2022 ലെ പ്രദോഷ ദിനങ്ങൾ:
എന്താണ് പ്രദോഷവ്രതം?
ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണിത്. ഏറെ ഫലപ്രദായകമാണ് പ്രദോഷവ്രതം. പ്രദോഷദിനത്തില്‍ പ്രഭാത സ്നാനശേഷം ഈറനുടുത്ത് ഭസ്മം, രുദ്രാക്ഷം ഇവ ധരിച്ച് ആല്‍പ്രദക്ഷിണം ചെയ്ത് ശിവക്ഷേത്രദര്‍ശനം നടത്തുകയും ശിവന് കൂവളമാല ചാര്‍ത്തുകയും വേണം. കൂവളദളം കൊണ്ട് മൃത്യുഞ്ജയാര്‍ച്ചന നടത്തുന്നതും അതീവ ശുഭപ്രദമാകുന്നു. പഞ്ചാക്ഷരീനാമജപം, ശിവമാഹാത്മ്യകഥകളുടെ കഥനവും ശ്രവണവും, ഉപവാസം ഇവയാല്‍ പകല്‍ കഴിക്കണം. സന്ധ്യക്ക് മുന്‍പായി കുളിച്ച് ക്ഷേത്രദര്‍ശനം, ദീപാരാധന, പ്രദോഷപൂജ ഇവ കണ്ട് പ്രാര്‍ത്ഥിക്കണം.
ശിവക്ഷേത്രത്തില്‍ ഇളനീർ നേദിച്ച് അതിലെ ജലം സേവിച്ച് ഉപവാസമവസാനിപ്പിക്കുന്നു. പൂര്‍ണ ഉപവാസം വളരെ ഉത്തമം. അതിനുള്ള ആരോഗ്യമില്ലാത്തവര്‍ക്ക് ഉച്ചക്ക് നിവേദ്യ ചോറുണ്ണാം. വിദേശത്തുള്ളവര്‍ക്ക് വ്രതം പിടിച്ചുകൊണ്ട് ശിവക്ഷേത്രസന്നിധിയിലെ സകല കര്‍മ്മങ്ങളും മാനസപൂജാക്രമത്തില്‍ അനുഷ്ഠിക്കാവുന്നതുമാണ്. (എന്താണ് മാനസപൂജ? പൂർണ്ണമായി വായിക്കാൻ: https://uthara.in/manthram/)
അസ്തമനത്തിൽ ത്രയോദശി വരുന്ന ദിവസമാണ് പ്രദോഷ വ്രതമനുഷ്ഠിക്കുന്നത് (പക്ഷെ, ചില മാസങ്ങളിൽ ഈ നിയമം ഒത്ത് വരണമെന്നില്ല. എന്നാൽ വെളുത്ത-കറുത്തപക്ഷങ്ങളിൽ പ്രദോഷം ആചരണീയവുമാകുന്നു. 2022 ജനുവരിയിൽ അങ്ങനെയൊരു പ്രദോഷം വരുന്നുണ്ട്)
പ്രാധാന്യമുള്ള പല ശിവക്ഷേത്രങ്ങളിലും വൈകിട്ട് അഭിഷേകം, പ്രദോഷപൂജ എന്നിവ ഉണ്ടായിരിക്കും.
ശത്രുനാശം, കീര്‍ത്തി, സത്സന്താനലബ്ധി, രോഗശാന്തി, ദീര്‍ഘായുസ്സ്, ദാരിദ്ര്യശമനം എന്നിവയ്ക്കെല്ലാം പ്രദോഷവ്രതം അത്യുത്തമം ആകുന്നു.
ശിവന് നൃത്തം ചെയ്യുന്ന സന്ധ്യയാണ് പ്രദോഷം. പ്രദോഷസന്ധ്യയില് പാര്‍വ്വതീദേവിയെ പീഠത്തില്‍ ഇരുത്തി, ശിവന് നൃത്തം ചെയ്യുമ്പോള്‍ അവിടെ സകല ദേവതകളും ശിവനെ ഭജിക്കാനായി എത്തുന്നു. അങ്ങനെ
സകലദേവതകളാലും സ്തുതിക്കപ്പെട്ട് അതീവ സന്തുഷ്ടരായിരിക്കുന്ന ശിവ-പാര്‍വ്വതിമാരെ വ്രതമെടുത്ത് ഭജിക്കുന്നത് അതീവ ശ്രേയസ്ക്കരമാണെന്ന് പറയേണ്ടതില്ലല്ലോ.
കൃഷ്ണപക്ഷത്തിലെ (കറുത്തവാവിലേയ്ക്ക് ചന്ദ്രൻ വരുന്ന കാലം) ശനിയാഴ്ചയും പ്രദോഷവും ഒത്തുവരുന്നതും, ഏതൊരു തിങ്കളാഴ്ചയും പ്രദോഷവും ചേര്‍ന്നുവരുന്നതും അതീവ ശ്രേയസ്ക്കരമാകുന്നു.
ഒരു ജാതകത്തില്‍ അഞ്ചാംഭാവമോ ഒമ്പതാംഭാവമോ ചിങ്ങം ആയി വരുന്നവരും (അഥവാ മേടലഗ്നക്കാരും ധനുലഗ്നക്കാരും), അഞ്ചിലോ ഒമ്പതിലോ സൂര്യന് നില്‍ക്കുന്നവരും മേടമാസത്തില്‍ ജനിച്ചവരും (അഥവാ സൂര്യന് മേടത്തില് നില്‍ക്കുന്നവരും) ജാതകത്തില്‍ കാരകാംശലഗ്നം (ഉപാസനാമൂര്‍ത്തിയെപ്പറ്റി പ്രതിപാദിക്കുന്നത്) ചിങ്ങം ആയി വരുന്നവരും, സൂര്യന് നീചരാശിയായ തുലാത്തില്‍ നില്‍ക്കുന്നവരും (അഥവാ തുലാമാസം ജനിച്ചവര്‍), കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നീ നക്ഷത്രക്കാരും, സൂര്യദശാപഹാരകാലമുള്ളവരും, സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നവരും, ശിവനോ പാർവ്വതിയോ പ്രധാന ദേവതകളായുള്ള പ്രദേശവാസികളും, രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ ആഗ്രഹിക്കുന്നവരും പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം ആയിരിക്കും.
ആദ്യമായി പ്രദോഷവ്രതം അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൃഷ്ണപക്ഷത്തിലെ (കറുത്തവാവിലേയ്ക്ക് ചന്ദ്രൻ വരുന്ന കാലം) ശനിയാഴ്ചയും പ്രദോഷവും ഒത്തുവരുന്ന ദിവസവും, അല്ലെങ്കിൽ വെളുത്തപക്ഷത്തിലെ (വെളുത്തവാവിലേയ്ക്ക് ചന്ദ്രൻ വരുന്ന കാലം) ഏതൊരു തിങ്കളാഴ്ചയും പ്രദോഷവും ചേര്ന്നുവരുന്നതുമായ ദിവസമായിരിക്കും ഏറ്റവും ഉത്തമം. അങ്ങനെയെങ്കിൽ 29-01-2022, മകരം 15, ശനിയാഴ്ചയോ അല്ലെങ്കിൽ 14-02-2022, കുംഭം 02, തിങ്കളാഴ്ചയോ പ്രദോഷവ്രതം ആദ്യമായി തുടങ്ങുന്നവർക്ക് അത്യുത്തമം ആയിരിക്കും.
——————-
അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ ഞങ്ങളെ അറിയിക്കാൻ മറക്കരുത്.
എന്തെങ്കിലും പിഴവുകൾ ശ്രദ്ധയിൽപ്പെട്ടാൽ ദയവായി ഞങ്ങളെ വിളിച്ചറിയിക്കുക.
അനിൽ വെളിച്ചപ്പാടൻ
9497 134 134, 0476-296 6666
www.uthara.in
——————-
2022 ലെ പ്രദോഷ ദിനങ്ങൾ:
തീയതി : 15-01-2022 (1197 മകരം 01)
ദിവസം: ശനി
നക്ഷത്രം: മകയിരം
———
തീയതി : 29-01-2022 (1197 മകരം 15)
ദിവസം: ശനി
നക്ഷത്രം: മൂലം
(കൃത്യമായ ജ്യോതിഷ നിയമപ്രകാരം ഇന്ന് പ്രദോഷമല്ല. എന്നാൽ വെളുത്ത-കറുത്തപക്ഷങ്ങളിൽ പ്രദോഷം
ആചരണീയമാകയാൽ ഇന്ന് പ്രദോഷം ആചരിക്കേണ്ടതുണ്ട്)
———
തീയതി : 14-02-2022 (1197 കുംഭം 02)
(ചില പഞ്ചാംഗങ്ങളിൽ കുംഭം 01, ഞായറാഴ്ചയെന്ന് എഴുതിയിരിക്കുന്നത് തെറ്റാണ്)
ദിവസം: തിങ്കൾ
നക്ഷത്രം: പൂയം
———
തീയതി : 28-02-2022 (1197 കുംഭം 16)
ദിവസം: തിങ്കൾ
നക്ഷത്രം: തിരുവോണം
———
തീയതി : 15-03-2022 (1197 മീനം 01)
ദിവസം: ചൊവ്വ
നക്ഷത്രം: ആയില്യം
———
തീയതി : 29-03-2022 (1197 മീനം 15)
ദിവസം: ചൊവ്വ
നക്ഷത്രം: ചതയം
———
തീയതി : 14-04-2022 (1197 മേടം 01)
ദിവസം: വ്യാഴം
നക്ഷത്രം: ഉത്രം
———
തീയതി : 28-04-2022 (1197 മേടം 15)
ദിവസം: വ്യാഴം
നക്ഷത്രം: രേവതി
———
തീയതി : 13-05-2022 (1197 മേടം 30)
ദിവസം: വെള്ളി
നക്ഷത്രം: അത്തം
———
തീയതി : 27-05-2022 (1197 ഇടവം 13)
ദിവസം: വെള്ളി
നക്ഷത്രം: അശ്വതി
———
തീയതി : 12-06-2022 (1197 ഇടവം 29)
ദിവസം: ഞായർ
നക്ഷത്രം: വിശാഖം
———
തീയതി : 26-06-2022 (1197 മിഥുനം 12)
ദിവസം: ഞായർ
നക്ഷത്രം: രോഹിണി
———
തീയതി : 11-07-2022 (1197 മിഥുനം 27)
ദിവസം: തിങ്കൾ
നക്ഷത്രം: തൃക്കേട്ട
———
തീയതി : 25-07-2022 (1197 കർക്കിടകം 09)
ദിവസം: തിങ്കൾ
നക്ഷത്രം: മകയിരം
———
തീയതി : 09-08-2022 (1197 കർക്കിടകം 24)
ദിവസം: ചൊവ്വ
നക്ഷത്രം: പൂരാടം
———
തീയതി : 24-08-2022 (1198 ചിങ്ങം 08)
ദിവസം: ബുധൻ
നക്ഷത്രം: പൂയം
———
തീയതി : 08-09-2022 (1198 ചിങ്ങം 23)
ദിവസം: വ്യാഴം
നക്ഷത്രം: അവിട്ടം
———
തീയതി : 23-09-2022 (1198 കന്നി 07)
ദിവസം: വെള്ളി
നക്ഷത്രം: മകം
———
തീയതി : 07-10-2022 (1198 കന്നി 21)
ദിവസം: വെള്ളി
നക്ഷത്രം: ചതയം
———
തീയതി : 23-10-2022 (1198 തുലാം 06)
ദിവസം: ഞായർ
നക്ഷത്രം: അത്തം
———
തീയതി : 05-11-2022 (1198 തുലാം 19)
ദിവസം: ശനി
നക്ഷത്രം: ഉത്രട്ടാതി
———
തീയതി : 21-11-2022 (1198 വൃശ്ചികം 05)
ദിവസം: തിങ്കൾ
നക്ഷത്രം: ചിത്തിര
———
തീയതി : 05-12-2022 (1198 വൃശ്ചികം 19)
ദിവസം: തിങ്കൾ
നക്ഷത്രം: ഭരണി
———
തീയതി : 21-12-2022 (1198 ധനു 06)
ദിവസം: ബുധൻ
നക്ഷത്രം: അനിഴം
************
പ്രണാമപൂർവ്വം:
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം
കരുനാഗപ്പള്ളി, www.uthara.in