വിഷുഫലം, വിഷുക്കണിമുഹൂര്‍ത്തം (വിദേശരാജ്യങ്ങള്‍ ഉള്‍പ്പെടെ)

Share this :
വിഷുഫലം, ഗുണം, ദോഷം, പരിഹാരം, വിഷുക്കണിമുഹൂര്‍ത്തം (വിദേശരാജ്യങ്ങള്‍ ഉള്‍പ്പെടെ)
 
2021 ബുധനാഴ്ച അതിപുലർച്ചെ 02.32.44 സെക്കന്റിന് ഭരണി നക്ഷത്രത്തിൽ വെളുത്തപക്ഷ ദ്വിതീയ തിഥിയിൽ വരാഹ കരണത്തിൽ പ്രീതിനാമയോഗത്തിൽ മകരലഗ്നത്തിൽ ആകാശഭൂതോദയത്തിൽ മേടവിഷു ആരംഭം (ഗണനം: കൊല്ലം ജില്ല By: https://www.facebook.com/uthara.astrology/) ജ്യോതിഷപ്രകാരം ഉദയം മുതൽ അടുത്ത ഉദയം വരെ ഒരു ദിവസം എന്ന കണക്കാകയാൽ ഇത് ചൊവ്വാഴ്ചയാകുന്നു.
 
മലയാളം ഒന്നാംതീയതി, മേടവിഷു എന്നിവ കണ്ടുപിടിക്കുന്ന രീതി:
 
സൂര്യൻ മേടം രാശിയിൽ വന്നുകഴിഞ്ഞുള്ള ആദ്യ സൂര്യോദയമാണ് മേടവിഷു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ഉദയത്തിന് മുമ്പാണ് സംക്രമം നടക്കുന്നതെങ്കിൽ വിഷു ഒന്നാംതീയതി തന്നെയായിരിക്കും. എന്നാൽ വിഷു എപ്പോഴും മേടം ഒന്നാംതീയതി തന്നെ ആയിരിക്കണം എന്നൊന്നുമില്ല.

ഇന്നത്തെ പകലിനെ (ദിനമാനം. അതായത്, ഉദയം മുതൽ അസ്തമയം വരെയുള്ള പകൽ) അഞ്ചായി ഭാഗിച്ചാൽ അതിന്റെ മൂന്ന് ഭാഗത്തിനുള്ളിൽ സൂര്യസംക്രമം അഥവാ അടുത്ത രാശിയിലേക്ക് സൂര്യ മാറിയാൽ ഇന്ന് മലയാളം ഒന്നാംതീയതി. അവസാനത്തെ രണ്ട് ഭാഗത്തിനുള്ളിലോ രാത്രിയിലോ സൂര്യസംക്രമം അഥവാ സൂര്യന്റെ രാശിമാറ്റം വന്നാൽ മലയാളം ഒന്നാംതീയതി ഇന്നല്ല; അടുത്ത ദിവസമായിരിക്കും. അതായത്, മലയാളം ഒന്നാംതീയതി എങ്ങനെ കണക്കുകൂട്ടുന്നു എന്ന രീതിയിലല്ല മേടവിഷു കണക്കുകൂട്ടുന്നതെന്ന് സാരം.

വിഷുക്കണി മുഹൂർത്തം: 2021 ഏപ്രിൽ 14 ന് അതിപുലർച്ചെ 05.00 മുതൽ 05.53 വരെ ഉത്തമകാലമാകുന്നു (കേരളത്തിൽ)

 
വിഷുക്കൈനീട്ടം എല്ലാ നക്ഷത്രക്കാരില്‍ നിന്നും വാങ്ങാം:
——————
വിഷുക്കൈനീട്ടം വാങ്ങുന്നതിന് ചില നക്ഷത്രങ്ങള്‍ പാടില്ലെന്ന് ചില അല്പന്മാര്‍ എഴുതിവിടുന്നുണ്ട്. അങ്ങനെയൊരു ജ്യോതിഷവിധിയോ ആചാരമോ നിലവിലില്ല. രക്ഷകര്‍ത്താവ്, സഹോദരങ്ങള്‍ എന്നിവര്‍ നല്‍കുന്ന കൈനീട്ടം വാങ്ങുമ്പോള്‍ നക്ഷത്രം നോക്കുന്നതെന്തിന്? വേധനക്ഷത്രക്കാരനായ പിതാവ് നല്‍കുന്ന വിഷുക്കൈനീട്ടം വാങ്ങരുതെന്ന് പറയുന്ന ഈ അല്പന്മാര്‍ ചിന്തിച്ചിട്ടുണ്ടോ; ആ പിതാവ് ഇല്ലായിരുന്നെങ്കില്‍ ഇന്ന് വിഷുക്കൈനീട്ടം വാങ്ങാന്‍ ആ പുത്രന്‍ ഉണ്ടാകുമായിരുന്നില്ലെന്ന്!!
 
വേധദോഷക്കാരനില്‍ നിന്നും കൈനീട്ടം വാങ്ങി വന്‍വിജയം വരിച്ച നിരവധി പ്രസ്ഥാനങ്ങള്‍ ഞങ്ങള്‍, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന് പറയാന്‍ സാധിക്കും. അങ്ങനെയൊരു തെളിവോ, അതിനുള്ള പ്രമാണമോ അറിയാത്ത അല്പന്മാര്‍ പറയുന്ന ‘കൈനീട്ട നക്ഷത്രങ്ങളെ’ നിഷ്ക്കരുണം തള്ളിക്കളയണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
 
ചില വർഷങ്ങളിൽ മേടം രണ്ടാംതീയതിയാണ് വിഷു ആഘോഷിക്കുന്നത്. കഴിഞ്ഞവർഷവും അങ്ങനെ ആയിരുന്നു. അത് എന്തുകൊണ്ടാണെന്ന് വായിച്ചുമനസ്സിലാക്കാൻ ഈ ലിങ്ക് സന്ദർശിച്ചാൽ മതിയാകും:
https://www.facebook.com/uthara.astrology/photos/a.104245266392423/881559461994329/?type=3&theater
 
2003 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2006 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2007 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2010 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2011 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2014 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2018 ലെ വിഷു ആചരിക്കുന്നത് മേടം രണ്ടിനാണ് (ഏപ്രില്‍ 15)
2022 ലെ വിഷു ആചരിക്കുന്നത് മേടം രണ്ടിനാണ് (ഏപ്രില്‍ 15)
 
എന്തുകൊണ്ടാണ് മേടവിഷു ചിലപ്പോള്‍ മേടം രണ്ടിന് അല്ലെങ്കില്‍ ഏപ്രില്‍ 15 ന് വരുന്നതെന്ന് മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു.
 
പൊതുഫലം:
———-
ഈ വിഷുസംക്രമംകൊണ്ട് പൊതുവെ ഭരണം കർശനമാകും, ജനങ്ങൾ നീതിപൂർവ്വം പെരുമാറും. ഷഷ്ഠം മുതൽ ദ്വാദശമോ
ഷോഡശമോ വരെയുള്ള അംഭോരുഹങ്ങൾ തെളിഞ്ഞുവരും. പുതിയ രാജാവുമെത്തും. 22-06-2021 മുതൽ പ്രകൃതിയ്ക്ക് കാര്യമായ മാറ്റമുണ്ടാകും.
 
വിഷുസംക്രമം: ഫലം, ദോഷം, പരിഹാരം:
——————
വിഷുഫലം പൊതുവെ ഒരുവര്‍ഷത്തെ ഫലമായി കാണാവുന്നതാണ്. എന്തെന്നാല്‍ 1194 വര്‍ഷങ്ങള്‍ക്ക് മുമ്പുവരെയും മലയാളവര്‍ഷം ആരംഭിക്കുന്നത് കണക്കാക്കിയിരുന്നത് മേടവിഷു മുതലായിരുന്നു.
 
ദശാപഹാര കാലവും ചാരവശാല്‍ ശനിയും വ്യാഴവും മോശമായി നില്‍ക്കുന്നവര്‍ക്ക് വിഷുസംക്രമവും മോശമായി ഭവിച്ചാല്‍ തീര്‍ച്ചയായും ദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കുകതന്നെ ചെയ്യണം.
 
വിഷുക്കൈനീട്ടം വാങ്ങുന്നതിന് നക്ഷത്രങ്ങളൊന്നും നോക്കേണ്ടതില്ല. അങ്ങനെയൊരു വിധിയോ ആചാരമോ ജ്യോതിഷത്തിലില്ല. കുടുംബാംഗങ്ങള്‍ പരസ്പരം നല്‍കുന്ന വിഷുക്കൈനീട്ടത്തില്‍ നക്ഷത്രങ്ങളെ ഉള്‍പ്പെടുത്തേണ്ടതുമില്ല. ആകയാല്‍ വിഷുക്കൈനീട്ടം ആര്‍ക്കുവേണമെങ്കിലും നല്‍കാം, വാങ്ങാം.
 
വിഷുഫലം കണക്കുകൂട്ടുന്നത് ഇപ്രകാരമാകുന്നു:
————–
മേടവിഷു പിറക്കുന്ന നക്ഷത്രവും അതിന് പിന്നിലെയും മുന്നിലെയും ഓരോ നക്ഷത്രവും കൂടിയുള്ള മൂന്ന് നക്ഷത്രങ്ങൾ ആദിശൂലം, പിന്നെയുള്ള ആറ് നക്ഷത്രങ്ങൾ ആദിഷൾക്കമെന്നും, പിന്നെയുള്ള മൂന്ന് നക്ഷത്രങ്ങൾ മദ്ധ്യശൂലമെന്നും, പിന്നെയുള്ള ആറ് നക്ഷത്രങ്ങൾ മദ്ധ്യഷൾക്കമെന്നും, പിന്നെയുള്ള മൂന്ന് നക്ഷത്രങ്ങൾ അന്ത്യശൂലമെന്നും, പിന്നെ അവസാനമായി വരുന്ന ആറ്
നക്ഷത്രങ്ങൾ അന്ത്യഷൾക്കമെന്നും തിരിച്ചിരിക്കുന്നു. ഇതിൻപ്രകാരമായിരിക്കണം വിഷുഫലം പറയേണ്ടത്.
 
രാഷ്ട്രജാതകം അഥവാ Mundane Astrology കൈകാര്യം ചെയ്യുന്നവർ ഇതോടൊപ്പം രാഷ്ട്രങ്ങളിലെ ഫലദോഷ-നിരൂപണവും നടത്താറുണ്ട്. എന്നാൽ ഇപ്പോൾ രാഷ്ട്രജാതകം കൈകാര്യം ചെയ്യുന്നവർ പൊതുവെ ഇല്ല എന്നുതന്നെ പറയേണ്ടിവരും.
 
വ്യാഴത്തിന്റെ അതിചാരം ഇപ്പോൾ നടക്കുന്നതിനാൽ സെപ്തംബർ 14 വരെ ഇപ്പോഴുള്ള സ്‌ഥിതി തുടരും. വ്യാഴത്തിന്റെ അതിചാരം എപ്പോഴും മോശവും രോഗാദിക്ലേശങ്ങളുടെ പാരമ്യവും എന്നാൽ വക്രഗതി ഉത്തമവും ആയി കണ്ടുവരുന്നു.
 
വിഷുസംക്രമം ഏറ്റവും ദോഷപ്രദം:
————-
അശ്വതി, ഭരണി, കാർത്തിക, മൂലം, പൂരാടം, ഉത്രാടം.
 
വിഷുസംക്രമം ഈ നക്ഷത്രക്കാർക്ക് ഏറ്റവും ദോഷപ്രദമാകുന്നു. മറിഞ്ഞുവീഴാനും എല്ലിനും പല്ലിനും ക്ഷതമുണ്ടാകാനും സാദ്ധ്യത
വളരെക്കൂടുതലാകയാൽ പ്രത്യേകം ശ്രദ്ധിക്കണം. മോശമായ ദശാപഹാരകാലമുള്ളവർ സൂക്ഷിക്കുകതന്നെവേണം. നിത്യപ്രാര്‍ത്ഥന മുടക്കരുത്. നിങ്ങള്‍ക്ക് ജപിക്കാനുള്ള വിവിധ മന്ത്രങ്ങള്‍ www.uthara.in ല്‍ ലഭ്യമാണ്.
 
വിഷുസംക്രമം പൊതുവെ ഗുണപ്രദം:
————-
അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, കേട്ട, ഉതൃട്ടാതി, രേവതി.
 
വിഷുഫലം: ഗുണം, ദോഷം, പരിഹാരം:
————-
അശ്വതി, ഭരണി, കാർത്തിക: (ഈ നക്ഷത്രങ്ങള്‍ ആദിശൂലത്തില്‍ വരുന്നവയാണ്)
————-
ഈ നക്ഷത്രങ്ങള്‍ ആദിശൂലത്തില്‍ വരുന്നതിനാല്‍ ഇവര്‍ക്ക് ദോഷപ്രദമാകുന്നു. അതില്‍ ഭരണി നക്ഷത്രക്കാര്‍ക്കായിരിക്കും വിഷുസംക്രമം കൂടുതല്‍ ദോഷപ്രദം. ഇവർക്ക് കണ്ടകശ്ശനിക്കാലവും ആകയാൽ ദോഷം കൂടുതലായി അനുഭവത്തിൽ വരുന്നതുമായിരിക്കും. ചെയ്തിട്ടുള്ള സകല അപരാധങ്ങൾക്കും, ചതി, വഞ്ചന, തട്ടിപ്പ്, മനഃസാക്ഷിയില്ലായ്മ എന്നിവയ്ക്കും കാലം കണക്കുചോദിക്കുന്നത് ഇപ്രകാരം വളരെ ദോഷപ്രദമായ കാലങ്ങളിലായിരിക്കും. നമ്മൾ ചെയ്യുന്ന ഓരോ ചതിപ്രയോഗത്തിനും ദൈവശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്നത് നമ്മളോ നമ്മുടെ ഉറ്റബന്ധുക്കളോ തന്നെയായിരിക്കും. മറ്റുള്ളവന്റെ കണ്ണുനീർ കൊണ്ട് നേടുന്ന യാതൊന്നും അനുഭവഭേദ്യമാകുകയില്ല; ആയതിന് ശനീശ്വരൻ കൂട്ടുനിൽക്കുകയുമില്ല. ആകയാൽ മറ്റുള്ളവരുടെ കണ്ണുനീർ കൊണ്ട് നമ്മുടെ ജീവിതം ക്ലേശപ്രദമാകാൻ ശ്രമിക്കരുത്.
 
“ശനിദോഷമെന്തെന്നറിയാനായുത്തരാ-
ഗ്രന്ഥത്തിലിവ്വിധമെഴുതുന്നുനിങ്ങള്‍ക്കായ്
രക്തബന്ധത്തെ,ക്കടപ്പാടിനെ, പ്പിന്നെയറിയാത്ത
വ്യക്തിയെങ്കിലുമംഗപരിമിതരായോരെയും
തള്ളാതെ, തല്ലാതെ നോക്കാന്‍ ശ്രമിക്കുകില്‍
അല്ലലില്ലാതെ കടക്കാം ശനിദോഷം, നിസ്സംശയം”
 
എന്നതിന്‍പ്രകാരം “ശനിദോഷം നമ്മെ ബാധിക്കാതിരിക്കാന്‍ രക്തബന്ധുക്കളെയും കടപ്പാട് കാണിക്കേണ്ടവരെയും അറിയാത്തവരായാലും ശരി, അംഗപരിമിതിയുള്ളവരെയും ഉപദ്രവിക്കാതെയും അവരെ കഴിയുന്നപോലെ സഹായിക്കുന്നവരെയും ശനിദേവന്‍ ദ്രോഹിക്കുകയില്ല” എന്നതുകൊണ്ട് നമ്മള്‍ കൃത്യതയോടെയും സഹായമനസ്ഥിതിയോടെയും ജീവിച്ചാല്‍ ശനിദോഷം
സംഭവിക്കുന്നതല്ല.
 
അശ്വതി, ഭരണി, കാർത്തിക എന്നിവർക്ക് കാര്യങ്ങൾക്ക് തടസ്സം, ചെയ്യുന്ന തൊഴിലുകളിൽ നിന്നുള്ള വരുമാനം കുറയുന്നതായി അനുഭവപ്പെടും. സന്താനങ്ങളുടെ കാര്യങ്ങളിൽ ദുഃഖമുണ്ടാകും. വിദേശബന്ധങ്ങൾ സംജാതമാകും. ധനപരമായി മോശസ്‌ഥിതിയുമുണ്ടാകും. അനാവശ്യകൂട്ടുകെട്ടുകളിൽ സമയം ചെലവാക്കും. അപകടമുണ്ടാകും. പല്ലിനോ എല്ലിനോ കേടുപാടുകൾ
സംഭവിക്കും. ആശുപത്രിവാസമുണ്ടാകും. എന്നാൽ മിഥുനം, കന്നി, മകരം, കുംഭം മാസങ്ങൾ പൊതുവെ അനുകൂലമായി ഭവിക്കുകയും ചെയ്യും.
 
ദോഷപരിഹാരം:
 
മഹാവിഷ്ണു അല്ലെങ്കില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ നക്ഷത്രദിവസങ്ങളില്‍ രാജഗോപാലാര്‍ച്ചന, നെയ്യ്വിളക്ക്, തുളസിമാല എന്നിവ നല്‍കി പ്രാര്‍ത്ഥിക്കുന്നതും നിത്യവും ഭക്തിയോടെ മഹാസുദര്‍ശനമന്ത്രം ജപിക്കുന്നതും ശുഭപ്രദമായിരിക്കും. (നിങ്ങളുടെ ഇഷ്ടമന്ത്രങ്ങള്‍ക്ക്
https://uthara.in/manthram/ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക)
 
രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം: (ആദിഷള്‍ക്കത്തില്‍ വരുന്നവയാണ്)
————-
ഇവർക്ക് മേടവിഷു പൊതുവെ ശുഭപ്രദമായിരിക്കും. ധനപരമായി ആനുകൂല്യം, വിദേശയാത്ര കൊണ്ടുള്ള മെച്ചം, സന്തോഷവും സമാധാനവും എന്നിവയുമുണ്ടാകും. വായ്പകളുടെ തിരിച്ചടവ്, സർക്കാർ സംബന്ധമായ അനുകൂലവിധി, സർക്കാർ തൊഴിൽഭാഗ്യം എന്നിവയും സംഭവിക്കുന്നതാണ്. പുതിയ സംരംഭങ്ങൾ ആരംഭിക്കും. മംഗളകർമ്മങ്ങൾ നടക്കും. പുതിയ വാഹനങ്ങൾക്കും യോഗം.
 
മുടങ്ങിക്കിടന്ന പല കാര്യങ്ങളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുതിയ സംരംഭങ്ങള്‍ക്കും കാലം അനുകൂലമാകുന്നു.
സന്താനങ്ങളില്‍ നിന്നും സന്തോഷവും സഹായവും പ്രതീക്ഷിക്കാവുന്നതാണ്. ഗൃഹനിര്‍മ്മാണം, പുതിയ വസ്തുവകകളുടെ ലാഭകരമായ ക്രയവിക്രയം എന്നിവയും അനുഭവത്തില്‍ വരുന്നതാണ്. ഇപ്പോഴുള്ള തൊഴിലിൽ നിന്നും മറ്റൊരു പുതിയ തൊഴില്‍ നേടിയെടുക്കും. വിദ്യാര്‍ത്ഥികള്‍ക്കും കാലം പൊതുവെ അനുകൂലമാകുന്നു.
 
ഇവർ ദശാപഹാര ദോഷത്തിനുള്ള പരിഹാരം മാത്രം ചെയ്‌താൽ മതിയാകും.
 
മകം, പൂരം, ഉത്രം: (ഈ നക്ഷത്രങ്ങള്‍ മദ്ധ്യശൂലത്തില്‍ വരുന്നവയാണ്)
———————
ഇവർക്ക് പൊതുവെ അനുകൂലമല്ല. ഇവർക്ക് 14-9-2021 വരെ വ്യാഴവും 29-04-2022 വരെ ശനിയും അനുകൂലമാകയാൽ അതുവരെയും ദോഷമില്ലാതെ കടന്നുപോകുന്നതിൽ സർവ്വേശ്വരനോട് നന്ദി പറയണം. വാഹനസംബന്ധമായ നഷ്ടങ്ങൾ, അപകടങ്ങൾ, കുടുംബ സംബന്ധമായ വഴക്കുകൾ എന്നിവയുണ്ടാകും. രോഗങ്ങളും ബാദ്ധ്യതകളുമുണ്ടാകും. അപമാനം സംഭവിക്കും. വാഹനങ്ങളുമായി ഇടപഴകുന്നവർ വളരെയധികം ശ്രദ്ധിക്കണം. തൊഴിൽമാറ്റം നല്ലതായിരിക്കില്ല. ഒന്നിലും തീവ്രനിലപാടുകൾ സ്വീകരിക്കരുത്. പുത്തൻകൂട്ടുകച്ചവടങ്ങൾ നല്ലതായിരിക്കില്ല. അപരിചിതരുമായുള്ള തർക്കം ദോഷപ്രദമാകാതെ നോക്കേണ്ടതാകുന്നു. പൊതുവെ കാലം പ്രതികൂലമാകയാൽ പ്രത്യേകം ശ്രദ്ധിക്കണം.
 
വിദ്യാർത്ഥികൾക്ക് പക്ഷെ ഉന്നതവിദ്യയും ഉന്നത വിജയവും ലഭിക്കും. കാരണം, ചാരവശാൽ ആറിലെ ശനി അത്യുത്തമം ആകുന്നു.
 
മഹാവിഷ്ണുവിന് നെയ്‌വിളക്ക്, മഹാദേവന് മൃത്യുഞ്ജയപുഷ്പാഞ്ജലി എന്നിവ നല്‍കി പ്രാര്‍ത്ഥിക്കുന്നത് ശുഭപ്രദമായിരിക്കും. അല്ലെങ്കില്‍ മൃത്യുഞ്ജയ മന്ത്രജപം, മഹാസുദര്‍ശനമന്ത്രജപം എന്നിവ ഭക്തിയോടെ ജപിക്കേണ്ടതാണ് (നിങ്ങളുടെ ഇഷ്ടമന്ത്രങ്ങള്‍ക്ക്
https://uthara.in/manthram/ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക)
 
അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, കേട്ട: (ഇവ മദ്ധ്യഷള്‍ക്കത്തില്‍ വരുന്നവയാണ്)
———————-
മേല്‍പ്പറഞ്ഞ നക്ഷത്രങ്ങള്‍ മദ്ധ്യഷള്‍ക്കത്തില്‍ ആകയാല്‍ ഇവര്‍ക്കൊക്കെയും വിഷുഫലം ഗുണപ്രദമായിരിക്കും.
 
വിദേശയാത്ര ഫലത്തിൽവരും. തൊഴിൽപരമായി ഗുണപ്രദമായിരിക്കും. കുടുംബസുഖമുണ്ടാകും. പുതിയ വസ്തുവോ വീടോ അല്ലെങ്കിൽ ഇത് രണ്ടുമായോ വാങ്ങാനുള്ള യോഗമുണ്ടാകും. മുമ്പ് പ്രാബല്യത്തിലാക്കാൻ സാധിക്കാതിരുന്ന പല പദ്ധതികളും ആരംഭിക്കാൻ
അനുകൂലമായിരിക്കും. കലാപരമായി മികച്ച പ്രകടനം കാഴ്ചവെക്കും. ആഗ്രഹങ്ങൾ സഫലമാകും. വിവാഹം, സന്താനഭാഗ്യം, വിദേശയാത്ര, സാമ്പത്തികഗുണം എന്നിവയും ഫലത്തില്‍ വരുന്നതാണ്. ഒരുവർഷക്കാലം ഇവര്‍ക്കൊക്കെയും ശുഭപ്രദമായ അനുഭവങ്ങള്‍ സംജാതമാകുന്നതാണ്.
 
ഇവര്‍ പ്രത്യേകിച്ച് പരിഹാരകര്‍മ്മങ്ങള്‍ ചെയ്യേണ്ടതില്ല. എന്നാല്‍ ദശാപഹാരകാലം മോശമായവരും വ്യാഴവും ശനിയും ചാരവശാൽ പ്രതികൂലമായവരും അതിനുള്ള പരിഹാരം ചെയ്യേണ്ടതാണ്. ദശാപഹാരകാലവും വഴിപാടുകളും വായിക്കാം: https://uthara.in/vazhipaadukal/
 
മൂലം, പൂരാടം, ഉത്രാടം: (ഇവ അന്ത്യശൂലത്തില്‍ വരുന്നവയാണ്)
——————–
കഷ്ടതകള്‍ കൂടുതലായി വരുന്നതാണ്. അപകടം പിടിച്ച തൊഴിലുകൾ ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. മോശമായ ദശയോ അപഹാരമോ ദശാസന്ധിക്കാലമോ ഉള്ളവര്‍ വളരെയധികം ശ്രദ്ധിക്കുകതന്നെവേണം. അസുഖങ്ങള്‍ നിരവധിയുണ്ടാകും. ത്വക്ക്‌രോഗങ്ങള്‍, മന:ക്ലേശം, ശത്രുഭയം, അലസത എന്നിവയും അനുഭവിക്കേണ്ടിവരുന്നതാണ്. ആരുമായും ശത്രുതയുണ്ടാക്കാന്‍ ശ്രമിക്കരുത്. ഏതൊരുകാര്യം ചെയ്യുമ്പോഴും അതീവ ശ്രദ്ധ ആവശ്യമായി വരുമെന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളിലും ഉന്മേഷക്കുറവ് അനുഭവമാകുന്ന കാലമാകയാല്‍ യോഗ, ഈശ്വരപ്രാര്‍ത്ഥന തുടങ്ങിയവ നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തണം. ബന്ധുജനങ്ങള്‍ അകലുന്നതിന് പ്രത്യേക കാരണങ്ങളൊന്നും ആവശ്യമുണ്ടാകില്ല. വിദ്യാര്‍ഥികള്‍, സിനിമാ-കലാരംഗത്തുള്ളവര്‍, സാമൂഹിക രംഗത്തുള്ളവര്‍ എന്നിവര്‍ക്ക് പ്രതിച്ഛായക്ക് ഭംഗം വരുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു. അനാവശ്യ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്ക്കാൻ ശ്രദ്ധിക്കണം.
 
ഇവര്‍ക്ക് ദോഷം പൊതുവേ കൂടുതലാകയാല്‍ നക്ഷത്രദിവസങ്ങളിൽ മഹാദേവന് മൃത്യുഞ്ജയപുഷ്പാഞ്ജലി, മഹാവിഷ്ണുവിന് അഞ്ചുകൂട്ടം വഴിപാടുകള്‍ (പട്ട്, പൂമാല, നെയ് വിളക്ക്, തൃക്കൈവെണ്ണ, ഭാഗ്യസൂക്താർച്ചന എന്നിവ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളവ), ശാസ്താവിന് ശാസ്തൃമന്ത്രാര്‍ച്ചന എന്നിവ നല്‍കി പ്രാര്‍ത്ഥിക്കണം.
 
തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി: (ഇവ അന്ത്യഷള്‍ക്കത്തില്‍ വരുന്നവയാണ്)
————
മേല്‍പ്പറഞ്ഞ നക്ഷത്രങ്ങള്‍ അന്ത്യഷള്‍ക്കത്തില്‍ ആകയാല്‍ ഇവര്‍ക്ക് പ്രായേണ അടുത്ത വിഷുവരെയും ഗുണപ്രദമായിരിക്കും. ഇവര്‍ക്ക് സര്‍ക്കാര്‍ സംബന്ധമായതോ വിദേശസംബന്ധമായതോ ആയ തൊഴില്‍ സാദ്ധ്യതയോ മറ്റ് സന്തോഷപ്രദമായ കാര്യങ്ങളോ ലഭിക്കുന്നതാണ്. കുടുംബപരമായി സന്തോഷപ്രദമായിരിക്കും. വിദേശത്തെ തൊഴില്‍ – താമസ തടസ്സങ്ങള്‍ നീങ്ങുന്നതാണ്. വിദേശം വഴി ധനലാഭവും സിദ്ധിക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിയും. ഭാഗ്യദായകമാകുന്ന തൊഴില്‍ അവസരങ്ങള്‍ വന്നുചേരാന്‍ യോഗം കാണുന്നു. ദമ്പതികള്‍ക്ക് ഒരുമിച്ചുതാമസിക്കാനുതകുന്ന രീതിയില്‍ തൊഴില്‍ മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ വാഹനം, ഭൂമി എന്നിവ വാങ്ങാന്‍ യോഗം കാണുന്നു. കുടുംബത്ത് മംഗളകരമായ കര്‍മ്മങ്ങളും അതുവഴി സന്തോഷവും ലഭിക്കാനുള്ള യോഗവും കാണുന്നുണ്ട്.
 
ചാരവശാലും ദശാപഹാര പ്രകാരവും ദോഷപ്രദമായ ഗ്രഹങ്ങളുടെ പ്രീതികർമ്മങ്ങൾ ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ ദശാപഹാരകാലവും ആ സമയത്ത് ചെയ്യാനുള്ള ദോഷപരിഹാരവും അറിയാം: https://uthara.in/vazhipaadukal/
 
ഇവിടെ നല്‍കിയിരിക്കുന്ന ഫലങ്ങളൊക്കെയും പൊതുഫലങ്ങള്‍ മാത്രമാകുന്നു. ഓരോ ആളുകളുടേയും ജാതകവശാലുള്ള ദശാപഹാരകാലപ്രകാരവും സൂര്യന്റെയും വ്യാഴത്തിന്റെയും ശനിയുടെയും ചാരവശാലുള്ള സ്ഥിതിപ്രകാരവും ഗുണദോഷഫലങ്ങള്‍ വ്യത്യാസപ്പെടുന്നതുമായിരിക്കും.
 
ദോഷപ്രദമായി നില്‍ക്കുന്നവരൊക്കെയും യഥാശക്തി വഴിപാടുകള്‍ നല്‍കി പ്രാര്‍ത്ഥിക്കേണ്ടതാണെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണ കേന്ദ്രം പ്രത്യേകം ഉപദേശിച്ചുകൊള്ളുന്നു.
 
വിഷുക്കണിയ്ക്കുള്ള ശുഭമുഹൂര്‍ത്തം:
————-
2021, ഏപ്രില്‍ 14 പുലര്‍ച്ചെ 05.00 മുതൽ 05.53 വരെ ഉത്തമം (ഗണനം: കൊല്ലം ജില്ല By: https://www.facebook.com/anilvelichappad)
 
ചില വിദേശരാജ്യങ്ങളിലെ വിഷുക്കണി മുഹൂര്‍ത്തം:
 
UAE : 04.40am to 05.36am (14-4-2021)
Saudi: 04.15 to 05.12am (14-4-2021)
Qatar: 04.00am to 04.52am (14-4-2021)
Oman: 04.25am to 05.25am (14-4-2021)
Kuwait: 04.05am to 05.03am (14-4-2021)
Bahrain: 04.00 to 04.55am (14-4-2021)
 
ചുവടെ എഴുതുന്ന രാജ്യങ്ങളിൽ അവരുടെ 14-04-2021 തീയതിയിലാണ് വിഷുക്കണി മുഹൂർത്തം എടുത്തിട്ടുള്ളത്. അവരുടെ Day Savings Time (DST) കണക്കുകൂട്ടിയിട്ടില്ല. ഇത് ആപ്ലിക്കബിൾ ആയവർ അത്രയും സമയം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ടതാണ്.
 

വിഷുക്കണി മുഹൂർത്തം (2021):

Singapore: 05.35am to 06.40am (14-4-2021)

Sydney: (അവിടെ സൂര്യൻ പക്ഷെ മേടത്തിലേക്ക് മാറുന്നത്  അവിടുത്തെ 14-4-2021, മേടം ഒന്ന് രാവിലെ 07.02.44 സെക്കന്റിനാണ്. യഥാർത്ഥ ജ്യോതിഷ നിയമപ്രകാരം മേടവിഷു ആചരിക്കേണ്ടത് തൊട്ടടുത്ത ദിവസമായ മേടം രണ്ടിനാണ്. അങ്ങനെയെങ്കിൽ ഇവർക്കുള്ള വിഷുക്കണി മുഹൂർത്തം അവിടുത്തെ 15-4-2021ന് 05.30 മുതൽ 05.57 വരെയാകുന്നു)

New Zealand-Wellington: (അവിടെ സൂര്യൻ പക്ഷെ മേടത്തിലേക്ക് മാറുന്നത്  അവിടുത്തെ 14-4-2021, മേടം ഒന്ന് രാവിലെ 09.02.44 സെക്കന്റിനാണ്. യഥാർത്ഥ ജ്യോതിഷ നിയമപ്രകാരം മേടവിഷു ആചരിക്കേണ്ടത് തൊട്ടടുത്ത ദിവസമായ മേടം രണ്ടിനാണ്. അങ്ങനെയെങ്കിൽ ഇവർക്കുള്ള വിഷുക്കണി മുഹൂർത്തം അവിടുത്തെ 15-4-2021ന് 06.01 മുതൽ 06.31 വരെയാകുന്നു)

Uganda: 05.20am to 06.25am (14-4-2021)

Canada Prince Edward Island: 04.15am to 05.08am (14-4-2021)
Washington DC: 04.15am to 05.12am (14-4-2021)
London: 04.00am to 04.47am (14-4-2021)
 
നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരായിരം വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട്,
__________________
Anil Velichappad
Uthara Astro Research Center
www.uthara.in
Share this :
× Consult: Anil Velichappadan