ദോഷപരിഹാരങ്ങള്‍

ജാതകദോഷങ്ങള്‍:

ദോഷങ്ങള്‍ കണ്ടുപിടിക്കാന്‍ എളുപ്പവും എന്നാല്‍ ദോഷപരിഹാരം നിര്‍ദ്ദേശിക്കാന്‍ പ്രയാസവുമായിരിക്കും. സാമ്പത്തികമായി തകര്‍ന്ന ഒരാള്‍ക്ക് ദോഷപരിഹാരമായി മിക്കവരും നല്കുന്നത് താങ്ങാവുന്നതിലും അപ്പുറത്തുള്ള വളരെ വലിയ ഹോമങ്ങളും രത്നനിര്‍ദ്ദേശങ്ങളും പൂജകളുമാണ്. എന്നാല്‍ ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നിര്‍ദ്ദേശിക്കുന്ന പരിഹാരങ്ങളില്‍ പലതും ജാതകര്‍ക്ക് സ്വയം ചെയ്യാവുന്നതും ഏത് ക്ഷേത്രത്തിലും നടത്താവുന്ന പുഷ്പാഞ്ജലികളും ചിലപ്പോള്‍ മന്ത്രജപങ്ങളുമായിരിക്കും. അത്യപൂര്‍വ്വമായി മാത്രം ഹോമങ്ങളും നിര്‍ദ്ദേശിക്കാറുണ്ട്.

വിട്ടുമാറാത്ത അസുഖങ്ങള്‍, പഠിക്കാന്‍ പ്രയാസം, തൊഴില്‍ ലഭിക്കാന്‍ പ്രയാസം, സര്‍ക്കാര്‍ ജോലിതടസ്സം, വിദേശയാത്രാതടസ്സം, വിവാഹതടസ്സം, ദാമ്പത്യസുഖക്കുറവ്, സന്താനതടസ്സം, സന്താനക്ളേശം, സാമ്പത്തിക തടസ്സം, വാഹനാപകടങ്ങള്‍ തുടങ്ങിയ എല്ലാ അനിഷ്ടങ്ങളും മാറുന്നതിന് സൂക്ഷ്മവും എന്നാല്‍ ചെലവുകുറഞ്ഞതുമായ ദോഷപരിഹാരങ്ങള്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

ദോഷപരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ കുടുംബാംഗങ്ങളുടെയെല്ലാരുടെയും ഗ്രഹനിലകള്‍ പരിശോധിക്കേണ്ടതായി വരുന്നതാണ്. ആയതിനാല്‍ കൃത്യമായ ജനനത്തീയതി, ജനനസമയം, ജനിച്ച ജില്ല/സ്ഥലം, പേര്, നക്ഷത്രം എന്നിവ അറിയിക്കേണ്ടതുമാണ്.

ജാതകദോഷപരിഹാരങ്ങള്‍: 500 രൂപാ.

മരണദോഷങ്ങള്‍:

ചില പ്രത്യേക തിഥിയിലോ നക്ഷത്രത്തിലോ രാശിയിലോ മരിച്ചാല്‍ കുടുംബത്ത് അകാലമരണമോ അല്ലെങ്കില്‍ മറ്റ് പലവിധ അനര്‍ത്ഥങ്ങളോ ഉണ്ടാകുന്നതാണ്. പ്രസ്തുത നക്ഷത്രങ്ങളെ ‘കരിനാള്‍’ എന്നും പറയാറുണ്ട്. മരണദോഷങ്ങളില്‍ വസുപഞ്ചകദോഷം, പിണ്ഡനൂല്‍ ദോഷം, ബലിനക്ഷത്രദോഷം, പഞ്ചകദോഷം എന്നീ നാല് ദോഷങ്ങളുണ്ട്. പ്രസ്തുത ദോഷം സംഭവിച്ചാല്‍ പരിഹാരം നിര്‍ബ്ബന്ധമാണ്. മരണദോഷം ഇല്ലെങ്കിലും വളരെ വലിയ ദോഷമാണെന്ന് വിശ്വസിപ്പിച്ച് പരിഹാരകര്‍മ്മങ്ങള്‍ നടത്തുന്ന പലരുമുള്ള ഇക്കാലത്ത് കൃത്യമായ നിര്‍ദ്ദേശം ലഭിക്കുന്നത് അത|ത്തമം ആയിരിക്കുമല്ലോ. ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം മരണദോഷമുണ്ടെങ്കില്‍ മാത്രം ദോഷപരിഹാരം നിര്‍ദ്ദേശിക്കുന്നു.

മരണദോഷം കണ്ടെത്തുന്നതിന് മരണം സംഭവിച്ച സ്ഥലം, സമയം എന്നിവ ആവശ്യമാണ്.

സാധാരണ ദോഷ പരിഹാരങ്ങള്‍ക്കോ  മരണദോഷപരിഹാരനിര്‍ദ്ദേശങ്ങള്‍ക്കോ ഇവിടെ ക്ലിക്ക് ചെയ്യുക

× Consult: Anil Velichappadan