‘പൗർണ്ണമിഹോമം’ ചെയ്യേണ്ടവർ ആരൊക്കെയാണ്?
1) ശനിദോഷമുള്ളവർക്ക് ഏറ്റവും ഫലപ്രദമായ ദോഷപരിഹാരം മൃത്യുഞ്ജയഹോമം തന്നെയാകുന്നു. വ്യാഴം ചാരവശാൽ ഒന്നിലോ നാലിലോ പത്തിലോ നിന്നാലും മഹാദേവപ്രീതി തന്നെയാണ് അത്യുത്തമം. വ്യാഴം ചാരവശാൽ ദോഷപ്രദമായി ഇപ്രകാരം നിന്നാലും മൂന്നിലോ ആറിലോ എട്ടിലോ പന്ത്രണ്ടിലോ വന്നാലും മഹാവിഷ്ണുപ്രീതി വരുത്തണം. ആയതിന് ഗണപതിഹോമത്തിൽ ഞങ്ങൾ 108 പ്രാവശ്യം രാജഗോപാലമന്ത്രം ജപിച്ച് നെയ്യ്കൊണ്ട് ആജ്യാഹൂതി ചെയ്ത് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
2) തടസ്സങ്ങൾ നീങ്ങാൻ പേരും നക്ഷത്രവും സഹിതം യഥാവിധി ചെയ്യുന്ന ഗണപതിഹോമം അത്യുത്തമം.
3) ഓരോ ജാതകത്തിലെയും ദശ-അപഹാരകാലങ്ങൾ വ്യത്യസ്തമായിരിക്കും. ചിലർക്ക് നല്ലതായിരിക്കാം. മറ്റ് ചിലർക്ക് വളരെ മോശവും ആയിരിക്കാം. ദശാനാഥന്റെയും അപഹാരനാഥന്റെയും പര്യന്തർകാല അഥവാ ഛിദ്രകാല നാഥന്റെയും ദോഷപരിഹാരങ്ങൾ ചെയ്യാൻ മൂന്ന് ക്ഷേത്രങ്ങളിൽ പോകേണ്ടിവന്നേക്കാം. എന്നാൽ നവഗ്രഹശാന്തിഹോമം ചെയ്‌താൽ എല്ലാ ഗ്രഹദോഷങ്ങളും നീങ്ങുന്നതിന് അത്യുത്തമം ആകുന്നു.
4) ആയുരാരോഗ്യസൗഖ്യത്തിന് മൃത്യുഞ്ജയഹോമം.
5) ദേവീപ്രീതിക്ക് ഭഗസേവ അത്യുത്തമം. മിക്ക ക്ഷേത്രങ്ങളിലും സമയക്കുറവ് എന്ന കാരണം പറഞ്ഞ് ശ്രീ ലളിതാസഹസ്രനാമം ജപിച്ച് അർച്ചന പൊതുവെ ചെയ്യാറില്ല എന്നതാണ് സത്യം. പക്ഷെ ഞങ്ങൾ അതും ചെയ്യും, പിന്നെ ശ്രീസൂക്ത മന്ത്രാർച്ചനയും ചെയ്തിട്ടേ ഭഗവതിസേവ പൂർത്തിയാക്കുകയുള്ളൂ.
(നിങ്ങളുടെ വീട്ടിലെ എല്ലാ അംഗങ്ങളുടെയും പേരും നക്ഷത്രവും സഹിതമാണ് ഞങ്ങൾ ‘പൗർണ്ണമിഹോമം’ ചെയ്യുന്നത്. ബുക്ക് ചെയ്യുന്ന ഒരു വ്യക്തിയ്ക്ക് മാത്രമല്ലെന്ന് ഒന്നുകൂടി വ്യക്തമായി പറയുകയാണ്)
എല്ലാ പൗർണ്ണമി (വെളുത്തവാവ്) തിഥികളിലും വിശ്വാസികൾക്കായി ‘പൗർണ്ണമിഹോമം’ ചെയ്യുന്നു.
ഒരു വീട്ടിലെ എല്ലാ അംഗങ്ങൾക്കുമായി ചെയ്യാനുള്ള പൗർണ്ണമിഹോമത്തിയിൽ താഴെ പറയുന്ന കർമ്മങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്:
1 . ഗണപതിഹോമം (വിവിധ മന്ത്രങ്ങളും സൂക്തങ്ങളും സഹിതം)
2. നവഗ്രഹ ശാന്തിഹോമം (ശാന്തിഹോമത്തിലെ ഓരോ ഗ്രഹങ്ങളുടെയും മന്ത്രങ്ങൾ സുദീർഘങ്ങൾ ആകയാൽ ഇത് വളരെ സമയമെടുത്ത് പൂർത്തിയാകുന്ന ഹോമം ആകുന്നു)
3. മൃത്യുഞ്ജയഹോമം
4. ഭഗവതിസേവ – അനന്തരം ശ്രീ ലളിതാസഹസ്രനാമാർച്ചനയും ശ്രീസൂക്ത മന്ത്രാർച്ചനയും സഹിതം.
പൗർണ്ണമി-കുടുംബപൂജ ബുക്ക് ചെയ്യാൻ