നക്ഷത്രപ്പൊരുത്തത്തെക്കാള്‍ പ്രാധാന്യം പാപസാമ്യത്തിനാണ്. വിവാഹപ്പൊരുത്തം നോക്കുന്നത് പ്രധാനമായും മൂന്ന് രീതിയിലാണ്. ലഗ്നാല്‍ പൊരുത്തം നോക്കുന്നത് ഭാര്യാഭര്‍ത്താക്കന്മാരുടെ ശാരീരികസ്ഥിതിയും ചന്ദ്രാല്‍ പൊരുത്തം നോക്കുന്നത് അവരുടെ മാനസികസ്ഥിതിയും ശുക്രാല്‍ പൊരുത്തം നോക്കുന്നത് അവരുടെ ദാമ്പത്യ-ലൈംഗികസ്ഥിതിയും മനസ്സിലാക്കാന്‍ വേണ്ടിയാകുന്നു. ചൊവ്വാദോഷത്തെയും വിശദമായി നോക്കേണ്ടതുണ്ട്. ചൊവ്വാദോഷമുള്ള പുരുഷന്, ചൊവ്വാദോഷമുള്ള സ്ത്രീ യോജിക്കുമെന്ന് പറയുന്നത് നെഗറ്റീവും നെഗറ്റീവും തമ്മില്‍ ഗുണിച്ചാല്‍ പോസിറ്റീവ് ആകുമെന്ന കണക്കിനെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ ചൊവ്വാദോഷം ആരോപിക്കുന്ന മിക്കവരിലും ചൊവ്വാദോഷം ഉണ്ടാകാറില്ലെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ചൊവ്വ നില്ക്കുന്നത് സ്വക്ഷേത്രത്തിലോ ഉച്ചത്തിലോ അതുമല്ലെങ്കില്‍ ഈ രാശികള്‍ ലഗ്നമായി വരുന്നവരിലോ ചൊവ്വ നീചഭംഗം ചെയ്ത് നില്ക്കുന്നവരിലോ അതുമല്ലെങ്കില്‍ കര്‍ക്കടകം,ചിങ്ങം ലഗ്നക്കാര്‍ക്കോ ചൊവ്വാദോഷമുണ്ടാകില്ല. ചൊവ്വായ്ക്ക് വ്യാഴയോഗം വരുന്നതും വ്യാഴദൃഷ്ടി വരുന്നതും വ്യാഴം രണ്ടില്‍ നില്ക്കുന്നതും ചൊവ്വാദോഷമുണ്ടാക്കില്ല. ഇവയൊക്കെ നോക്കിയാല്‍ വളരെ അപൂര്‍വ്വം ജാതകരില്‍ മാത്രമേ ചൊവ്വാദോഷം കാണുകയുള്ളൂ.രജ്ജുദോഷം രണ്ടുവിധത്തില്‍ ഉണ്ട്. ആരോഹിരജ്ജുവും അവരോഹിരജ്ജുവും. ആരോഹിരജ്ജുക്കാര്‍ തമ്മിലും അവരോഹിരജ്ജുക്കാര്‍ തമ്മിലും വിവാഹം നടത്തിയാല്‍ സന്താനദുരിതം അതുമൂലം ദാരിദ്യ്രം എന്നിവ അനുഭവിക്കേണ്ടിവരുന്നതായിരിക്കും. ഷഷ്ഠാഷ്ടമദോഷം മിക്കപ്പോഴും ഉത്തമം ആയോ അല്ലെങ്കില്‍ മദ്ധ്യമം ആയോ എടുക്കാന്‍ സാധിക്കും. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമേ ഷഷ്ഠാഷ്ടമദോഷം ദോഷപ്രദമായി നില്ക്കുകയുള്ളൂ. ഷഷ്ഠാഷ്ടമദോഷം സംഭവിച്ചാല്‍ വിരഹദു:ഖം അനുഭവിക്കേണ്ടിവരുന്നതാണ്. വേധദോഷം സംഭവിക്കുകയാണെങ്കില്‍ ഭര്‍തൃനാശം, ദാരിദ്യ്രം, സന്താനതടസ്സം, സ്ഥാനചലനം, മരണം ഇവയിലൊന്ന് ദോഷമനുസരിച്ച് സംഭവിക്കാം. ഇങ്ങനെയുള്ള അതീവ പ്രാധാന്യമുള്ള കാര്യങ്ങള്‍ അവലോകനം ചെയ്ത് വിവാഹപ്പൊരുത്തം നിര്‍ദ്ദേശിക്കുന്നത് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന്‍റെ മാത്രം പ്രത്യേകതയാകുന്നു.
വിവാഹപ്പൊരുത്തത്തില്‍ രാശിപ്പൊരുത്തം, രാശ്യാധിപപ്പൊരുത്തം, വശ്യപ്പൊരുത്തം, മാഹേന്ദ്രപ്പൊരുത്തം, ഗണപ്പൊരുത്തം, യോനിപ്പൊരുത്തം, ദിനപ്പൊരുത്തം, ദീര്‍ഘപ്പൊരുത്തം, രജ്ജുദോഷം, വേധദോഷം എന്നീ പ്രധാനപ്പെട്ട പത്ത് പൊരുത്തങ്ങളെയാണ് സാധാരണയായി അവലോകനം ചെയ്യുന്നത്. വര്‍ണ്ണപ്പൊരുത്തം, ഗോത്രപ്പൊരുത്തം, പക്ഷിപ്പൊരുത്തം, ഭൂതപ്പൊരുത്തം, നക്ഷത്രയോനിപ്പൊരുത്തം, ആയ-വ്യയപ്പൊരുത്തം എന്നീ അപ്രധാനപ്പൊരുത്തങ്ങളൊന്നും ഇപ്പോള്‍ പരിശോധിക്കാറില്ല.
അഥവാ ഇതൊക്കെ പരിശോധിച്ച് തൃപ്തിയായി ഒരു വിവാഹം നടക്കാന്‍ തന്നെ പ്രയാസവുമായിരിക്കും. പ്രധാനപ്പെട്ട പത്ത് പൊരുത്തങ്ങളെക്കൂടാതെ ഷഷ്ഠാഷ്ടമദോഷം, ചൊവ്വാദോഷം, ഏകനക്ഷത്രദോഷം, കൃത്യമായ പാപസാമ്യം, ദശാസന്ധിദോഷം എന്നിവയും പരിശോധിക്കേണ്ടതുണ്ട്. ഇതില്‍ ചൊവ്വാദോഷവും ഷഷ്ടാഷ്ഠമദോഷവും ദശാസന്ധിദോഷവും ചുമത്തി വിവാഹം മുടക്കുന്ന ഒരു ശീലം തന്നെ നിലനില്ക്കുന്നുമുണ്ട്. ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രസ്തുത ദോഷങ്ങളെ കൃത്യമായി അവലോകനം ചെയ്തതിനുശേഷം വിവാഹപ്പൊരുത്തവിശകലനം നടത്തി നിങ്ങള്‍ക്ക് നല്‍കുന്നു.