Anil Velichappadan

(ജ്യോതിഷം-വാസ്തു-താന്ത്രികം&വേദാന്തം)

ബഹുമാനപ്പെട്ട മന്ത്രിമാരിൽ നിന്നും തന്ത്രശാസ്ത്രം അവാർഡും (2010), ജ്യോതിഷം അവാര്‍ഡും (2013), ജ്യോതിഷ-താന്ത്രിക-വൈദിക സമിതിയുടെ ജ്യോതിഷം അവാർഡും (2019) നേടിയ ജ്യോതിഷ ഗവേഷകന്‍.

ജ്യോതിഷഭൂഷണം, മുഹൂർത്തം, ശിവജാതകം എന്നീ ജ്യോതിഷ പ്രസിദ്ധീകരണങ്ങളിൽ നിരവധി ജ്യോതിഷ-വാസ്തു-താന്ത്രിക ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. “ചൊവ്വാദോഷം എന്നൊരു ദോഷമില്ലെന്ന്” ചാനൽ ചർച്ചകളിലും നിരവധി ലേഖനങ്ങളിലും അസന്നിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്.

തമിഴ്‌നാട് മാർത്താണ്ഡം ഇരവിപുതൂർക്കടൈ ശിവപാർവ്വതീക്ഷേത്രത്തിൽ ദീർഘകാലം മേൽശാന്തിയായി സേവനം ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. കന്യാകുമാരി മുതൽ ബാംഗ്ലൂർ വരെ നിരവധി ഭവനങ്ങളുടെ നിർമ്മാണത്തിനായി സ്‌ഥാനം കാണാനും അവയുടെ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ വാസ്തുനിർദ്ദേശങ്ങൾക്കുമായി നേരിൽ സന്ദർശിച്ചിട്ടുമുണ്ട്. ബുധൻ, ശനി ദിവസങ്ങളിൽ വാസ്തുസംബന്ധമായ സന്ദർശനങ്ങൾ തുടരുകയും ചെയ്യുന്നു.

നിർമ്മാണത്തിലെ അജ്ഞത മൂലം സംഭവിക്കുന്ന വാസ്തുദോഷങ്ങൾക്ക് പൂജയോ ഹോമമോ മറ്റ് ക്ഷേത്രവഴിപാടുകളോ പ്രതിവിധി അല്ലാത്തതിനാൽ നിർമ്മാണത്തിന്റെ പ്രാരംഭകാലം മുതൽ കൃത്യമായ വാസ്തുനിർദ്ദേശം നൽകുകയെന്നതാണ് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന്റെ രീതി. നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഭവനത്തിന്റെ ഉത്തമസ്‌ഥാനത്തുള്ള വ്യാഴസ്‌ഥിതി, ആയവും വ്യയവും അഥവാ വരവും ചെലവും, വാർദ്ധക്യമോ മരണമോ അല്ലാത്ത ചുറ്റളവ്, കുടുംബാംഗങ്ങളുമായി യോജിച്ചുപോകുന്ന നക്ഷത്രം എന്നിവ കൃത്യമായി പാലിച്ചുമാത്രമാണ് ഞങ്ങൾ പുതിയതോ പഴയതോ ആയ ഭവനങ്ങളുടെ വാസ്തു ക്രമപ്പെടുത്തി നൽകുന്നത്. ദോഷപ്രദമായ വാസ്‌തുക്കണക്കുള്ള ഭവനങ്ങൾ ‘ഇടിച്ചുപൊട്ടിക്കുന്ന’ രീതി ഞങ്ങൾക്കില്ല. പകരം ഏറ്റവും ലളിതമായ രീതിയിൽ വാസ്തുക്കണക്കുകൾ ക്രമപ്പെടുത്തി നൽകുന്നതാണ് ഞങ്ങളുടെ രീതി.

ജ്യോതിഷദീപ്തിപഞ്ചാംഗം” എന്ന ലോകോത്തര ജ്യോതിഷ സോഫ്റ്റ്‌വെയറിന്‍റെ ജ്യോതിഷ ഉപദേശകന്‍. ഇതിന്റെ വിതരണവും ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം ചെയ്തുവരുന്നു. മൊബൈലിലും കമ്പ്യൂട്ടറിലും ഇത്രയധികം ജ്യോതിഷ വിവരങ്ങൾ ലഭിക്കുന്നതും തുച്ഛമായ വിലയുമുള്ള മറ്റൊരു ജ്യോതിഷ സോഫ്റ്റ്‌വെയറും ഇന്ത്യയിൽ ഇതുവരെയും ഇറങ്ങിയിട്ടില്ല.

ദോഷപരിഹാരത്തോടെയുള്ള സമ്പൂര്‍ണ്ണ ജാതകം കേരളത്തിൽ ആദ്യമായി കൃത്യമായി തയ്യാറാക്കിയത് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം മാത്രമാണ്. ജപിക്കാനുള്ള മന്ത്രങ്ങൾ സഹിതം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭവനത്തിലും വ്യാപാരസ്ഥാപനങ്ങളിലും മഹാലക്ഷ്മിയുടെ കടാക്ഷത്തിനായി യഥാവിധി നിര്‍മ്മിക്കുന്ന ‘ശ്രീസൂക്തയന്ത്രം’ നിര്‍മ്മാണസമയത്ത്‌ അതീവ ശ്രദ്ധ വേണ്ടതായ ഒരു യന്ത്രം ആണ്. വളരെ അപൂര്‍വ്വം താന്ത്രികാചാര്യന്മാര്‍ മാത്രം നിര്‍മ്മിക്കുന്ന ‘ശ്രീസൂക്തയന്ത്രം’, അര്‍ഹരായ ജാതകക്കാര്‍ക്ക് ഉത്തരാ ജ്യോതിഷ ഗവേഷണ കേന്ദ്രം അതീവപ്രാധാന്യത്തോടെ നിര്‍മ്മിച്ച് നല്‍കുന്നു. ഇവിടെ ശുഭമുഹൂർത്തത്തിൽ യഥാവിധി എഴുതി തയ്യാറാക്കുന്ന യന്ത്രങ്ങളല്ലാതെ ‘റെഡിമെയ്ഡ്’ യന്ത്രങ്ങൾ നല്കുകയില്ലെന്ന് ഞങ്ങൾ ദൈവനാമത്തിൽ ഉറപ്പിച്ചുപറയുന്നു.

Anil Velichappadan
Mob: 9497 134 134.

× Consult: Anil Velichappadan