ഹൈന്ദവാചാര പ്രകാരമുള്ള ഗർഭകാല ആചാരവിധികൾ:

Share this :

ഹൈന്ദവാചാര പ്രകാരമുള്ള ഗർഭകാല ആചാരവിധികൾ:

ബുദ്ധിയും ഭാഗ്യവും ആയുസ്സും ആരോഗ്യവുമുള്ള ഒരു സന്താനത്തെ ആരാണ് ആഗ്രഹിക്കാത്തത്? ഈശ്വരന്‍റെ കൃപകൂടി അവര്‍ക്ക്‌ ലഭിക്കാനായി മന്ത്രങ്ങള്‍കൊണ്ട് തൊട്ടുജപിച്ച വെണ്ണ, പ്ലാശിന്‍റെ ഇലയിലോ അല്ലെങ്കില്‍ വെള്ളിപ്പാത്രത്തിലോ ജപിച്ചുവാങ്ങി ഭക്തിയോടെ, ആചാരാനുഷ്ഠാനങ്ങളോടെ സേവിക്കുന്നത് ജനിക്കാന്‍ പോകുന്ന സന്താനങ്ങള്‍ക്ക് ഭാഗ്യദായകം ആയിരിക്കും.

മൂന്നാംമാസം മുതല്‍ ഒമ്പതാം മാസം വരെ താന്ത്രികവിധി പ്രകാരമുള്ള ഔഷധസേവ ആകാവുന്നതാണ്. മന്ത്രജപങ്ങളാല്‍ ശക്തികൂട്ടിയ വെണ്ണ പ്രഭാതത്തില്‍ ആഹാരത്തിന് മുമ്പ്‌ സേവിക്കുന്നത് അത്യുത്തമമായ പഴയ ഒരു ആചാരമാകുന്നു. ചെറിയ നെല്ലിയ്ക്കാ വലിപ്പമുള്ള ഒരു ഉരുള വെണ്ണയാണ് സേവിക്കുന്നത്.

ഒന്ന് മുതല്‍ മൂന്നാംമാസം വരെ സാധാരണ ജീവിതക്രമം.

മൂന്നാംമാസം: പുരുഷസൂക്തത്തിലെ രണ്ടാംഋക്ക് 108 പ്രാവശ്യവും പുരുഷസൂക്തം പൂര്‍ണ്ണമായി ഒരു പ്രാവശ്യവും ജപിച്ച വെണ്ണ സേവിക്കണം.

നാലാംമാസം: ചതുരക്ഷരീഗോപാലമന്ത്രം സംഖ്യ ജപിച്ച വെണ്ണ സേവിക്കണം.

അഞ്ചാംമാസം: പഞ്ചാക്ഷരമന്ത്രം സംഖ്യ ജപിച്ച വെണ്ണ സേവിക്കണം.

ആറാംമാസം: സുബ്രഹ്മണ്യ മൂലമന്ത്രം സംഖ്യ ജപിച്ച വെണ്ണ സേവിക്കണം.

ഏഴാംമാസം: തൃഷ്ടുപ്പ് മന്ത്രം സംഖ്യ ജപിച്ച വെണ്ണ സേവിക്കണം.

എട്ടാംമാസം: അഷ്ടാക്ഷരമന്ത്രം സംഖ്യ ജപിച്ച വെണ്ണ സേവിക്കണം.

ഒമ്പതാംമാസം മുതല്‍ പ്രസവം വരെയും: വിഷ്ണുസഹസ്രനാമം ജപിച്ച വെണ്ണ സേവിക്കണം.

ജനിക്കാന്‍ പോകുന്ന സന്താനങ്ങളുടെ ബുദ്ധിശക്തിയ്ക്കും ആയുസ്സിനും ഭാഗ്യസിദ്ധിയ്ക്കും അതിലുപരി അവരുടെ ഈശ്വരാധീനത്തിനും ഈ ഗര്‍ഭകാല ഔഷധസേവ അത്യുത്തമം ആയിരിക്കും.

നാളെ: കുട്ടികളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവയ്ക്കുള്ള മുഹൂർത്തങ്ങളും.
————–
നിത്യേനയുള്ള ജ്യോതിഷ വിവരങ്ങൾ സൗജന്യമായി ലഭിക്കാൻ LIKE ചെയ്യുക: https://www.facebook.com/uthara.astrology/
മുഹൂർത്തം: https://uthara.in/muhoortham/

Share this :
× Consult: Anil Velichappadan