സൂര്യഗ്രഹണം 26 ന്

Share this :

സൂര്യഗ്രഹണം 26-12-2019 (1195 ധനു 10) വ്യാഴാഴ്ച:

ഏത് ഗ്രഹണത്തിന്‍റെ പേരാണോ നാം പറയുന്നത്, പ്രസ്തുത ഗ്രഹമാണ് മറയപ്പെടുന്നത്. അത് ചിലപ്പോള്‍ എല്ലാ സ്ഥലങ്ങളിലും കാണണം എന്നില്ല. ഒരുപക്ഷെ നാമമാത്രമായി ഗ്രഹണം സംഭവിക്കുകയും ചെയ്യും. മറ്റ് ചിലപ്പോള്‍ പരിപൂര്‍ണ്ണമായ ഗ്രഹണവും ആയേക്കാം.

ഗ്രഹണം മൂന്ന് തരത്തിലുണ്ട്

1) വര്‍ത്തുളം/മോതിരാകൃതി/വലയം (Annular) – ഒരു വലിയ നാണയത്തിന്‍റെ മുകളില്‍ ചെറിയ നാണയം വെച്ച് അത്രയും ഭാഗം മുറിച്ചുനീക്കിയാല്‍ ലഭിക്കുന്ന ബാക്കി ഭാഗം

2) പരിപൂര്‍ണ്ണം (Complete) – ഒരു ചെറിയ നാണയത്തിന്‍റെ മുകളില്‍ വലിയൊരു നാണയം വെക്കുന്ന പ്രതീതി

3) ഭാഗികം (Partial) – ഒരു നാണയത്തിന്‍റെ ഏതെങ്കിലുമൊരു വശത്തുകൂടി മറ്റൊരു നാണയം ചലിപ്പിച്ചാല്‍ ലഭിക്കുന്ന പ്രതീതി

ഈ സൂര്യഗ്രഹണം വര്‍ത്തുളം/മോതിരാകൃതി/വലയം (Annular) ആകുന്നു. അതായത്, സൂര്യന്‍റെ ഉള്ളിലായി ചന്ദ്രഗ്രഹം കുറച്ചുസമയം സ്‌ഥിതിചെയ്യുമെന്ന് സാരം.

പ്രത്യേകം ശ്രദ്ധിക്കുക: ഈ Annular സ്‌ഥിതിയുള്ള സൂര്യഗ്രഹണം കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ മാത്രമേ സംഭവിക്കുകയുള്ളൂ. കേരളത്തിന്റെ ബാക്കി ഭാഗങ്ങളിൽ ഈ സൂര്യഗ്രഹണം ഭാഗികം (Partial) മാത്രമായിരിക്കും. ‘ഭാഗികം’ എന്നാൽ ഒരു നാണയത്തിന്‍റെ ഏതെങ്കിലുമൊരു വശത്തുകൂടി മറ്റൊരു നാണയം ചലിപ്പിച്ചാല്‍ ലഭിക്കുന്ന പ്രതീതി എന്ന് ലളിതമായ അർത്ഥം.

സൂര്യഗ്രഹണം ആദ്യമായി സംഭവിക്കുന്നത് (ഗണനം: കൊല്ലം ജില്ല) രാവിലെ 08.06.37 സെക്കന്‍റ് സമയത്താണ്. സൂര്യഗ്രഹണം പൂർണ്ണതയിലെത്തുന്നത് രാവിലെ 09.29.32 സെക്കന്‍റ് സമയത്താണ്. അവസാനം 11.04.09am നും ആകുന്നു.

നമുക്ക് ദൃശ്യമാകുന്ന സൂര്യഗ്രഹണം രാവിലെ 09.24 മുതൽ 09.27.04 സെക്കന്‍റ് വരെയായിരിക്കും.

ഗ്രഹണത്തിന്‍റെ മൂന്ന്‍ ദിവസം മുമ്പും മൂന്ന്‍ ദിവസം ശേഷവും ശുഭകര്‍മ്മങ്ങള്‍ പാടില്ലെന്നാണ് ആചാര്യമതം.

സൂര്യഗ്രഹണം ദോഷപ്രദം:

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം ഒന്നാംപാദം)
മകരക്കൂർ (ഉത്രാടം-2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം-1,2 പാദങ്ങൾ)
മീനക്കൂർ (പൂരുരുട്ടാതി-നാലാംപാദം, ഉതൃട്ടാതി, രേവതി)
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക-ഒന്നാംപാദം)
മിഥുനക്കൂർ (മകയിരം-3,4 പാദങ്ങൾ, തിരുവാതിര, പുണർതം-1,2,3 പാദങ്ങൾ)
കർക്കിടകക്കൂർ (പുണർതം-നാലാംപാദം, പൂയം, ആയില്യം)
ചിങ്ങക്കൂർ (മകം, പൂരം, ഉത്രം-ഒന്നാംപാദം)
വൃശ്ചികക്കൂർ (വിശാഖം-നാലാംപാദം, അനിഴം, തൃക്കേട്ട)

എന്നീ കൂറുകാർക്ക് സൂര്യഗ്രഹണത്താൽ ധനനാശം, അനാവശ്യമായ സഞ്ചാരം, രോഗാദിക്ലേശങ്ങൾ, വഴക്ക്, ചതി, കടം, കുടുംബപ്രശ്നങ്ങൾ, ശത്രുശല്യം, അപമാനം, സ്‌ഥാനഭ്രംശം എന്നിവയുണ്ടാകാം. ഗ്രഹണം നടക്കുന്നത് ധനുക്കൂറിൽ ആകയാൽ മൂലം, പൂരാടം, ഉത്രാടം ഒന്നാംപാദം എന്നിവർക്ക് ദോഷം കൂടുതലായി അനുഭപ്പെടും. ദോഷപരിഹാരമായി സൂര്യഗ്രഹണം ആരംഭിക്കുന്ന ദിവസം പുലർച്ചെ മുതൽ ആദിത്യഹൃദയം ജപിക്കാം, ശിവാഷ്ടോത്തരം ജപിക്കാം, മൃത്യുഞ്ജയ മന്ത്രം ജപിക്കാം. സൂര്യൻ രാശിമാറുന്ന ജനുവരി 15 കഴിഞ്ഞാൽ സൂര്യഗ്രഹണദോഷങ്ങൾ പൂർണ്ണമായും നീങ്ങുന്നതായിരിക്കും. അതായത്, ഈ ധനുമാസം പൂർണ്ണമായും പ്രത്യേക പ്രാർത്ഥന, വഴിപാടുകൾ എന്നിവ മുടങ്ങാതെ ചെയ്യണമെന്ന് സാരം.

നിങ്ങളുടെ ഇഷ്ടമന്ത്രങ്ങൾ ഇവിടെ ലഭ്യമാണ്:
http://utharaastrology.com/pages/manthram.html

ധനുമാസ തിരുവാതിര:
http://utharaastrology.com/news/22.html

വ്യാഴമാറ്റം, ഫലം, ദോഷം, പരിഹാരം:
http://utharaastrology.com/news/20.html

ശബരിമല വ്രതാനുഷ്ഠാനം:
http://utharaastrology.com/news/19.html

സൂര്യഗ്രഹണം ഗുണപ്രദം:

കുംഭക്കൂർ (അവിട്ടം-3,4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി-1,2,3 പാദങ്ങൾ)
ഇടവക്കൂർ (കാർത്തിക-2,3,4 പാദങ്ങൾ, രോഹിണി, മകയിരം-1,2 പാദങ്ങൾ)
കന്നിക്കൂർ (ഉത്രം-2,3,4 പാദങ്ങൾ, അത്തം, ചിത്തിര-1,2 പാദങ്ങൾ)
തുലാക്കൂർ (ചിത്തിര-3,4 പാദങ്ങൾ, ചോതി, വിശാഖം-1,2,3 പാദങ്ങൾ)

ഇവർക്കൊക്കെയും ഈ സൂര്യഗ്രഹണം ശുഭഫലങ്ങൾ നൽകും. സ്‌ഥാനമാനലാഭം, ധനപരമായ സന്തോഷവാർത്തകൾ, ശത്രുനാശം, ആരോഗ്യം, തൊഴിൽവിജയം, സജ്ജന സംസർഗ്ഗം, കുടുംബസുഖം എന്നിവയ്ക്ക് യോഗമുണ്ടാകും. പ്രത്യേകിച്ച് പരിഹാരകർമ്മങ്ങൾ ചെയ്യേണ്ടതില്ല. എന്നിരിക്കിലും ഈ നക്ഷത്രക്കാർ സൂര്യഗ്രഹണദിവസം പ്രഭാതം മുതൽ മദ്ധ്യാഹ്നം വരെ ഇഷ്ടമന്ത്രജപങ്ങൾ ചെയ്യുന്നത് അത്യുത്തമം ആയിരിക്കും. ധനുമാസം കഴിഞ്ഞാൽ ഈ സൂര്യഗ്രഹണത്തിന്റെ ഫലദോഷങ്ങൾ അവസാനിക്കുന്നതാണ്.

ക്ഷേത്രങ്ങൾ അടച്ചിടുമോ?

ഗ്രഹണദോഷങ്ങൾ ബാധിക്കാത്ത തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും ആലപ്പുഴ ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമൊഴികെ ബാക്കി എല്ലാ ക്ഷേത്രങ്ങളും ബിംബങ്ങൾക്ക് കൂർച്ചം കെട്ടിയശേഷം രാവിലെ 07.30 മുതൽ 11.30 വരെ അടച്ചിടും. ശേഷം നടതുറന്ന് അഭിഷേകം ചെയ്ത് മലർനിവേദ്യം നൽകും.

എന്നാണ് അടുത്ത സൂര്യഗ്രഹണം?

അടുത്ത സൂര്യഗ്രഹണം (ഗണനം: കൊല്ലം ജില്ല) 25-10-2022 (1198 തുലാം 08) ചോതി നക്ഷത്രത്തിലായിരിക്കും. അതും ഭാഗികമായ സൂര്യഗ്രഹണം തന്നെയാകുന്നു.

Anil Velichappadan
Uthara Astro Research Center
Karunagappally, Mob: 9497 134 134
www.uthara.in

Share this :
× Consult: Anil Velichappadan