സമയം കൺവെർട്ട് ചെയ്ത് ഗ്രഹനില എഴുതരുത്

Share this :

ഗ്രഹനില മാറുന്ന ചില ഗണിതങ്ങൾ:

രണ്ട് രാജ്യങ്ങളിലെ സമയങ്ങള്‍ അതാത് രാജ്യങ്ങളിലെ സമയങ്ങളിലേക്ക് കണ്‍വെര്‍ട്ട് ചെയ്തുകൊണ്ട് ജ്യോതിഷം നോക്കുമ്പോള്‍ എന്തെങ്കിലും തെറ്റ് സംഭവിക്കുമോ? സംഭവിക്കും. ഇതിൽ നൽകിയിരിക്കുന്ന പിക്ച്ചറിൽ ദുബായ് സമയം, ഇന്ത്യൻ സമയത്തിലേക്ക് കൺവെർട്ട് ചെയ്തപ്പോൾ ഗ്രഹനിലതന്നെ മാറിപ്പോയിരിക്കുന്നു. ഇതാണ് യഥാർത്ഥ സമയം: 04-10-1990, 9.35pm, Dubai. ഇത് ഇന്ത്യൻ സമയത്തിലേക്ക് മാറ്റി എടുത്താൽ രാത്രി 11.05 എന്നാകും. ജനിച്ച സമയപ്രകാരം ഇത് ഇടവലഗ്നം, ചിങ്ങം രാശിയിൽ നില്ക്കുന്ന ഗുളികനുമാണെങ്കിൽ സമയം ഒന്നരമണിക്കൂർ കൂടുതലുള്ള ഇന്ത്യൻ സമയത്തിലേക്ക് കൺവെർട്ട് ചെയ്തപ്പോൾ അത് 11.05pm എന്ന് ലഭിക്കുകയും അപ്പോൾ ഗ്രഹനില മാറി, ലഗ്നം മിഥുനവും ഗുളികൻ കർക്കടകത്തിലുമായി. നവാംശത്തിലും മാറ്റമുണ്ട്.

ഈ ലേഖനം ഉത്തരായുടെ ഫെയ്‌സ്ബുക്ക് പേജിലും വായിക്കാൻ ഈ ലിങ്ക് സന്ദർശിക്കുക:

https://www.facebook.com/uthara.astrology/photos/a.104245266392423/1984888401661424/

ഓരോ സ്‌ഥലത്തെയും സൂര്യോദയപ്രകാരമാണ് ലഗ്നമാറ്റം ഗണിക്കുന്നത്. അവിടുത്തെ സൂര്യോദയവും അസ്തമനവും കണക്കുകൂട്ടിയാണ് ഗുളികന്റെ രാശിയും നിർണ്ണയിക്കുന്നത്. അപ്പോൾ ദുബായിലെ സൂര്യോദയവും ഇങ്ങ് ഇന്ത്യയിൽ കൊല്ലത്തെ സൂര്യോദയവും വ്യത്യസ്ഥമായതുകൊണ്ട് ലഗ്നവും ഗുളികനും വ്യത്യസ്‌ഥമായിരിക്കും.

അതായത്, ഗ്രഹനില രണ്ടും രണ്ടായിരിക്കും. എന്നാൽ മറ്റ് ഗ്രഹങ്ങളുടെ സ്ഫുടങ്ങൾക്ക് വ്യത്യാസം കാണുകയുമില്ല. ഇനി അഥവാ കാണുമെങ്കിൽ ചന്ദ്രസ്ഫുടം വളരെ ചെറിയ വ്യത്യാസം സംഭവിച്ചേക്കാം. വളരെ വേഗം സഞ്ചരിക്കുന്നത് ആദ്യം ലഗ്നവും പിന്നെ ചന്ദ്രനും പിന്നെ സൂര്യനും പിന്നെ ബുധനും പിന്നെ ശുക്രനുമാകുന്നു. മറ്റ് ഗ്രഹങ്ങളുടെ ദൂരക്കൂടുതലും സഞ്ചാരവേഗവും കണക്കുകൂട്ടിയാൽ ഇപ്രകാരം രാജ്യങ്ങൾ തമ്മിലെ സമയവ്യത്യാസത്തിൽ അവയ്ക്ക് കാര്യമായ വ്യത്യാസം വരികയുമില്ല.

ഇവിടെ നൽകിയിരിക്കുന്ന ചിത്രം ദുബായ് സമയത്തെ ഇന്ത്യയിലെ (കൊല്ലം) സമയത്തിലേക്ക് കൺവെർട്ട് ചെയ്തപ്പോൾ സംഭവിച്ച മാറ്റത്തെ കാണിക്കാനാണ്. ഇതിൽ ലഗ്നം മാറിപ്പോയിരിക്കുന്നു. ഗുളികരാശിയും മാറിയിട്ടുണ്ട്. എന്നാൽ മറ്റ് ഗ്രഹങ്ങളുടെ സ്ഫുടങ്ങൾക്ക് യാതൊരു മാറ്റവുമില്ല.

അതുകൊണ്ടാണ് പറയുന്നത്, ജനിച്ച സ്ഥലത്തെ ഉദയാസ്തമയ സമയം എടുത്തുമാത്രമേ ഗ്രഹനില ഗണിക്കാവൂ എന്ന്. ലഗ്നസ്ഫുടം മാറുമ്പോള്‍ ലഗ്നം മാറിയേക്കാം. ഗുളികസ്ഫുടം മാറുമ്പോള്‍ ആ ഗ്രഹനിലയില്‍ ജനനരീതിയിലും മാറ്റം വന്നേക്കാം.

ചില ജ്യോതിഷികള്‍ വേറെ രാജ്യത്ത് ജനിച്ച സമയത്തെ ഇന്ത്യന്‍ സമയത്തിലേക്ക് മാറ്റി ഗ്രഹനില തയ്യാറാക്കി നല്‍കാറുണ്ട്. അത് തെറ്റായിരിക്കുമെന്ന് ഉദാഹരണസഹിതം ഇവിടെ എഴുതിയിരിക്കുന്നു.

ലഗ്ന നിർണ്ണയം നടത്തുന്ന രീതി പല ജ്യോതിഷ ഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ ജ്യോതിഷ ശിരോമണി ശ്രീ അയ്യപ്പമേനോൻ രചിച്ച ‘ലഗ്നസ്ഫുടം കണ്ടുപിടിക്കുന്ന രീതി’ എന്ന ഗ്രന്ഥം വളരെ മികച്ചതാണെന്ന് പറയാതെ വയ്യ.

ആകയാൽ ഒരാളുടെ ഗ്രഹനില തയ്യാറാക്കേണ്ടത് അയാൾ ജനിച്ച സ്‌ഥലത്തെ സൂര്യോദയപ്രകാരം തന്നെ ആയിരിക്കണമെന്ന് ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു. അതുപോലെ ചില രാജ്യങ്ങളിൽ ചില പ്രത്യേക മാസങ്ങളിൽ ഒന്നോ രണ്ടോ മണിക്കൂറുകൾ മുന്നോട്ടോ പിന്നോട്ടോ സമയം തള്ളി വെക്കാറുണ്ടല്ലോ. ഇതിന് DST അഥവാ Day-Light Saving Time എന്നാണ് പറയുന്നത്. ഇപ്രകാരം DST ആപ്ലിക്കബിൾ ആയിട്ടുള്ള രാജ്യങ്ങളിൽ ജനിച്ചവരുടെ ഗ്രഹനില തയ്യാറാക്കുമ്പോൾ ഈ വിവരവും അന്വേഷിക്കേണ്ടതുണ്ട്. എന്തെന്നാൽ രാവിലെ 10 മണിയ്ക്ക് ഒരു കുട്ടി ജനിച്ചെന്ന് പറയുമ്പോൾ അന്ന് അവിടെ DST ഒരു മണിക്കൂർ കൂട്ടി വെച്ചിരുന്ന കാലമായിരുന്നെങ്കിൽ ഗ്രഹനില തയ്യാറാക്കുമ്പോൾ ഒരു മണിക്കൂർ കുറച്ചുവെച്ചുകൊണ്ടുള്ള ഗ്രഹനിലയാണ് തയ്യാറാക്കേണ്ടത്. ഇപ്രകാരം DST കൂടി ഉൾപ്പെടുത്തിയിട്ടുള്ള ഞങ്ങളുടെ ജ്യോതിഷദീപ്തി സോഫ്റ്റ്‌വെയർ https://uthara.in/jyothishadeepthi/ ഒരു മുതൽക്കൂട്ടാകുന്നു.

അനിൽ വെളിച്ചപ്പാടൻ
Uthara Astro Research Center
Mob: 9497 134 134.

Share this :
× Consult: Anil Velichappadan