സൂര്യ സംക്രമ സമയത്ത് ജപിക്കാൻ ഉത്തമമായ ചില മന്ത്രങ്ങൾ താഴെ നൽകുന്നു:
1200 -)൦ ആണ്ട് പതിനൊന്നാമത്തെ മലയാള മാസമായ മിഥുനത്തിൽ നിന്നും അവസാന മാസമായ കർക്കടകത്തിലേക്ക് സൂര്യൻ സംക്രമിക്കുന്നത് മിഥുനം 32 (16-7-2025) ബുധനാഴ്ച്ച വൈകിട്ട് 5.32ന് ആകുന്നു. സൂര്യസംക്രമ സമയത്തിന്റെ 12 മിനിറ്റ് മുമ്പ് വിളക്ക് കൊളുത്തി ജപം ആരംഭിച്ച്, സൂര്യസംക്രമം കഴിഞ്ഞ് 12 മിനിറ്റ് വരെ ആകെ ഒരുനാഴിക നേരമെങ്കിലും പ്രാർത്ഥിക്കുന്നത് അത്യുത്തമം ആകുന്നു. സൂര്യസംക്രമം രാത്രിയോ പകലോ സംഭവിക്കാം. ആകയാൽ ഈ പ്രാർത്ഥനകൾ ആ സമയത്ത് കൃത്യമായി തുടരുന്ന വിശ്വാസികളുണ്ട്. ശബരിമല ക്ഷേത്രത്തിൽ സംക്രമപൂജ എല്ലാ മാസവും സംക്രമ സമയത്ത് – രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ- നടന്നുവരുന്നുണ്ട്.
ഗായത്രി മന്ത്രം: മന്ത്രങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്ന ഒന്നാണ് ഗായത്രി മന്ത്രം. ഇത് ദിവസവും സൂര്യോദയസമയത്ത് ജപിക്കുന്നത് വളരെ നല്ലതാണ്. സംക്രമം നടക്കുന്നത് പകലാണെങ്കിൽ ആ സമയത്തും ജപിക്കാം.
“ഓം ഭൂർഭുവഃ സ്വഃ
തത് സവിതൂർവരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്.”
സൂര്യ നമസ്കാര മന്ത്രങ്ങൾ: സൂര്യ നമസ്കാരം ചെയ്യുമ്പോൾ ഓരോ ആസനത്തോടൊപ്പവും ജപിക്കുന്ന മന്ത്രങ്ങളുണ്ട്. ഇവ സൂര്യ ഭഗവാനോടുള്ള പ്രാർത്ഥനകളാണ്.
“ഓം മിത്രയേ നമ:”
“ഓം രവയേ നമ:”
“ഓം സൂര്യായ നമ:”
“ഓം ഭാനവേ നമ:”
“ഓം ഖഗായ നമ:”
“ഓം പൂഷ്ണെ നമ:”
“ഓം ഹിരണ്യഗർഭായ നമ:”
“ഓം മരീചയേ നമ:”
“ഓം ആദിത്യായ നമ:”
“ഓം സവിത്രേ നമ:”
“ഓം അർക്കായ നമ:”
“ഓം ഭാസ്കരായ നമ:”
“ഓം ശ്രീ സവിതൃസൂര്യനാരായണായ നമ:”
ആദിത്യഹൃദയം സ്തോത്രം: ഇത് സൂര്യദേവനെ സ്തുതിക്കുന്ന ഒരു സ്തോത്രമാണ്. സംക്രമണ സമയത്ത് ഇത് പാരായണം ചെയ്യുന്നത് ഉത്തമമാണ്. അത് എഴുതുന്നതിന് മുമ്പ് നമുക്ക് ഏറെ സുപരിചിതമായ ആദിത്യഹൃദയമന്ത്രം എഴുതാം. ഇതും സൂര്യസംക്രമ സമയത്ത് ഭക്തിയോടെ ജപിക്കാവുന്നതാണ്. ഏതാണോ നിങ്ങൾക്ക് സൗകര്യാർത്ഥം ജപിക്കാവുന്നത്, അത് ഭക്തിയോടെ ജപിച്ച് കൊള്ളുക…
ആദിത്യഹൃദയ മന്ത്രം:
സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകാരായ നമോ നമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോ നമഃ
മോഹവിനാശകരായ നമോ നമഃ
ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ
—————-
ഇനി ആദിത്യഹൃദയം സ്തോത്രം എഴുതുന്നു. അക്ഷരത്തെറ്റുകൾ വരാതെ ജപിക്കുക:
തതോ യുദ്ധപരിശ്രാന്തം സമരേ ചിന്തയാ സ്ഥിതം
രാവണം ചാഗ്രതോ ദൃഷ്ട്വാ യുദ്ധായ സമുപസ്ഥിതം (1)
ദൈവതൈശ്ച സമാഗമ്യ ദ്രഷ്ടുമഭ്യാഗതോ രണം
ഉപഗമ്യാബ്രവീദ്രാമം അഗസ്ത്യോ ഭഗവാൻ ഋഷിഃ (2)
രാമ രാമ മഹാബാഹോ ശൃണു ഗുഹ്യം സനാതനം
യേന സർവാനരീൻ വത്സ സമരേ വിജയിഷ്യസി (3)
ആദിത്യഹൃദയം പുണ്യം സർവശത്രുവിനാശനം
സർവജയാവഹം നിത്യം സർവവ്യാധിവിനാശനം (4)
നയനം ശോകനാശനം ആയുർവർധനമുത്തമം
മാംഗല്യം പരമം ലോകേ സർവപാപപ്രണാശനം (5)
സർവമംഗളമാംഗല്യം സർവപാപപ്രണാശനം
ചിന്താശോകപ്രശമനം ആയുർവർധനമുത്തമം (6)
രശ്മിമന്തം സമുദ്യന്തം ദേവാസുരനമസ്കൃതം
പൂജയസ്വ വിവസ്വന്തം ഭാസ്കരം ഭുവനേശ്വരം (7)
സർവദേവാത്മകോ ഹ്യേഷ തേജസ്വീ രശ്മിഭാവനഃ
ഏഷ ദേവാസുരഗണാന് ലോകാൻ പാതി ഗഭസ്തിഭിഃ (8)
ഏഷ ബ്രഹ്മാ ച വിഷ്ണുശ്ച ശിവഃ സ്കന്ദഃ പ്രജാപതിഃ
മഹേന്ദ്രോ ധനദഃ കാലോ യമഃ സോമോ ഹ്യപാംപതിഃ (9)
പിതരോ വസവഃ സാധ്യാ ഹ്യശ്വിനൗ മരുതോ മനുഃ
വായുർവഹ്നിഃ പ്രജാപ്രാണ ഋതുകർത്താ പ്രഭാകരഃ (10)
ആദിത്യഃ സവിതാ സൂര്യഃ ഖഗഃ പൂഷാ ഗഭസ്തിമാൻ
സുവർണസദൃശോ ഭാനുർഹിരണ്യരേതാ ദിവാകരഃ (11)
ഹരിദശ്വഃ സഹസ്രാർചിഃ സപ്തസപ്തിർമരീചിമാൻ
തിമിരോന്മഥനഃ ശംഭുസ്ത്വഷ്ടാ മാർത്താണ്ഡ അംശുമാൻ (12)
ഹിരണ്യഗർഭഃ ശിശിരസ്തപനോ ഭാസ്കരോ രവിഃ
അഗ്നിഗർഭോഽദിതേഃ പുത്രഃ ശംഖഃ ശിശിരനാശനഃ (13)
വ്യോമനാഥസ്തമോഭേദീ ഋഗ്യജുഃസാമപാരഗഃ
ഘനവൃഷ്ടിരപാം മിത്രോ വിന്ധ്യവീഥിപ്ലവംഗമഃ (14)
ആതപീ മണ്ഡലീ മൃത്യുഃ പിംഗളഃ സർവതാപനഃ
കവിർവിശ്വോ മഹാതേജാ രക്തഃ സർവഭവോദ്ഭവഃ (15)
നക്ഷത്രഗ്രഹതാരാണാമധിപഃ സർവഭാസനഃ
തേജസാമപി തേജസ്വീ ദ്വാദശാത്മൻ നമോഽസ്തു തേ (16)
നമഃ പൂർവായ ഗിരയേ പശ്ചിമായേ അദ്രയേ നമഃ
ജ്യോതിർഗണാനാം പതയേ ദിനാധിപതയേ നമഃ (17)
ജയായ ജയഭദ്രായ ഹര്യശ്വായ നമോ നമഃ
നമോ നമഃ സഹസ്രാംശോ ആദിത്യായ നമോ നമഃ (18)
ഉഗ്രായ വീരായ സാരംഗായ നമോ നമഃ
നമഃ പത്മപ്രബോധായ പ്രചണ്ഡായ നമോഽസ്തു തേ (19)
ബ്രഹ്മേശാനാച്യുതേശായ സൂര്യായാദിത്യവർചസേ
ഭാസ്വതേ സർവഭക്ഷായ രൗദ്രായ വപുഷേ നമഃ (20)
തമോഗ്നായ ഹിമഘ്നായ ശത്രുഘ്നായാമിതാത്മനേ
കൃതഘ്നഘ്നായ ദേവായ ജ്യോതിഷാം പതയേ നമഃ (21)
തപ്തചാമീകരാഭായാ വഹ്നയേ വിശ്വകർമണേ
നമസ്തമോഽഭിനിഘ്നായ രുചയേ ലോകസാക്ഷിണേ (22)
നാശയത്യേഷ വൈ ഭൂതം തദേവ സൃജതി പ്രഭുഃ
പായത്യേഷ തപത്യേഷ വർഷത്യേഷ ഗഭസ്തിഭിഃ (23)
ഏഷ സുപ്തേഷു ജാഗർത്തി ഭൂതേഷു പരിനിഷ്ഠിതഃ
ഏഷ ചൈവാഗ്നിഹോത്രം ച ഫലം ചൈവാഗ്നിഹോത്രിണാം (24)
വേദാശ്ച ക്രതവശ്ചൈവ ക്രതൂനാം ഫലമേവ ച
യാനി കൃത്യാനി ലോകേഷു സർവമേഷ രവിഃ പ്രഭുഃ (25)
ഏനമാപത്സു കൃച്ഛ്രേഷു കാന്താരേഷു ഭയേഷു ച
കീർത്തയൻ പുരുഷഃ കശ്ചിന്നാവസീദതി രാഘവ (26)
പൂജയസ്വൈനമേകാഗ്രോ ദേവദേവം ജഗത്പതിം
ഏതത് ത്രിഗുണിതം ജപ്ത്വാ യുദ്ധേഷു വിജയിഷ്യസി (27)
അസ്മിൻ ക്ഷണേ മഹാബാഹോ രാവണം ത്വം വധിഷ്യസി
ഏവമുക്ത്വാ തദാഽഗസ്ത്യോ ജഗാമ ച യഥാഗതം (28)
ഏതച്ഛ്രുത്വാ മഹാതേജാ നഷ്ടശോകോഽഭവത്തദാ
ധാരയാമാസ സുപ്രീതോ രാഘവഃ പ്രയതാത്മവാൻ (29)
ആദിത്യം പ്രേക്ഷ്യ ജപ്ത്വേദം പരം ഹർഷമവാപ്തവാൻ
ത്രിരാചമ്യ ശുചിർഭൂത്വാ ധനുരാദായ വീര്യവാൻ (30)
രാവണം പ്രേക്ഷ്യ ഹൃഷ്ടാത്മാ യുദ്ധായ സമുപാഗമത്
സർവയത്നേന മഹതാ വധേ തസ്യ ധൃതോഽഭവത് (31)
അഥ രവിരവദന്നിരീക്ഷ്യ രാമം
മുദിതമനാഃ പരമം പ്രഹൃഷ്യമാണഃ
നിശിചരപതിസംക്ഷയം വിദിത്വാ
സുരഗണ മധ്യഗതോ വചസ്ത്വരാരഃ (32)
(പ്രത്യേക കുറിപ്പ്: ഽ എന്ന് കാണുന്നിടത്ത് അ എന്ന് ഉച്ചരിക്കണം)
സൂര്യ ബീജ മന്ത്രം:
(സൂര്യദേവന്റെ ബീജമന്ത്രങ്ങൾ, മൂലമന്ത്രങ്ങൾ എന്നിവ ഉത്തമനായ ഒരു ഗുരുവിന്റെ ഉപദേശമില്ലാതെ ഉപാസകർ ജപിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. എന്നാൽ വിശ്വാസികൾക്ക് മഹാദേവനെ ധ്യാനിച്ചുള്ള അനുവാദത്തോടെ ഇവ ജപിക്കാവുന്നതുമാണ്. ഉപാസകരും വിശ്വാസികളും തമ്മിൽ വളരെയേറെ വ്യത്യാസമുണ്ടെന്ന് അറിഞ്ഞിരിക്കണം)
“ഓം ഹ്രീം സൂര്യായ നമഃ”
സൂര്യന്റെ മൂലമന്ത്രം, ധ്യാനം, ഛന്ദസ്, ദേവത എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ താഴെക്കൊടുക്കുന്നു:
സൂര്യന്റെ മൂലമന്ത്രം:
“ഓം ഹ്രാം ഹ്രീം ഹ്രൗം സഃ സൂര്യായ നമഃ”
ഇത് സൂര്യ ഭഗവാനെ പ്രീതിപ്പെടുത്താനും ഐശ്വര്യവും ആരോഗ്യവും നേടാനും സഹായിക്കുന്ന ഒരു ശക്തമായ മന്ത്രമാണ്.
ധ്യാനം:
സൂര്യനെ ധ്യാനിക്കുന്നതിനായി പല ശ്ലോകങ്ങളും മന്ത്രങ്ങളും ഉപയോഗിക്കാറുണ്ട്. സൂര്യന്റെ രൂപത്തെ മനസ്സിൽ സങ്കൽപ്പിച്ച് ധ്യാനിക്കുന്നത് മന്ത്രജപത്തിന് ശക്തി നൽകും. സാധാരണയായി, സൂര്യ ഭഗവാനെ ഉദയസൂര്യനെപ്പോലെ ചുവന്ന നിറത്തിൽ, ഏഴ് കുതിരകൾ വലിക്കുന്ന രഥത്തിൽ, പത്മഹസ്തനായി (കയ്യിൽ താമര പിടിച്ചിരിക്കുന്നത്) സങ്കൽപ്പിച്ച് ധ്യാനിക്കുന്നു.
സൂര്യദേവൻ്റെ രഥം വലിക്കുന്ന ഏഴ് കുതിരകൾക്ക് ഓരോന്നിനും ഓരോ പേരുണ്ട്. ഈ കുതിരകൾക്ക് പല പ്രാധാന്യങ്ങളും കൽപ്പിക്കപ്പെടുന്നുണ്ട്. പ്രധാനമായും ഇവ സൂര്യപ്രകാശത്തിലെ ഏഴ് നിറങ്ങളെയും ആഴ്ചയിലെ ഏഴ് ദിവസങ്ങളെയും പ്രതിനിധീകരിക്കുന്നു.
സൂര്യന്റെ രഥം വലിക്കുന്ന ഏഴ് കുതിരകളുടെ പേരുകൾ ഇവയാണ്:
1. ഗായത്രി
2. ബൃഹതി
3. ഉഷ്ണിക്
4. ജഗതി
5. ത്രിഷ്ടുഭ്
6. അനുഷ്ടുഭ്
7. പംക്തി
ഈ പേരുകൾ വൈദിക ഛന്ദസ്സുകളുമായി ബന്ധപ്പെട്ടതാണ്. ഈ ഏഴ് കുതിരകളും സൂര്യന്റെ രഥത്തെ നിരന്തരം മുന്നോട്ട് നയിക്കുന്നു എന്നാണ് വിശ്വാസം.
സൂര്യ ധ്യാന ശ്ലോകം:
“ധ്യായേത് സൂര്യമനന്ത ശക്തി കിരണം തേജോമയം ഭാസ്കരം
ഭക്താനാമഭയപ്രദം ദിനകരം ജ്യോതിർമയം ഭാസ്കരം
ആദിത്യം ജഗദീശമച്യുതമജം ത്രൈലോക്യ ചൂഡാമണിം
ഭക്താഭീഷ്ടവരപ്രദം ദിനമണിം മാർത്താണ്ഡമാദ്യം ശുഭം”
ഛന്ദസ്സ്:
മന്ത്രങ്ങളിലെ അക്ഷരങ്ങളുടെ സംഖ്യയെയും ക്രമത്തെയും സൂചിപ്പിക്കുന്നതാണ് ഛന്ദസ്സ്. സൂര്യനുമായി ബന്ധപ്പെട്ട പല മന്ത്രങ്ങൾക്കും വ്യത്യസ്ത ഛന്ദസ്സുകളുണ്ട്. ഉദാഹരണത്തിന്, പ്രസിദ്ധമായ സൂര്യ ഗായത്രി മന്ത്രത്തിന്റെ ഛന്ദസ്സ് “ഗായത്രി” ആണ്.
ദേവത:
സൂര്യന്റെ മൂലമന്ത്രത്തിന്റെയും സൂര്യ ഗായത്രി മന്ത്രത്തിന്റെയും പ്രധാന ദേവത സവിതാവ് ആണ്. സവിതാവ് സൂര്യദേവന്റെ ഒരു രൂപമാണ്. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ, നേർവഴിയിലേക്ക് നയിക്കട്ടെ എന്നാണ് ഈ മന്ത്രങ്ങളിലൂടെ പ്രാർത്ഥിക്കുന്നത്.
ഈ മന്ത്രങ്ങൾ ജപിക്കുന്നത് സൂര്യദേവന്റെ അനുഗ്രഹം ലഭിക്കാനും ആരോഗ്യവും ഐശ്വര്യവും വർദ്ധിപ്പിക്കാനും സഹായിക്കും. സൂര്യ സംക്രമണ സമയത്ത് വീട്ടിലെ പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുന്നതും നല്ലതാണ്. സൂര്യസംക്രമ സമയത്തിന്റെ 12 മിനിറ്റ് മുമ്പ് വിളക്ക് കൊളുത്തി ജപം ആരംഭിച്ച്, സൂര്യസംക്രമം കഴിഞ്ഞ് 12 മിനിറ്റ് വരെ ആകെ ഒരുനാഴിക നേരമെങ്കിലും പ്രാർത്ഥിക്കുന്നത് അത്യുത്തമം ആകുന്നു. സൂര്യസംക്രമം രാത്രിയോ പകലോ സംഭവിക്കാം. ആകയാൽ ഈ പ്രാർത്ഥനകൾ ആ സമയത്ത് കൃത്യമായി തുടരുന്ന വിശ്വാസികളുണ്ട്. ശബരിമല ക്ഷേത്രത്തിൽ സംക്രമപൂജ എല്ലാ മാസവും സംക്രമ സമയത്ത് – രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ- നടന്നുവരുന്നുണ്ട്.
ഭക്തരുടെ ആവശ്യവും സമയവും അനുസരിച്ച് സൂര്യസംക്രമ സമയത്ത് വിവിധ സൂര്യമന്ത്രങ്ങൾ ഭക്തിയോടെ ജപിക്കാവുന്നതാണ്. സൗകര്യമുള്ളവർ പൂജാമുറിയിലോ ക്ഷേത്രത്തിലോ ഇരുന്നും അതിനുള്ള സൗകര്യമില്ലെങ്കിൽ ആ സമയം ഓർത്തിരുന്നാൽ മനസ്സിലും ഭക്തിയോടെ ജപിക്കാവുന്നതുമാണ്.
സൂര്യദശയോ അപഹാരമോ ഉള്ളവർ, കാർത്തിക – ഉത്രം – ഉത്രാടം നക്ഷത്രക്കാർ, മേടക്കൂർ – മിഥുനക്കൂർ – കർക്കടകക്കൂർ – ചിങ്ങക്കൂർ – വൃശ്ചികക്കൂർ – ധനുക്കൂർ – മകരക്കൂർ – മീനക്കൂർ എന്നിവരും കർക്കടകത്തിൽ സൂര്യമന്ത്രജപങ്ങൾ, സ്വഗൃഹത്തിൽ മാസത്തിലൊരു ഞായറാഴ്ച പുലർച്ചെ ആദിത്യപൊങ്കാല (ആയതിന് സൗകര്യമുള്ളവർ), ശിവപ്രീതി കർമ്മങ്ങൾ എന്നിവ അനുഷ്ഠിക്കുന്നത് അത്യുത്തമം ആയിരിക്കും. ഇതിൽ ആദിത്യപൊങ്കാല പൊതുവെ ഒരുവർഷക്കാലം അനുഷ്ഠിക്കേണ്ടതുമാകുന്നു.
ഇടവക്കൂറിനും തുലാക്കൂറിനും കുംഭക്കൂറിനും കർക്കടകമാസം ഏറ്റവും നല്ലതായിരിക്കും. ഇവർക്ക് ദശാപഹാരകാലവും അനുകൂലമാണെങ്കിൽ ഏറ്റവും ശ്രേയസ്‌ക്കരമാകും. കന്നിക്കൂറിന് കർക്കടകത്തിൽ ഏഴരശ്ശനിയുടെയും പത്തിലെ വ്യാഴത്തിന്റെ ദോഷവും താരതമ്യേന കുറവായി അനുഭവപ്പെടും. പുതിയ കാര്യങ്ങൾ ആവശ്യമെങ്കിൽ ഈ കർക്കടകത്തിൽ അവർക്ക് ആരംഭിക്കാവുന്നതുമാണ്. എങ്കിലും ശാസ്താ-വിഷ്ണു ഭജനം മുടക്കുകയും ചെയ്യരുത്.
ഏവർക്കും കർക്കടക – രാമായണമാസ ആശംസകൾ നേരുന്നു.
കൂടുതൽ ജ്യോതിഷ – തന്ത്രശാസ്ത്ര – വാസ്തു അറിവുകൾക്ക് ഫോളോ ചെയ്യാൻ മറക്കരുത്:
Website: https://uthara.in/
Facebook Page: https://www.facebook.com/uthara.astrology/