വിഷുക്കണി മുഹൂർത്തം
(വിദേശരാജ്യങ്ങൾ ഉൾപ്പെടെ)
2022 ഏപ്രിൽ 14 വ്യാഴാഴ്ച (1197 മേടം 01) സൂര്യോദയശേഷം 08.41.18 സെക്കന്റിന് പൂരം നക്ഷത്രത്തിൽ വെളുത്തപക്ഷ ത്രയോദശി തിഥിയിൽ വരാഹ കരണത്തിൽ വൃദ്ധിനാമ നിത്യയോഗത്തിൽ ഇടവലഗ്നത്തിൽ ജലഭൂതോദയത്തിൽ മേടസംക്രമം. അടുത്ത ദിവസം മേടവിഷുവും വിഷുക്കണിയും (ഗണനം: കൊല്ലം ജില്ല By: https://uthara.in/)
വിഷുക്കണി മുഹൂർത്തം:
(ഇന്ത്യയിൽ)
2022 ഏപ്രിൽ 15 വെള്ളിയാഴ്ച പുലർച്ചെ 04.32 മുതൽ 06.14 വരെ ഉത്തമകാലം (ഗണനം: കൊല്ലം ജില്ല. ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ മിനിറ്റുകളുടെ വ്യത്യാസമുണ്ടാകും. കൃത്യസമയം അറിയേണ്ടവർ നമ്മുടെ https://www.facebook.com/uthara.astrology എന്ന പേജിൽ എഴുതി ചോദിച്ചാൽ മതിയാകും.
മറ്റ് രാജ്യങ്ങളിലെ വിഷുക്കണി മുഹൂർത്തം:
(15-4-2022, അവിടുത്തെ സമയപ്രകാരം)
UAE: 04.30 to 06.00am
ബഹ്റൈൻ: 03.49 to 05.18am
സൗദി അറേബ്യ: 04.04 to 05.35am
കുവൈറ്റ്: 04.01 to 05.26am
ഖത്തർ: 03.46 to 05.16am
ഒമാൻ: 04.16 to 05.48am
സിംഗപ്പൂർ: 05.12 to 07.03am
മലേഷ്യ: 04.51 to 06.41am
പെർത്ത് (ആസ്ട്രേലിയ): 04.18 to 06.41am
വെല്ലിംഗ്ടൺ (ന്യൂസിലാന്റ്): 04.20 to 05.13am
ടോക്യോ (ജപ്പാൻ): 03.55 to 05.13am
14-4-2022 Thursday വിഷുക്കണി ആചരിക്കുന്ന രാജ്യങ്ങൾ ചുവടെ)
(DST അഥവാ Daylight Saving Time ഇവിടെ അപ്ലൈ ചെയ്തിട്ടില്ല.
വ്യത്യാസമുണ്ടെങ്കിൽ അത് ഈ സമയത്തോട് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്താൽ മതി)
ലണ്ടൻ: 04.21 to 05.11am
സ്വിറ്റ്സർലാന്റ്: 04.48 to 05.47am
ഒട്ടാവ (കാനഡ): 04.21 to 05.24am
പ്രിൻസ് എഡ്വേഡ് ഐലന്റ് (കാനഡ): 04.32 to 05.33am
വാഷിങ്ടൺ ഡി.സി (അമേരിക്ക): 04.25 to 05.37am
സാൻ ഹോസെ (അമേരിക്ക): 04.23 to 05.38am
ലാസ് വേഗസ് (അമേരിക്ക): 04.56 to 06.12am
സൗത്ത് ആഫ്രിക്ക: 04.50 to 07.12am
ഘാന: 03.15 to 05.00am
വിഷുക്കൈനീട്ടം എല്ലാ നക്ഷത്രക്കാരില്‍ നിന്നും വാങ്ങാം:
വിഷുക്കൈനീട്ടം വാങ്ങുന്നതിന് ചില നക്ഷത്രങ്ങള്‍ പാടില്ലെന്ന് ചില അല്പന്മാര് എഴുതിവിടുന്നുണ്ട്. അങ്ങനെയൊരു ജ്യോതിഷവിധിയോ ആചാരമോ നിലവിലില്ല. രക്ഷകര്‍ത്താവ്, സഹോദരങ്ങള്‍ എന്നിവര്‍ നല്കുന്ന കൈനീട്ടം വാങ്ങുമ്പോള്‍ നക്ഷത്രം നോക്കുന്നതെന്തിന്? വേധനക്ഷത്രക്കാരനായ പിതാവ് നല്കുന്ന വിഷുക്കൈനീട്ടം വാങ്ങരുതെന്ന് പറയുന്ന ഈ അല്പന്മാര് ചിന്തിച്ചിട്ടുണ്ടോ; ആ പിതാവ് ഇല്ലായിരുന്നെങ്കില്‍ ഇന്ന് വിഷുക്കൈനീട്ടം വാങ്ങാന്‍ ആ പുത്രന് ഉണ്ടാകുമായിരുന്നില്ലെന്ന്!!
വേധദോഷക്കാരനില് നിന്നും കൈനീട്ടം വാങ്ങി വന്‍വിജയം വരിച്ച നിരവധി പ്രസ്ഥാനങ്ങള്‍ ഞങ്ങള്‍, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന് പറയാന്‍ സാധിക്കും. അങ്ങനെയൊരു തെളിവോ, അതിനുള്ള പ്രമാണമോ അറിയാത്ത അല്പന്മാര് പറയുന്ന ‘കൈനീട്ട നക്ഷത്രങ്ങളെ’ നിഷ്ക്കരുണം തള്ളിക്കളയണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
എന്തുകൊണ്ട് ചിലപ്പോൾ മേടം രണ്ടിന് വിഷു ആചരിക്കുന്നു?
ചില വർഷങ്ങളിൽ മേടം രണ്ടാംതീയതിയാണ് വിഷു ആഘോഷിക്കുന്നത്. കഴിഞ്ഞവർഷവും അങ്ങനെ ആയിരുന്നു. അത് എന്തുകൊണ്ടാണെന്ന് വായിച്ചുമനസ്സിലാക്കാൻ ഈ ലിങ്ക് സന്ദർശിച്ചാൽ മതിയാകും:
https://www.facebook.com/uthara.astrology/photos/a.104245266392423/2063177727165824/
2003 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2006 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2007 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2010 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2011 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2014 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2018 ലെ വിഷു ആചരിച്ചത് മേടം രണ്ടിനാണ് (ഏപ്രില്‍ 15)
2022 ലെ വിഷു ആചരിച്ചത് മേടം രണ്ടിനാണ് (ഏപ്രില്‍ 15)
2026 ലെ വിഷു ആചരിക്കുന്നത് മേടം രണ്ടിനായിരിക്കും (ഏപ്രില്‍ 15)
വിഷുഫലം കണക്കുകൂട്ടുന്നത് ഇപ്രകാരമാകുന്നു:
മേടവിഷു പിറക്കുന്ന നക്ഷത്രവും അതിന് പിന്നിലെയും മുന്നിലെയും ഓരോ നക്ഷത്രവും കൂടിയുള്ള മൂന്ന് നക്ഷത്രങ്ങൾ ആദിശൂലം, പിന്നെയുള്ള ആറ് നക്ഷത്രങ്ങൾ ആദിഷൾക്കമെന്നും, പിന്നെയുള്ള മൂന്ന് നക്ഷത്രങ്ങൾ മദ്ധ്യശൂലമെന്നും, പിന്നെയുള്ള ആറ് നക്ഷത്രങ്ങൾ മദ്ധ്യഷൾക്കമെന്നും, പിന്നെയുള്ള മൂന്ന് നക്ഷത്രങ്ങൾ അന്ത്യശൂലമെന്നും, പിന്നെ അവസാനമായി വരുന്ന ആറ് നക്ഷത്രങ്ങൾ അന്ത്യഷൾക്കമെന്നും തിരിച്ചിരിക്കുന്നു. ഇതിൻപ്രകാരമായിരിക്കണം വിഷുഫലം പറയേണ്ടത്. ഇതിൽ ആദിശൂലവും മദ്ധ്യശൂലവും അന്ത്യശൂലവും പൊതുവെ മോശമായി കണക്കാക്കപ്പെടുന്നു.
വിഷുവിന് ദോഷപ്രദമായ നക്ഷത്രങ്ങളെ കണ്ടുപിടിക്കുന്ന രീതി:
വിഷു പിറക്കുന്ന നക്ഷത്രവും അതിനോട് ചേർന്നുവരുന്ന ആദിശൂലത്തിലെ മറ്റ് രണ്ട് നക്ഷത്രങ്ങളും ചേർന്നുവരുന്ന ആകെ മൂന്ന് നക്ഷത്രക്കാർക്ക് ഒരുവർഷക്കാലം എല്ലിനോ പല്ലിനോ അല്ലെങ്കിൽ രണ്ടിനുമോ ഒടിവ്, ചതവ് എന്നിവ സംഭവിക്കാതിരിക്കാൻ നിത്യവും പ്രാർത്ഥിക്കേണ്ടതാകുന്നു. അതായത്, മകം-പൂരം-ഉത്രം എന്നിവർ ഒരുവർഷക്കാലം വളരെയധികം ശ്രദ്ധിക്കണമെന്ന് സാരം.
വിഷു ദോഷപ്രദമായി വരുന്ന നക്ഷത്രങ്ങൾ ഏതൊക്കെയാണെന്ന് കണ്ടുപിടിക്കാൻ വളരെ എളുപ്പമാണ്. ഏത് നക്ഷത്രത്തിലാണോ മേടസംക്രമം നടക്കുന്നത് എന്ന് പഞ്ചാംഗം നോക്കി കണ്ടുപിടിക്കുക. ആ നക്ഷത്രവും അതിന്റെ പിന്നിലും മുന്നിലുമുള്ള നക്ഷത്രങ്ങളും വളരെ വേഗം കണ്ടുപിടിക്കാമല്ലോ. ഈ മൂന്ന് നക്ഷത്രങ്ങളുടെയും അനുജന്മ നക്ഷത്രങ്ങളായിരിക്കും പിന്നെ ദോഷമായി വരുന്ന മദ്ധ്യശൂല-അന്ത്യശൂല നക്ഷത്രങ്ങൾ. ആകെ ഒമ്പത് നക്ഷത്രങ്ങൾക്കായിരിക്കും എപ്പോഴും വിഷുസംക്രമത്തിൽ ദോഷപ്രദമായി വരുന്നത്.
വിഷു ആർക്കൊക്കെ ദോഷപ്രദം:
(9 നക്ഷത്രങ്ങൾക്ക് ദോഷം)
അങ്ങനെയെങ്കിൽ വിഷു പിറക്കുന്ന പൂരം നക്ഷത്രവും അതിന്റെ ഇരുവശങ്ങളിലും നിൽക്കുന്ന മകം, ഉത്രം എന്നിവരും ആദിശൂലത്തിൽ വരുന്നതിനാൽ ഇവർക്കും, മദ്ധ്യശൂലത്തിൽ വരുന്ന മൂലം, പൂരാടം, ഉത്രാടം എന്നിവർക്കും അന്ത്യശൂലത്തിൽ വരുന്ന അശ്വതി, ഭരണി, കാർത്തിക എന്നിവർക്കും ഈ വിഷുസംക്രമം പൊതുവെ ദോഷപ്രദമായിരിക്കും. ഇവർക്കെല്ലാം വ്യാഴദോഷമോ ശനിദോഷമോ അല്ലെങ്കിൽ വ്യാഴ-ശനിദോഷങ്ങൾ ഒന്നിച്ച് വരുമെന്നതിനാൽ മഹാവിഷ്ണുവിനെ ഒരുവർഷക്കാലം ധ്യാനിച്ച് മഹാസുദർശനമന്ത്രം ഭക്തിയോടെ ജപിക്കുന്നത് അത്യുത്തമം ആയിരിക്കും. മന്ത്രങ്ങൾക്ക്: https://uthara.in/manthram/ ഇവരുടെ വ്യാഴ-ശനി മാറ്റം എങ്ങനെയെന്ന വായിക്കാൻ: https://uthara.in/vyazha-shani-rahu-kethu/
വിഷു പൊതുവെ ഗുണപ്രദം:
(18 നക്ഷത്രങ്ങൾക്ക് ഗുണം)
രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, കേട്ട, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി (18 നക്ഷത്രങ്ങൾ)
നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരായിരം വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട്,
__________________
Anil Velichappadan
Uthara Astro Research Center
www.uthara.in