ദശാപഹാരവും പ്രധാന വഴിപാടുകളും

 

ഓരോ നക്ഷത്രവും അവരവരുടെ ദശയില്‍ ജനിക്കുന്നു. 27 നക്ഷത്രവും അവയ്ക്ക് 9 ദശയുമുണ്ട്. സൂര്യദശ – 6 വര്‍ഷം, ചന്ദ്രദശ – 10 വര്‍ഷം, ചൊവ്വാദശ – 7 വര്‍ഷം, രാഹൂര്‍ദശ – 18 വര്‍ഷം, വ്യാഴദശ – 16 വര്‍ഷം, ശനിദശ – 19 വര്‍ഷം, ബുധദശ – 17 വര്‍ഷം, കേതൂര്‍ദശ – 7 വര്‍ഷം, ശുക്രദശ – 20 വര്‍ഷം. അങ്ങനെ ആകെ 120 വര്‍ഷം.

നക്ഷത്രവും അനുജന്മനക്ഷത്രവും ജനിക്കുന്ന ദശയും:

അനുജന്മ നക്ഷത്രങ്ങളായ അശ്വതി മകം മൂലം എന്നിവര്‍ കേതൂര്‍ദശയില്‍ ജനിക്കുന്നു.

അനുജന്മ നക്ഷത്രങ്ങളായ ഭരണി പൂരം പൂരാടം എന്നിവര്‍ ശുക്രദശയില്‍ ജനിക്കുന്നു.

അനുജന്മ നക്ഷത്രങ്ങളായ കാര്‍ത്തിക ഉത്രം ഉത്രാടം എന്നിവര്‍ സൂര്യദശയില്‍ ജനിക്കുന്നു.

അനുജന്മ നക്ഷത്രങ്ങളായ രോഹിണി അത്തം തിരുവോണം എന്നിവര്‍ ചന്ദ്രദശയില്‍ ജനിക്കുന്നു.

അനുജന്മ നക്ഷത്രങ്ങളായ മകയിരം ചിത്തിര അവിട്ടം എന്നിവര്‍ ചൊവ്വാദശയില്‍ ജനിക്കുന്നു.

അനുജന്മ നക്ഷത്രങ്ങളായ തിരുവാതിര ചോതി ചതയം എന്നിവര്‍ രാഹൂര്‍ദശയില്‍ ജനിക്കുന്നു.

അനുജന്മ നക്ഷത്രങ്ങളായ പുണര്‍തം വിശാഖം പൂരുരുട്ടാതി എന്നിവര്‍ വ്യാഴദശയില്‍ ജനിക്കുന്നു.

അനുജന്മ നക്ഷത്രങ്ങളായ പൂയം അനിഴം ഉതൃട്ടാതി എന്നിവര്‍ ശനിദശയില്‍ ജനിക്കുന്നു.

അനുജന്മ നക്ഷത്രങ്ങളായ ആയില്യം കേട്ട രേവതി എന്നിവര്‍ ബുധദശയില്‍ ജനിക്കുന്നു.ജനിക്കുന്ന സമയത്തെ നക്ഷത്രഗതി അനുസരിച്ച് ദശയില്‍ വ്യത്യാസം വരും. അതായത്‌, ഉതൃട്ടാതി നക്ഷത്രക്കാര്‍ക്ക്‌ ചിലപ്പോള്‍ പതിനെട്ടേമുക്കാല്‍ വര്‍ഷവും മറ്റ് ചിലര്‍ക്ക് പതിനെട്ട് ദിവസവും ലഭിച്ചേക്കാം.

ദശയും അപഹാരവും പ്രധാനദോഷ പരിഹാരകര്‍മ്മങ്ങളും:

സൂര്യദശ – 6 വര്‍ഷം.

സൂര്യദശയിലെ അപഹാരങ്ങള്‍:

പൊതുവെ ചെയ്യാവുന്നവ: മൃത്യുഞ്ജയഹോമം, ശിവന് യഥാശക്തി അഭിഷേകം, മുഖക്കാപ്പ്‌, കൂവളമാലയും കൂവളദളങ്ങളാല്‍ അര്‍ച്ചനയും, എരിക്കിന്‍ പൂവ്‌ കൊണ്ടുള്ള മാല, സ്വഭവനത്തില്‍ ആദിത്യ പൊങ്കാല എന്നിവ.

സൂര്യാപഹാരം (സ്വാപഹാരം) – 3 മാസം, 18 ദിവസം (ശിവപൂജ, മൃത്യുഞ്ജയ ഹോമം)

ചന്ദ്രാപഹാരം – 6 മാസം (ദുര്‍ഗ്ഗാപൂജ, പാര്‍വ്വതീപൂജ)

കുജാപഹാരം (ചൊവ്വ) – 4 മാസം, 6 ദിവസം (സുബ്രഹ്മണ്യന് കുമാരസൂക്തം, ഭദ്രയ്ക്ക് കാളീസൂക്തം, നീളം വെള്ളി നൂല്‍, വെള്ളി വേല്‍, മുരുകപ്രതിമാ സമര്‍പ്പണം, ചുവന്ന പട്ട്)

രാഹു അപഹാരം – 10 മാസം, 24 ദിവസം (സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും)

വ്യാഴാപഹാരം – 9 മാസം, 18 ദിവസം (മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, തുളസിമാല, നെയ്‌വിളക്ക്)

ശനി അപഹാരം – 11 മാസം, 12 ദിവസം (ശാസ്താവിന് നീരാജനം, നീല ഉടയാട, നെയ്‌വിളക്ക്)

ബുധാപഹാരം – 10മാസം, 6 ദിവസം (ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, തുളസിമാല, വിദ്യാരാജഗോപാലം / രാജഗോപാലം)

കേതു അപഹാരം – 4 മാസം, 6 ദിവസം (കറുകഹോമം, ഗണപതിഹോമം-വ്യത്യസ്ത മന്ത്രങ്ങള്‍ കൊണ്ടുള്ളത്)

ശുക്രാപഹാരം – 1 വര്‍ഷം (മഹാലക്ഷ്മിയ്ക്ക് ഭാഗ്യസൂക്തം, നെയ്‌വിളക്ക്, ഭഗവതി സേവ)

ചന്ദ്രദശ – 10 വര്‍ഷം.

പൊതുവെ ചെയ്യാവുന്നത്: പാര്‍വ്വതി / ദുര്‍ഗ്ഗാക്ഷേത്രത്തില്‍ പൗര്‍ണ്ണമി പൊങ്കാല (ക്ഷേത്രാചാരം അനുസരിച്ച്), ദുര്‍ഗ്ഗാപൂജ, ഭഗവതി സേവ, പാര്‍വ്വതീ പൂജ, വെള്ള ഉടയാട സമര്‍പ്പണം, ഭാഗ്യസൂക്തം എന്നിവ. വൃശ്ചിക കൂറുകാര്‍ ചന്ദ്രദശ അല്ലെങ്കില്‍ ചന്ദ്രാപഹാരം ആരംഭിക്കുന്ന ദിവസം മുതല്‍ ദുര്‍ഗ്ഗാ പൂജ ചെയ്യുന്നതായിരിക്കും ഗുണപ്രദം.

ചന്ദ്രാപഹാരം – 10 മാസം (ദുര്‍ഗ്ഗാപൂജ, ദുര്‍ഗ്ഗാ സ്തോത്രജപം, വെള്ളപ്പൂക്കള്‍ കൊണ്ട് ഭാഗ്യസൂക്തപുഷ്പാഞ്ജലി)

കുജാപഹാരം (ചൊവ്വ) – 7 മാസം (സുബ്രഹ്മണ്യന് കുമാരസൂക്തം, ഭദ്രയ്ക്ക് കാളീസൂക്തം)

രാഹു അപഹാരം – 1 വര്‍ഷം, 6 മാസം (സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും)

വ്യാഴാപഹാരം – 1 വര്‍ഷം, 4 മാസം (മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, തുളസിമാല, നെയ്‌വിളക്ക്)

ശനി അപഹാരം – 1 വര്‍ഷം, 7 മാസം (ശാസ്താവിന് നീരാജനം, നീല ഉടയാട, നെയ്‌വിളക്ക്) ജാതകത്തില്‍ ചന്ദ്രനും ശനിയും പരസ്പരം അനിഷ്ടത്തില്‍ നിന്നാല്‍ ഈ കാലഘട്ടം ജാതകനും മാതാവിനും കളത്രത്തിനും ദുരിതകാലം ആയിരിക്കും. തീര്‍ച്ചയായും പരിഹാരം ചെയ്യണം.

ബുധാപഹാരം – 1 വര്‍ഷം, 5 മാസം (ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, തുളസിമാല, വിദ്യാരാജഗോപാലം / രാജഗോപാലം)

കേതു അപഹാരം – 7 മാസം (കറുകഹോമം, ഗണപതിഹോമം-വ്യത്യസ്ത മന്ത്രങ്ങള്‍ കൊണ്ടുള്ളത്)

ശുക്രാപഹാരം – 1 വര്‍ഷം, 8 മാസം (മഹാലക്ഷ്മിയ്ക്ക് ഭാഗ്യസൂക്തം, നെയ്‌വിളക്ക്, ഭഗവതി സേവ)

സൂര്യാപഹാരം – 6 മാസം (ശിവപൂജ, മൃത്യുഞ്ജയ ഹോമം)

ചൊവ്വാദശ – 7 വര്‍ഷം.

പൊതുവേ ചെയ്യാവുന്നവ: സുബ്രഹ്മണ്യന് പനിനീര്‍ അഭിഷേകം, പഞ്ചാമൃതാഭിഷേകം, വിളക്കിനെണ്ണ, ഭദ്രകാളിയ്ക്ക് കടുംപായസം, ഗുരുതിപൂജ, ഭഗവതിസേവ എന്നിവ. ലഗ്നം, നീചരാശി എന്നിവയിലൊന്നില്‍ നില്‍ക്കുന്ന ചൊവ്വ ആണെങ്കില്‍ ദശ ആരംഭിക്കുന്ന ദിവസം മുതല്‍ പരിഹാരം ചെയ്യുന്നത് ഗുണപ്രദം ആയിരിക്കും.

കുജാപഹാരം (ചൊവ്വ) – 4 മാസം, 27 ദിവസം (സുബ്രഹ്മണ്യന് കുമാരസൂക്തം, ഭദ്രയ്ക്ക് കാളീസൂക്തം)

രാഹു അപഹാരം – 1 വര്‍ഷം, 18 ദിവസം (സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും)

വ്യാഴാപഹാരം – 11 മാസം, 6 ദിവസം (മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, തുളസിമാല, നെയ്‌വിളക്ക്)

ശനി അപഹാരം – 1 വര്‍ഷം, 1 മാസം, 9 ദിവസം (ശാസ്താവിന് നീരാജനം, നീല ഉടയാട, നെയ്‌വിളക്ക്)

ബുധാപഹാരം – 11 മാസം, 27 ദിവസം (ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, തുളസിമാല, വിദ്യാരാജഗോപാലം / രാജഗോപാലം)

കേതു അപഹാരം – 4 മാസം, 27 ദിവസം (കറുകഹോമം,

ഗണപതിഹോമം-വ്യത്യസ്ത മന്ത്രങ്ങള്‍ കൊണ്ടുള്ളത്)

ശുക്രാപഹാരം – 1 വര്‍ഷം, 2 മാസം (മഹാലക്ഷ്മിയ്ക്ക് ഭാഗ്യസൂക്തം, നെയ്‌വിളക്ക്, ഭഗവതി സേവ)

സൂര്യാപഹാരം – 4 മാസം, 6 ദിവസം (ശിവപൂജ, മൃത്യുഞ്ജയ ഹോമം)

ചന്ദ്രാപഹാരം – 7 മാസം (ദുര്‍ഗ്ഗാപൂജ, ദുര്‍ഗ്ഗാ സ്തോത്രജപം, വെള്ളപ്പൂക്കള്‍ കൊണ്ട് ഭാഗ്യസൂക്തപുഷ്പാഞ്ജലി)

 

രാഹൂര്‍ദശ – 18 വര്‍ഷം.

പൊതുവേ ചെയ്യാവുന്നവ: സര്‍പ്പദൈവങ്ങള്‍ക്കും ശിവനും യഥാശക്തി അഭിഷേകം. ധനു രാശിയില്‍ നില്‍ക്കുന്ന രാഹു, നല്ല ഭാവങ്ങളില്‍ നില്‍ക്കുന്ന രാഹു എന്നിവയ്ക്ക് ദശാപഹാര കാലം മുതല്‍ ദോഷപരിഹാരം ചെയ്യണം.

രാഹു അപഹാരം – 2 വര്‍ഷം, 8 മാസം, 12 ദിവസം (സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും)

വ്യാഴാപഹാരം – 2 വര്‍ഷം, 4 മാസം, 24 ദിവസം (മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, തുളസിമാല, നെയ്‌വിളക്ക്)

ശനി അപഹാരം – 2 വര്‍ഷം, 10 മാസം, 6 ദിവസം (ശാസ്താവിന് നീരാജനം, നീല ഉടയാട, നെയ്‌വിളക്ക്)

ബുധാപഹാരം – 2 വര്‍ഷം, 6 മാസം, 18 ദിവസം (ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, തുളസിമാല, വിദ്യാരാജഗോപാലം / രാജഗോപാലം)

കേതു അപഹാരം – 1വര്‍ഷം, 18 ദിവസം (കറുകഹോമം, ഗണപതിഹോമം-വ്യത്യസ്ത മന്ത്രങ്ങള്‍ കൊണ്ടുള്ളത്)

ശുക്രാപഹാരം – 3 വര്‍ഷം (മഹാലക്ഷ്മിയ്ക്ക് ഭാഗ്യസൂക്തം, നെയ്‌വിളക്ക്, ഭഗവതി സേവ)

സൂര്യാപഹാരം – 10 മാസം, 24 ദിവസം (ശിവപൂജ, മൃത്യുഞ്ജയ ഹോമം)

ചന്ദ്രാപഹാരം – 1 വര്‍ഷം, 6 മാസം (ദുര്‍ഗ്ഗാപൂജ, ദുര്‍ഗ്ഗാ സ്തോത്രജപം, വെള്ളപ്പൂക്കള്‍ കൊണ്ട് ഭാഗ്യസൂക്തപുഷ്പാഞ്ജലി)

കുജാപഹാരം – 1 വര്‍ഷം, 18 ദിവസം (ചൊവ്വ) – 4 മാസം, 27 ദിവസം (സുബ്രഹ്മണ്യന് കുമാരസൂക്തം, ഭദ്രയ്ക്ക് കാളീസൂക്തം)

വ്യാഴദശ – 16 വര്‍ഷം.

വിഷ്ണുപൂജ, വിഷ്ണുസഹസ്രനാമാര്‍ച്ചന, സുദര്‍ശന പുഷ്പാഞ്ജലി, നരസിംഹ മന്ത്രാര്‍ച്ചന എന്നിവയും സ്വഭവനത്തില്‍ സുദര്‍ശനഹോമവും നടത്താവുന്നതാകുന്നു. അനിഷ്ടരാശി, അനിഷ്ടഭാവം, നീചം എന്നിവിടെ നില്‍ക്കുന്ന വ്യാഴത്തിന്‍റെ ദശാപഹാര കാലം ആരംഭിക്കുന്ന ദിവസം മുതല്‍ പരിഹാരം ചെയ്യുന്നത് ഗുണപ്രദം ആയിരിക്കും. കേന്ദ്രാധിപത്യദോഷമുള്ള ബുധനായാല്‍ സുദര്‍ശനഹോമവും ചെയ്യണം.

വ്യാഴാപഹാരം – 2 വര്‍ഷം, 1 മാസം, 18 ദിവസം (മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, തുളസിമാല, നെയ്‌വിളക്ക്)

ശനി അപഹാരം – 2 വര്‍ഷം, 6 മാസം, 12 ദിവസം (ശാസ്താവിന് നീരാജനം, നീല ഉടയാട, നെയ്‌വിളക്ക്)

ബുധാപഹാരം – 2 വര്‍ഷം, 3 മാസം, 6 ദിവസം (ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, തുളസിമാല, വിദ്യാരാജഗോപാലം / രാജഗോപാലം)

കേതു അപഹാരം – 11 മാസം, 6 ദിവസം (കറുകഹോമം,

ഗണപതിഹോമം-വ്യത്യസ്ത മന്ത്രങ്ങള്‍ കൊണ്ടുള്ളത്)

ശുക്രാപഹാരം – 2 വര്‍ഷം, 8 മാസം (മഹാലക്ഷ്മിയ്ക്ക് ഭാഗ്യസൂക്തം, നെയ്‌വിളക്ക്, ഭഗവതി സേവ)

സൂര്യാപഹാരം – 9 മാസം, 18 ദിവസം (ശിവപൂജ, മൃത്യുഞ്ജയ ഹോമം)

ചന്ദ്രാപഹാരം – 1വര്‍ഷം, 4 മാസം (ദുര്‍ഗ്ഗാപൂജ, ദുര്‍ഗ്ഗാ സ്തോത്രജപം, വെള്ളപ്പൂക്കള്‍ കൊണ്ട് ഭാഗ്യസൂക്തപുഷ്പാഞ്ജലി)

കുജാപഹാരം (ചൊവ്വ) – 11 മാസം, 6 ദിവസം (സുബ്രഹ്മണ്യന് കുമാരസൂക്തം, ഭദ്രയ്ക്ക് കാളീസൂക്തം)

രാഹു അപഹാരം – 2 വര്‍ഷം, 4 മാസം, 24 ദിവസം (സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും)

ശനിദശ – 19 വര്‍ഷം.

പൊതുവേ ചെയ്യാവുന്നവ: ശാസ്താവിന് നീരാജനം, എള്ള് നിവേദ്യം, നല്ലെണ്ണയഭിഷേകം, നെയ്യഭിഷേകം, അഭീഷ്ടത്തിനായി തേനഭിഷേകം, നീല ശംഖുപുഷ്പം കൊണ്ട് ഭാഗ്യസൂക്തപുഷ്പാഞ്ജലിയും മാലയും.

ശനി അപഹാരം – 3 വര്‍ഷം, 3 ദിവസം (ശാസ്താവിന് നീരാജനം, നീല ഉടയാട, നെയ്‌വിളക്ക്)

ബുധാപഹാരം – 2 വര്‍ഷം, 8 മാസം, 9 ദിവസം (ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, തുളസിമാല, വിദ്യാരാജഗോപാലം / രാജഗോപാലം)

കേതു അപഹാരം – 1 വര്‍ഷം, 1 മാസം, 9 ദിവസം (കറുകഹോമം, ഗണപതിഹോമം-വ്യത്യസ്ത മന്ത്രങ്ങള്‍ കൊണ്ടുള്ളത്)

ശുക്രാപഹാരം – 3 വര്‍ഷം, 2 മാസം (മഹാലക്ഷ്മിയ്ക്ക് ഭാഗ്യസൂക്തം, നെയ്‌വിളക്ക്, ഭഗവതി സേവ)

സൂര്യാപഹാരം – 11 മാസം, 12 ദിവസം (ശിവപൂജ, മൃത്യുഞ്ജയ ഹോമം)

ചന്ദ്രാപഹാരം – 1 വര്‍ഷം, 7 മാസം (ദുര്‍ഗ്ഗാപൂജ, ദുര്‍ഗ്ഗാ സ്തോത്രജപം, വെള്ളപ്പൂക്കള്‍ കൊണ്ട് ഭാഗ്യസൂക്തപുഷ്പാഞ്ജലി) ജാതകത്തില്‍ ശനിയും ചന്ദ്രനും പരസ്പരം അനിഷ്ടത്തില്‍ നിന്നാല്‍ ഈ കാലഘട്ടം ജാതകനും മാതാവിനും കളത്രത്തിനും ദുരിതകാലം ആയിരിക്കും. തീര്‍ച്ചയായും പരിഹാരം ചെയ്യണം.

കുജാപഹാരം (ചൊവ്വ) – 1 വര്‍ഷം,1 മാസം, 9 ദിവസം (സുബ്രഹ്മണ്യന് കുമാരസൂക്തം, ഭദ്രയ്ക്ക് കാളീസൂക്തം)

രാഹു അപഹാരം – 2 വര്‍ഷം, 10 മാസം, 6 ദിവസം (സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും)

വ്യാഴാപഹാരം – 2 വര്‍ഷം, 6 മാസം, 12 ദിവസം (മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, തുളസിമാല, നെയ്‌വിളക്ക്)

ബുധദശ – 17 വര്‍ഷം.

പൊതുവെ ചെയ്യാവുന്നവ: ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, രാജഗോപാലാര്‍ച്ചന, അഷ്ടോത്തര ശതനാമ പുഷ്പാഞ്ജലി, നരസിംഹ മന്ത്രാര്‍ച്ചന, തുളസിമാല, പാല്‍പായസം എന്നിവ. കേന്ദ്രാധിപത്യദോഷമുള്ള ബുധനായാല്‍ സുദര്‍ശനഹോമവും ചെയ്യണം.

ബുധാപഹാരം – 2 വര്‍ഷം, 4 മാസം, 27 ദിവസം (ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, തുളസിമാല, വിദ്യാരാജഗോപാലം / രാജഗോപാലം)

കേതു അപഹാരം – 11 മാസം, 27 ദിവസം (കറുകഹോമം, ഗണപതിഹോമം-വ്യത്യസ്ത മന്ത്രങ്ങള്‍ കൊണ്ടുള്ളത്)

ശുക്രാപഹാരം – 2 വര്‍ഷം, 10 മാസം (മഹാലക്ഷ്മിയ്ക്ക് ഭാഗ്യസൂക്തം, നെയ്‌വിളക്ക്, ഭഗവതി സേവ)

സൂര്യാപഹാരം – 10 മാസം, 6 ദിവസം (ശിവപൂജ, മൃത്യുഞ്ജയ ഹോമം)

ചന്ദ്രാപഹാരം – 1 വര്‍ഷം, 5 മാസം (ദുര്‍ഗ്ഗാപൂജ, ദുര്‍ഗ്ഗാ സ്തോത്രജപം, വെള്ളപ്പൂക്കള്‍ കൊണ്ട് ഭാഗ്യസൂക്തപുഷ്പാഞ്ജലി)

കുജാപഹാരം (ചൊവ്വ) – 11 മാസം, 27 ദിവസം (സുബ്രഹ്മണ്യന് കുമാരസൂക്തം, ഭദ്രയ്ക്ക് കാളീസൂക്തം)

രാഹു അപഹാരം – 2 വര്‍ഷം, 6 മാസം, 18 ദിവസം (സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും)

വ്യാഴാപഹാരം – 2 വര്‍ഷം, 3 മാസം, 6 ദിവസം (മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, തുളസിമാല, നെയ്‌വിളക്ക്)

ശനി അപഹാരം – 2 വര്‍ഷം, 8 മാസം, 9 ദിവസം (ശാസ്താവിന് നീരാജനം, നീല ഉടയാട, നെയ്‌വിളക്ക്)

കേതൂര്‍ദശ – 7 വര്‍ഷം.

പൊതുവേ ചെയ്യാവുന്നവ: ഗണപതി ഹോമം (കേതുവിന്‍റെ സ്ഥിതി അനുസരിച്ച് വ്യത്യസ്ത ഗണപതി മന്ത്രങ്ങളാല്‍ – (മന്ത്രങ്ങള്‍ക്ക് http://www.utharaastrology.com/pages/manthram.html എന്ന ലിങ്ക് സന്ദര്‍ശിക്കുക-), കറുകഹോമം, കറുക മാല, കറുക കൊണ്ട് പുഷ്പാഞ്ജലി എന്നിവ.

കേതു അപഹാരം – 4 മാസം, 27 ദിവസം (കറുകഹോമം, ഗണപതിഹോമം-വ്യത്യസ്ത മന്ത്രങ്ങള്‍ കൊണ്ടുള്ളത്)

ശുക്രാപഹാരം – 1 വര്‍ഷം, 2 മാസം (മഹാലക്ഷ്മിയ്ക്ക് ഭാഗ്യസൂക്തം, നെയ്‌വിളക്ക്, ഭഗവതി സേവ)

സൂര്യാപഹാരം – 4 മാസം, 6 ദിവസം (ശിവപൂജ, മൃത്യുഞ്ജയ ഹോമം)

ചന്ദ്രാപഹാരം – 7 മാസം (ദുര്‍ഗ്ഗാപൂജ, ദുര്‍ഗ്ഗാ സ്തോത്രജപം, വെള്ളപ്പൂക്കള്‍ കൊണ്ട് ഭാഗ്യസൂക്തപുഷ്പാഞ്ജലി)

കുജാപഹാരം (ചൊവ്വ) – 4 മാസം, 27 ദിവസം (സുബ്രഹ്മണ്യന് കുമാരസൂക്തം, ഭദ്രയ്ക്ക് കാളീസൂക്തം)

രാഹു അപഹാരം – 1 വര്‍ഷം, 18 ദിവസം (സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും)

വ്യാഴാപഹാരം – 11 മാസം, 6 ദിവസം (മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, തുളസിമാല, നെയ്‌വിളക്ക്)

ശനി അപഹാരം -1 വര്‍ഷം,1 മാസം (ശാസ്താവിന് നീരാജനം, നീല ഉടയാട, നെയ്‌വിളക്ക്)

ബുധാപഹാരം -11 മാസം, 27 ദിവസം (ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, തുളസിമാല, വിദ്യാരാജഗോപാലം / രാജഗോപാലം)

ശുക്രദശ – 20 വര്‍ഷം.

പൊതുവേ ചെയ്യാവുന്നവ: ലക്ഷ്മീപൂജ, മുല്ലപ്പൂവും തുളസിയും ചേര്‍ത്ത് കെട്ടിയ മാല, ഭഗവതിസേവ, ശര്‍ക്കര കൊണ്ട് തുലാഭാരം എന്നിവയും കേന്ദ്രാധിപത്യദോഷമുള്ള ശുക്രനായി നിന്നാല്‍ സ്വഭവനത്ത് ലക്ഷ്മീ-നാരായണ പൂജയും (336 മുല്ലപ്പൂക്കള്‍ കൊണ്ട് 336 ലക്ഷ്മീ-നാരായണ മന്ത്രാര്‍ച്ചന സഹിതം) ചെയ്യാവുന്നതാണ്.

ശുക്രാപഹാരം – 3 വര്‍ഷം, 4 മാസം (മഹാലക്ഷ്മിയ്ക്ക് ഭാഗ്യസൂക്തം, നെയ്‌വിളക്ക്, ഭഗവതി സേവ)

സൂര്യാപഹാരം – 1 വര്‍ഷം (ശിവപൂജ, മൃത്യുഞ്ജയ ഹോമം)

ചന്ദ്രാപഹാരം – 1 വര്‍ഷം, 8 മാസം (ദുര്‍ഗ്ഗാപൂജ, ദുര്‍ഗ്ഗാ സ്തോത്രജപം, വെള്ളപ്പൂക്കള്‍ കൊണ്ട് ഭാഗ്യസൂക്തപുഷ്പാഞ്ജലി)

കുജാപഹാരം (ചൊവ്വ) – 1 വര്‍ഷം, 2 മാസം (സുബ്രഹ്മണ്യന് കുമാരസൂക്തം, ഭദ്രയ്ക്ക് കാളീസൂക്തം)

രാഹു അപഹാരം – 3 വര്‍ഷം (സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും)

വ്യാഴാപഹാരം – 2 വര്‍ഷം, 8 മാസം (മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, തുളസിമാല, നെയ്‌വിളക്ക്)

ശനി അപഹാരം – 3 വര്‍ഷം, 2 മാസം (ശാസ്താവിന് നീരാജനം, നീല ഉടയാട, നെയ്‌വിളക്ക്)

ബുധാപഹാരം – 2 വര്‍ഷം, 10 മാസം (ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, തുളസിമാല, വിദ്യാരാജഗോപാലം / രാജഗോപാലം)

കേതു അപഹാരം – 1 വര്‍ഷം, 2 മാസം (കറുകഹോമം, ഗണപതിഹോമം-വ്യത്യസ്ത മന്ത്രങ്ങള്‍ (മന്ത്രങ്ങള്‍ക്ക് http://www.utharaastrology.com/pages/manthram.html എന്ന ലിങ്ക് സന്ദര്‍ശിക്കുക) കൊണ്ടുള്ളത്).

—സമാപ്തം—

പരിഹാര നിര്‍ദേശങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

× Consult: Anil Velichappadan