ, നടന്നിട്ടുണ്ടെങ്കില്‍ നക്ഷത്രദിവസങ്ങളില്‍ ഗ്രാമക്ഷേത്രത്തില്‍ ‘സംവാദസൂക്ത മന്ത്രാര്‍ച്ചന’ മുടങ്ങാതെ നടത്തി പ്രാര്‍ത്ഥിക്കണം. മൂലം നക്ഷത്രവുമായി ഏകനക്ഷത്രദോഷവുമുണ്ട്.

ചുവപ്പ്, മഞ്ഞ നിറം അനുകൂലം. നക്ഷത്രദേവത നിര്യതി. നക്ഷത്ര ദേവതാമന്ത്രം ഗുണം ചെയ്യും. മന്ത്രം: “ഓം നിര്യതയേ നമ:”

മൂലത്തിന്‍റെ ഭാഗ്യസംഖ്യ-7 (സംഖ്യാശാസ്ത്രപ്രകാരമല്ല. നക്ഷത്രപ്രകാരമുള്ള ഭാഗ്യസംഖ്യയാണിത്‌). ഉപാസനാമൂര്‍ത്തി-ഗണപതി. ധരിക്കാനായി അനുകൂല യന്ത്രം-ഗണപതീയന്ത്രങ്ങളില്‍ ഒന്ന്. അനുകൂല രത്നം-വൈഡൂര്യം (എന്നിരിക്കിലും ഗ്രഹനില പരിശോധിക്കാതെ രത്നം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം താങ്കളെ ഉപദേശിക്കുന്നു).

പൂരാടം: ചില പ്രധാന വിവരങ്ങള്‍

ഗണം: മനുഷ്യഗണം
നക്ഷത്രദേവത: അപസ്സ്
നക്ഷത്രദേവതാമന്ത്രം: “ഓം അദ്രഭ്യോ നമ:”
മൃഗം: കുരങ്ങ്
പക്ഷി: കോഴി
വൃക്ഷം: വഞ്ഞി
നാമാക്ഷരം: ‘എ’
മന്ത്രാക്ഷരം: ‘വാ’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ
നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

പൂരാടം നക്ഷത്രം-ചില പൊതുഫലവും ദോഷവും പരിഹാരവും:

ഇത് ‘കാലുള്ള നക്ഷത്രം’ എന്നും ‘കൂറുദോഷമുള്ള നക്ഷത്രം’ എന്നും അറിയപ്പെടുന്നു. ഈ ദോഷസ്വഭാവം ഒഴിവാക്കിയാല്‍ പൂരാടം നക്ഷത്രം ഉത്തമം ആണെന്നതില്‍ സംശയമില്ല. പൂരാടത്തിന്‍റെ ഒന്നാം പാദജനനം മാതാവിനും രണ്ടാം പാദം പിതാവിനും മൂന്നാം പാദം അമ്മാവനും നാലാം പാദം ജാതകനും ദോഷകരകായേക്കാം.

ഇത് അതീവ ദോഷപ്രദം ആകണമെങ്കില്‍ ‘കാലില്‍ കാല്’ സംഭവിക്കണം. അതെങ്ങനെയെന്നാല്‍, അറുപത് നാഴികയുള്ള ഒരു നക്ഷത്രത്തിന് പതിനഞ്ച് നാഴികവീതമുള്ള നാല് കാലുകളാണല്ലോ (പാദം) ഉള്ളത്? അതില്‍ ഒരു കാലിനെ വീണ്ടും നാലായി ഭാഗിച്ചാല്‍ മൂന്നേമുക്കാല്‍ നാഴിക എന്നുകിട്ടും. ആ മൂന്നേമുക്കാല്‍ നാഴികയാണ് ‘കാലില്‍ കാല്’ . ഇങ്ങനെ സ്ഥിതി വരികയും ഒപ്പം ചന്ദ്രന് ബലമില്ലാതെ അനിഷ്ടസ്ഥാനങ്ങളില്‍ നില്‍ക്കുകയും ചെയ്‌താല്‍ മാത്രമേ വളരെ ദോഷം സംഭവിക്കുകയുള്ളൂ. ദോഷപ്രദമായാല്‍ അത് മരണം പോലും ഉണ്ടാക്കാറുമുണ്ട്.

അങ്ങനെ ‘കാലില്‍ കാല്’ ആകുകയും, ധനുലഗ്നം ആകുകയും, ശനിയാഴ്ചയും, ചതുര്‍ത്ഥിയോ നവമിയോ ചതുര്‍ദ്ദശി തിഥിയോ വരികയും, ചന്ദ്രന് ബലമില്ലാതെയും ശുഭവീക്ഷണമില്ലാതെയും വന്നാല്‍, പൂരാടത്തിന്‍റെ കൂറുദോഷം ജനനം മുതല്‍ എട്ട് മാസത്തിനുള്ളില്‍ സംഭവിച്ചിരിക്കും. സംശയമില്ല. അങ്ങനെവന്നാല്‍, ദോഷപ്രദമായി നില്ക്കുവന്നവര്‍ക്ക് ആധികാരികമായി തയ്യാറാക്കിയ ‘മഹാമൃത്യുഞ്ജയ യന്ത്രം’, ‘മൃതസഞ്ജീവനീയന്ത്രം’ എന്നിവയിലൊന്ന് ഭക്തിയോടെ ധരിക്കുകയും ആ യന്ത്രം മാസംതോറും ശിവക്ഷേത്രത്തില്‍ പൂജിക്കുകയും ചെയ്യണം.

ചന്ദ്രന്‍, രാഹു, ശനി ദശകളില്‍ ദോഷപരിഹാരം ചെയ്യണം. അനുജന്മനക്ഷത്രങ്ങളായ ഭരണി, പൂരം പിന്നെ നക്ഷത്രദിവസങ്ങളിലും ക്ഷേത്രദര്‍ശനം നടത്തണം. ശുക്രപ്രീതികരമായ കര്‍മ്മം ഗുണം ചെയ്യും. വ്യാഴവും പൂരാടവും ഒത്തുവരുന്ന ദിവസം വിഷ്ണു, ലക്ഷ്മീ ക്ഷേത്രദര്‍ശനം നടത്തണം.

ഇവരുടെ ജനനം ശുക്രദശയില്‍ ആകയാല്‍ ഇവരില്‍ മിക്കവരുടെയും മാതാപിതാക്കള്‍ ദാമ്പത്യപ്രശ്നത്തില്‍ വളരെ തിക്താനുഭവങ്ങള്‍ അനുഭവിക്കാറുണ്ട്. അവരില്‍ മിക്കവരും ബന്ധം വേര്‍പെടുത്തുകയോ വേര്‍പെടുത്താന്‍ ആഗ്രഹിക്കുന്നവരോ ആയേക്കാം. ആയതിനാല്‍, ഇവരുടെ ജനനം മുതല്‍ പരിഹാരം ചെയ്യുന്നതായിരിക്കും അത്യുത്തമം.

ദാരിദ്ര്യമുണ്ടാക്കുന്ന കടീവേധദോഷം ഉള്ളതിനാല്‍ പൂയവുമായി വിവാഹം പാടില്ല. അഥവാ നടന്നിട്ടുണ്ടെങ്കില്‍, ലക്ഷ്മീക്ഷേത്രത്തില്‍ ‘ശ്രീസൂക്തമന്ത്രാര്‍ച്ചന’ നടത്തി പ്രാര്‍ത്ഥിക്കണം. സ്വഭവനത്തില്‍ ‘ശ്രീസൂക്ത യന്ത്രം’ വെച്ചാരാധിക്കുകയും ചെയ്യണം. വളരെ കൂടുതല്‍ വരികളുള്ള സൂക്തമാകയാല്‍ ഉത്തമനും വിശ്വസ്തനുമായ ഒരു കര്‍മ്മിയെക്കൊണ്ട് ഇത് ചെയ്യാന്‍ ശ്രമിക്കണം. ശ്രീസൂക്തയന്ത്ര നിര്‍മ്മാണം അതീവശ്രദ്ധയും ചെലവേറിയതും ആകയാല്‍ ആലോചിച്ച് മാത്രമേ കര്‍മ്മിയെ തീരുമാനിക്കാവൂ. പൂരാടവും

പൂരാടവും തമ്മില്‍ ഏകനക്ഷത്രദോഷം ഉണ്ടെന്നും ഇല്ലെന്നും വാദങ്ങളുണ്ട്. ഇവ തമ്മില്‍ ഏകനക്ഷത്രദോഷം ഇല്ലെന്ന് തെളിവ് സഹിതം ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം സാക്ഷ്യപ്പെടുത്തുന്നു.

വെള്ള, മഞ്ഞ നിറം അനുകൂലം. അപസ്സാണ് നക്ഷത്രദേവത. നിത്യവും ദേവതാഭജനം നടത്തുന്നത് ഗുണകരം ആയിരിക്കും.

മന്ത്രം: “ഓം അദ്രഭ്യോ നമ:”

പൂരാടത്തിന്‍റെ ഭാഗ്യസംഖ്യ-6 (ഇത് സംഖ്യാശാസ്ത്ര പ്രകാരമല്ല), ഉപാസനാമൂര്‍ത്തി-ലക്ഷ്മീനാരായണന്‍.

ധരിക്കുന്നതിന് ഏറ്റവും അനുകൂലയന്ത്രം-ത്രിപുരസുന്ദരീയന്ത്രം (ഇത് തയ്യാറാക്കാന്‍ ഉത്തമനായ ഒരു കര്‍മ്മിയെ കണ്ടെത്തണം). അനുകൂലരത്നം-വജ്രം (എന്നിരിക്കിലും ഒരു ജെമോളജിസ്റ്റിന്‍റെ ഉപദേശമില്ലാതെ യാതൊരു കാരണവശാലും വജ്രം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം താങ്കളെ ഉപദേശിക്കുന്നു).

ഉത്രാടം : ചില പ്രധാന വിവരണം

ഗണം: മനുഷ്യഗണം
നക്ഷത്രദേവത: വിശ്വദേവതകള്‍
നക്ഷത്രദേവതാമന്ത്രം: “ഓം വിശ്വദേവേഭ്യോ നമ:”
മൃഗം: കാള
പക്ഷി: കോഴി
വൃക്ഷം: പ്ലാവ്‌
നാമാക്ഷരം: ‘എ’
മന്ത്രാക്ഷരം: ‘വാ’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

ഉത്രാടം നക്ഷത്രം-ചില പ്രധാന ദോഷവും പരിഹാരവും:

ചൊവ്വ, വ്യാഴം, ബുധദശകളില്‍ ദോഷപരിഹാരം ചെയ്യണം. ആദിത്യനെ നിത്യവും ഭജിക്കുന്നത് ഉത്തമം. ഞായറും ഉത്രാടവും ഒത്തുവരുന്ന ദിവസം ആദിത്യപൂജ നടത്തണം. ധനുക്കൂറുകാര്‍ മഹാവിഷ്ണുവിനെയും മകരക്കൂറുകാര്‍ ശാസ്താവിനേയും പ്രീതിപ്പെടുത്തണം. ഉത്രാടം നാളിലെ ശിവക്ഷേത്രദര്‍ശനം നല്ല ഫലം നല്‍കും. അനുജന്മനക്ഷത്രങ്ങളായ കാര്‍ത്തിക, ഉത്രം എന്നിവയിലും നക്ഷത്രദിവസവും ക്ഷേത്രദര്‍ശനം നടത്തണം.

സന്താനനാശമുണ്ടാക്കുന്ന കുക്ഷിവേധദോഷമുള്ളതിനാല്‍ പുണര്‍തം നക്ഷത്രവുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ സന്താനഗോപാലാര്‍ച്ചന, പുരുഷസൂക്തപുഷ്പാഞ്ജലി എന്നിവ ഭക്തിയോടെ ചെയ്ത് ദോഷം ഒഴിവാക്കണം.

മഞ്ഞ, കറുപ്പ്, നീല എന്നിവ അനുകൂല നിറങ്ങളാണ്. നക്ഷത്രദേവത-വിശ്വദേവകള്‍. നിത്യവും നക്ഷത്രദേവതയെ ഭജിക്കുന്നത് ഗുണകരമാകും.

മന്ത്രം: “ഓം വിശ്വദേവേഭ്യോ നമ:”

ഉത്രാടത്തിന്‍റെ ഭാഗ്യസംഖ്യ-1. ഉപാസനാമൂര്‍ത്തി-ശങ്കരനാരായണന്‍. ധരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ യന്ത്രം-അശ്വാരൂഢയന്ത്രം ( “അശ്വാരൂഢ൦ ഫലിച്ചെന്നാല്‍ വിശ്വമൊക്കെയടക്കിടാം, അശ്വാരൂഢ൦ പിഴച്ചെന്നാല്‍ കുത്തുകൊണ്ട് മരിച്ചിടാം” എന്നൊരു ചൊല്ലുണ്ട്. ആകയാല്‍ യന്ത്രത്തിന്‍റെ ഫലവും ദോഷവും മനസ്സിലായിക്കാണുമല്ലോ? നിര്‍മ്മിക്കുന്നവരെയും ധരിക്കുന്നവരേയും ഇത് ബാധിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല).

ധരിക്കുന്നതിന് അനുകൂല രത്നം-മാണിക്യം (എന്നിരിക്കിലും ഉത്തമനായൊരു ജെമോളജിസ്റ്റിനെക്കൊണ്ട് ഗ്രഹനില പരിശോധിച്ചതിന് ശേഷം മാത്രമേ രത്നം ധരിക്കാവൂ എന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം താങ്കളെ ഉപദേശിക്കുന്നു).

തിരുവോണം : ചില പ്രധാന വിവരണം

ഗണം: ദേവഗണം
നക്ഷത്രദേവത: മഹാവിഷ്ണു
നക്ഷത്രദേവതാമന്ത്രം: “ഓം വിഷ്ണവേ നമ:”
മൃഗം: കുരങ്ങ്
പക്ഷി: കോഴി
വൃക്ഷം: എരുക്ക്
നാമാക്ഷരം: ‘എ’
മന്ത്രാക്ഷരം: ‘വാ’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

തിരുവോണം നക്ഷത്രം-ചില പൊതുഫലവും ദോഷവും പരിഹാരവും:

രാഹു, ശനി, കേതു ദശകളില്‍ ദോഷപരിഹാരം ചെയ്യണം. അനുജന്മനക്ഷത്രങ്ങളായ അത്തം, രോഹിണി എന്നിവയിലും നക്ഷത്രദിവസവും ക്ഷേത്രദര്‍ശനം ഗുണകരമായിരിക്കും. തിരുവോണവും തിങ്കളാഴ്ചയും ഒത്തുവരുന്ന ദിവസം ദുര്‍ഗ്ഗാക്ഷേത്രദര്‍ശനം അത്യുത്തമം.

ഭര്‍തൃനാശമുണ്ടാക്കുന്ന കണ്ഠവേധദോഷം ഉള്ളതിനാല്‍ തിരുവാതിര നക്ഷത്രവുമായി വിവാഹം പാടില്ല. അഥവാ ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ ദീര്‍ഘമംഗല്യത്തിനായും ഭര്‍ത്താവിന്‍റെ ആയുരാരോഗ്യത്തിനായും തിങ്കളാഴ്ചവ്രതം, സ്വയംവര പുഷ്പാഞ്ജലി എന്നിവ നടത്തുന്നത് അത്യുത്തമം ആയിരിക്കും.

വെളുപ്പ്‌, കറുപ്പ് എന്നീ നിറങ്ങള്‍ ഗുണപ്രദം. തിരുവോണത്തിന്‍റെ ദേവത: മഹാവിഷ്ണു. നിത്യവും വിഷ്ണുമന്ത്രം ജപിക്കുന്നത് ഗുണം ചെയ്യും.

മന്ത്രം: “ഓം വിഷ്ണവേ നമ:”

തിരുവോണത്തിന്‍റെ ഭാഗ്യസംഖ്യ-2, ഉപാസനാമൂര്‍ത്തി-വിഷ്ണു, ധരിക്കുന്നതിന് ഏറ്റവും അനുകൂലമായ യന്ത്രം-രാജഗോപാലയന്ത്രം, അനുകൂല രത്നം-മുത്ത്‌ (എന്നിരിക്കിലും, ഗ്രഹനില പരിശോധിക്കാതെ മുത്ത്‌ ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം താങ്കളെ ഉപദേശിക്കുന്നു).

അവിട്ടം : ചില പ്രധാന വിവരണം

ഗണം: അസുരഗണം
നക്ഷത്രദേവത: വസുക്കള്‍
നക്ഷത്രദേവതാമന്ത്രം: “ഓം വസുഭ്യോ നമ:”
മൃഗം: നല്ലാള്‍
പക്ഷി: മയില്‍
വൃക്ഷം: വഹ്നി
നാമാക്ഷരം: ‘ഒ’
മന്ത്രാക്ഷരം: ‘യ’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

അവിട്ടം നക്ഷത്രം-ചില പൊതുഫലവും ദോഷവും പരിഹാരവും:

ഈ നക്ഷത്രത്തില്‍ നാമകരണം, അന്നപ്രാശം, വിദ്യാരംഭം,ഗൃഹപ്രവേശം, സേകം,യാത്രാംരംഭം, പ്രധാനികളെ കാണാനുള്ള മുഹൂര്‍ത്തം, കാത് കുത്ത്, ഗണിതശാസ്ത്ര പഠനാരംഭം എന്നിവ നടത്തപ്പെടുന്നു.

അവിട്ടം നക്ഷത്രം ‘മദ്ധ്യമരജ്ജു’ എന്ന ദോഷത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഈ നക്ഷത്രത്തിന് ഈ നക്ഷത്രവുമായും, മകയിരം, ചിത്തിര എന്നിവയുമായി ‘ശിരോവേധം’ എന്ന ദോഷവുമുണ്ട്. മദ്ധ്യമരജ്ജു രണ്ട് വിധമുണ്ട്. ആരോഹിരജ്ജുവും, അവരോഹിരജ്ജുവും. അവിട്ടം നക്ഷത്രം അവരോഹിരജ്ജുവില്‍ ആകുന്നു. ആകയാല്‍ അവരോഹിരജ്ജുവില്‍ വരുന്ന മറ്റ് നക്ഷത്രങ്ങളായ മകയിരം, പൂരം, അനിഴം, അവിട്ടം എന്നിവയുമായും വിവാഹം പാടുള്ളതല്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, അവിട്ടം നക്ഷത്രത്തിന് രജ്ജുദോഷം മകയിരം, പൂരം, അനിഴം എന്നിവയുമായി മാത്രമേയുള്ളൂ. മകരക്കൂറിലെ അവിട്ടം നക്ഷത്രത്തിലെ സ്ത്രീയ്ക്ക് മിഥുനക്കൂറിലെ നക്ഷത്രങ്ങളായ മകയിരം (3,4), തിരുവാതിര, പുണര്‍തം (1,2,3) എന്നീ പുരുഷന്മാരുമായി ‘ഷഷ്ഠാഷ്ടമ’ദോഷം ഉള്ളതിനാല്‍ വിവാഹത്തിന് തെരഞ്ഞെടുക്കുന്നത് അശുഭം ആയിരിക്കും. എന്നാല്‍ അവിട്ടം കുംഭക്കൂറിലെ സ്ത്രീയ്ക്ക് ആറാംകൂറായ കര്‍ക്കടകത്തിലെ (പുണര്‍തം-4), പൂയം, ആയില്യം) പുരുഷന്മാര്‍ മദ്ധ്യമവും ആകുന്നു. എന്നിരിക്കിലും പാപസാമ്യം, ചൊവ്വാദോഷസാമ്യം എന്നിവ നോക്കേണ്ടതുമാണ്.

ബുധ, വ്യാഴ, ശുക്ര ദശകളില്‍ അവിട്ടം നക്ഷത്രക്കാര്‍ ദോഷപരിഹാരം ചെയ്യണം. അനുജന്മനക്ഷത്രങ്ങളായ മകയിരം, ചിത്തിര എന്നിവയിലും നക്ഷത്രദിവസങ്ങളിലും ക്ഷേത്രദര്‍ശനം നടത്തണം. നക്ഷത്രാധിപന്‍ ചൊവ്വ ആകയാല്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ ചൊവ്വ നില്‍ക്കുന്നവര്‍ മുരുകനെയും മറ്റുള്ളവര്‍ ഭദ്രകാളിയെയും ഭജിക്കണം. അവിട്ടവും ചൊവ്വയും ഒത്തുവരുന്ന ദിവസം രാശ്യാധിപനായ ശനിയുടെ അധിദേവതയായ ശാസ്താവിന് ഭാഗ്യസൂക്തംകൊണ്ട് നെയ്യഭിഷേകം അല്ലെങ്കില്‍ ഭാഗ്യസൂക്തപുഷ്പാഞ്ജലി നടത്തുന്നത് അത്യുത്തമം ആയിരിക്കും.

വേധദോഷങ്ങളില്‍ ഏറ്റവും ദോഷമുള്ളതും മരണകാരണവുമാകാവുന്ന ശിരോവേധദോഷമുള്ളതിനാല്‍ മകയിരവുമായോ ചിത്തിരയുമായോ വിവാഹം പാടില്ല. അറിവില്ലായ്മയോ എടുത്തുചാട്ടമോ കൊണ്ട് പ്രസ്തുതദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ ശിവക്ഷേത്രത്തില്‍ തിങ്കളാഴ്ച്ചകളില്‍ ആയൂഷ്യസൂക്തപുഷ്പാഞ്ജലിയും, ആധികാരികമായി തയ്യാറാക്കിയ മഹാമൃത്യുഞ്ജയ യന്ത്രധാരണവും അത്യുത്തമം ആകുന്നു. ആയൂഷ്യസൂക്തപുഷ്പാഞ്ജലി, പ്രഭാതത്തില്‍ മൂന്നാവര്‍ത്തി, ഉത്തമനും സാത്വികനും വിശ്വസ്തനും ആയ കര്‍മ്മിയെക്കൊണ്ട് ചെയ്യിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു. അവിട്ടവും അവിട്ടവും തമ്മില്‍ ഏകനക്ഷത്രദോഷവും ഉണ്ട്.

ചുവപ്പ്, നീല നിറം അനുകൂലം. വസുക്കളാണ് നക്ഷത്രദേവത. നിത്യവും ദേവതാമന്ത്രം ഗുണകരം.

മന്ത്രം: “ഓം വസുഭ്യോ നമ:”

അവിട്ടത്തിന്‍റെ ഭാഗ്യസംഖ്യ-9, ഉപാസനാമൂര്‍ത്തി-മുരുകനും ഭദ്രകാളിയും. ധരിക്കുന്നതിന് ഏറ്റവും അനുകൂല യന്ത്രം-ഗണപതിയന്ത്രം. അനുകൂലരത്നം-ചെമ്പവിഴം (അനിഷ്ടസ്ഥാനങ്ങളില്‍ ചൊവ്വ നില്‍ക്കുന്ന ജാതകര്‍ക്ക് ചെമ്പവിഴം ദോഷം ഉണ്ടാക്കുമെന്നതിനാല്‍ ഉത്തമനായ ഒരു ജെമോളജിസ്റ്റിന്‍റെ ഉപദേശം അനുസരിച്ച് മാത്രം ചെമ്പവിഴം ധരിക്കണമെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം ഉപദേശിച്ചുകൊള്ളുന്നു)

ചതയം : ചില പ്രധാന വിവരണം

ഗണം: അസുരഗണം
നക്ഷത്രദേവത: വരുണന്‍
നക്ഷത്രദേവതാമന്ത്രം: “ഓം വരുണായ നമ:”
മൃഗം: കുതിര
പക്ഷി: മയില്‍
വൃക്ഷം: കടമ്പ്
നാമാക്ഷരം: ‘ഒ’
മന്ത്രാക്ഷരം: ‘യ’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

ചതയം നക്ഷത്രം-ചില പൊതുഫലവും ദോഷവും പരിഹാരവും:

ചതയം നക്ഷത്രക്കാര്‍ സൂര്യ, ശനി, കേതു ദശകളില്‍ ദോഷപരിഹാരം ചെയ്യണം. നക്ഷത്രാധിപനായ രാഹുവിനെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ നിത്യവും ചെയ്യണം. ചതയം നാളില്‍ രാഹുപൂജ ചെയ്യണം. രാശ്യാധിപനായ ശനിയെ പ്രീതിപ്പെടുത്താനായി ശനിയുടെ അധിദേവതയായ ശാസ്താവിനെ ആരാധിക്കണം. മാസത്തിലൊരു ഞായറാഴ്ച വൈകിട്ട് അഞ്ചരമണിയ്ക്ക് അടുത്തുള്ള സര്‍പ്പക്കാവില്‍ തിരിതെളിച്ച് പ്രാര്‍ത്ഥിക്കുന്നത് സകലദോഷങ്ങളെയും ഒഴിവാക്കും.

സകല ശുഭ കാര്യങ്ങള്‍ക്കും മുമ്പ്‌ സര്‍പ്പദൈവങ്ങളെ പ്രീതിപ്പെടുത്തണം. സര്‍പ്പങ്ങള്‍ക്ക് അഭിഷേകമോ (യഥാശക്തി), നൂറുംപാലുമോ, മഞ്ഞപ്പൊടി സമര്‍പ്പണമോ, തിരിതെളിച്ച് പ്രാര്‍ത്ഥിക്കുകയോ അങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു കര്‍മ്മം നടത്തണം. ഇത് ചതയം നക്ഷത്രക്കാര്‍ക്കും അനുജന്മ നക്ഷത്രങ്ങളായ തിരുവാതിര, ചോതി എന്നിവര്‍ക്കും ബാധകമാകുന്നു. ഈ കര്‍മ്മം അതീവ ഫലസിദ്ധിയുള്ളതാകുന്നു.

അനുജന്മനക്ഷത്രങ്ങളായ തിരുവാതിര, ചോതി എന്നിവയിലും നക്ഷത്രദിവസങ്ങളിലും ശിവക്ഷേത്രദര്‍ശനം നടത്തണം.

ഭര്‍തൃനാശമുണ്ടാക്കുന്ന കണ്ഠവേധദോഷമുള്ളതിനാല്‍ അത്തവുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ ദീര്‍ഘമംഗല്യത്തിനായും ഭര്‍ത്താവിന്‍റെ ആയുരാരോഗ്യത്തിനായും തിങ്കളാഴ്‌ചവ്രതം, സ്വയംവരപുഷ്പാഞ്ജലി എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം. ചതയം നക്ഷത്രങ്ങള്‍ തമ്മില്‍ എകനക്ഷത്രദോഷവുമുണ്ട്.

കറുപ്പ് അനുകൂല നിറമാണ്. നക്ഷത്രദേവത വരുണനാണ്. ദേവതാമന്ത്രം ഗുണപ്രദം ആകുന്നു.

മന്ത്രം: “ഓം വരുണായ നമ:”

ചതയത്തിന്‍റെ ഭാഗ്യസംഖ്യ-4, ഉപാസനാമൂര്‍ത്തി-നാഗങ്ങള്‍, ധരിക്കുന്നതിന് ഏറ്റവും അനുകൂല യന്ത്രം-സുദര്‍ശനയന്ത്രം, അനുകൂല രത്നം-ഗോമേദകം (എന്നിരിക്കിലും ഗ്രഹനില പരിശോധിക്കാതെ രത്നം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം താങ്കളെ ഉപദേശിച്ചുകൊള്ളുന്നു).

പൂരുരുട്ടാതി : ചില പ്രധാന വിവരണം

ഗണം: മനുഷ്യഗണം
നക്ഷത്രദേവത: അജൈകപാദ്‌
നക്ഷത്രദേവതാമന്ത്രം: “ഓം അജൈകപദേ നമ:”
മൃഗം: നരന്‍
പക്ഷി: മയില്‍
വൃക്ഷം: തേന്മാവ്
നാമാക്ഷരം: ‘ഒ’
മന്ത്രാക്ഷരം: ‘യ’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

പൂരുരുട്ടാതി നക്ഷത്രം-ചില പൊതുഫലവും ദോഷവും പരിഹാരവും:

ഇവര്‍ ബുധ, ശുക്ര, ചന്ദ്ര ദശകളില്‍ ദോഷപരിഹാരം ചെയ്യണം. നക്ഷത്രാധിപനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങളും ചെയ്യണം. കുംഭക്കൂറുകാര്‍ ശാസ്താവിനേയും ഭജിക്കണം. വ്യാഴവും പൂരുരുട്ടാതിയും ഒത്തുവരുന്ന ദിവസം വിഷ്ണുക്ഷേത്രദര്‍ശനം ഉത്തമം. അനുജന്മനക്ഷത്രങ്ങളായ പുണര്‍തം, വിശാഖം എന്നിവയിലും നക്ഷത്രദിവസവും വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം.

സന്താനനാശമുണ്ടാക്കുന്ന കുക്ഷിവേധദോഷമുള്ളതിനാല്‍ തീര്‍ച്ചയായും ഉത്രവുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ വിഷ്ണു, കൃഷ്ണ ക്ഷേത്രത്തില്‍ സന്താനഗോപാലാര്‍ച്ചന, പുരുഷസൂക്ത പുഷ്പാഞ്ജലി എന്നിവ ഭക്തിയോടെ ചെയ്ത് ദോഷം കുറയ്ക്കണം. പൂരുരുട്ടാതി നക്ഷത്രങ്ങള്‍ തമ്മില്‍ ഏകനക്ഷത്രദോഷവുമുണ്ട്.

മഞ്ഞ, കറുപ്പ്, നീല നിറം അനുകൂലം. നക്ഷത്രദേവത-അജൈകപാദ്. ദേവതാമന്ത്രവും ഉത്തമഗുണം ചെയ്യും.

മന്ത്രം: “ഓം അജൈകപദേ നമ:”

പൂരുരുട്ടാതിയുടെ ഭാഗ്യസംഖ്യ-3, ഉപാസനാമൂര്‍ത്തി-മഹാവിഷ്ണു, ധരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ യന്ത്രം-സുദര്‍ശനയന്ത്രം ആകുന്നു. അനുകൂല രത്നം-മഞ്ഞപുഷ്യരാഗം (എന്നിരിക്കിലും ഗ്രഹനില പരിശോധിക്കാതെ രത്നം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം താങ്കളെ ഉപദേശിക്കുന്നു).

ഉതൃട്ടാതി : ചില പ്രധാന വിവരണങ്ങള്‍

ഗണം: മനുഷ്യഗണം
നക്ഷത്രദേവത: അഹിര്‍ബുധ്നി
നക്ഷത്രദേവതാമന്ത്രം: “ഓം അഹിര്‍ബുധ്ന്യാ നമ:”
മൃഗം: പശു
പക്ഷി: മയില്‍
വൃക്ഷം: കരിമ്പന
നാമാക്ഷരം: ‘ഒ’
മന്ത്രാക്ഷരം: ‘യ’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

ഉതൃട്ടാതി നക്ഷത്രം-ചില പൊതുഫലവും ദോഷവും പരിഹാരവും:

സൂര്യ, ചൊവ്വ, കേതു ദശകളില്‍ ഉതൃട്ടാതി നക്ഷത്രക്കാര്‍ ദോഷപരിഹാരം ചെയ്യണം. നക്ഷത്രനാഥനായ ശനിയുടെ അധിദേവതയായ ശാസ്താവിനെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ നിത്യവും ചെയ്യണം. ശനിയാഴ്ചകളില്‍ ശനീശ്വരനെ പ്രത്യേകം ധ്യാനിക്കുകയും അന്ന് നല്ല കാര്യങ്ങള്‍ മാത്രം ചെയ്യാനും ശ്രദ്ധിക്കണം. രാശിനാഥന്‍ വ്യാഴമാകയാല്‍ ഉതൃട്ടാതിയും വ്യാഴവും ഒത്തുവരുന്ന ദിവസം വിഷ്ണുക്ഷേത്രദര്‍ശനം ഉത്തമം ആയിരിക്കും. ശനിയാഴ്ചവ്രതവും അന്ന് അന്നദാനവും വളരെ ഗുണം ചെയ്യും. അനുജന്മനക്ഷത്രങ്ങളായ പൂയം, അനിഴം പിന്നെ നക്ഷത്രദിവസം എന്നിവയില്‍ ശാസ്താക്ഷേത്രദര്‍ശനം നടത്തണം.

ദാരിദ്ര്യമുണ്ടാകുന്ന കടീവേധദോഷമുള്ളതിനാല്‍ പൂരവുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ പ്രഭാതങ്ങളില്‍ ഭാഗ്യസൂക്തമന്ത്രജപവും ( മന്ത്രങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക: http://www.utharaastrology.com/pages/manthram.html ) സായംസന്ധ്യകളില്‍ ശ്രീസൂക്തമന്ത്രജപവും സ്വഭവനത്തില്‍ ആധികാരികമായി തയ്യാറാക്കിയ ശ്രീസൂക്തയന്ത്രാരാധനയും നടത്തുന്നത് അത്യുത്തമം ആകുന്നു.

ശനി ബലവാനാണെങ്കില്‍ നീലയും അല്ലെങ്കില്‍ മഞ്ഞനിറവും ഗുണപ്രദമായിരിക്കും. അഹിര്‍ബുധ്നിയാണ് നക്ഷത്രദേവത. ദേവതാമന്ത്രം ഗുണപ്രദം ആയിരിക്കും.

ഉതൃട്ടാതി നക്ഷത്രക്കാര്‍ ശനിയാഴ്ചവ്രതം പിടിക്കുന്നത് പൊതുവേ ഗുണപ്രദമാകുന്നു.

മന്ത്രം: “ഓം അഹിര്‍ബുധ്ന്യാ നമ:”

ഉതൃട്ടാതിയുടെ ഭാഗ്യസംഖ്യ-8, ഉപാസനാമൂര്‍ത്തി-ശ്രീരാമചന്ദ്രന്‍, ധരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ യന്ത്രം-അശ്വാരൂഢയന്ത്രം (ഇത് ആവശ്യമുണ്ടെങ്കില്‍ മാത്രം, വളരെ ആലോചിച്ചതിനുശേഷം മാത്രം ധരിക്കുക), അനുകൂല രത്നം-ഇന്ദ്രനീലം (ഇത് ഏറ്റവും വലിയ പാര്‍ശ്വഫലം ഉണ്ടാക്കുന്ന രത്നം ആകയാല്‍ വിശ്വസ്തനായ ഒരു ജെമോളജിസ്റ്റിന്‍റെ ഉപദേശം ഇല്ലാതെ ഇന്ദ്രനീലം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം താങ്കളെ ഉപദേശിച്ചുകൊള്ളുന്നു. പ്രത്യേകിച്ച്, വിവാഹം കഴിയാത്ത പെണ്‍കുട്ടികളും 18 വയസ്സ് തികയാത്തവരും ഇത് ധരിക്കുന്നത് വളരെ നല്ല ഉപദേശം വാങ്ങിയതിന് ശേഷം മാത്രം ആയിരിക്കണം).

രേവതി : ചില പ്രധാന വിവരണങ്ങള്‍

സൂര്യ, ചൊവ്വ, കേതു ദശകളില്‍ ഉതൃട്ടാതി നക്ഷത്രക്കാര്‍ ദോഷപരിഹാരം ചെയ്യണം. നക്ഷത്രനാഥനായ ശനിയുടെ അധിദേവതയായ ശാസ്താവിനെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ നിത്യവും ചെയ്യണം. ശനിയാഴ്ചകളില്‍ ശനീശ്വരനെ പ്രത്യേകം ധ്യാനിക്കുകയും അന്ന് നല്ല കാര്യങ്ങള്‍ മാത്രം ചെയ്യാനും ശ്രദ്ധിക്കണം. രാശിനാഥന്‍ വ്യാഴമാകയാല്‍ ഉതൃട്ടാതിയും വ്യാഴവും ഒത്തുവരുന്ന ദിവസം വിഷ്ണുക്ഷേത്രദര്‍ശനം ഉത്തമം ആയിരിക്കും. ശനിയാഴ്ചവ്രതവും അന്ന് അന്നദാനവും വളരെ ഗുണം ചെയ്യും. അനുജന്മനക്ഷത്രങ്ങളായ പൂയം, അനിഴം പിന്നെ നക്ഷത്രദിവസം എന്നിവയില്‍ ശാസ്താക്ഷേത്രദര്‍ശനം നടത്തണം.

ദാരിദ്ര്യമുണ്ടാകുന്ന കടീവേധദോഷമുള്ളതിനാല്‍ പൂരവുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ പ്രഭാതങ്ങളില്‍ ഭാഗ്യസൂക്തമന്ത്രജപവും ( മന്ത്രങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക: https://uthara.in/manthram/ ) സായംസന്ധ്യകളില്‍ ശ്രീസൂക്തമന്ത്രജപവും സ്വഭവനത്തില്‍ ആധികാരികമായി തയ്യാറാക്കിയ ശ്രീസൂക്തയന്ത്രാരാധനയും നടത്തുന്നത് അത്യുത്തമം ആകുന്നു.

ശനി ബലവാനാണെങ്കില്‍ നീലയും അല്ലെങ്കില്‍ മഞ്ഞനിറവും ഗുണപ്രദമായിരിക്കും. അഹിര്‍ബുധ്നിയാണ് നക്ഷത്രദേവത. ദേവതാമന്ത്രം ഗുണപ്രദം ആയിരിക്കും.

ഉതൃട്ടാതി നക്ഷത്രക്കാര്‍ ശനിയാഴ്ചവ്രതം പിടിക്കുന്നത് പൊതുവേ ഗുണപ്രദമാകുന്നു.

മന്ത്രം: “ഓം അഹിര്‍ബുധ്ന്യാ നമ:”

ഉതൃട്ടാതിയുടെ ഭാഗ്യസംഖ്യ-8, ഉപാസനാമൂര്‍ത്തി-ശ്രീരാമചന്ദ്രന്‍, ധരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ യന്ത്രം-അശ്വാരൂഢയന്ത്രം (ഇത് ആവശ്യമുണ്ടെങ്കില്‍ മാത്രം, വളരെ ആലോചിച്ചതിനുശേഷം മാത്രം ധരിക്കുക), അനുകൂല രത്നം-ഇന്ദ്രനീലം (ഇത് ഏറ്റവും വലിയ പാര്‍ശ്വഫലം ഉണ്ടാക്കുന്ന രത്നം ആകയാല്‍ വിശ്വസ്തനായ ഒരു ജെമോളജിസ്റ്റിന്‍റെ ഉപദേശം ഇല്ലാതെ ഇന്ദ്രനീലം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം താങ്കളെ ഉപദേശിച്ചുകൊള്ളുന്നു. പ്രത്യേകിച്ച്, വിവാഹം കഴിയാത്ത പെണ്‍കുട്ടികളും 18 വയസ്സ് തികയാത്തവരും ഇത് ധരിക്കുന്നത് വളരെ നല്ല ഉപദേശം വാങ്ങിയതിന് ശേഷം മാത്രം ആയിരിക്കണം).

രേവതി – ചില പ്രധാന വിവരണങ്ങള്‍:

ഗണം: ദേവഗണം
നക്ഷത്രദേവത: പൂഷാവ്
നക്ഷത്രദേവതാമന്ത്രം: “ഓം പൂഷണേ നമ:”
മൃഗം: ആന
പക്ഷി: മയില്‍
വൃക്ഷം: ഇരിപ്പ
നാമാക്ഷരം: ‘ഒ’
മന്ത്രാക്ഷരം: ‘യ’

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

രേവതി – ചില പ്രധാന വിവരണങ്ങള്‍:

ശുക്ര, രാഹു, ചന്ദ്രദശകളില്‍ ദോഷപരിഹാരം ചെയ്യണം. നക്ഷത്രാധിപനായ ബുധന്‍റെ അധിദേവതയായ മഹാവിഷ്ണു / ശ്രീകൃഷ്ണനെ ആരാധിക്കണം. രാശ്യാധിപന്‍ വ്യാഴം ആകയാല്‍ മഹാവിഷ്ണുപ്രീതി അത്യുത്തമം ആയിരിക്കും. ബുധനും രേവതിയും ഒത്തുവരുന്ന ദിവസം പ്രത്യേക വിഷ്ണുപൂജകള്‍ ചെയ്യണം.

സ്ഥാനചലനമുണ്ടാക്കുന്ന പാദവേധദോഷമുള്ളതിനാല്‍ മകവുമായി വിവാഹം പാടില്ല. അഥവാ ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ സംവാദസൂക്തമന്ത്രാര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കണം.

പച്ച, മഞ്ഞ നിറങ്ങള്‍ അനുകൂലം. നക്ഷത്രദേവത-പൂഷാവ്. നിത്യവും ദേവതാമന്ത്രം ജപിക്കുന്നത് ഗുണകരം ആയിരിക്കും.

മന്ത്രം: “ഓം പൂഷണെ നമ:”

രേവതിയുടെ ഭാഗ്യസംഖ്യ-5, ഉപാസനാമൂര്‍ത്തി-മഹാവിഷ്ണു, മഹാലക്ഷ്മി. ധരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ യന്ത്രം-സുദര്‍ശനയന്ത്രം. അനുകൂലരത്നം-മരതകം (ഗ്രഹനില പരിശോധിക്കാതെ രത്നധാരണം നടത്തരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം താങ്കളെ ഉപദേശിച്ചുകൊള്ളുന്നു).

ശുഭം

× Consult: Anil Velichappadan